Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം -
രവിയോഗം ഇന്ന്; ജീവിതത്തിലെ തടസ്സങ്ങൾ നീക്കാൻ ഈ വഴി നോക്കൂ
2023- ജനുവരി 17 ശനിയുടെ രാശിമാറ്റം: ദുരിതഫലങ്ങള്‍ ഈ നക്ഷത്രക്കാര്‍ക്ക്
ശനി എന്ന ഗ്രഹം ദോഷഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഗ്രഹമായാണ് പലരും കണക്കാക്കുന്നത്. മാത്രമല്ല ഏഴരശനിയും കണ്ടകശനിയും അഷ്ടമശനിയും ഉള്‍പ്പടെയുള്ള ദോഷങ്ങള്‍ കൂടുതലായി നല്കുന്നു എന്നുമാണ് വിശ്വാസം. എന്നാല്‍ ജാതകത്തിലെ ശനിയുടെ സ്ഥാനം ശക്തമെങ്കില്‍ ദോഷഫലങ്ങളെ നമുക്ക് നേരിടാവുന്നതാണ്. ശനി 2023 ജനുവരി 17-ന് കുംഭം രാശിയിലേക്ക് മാറുന്നു. ഈ രാശിമാറ്റം ചില നക്ഷത്രക്കാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 2023- ജനുവരി 17 മുതല്‍ 2025 ഏപ്രില്‍ വരെയാണ് ശനി കുംഭം രാശിയില്‍ തുടരുന്നത്.

മുന്‍പ് പറഞ്ഞത് പോലെ ശനിയുടെ രാശിമാറ്റം പല നക്ഷത്രക്കാരിലും രാശിക്കാരിലും അനുകൂല പ്രതികൂല ഫലങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ രാശിമാറ്റത്തില്‍ നാം കരുതിയിരിക്കേണ്ട ചില നക്ഷത്രക്കാരുണ്ട്. ചിലരില്‍ സമ്മിശ്രഫലങ്ങളും ശനി നല്കുന്നു. ഏതൊക്കെ നക്ഷത്രക്കാരാണ് ശനിയുടെ രാശിമാറ്റത്തില്‍ വീണുപോവുന്ന നക്ഷത്രക്കാര്‍ എന്ന് നമുക്ക് നോക്കാം. അതിലുപരി ശനിയുടെ ദോഷഫലങ്ങളെ എങ്ങനെ പ്രതിരോധിക്കണം എന്നും നമുക്കറിയാം.

കര്‍ക്കിടക്കൂറ് (പുണര്‍തം 1/4 , പൂയ്യം, ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന ഈ മൂന്ന് നക്ഷത്രക്കാരെയാണ് ശനി ബാധിച്ചിരിക്കുന്നത്. ഇവരെ അഷ്ടമശനിയാണ് ബാധിച്ചിരിക്കുന്നത്. ഈ നക്ഷത്രക്കാരുടെ എട്ടാം ഭാവത്തിലാണ് ശനി നില്‍ക്കുന്നത്. വളരെയധികം ജാഗ്രതയോടെ വേണം ഇവര്‍ ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന്. രാത്രി കാല യാത്രകള്‍ ഒഴിവാക്കുന്നതിന് പരമാവധി ശ്രദ്ധിക്കണം. ഇത് കൂടാതെ വാഹന ഉപയോഗത്തിലും ശ്രദ്ധിക്കണം. ഇഴജന്തുക്കള്‍ പോലുള്ളവയുടെ ആക്രമണം ഉണ്ടാവാം. അഷ്ടമശനി ആയത് കൊണ്ട് തന്നെ മുന്നോട്ട് വെക്കുന്ന ഓരോ ചുവടിലും വളരെയധികം ശ്രദ്ധ വേണം. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും ഈ ശ്രദ്ധ വേണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
ചിങ്ങക്കൂറില്‍ വരുന്ന ഈ മൂന്ന് നക്ഷത്രക്കാര്‍ക്ക് ശനി ഏഴാം ഭാവത്തിലാണ് നില്‍ക്കുന്നത്. പൊതുവേ ഇവര്‍ക്ക് മാനസിക സമ്മര്‍ദ്ദം വളരെയധികം കൂടുന്ന സമയമാണ്. കുടുംബത്തിലും ജോലിയിലും അനാവശ്യ ഉത്കണ്ഠയും സമ്മര്‍ദ്ദവും ഇവരെ ബാധിക്കുന്നു. വാഹന ഉപയോഗത്തിന്റെ കാര്യത്തില്‍ ഈ നക്ഷത്രക്കാരും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. അപകടങ്ങള്‍ ഏത് നിമിഷവും ഉണ്ടാവാം എന്നത് കൊണ്ട് തന്നെ ഒരു തരത്തിലും അശ്രദ്ധ പാടില്ല. അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. വിനോദ യാത്രക്ക് പോകുന്നവരും ശ്രദ്ധിക്കണം. ഏത് കാത്യത്തിലും മുന്‍കരുതല്‍ എടുക്കേണ്ടതാണ്.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃ്ശ്ചികക്കൂറില് വരുന്ന മൂന്ന് രാശിക്കാര്‍ക്ക് അര്ദ്ധഷ്ടമശനിയാണ് പുതുവര്‍ഷത്തില്‍ ബാധിക്കുന്നത്. അപകടങ്ങള്‍ ഇവരെ ബാധിക്കുന്നുണ്ട് എന്നാല്‍ അത് പലപ്പോഴും അശ്രദ്ധയുണ്ടാവുമ്പോള് മാത്രമേ സംഭവിക്കുകയുള്ളൂ. മറ്റുള്ള കൂറുകാരില്‍ പരമാവധി വാഹന ഉപയോഗം ഒഴിവാക്കേണ്ടി വരുമ്പോള്‍ വൃശ്ചികക്കൂറില്‍ വരുന്നവര്‍ പരമാവധി ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കുന്നതിന് ശ്രദ്ധിക്കണം. രാത്രി യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ജോലിയില്‍ അശ്രദ്ധക്ക് വഴി വെക്കാതിരിക്കുക. മറ്റുള്ളവരുമായി അനാവശ്യ തര്‍ക്കത്തിന് നില്‍ക്കരുത്. ഇതെല്ലാം നിങ്ങള്‍ക്ക് വളരെയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ ഭാഗം, തിരുവോണം, അവിട്ടം 1/2)
മകരക്കൂറില്‍ വരുന്ന രാശിക്കാര്‍ക്ക് ഏഴര ശനിയാണ് ഈ സമയം ഉണ്ടാവുന്നത്. ഏഴര ശനിക്കാര്ക്കും അപകടം അല്പം കൂടുതല്‍ ഉള്ള സമയമാണ്. എന്നാല്‍ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ അപകടത്തെ നമുക്ക് ഒഴിവാക്കാന്‍ സാധിക്കുന്നു. സുരക്ഷിതമായി തന്നെ ഓരോ ചുവടും മുന്നോട്ട് വെക്കണം. വാഹന ഉപയോഗത്തില്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാം. സ്വസ്ഥതക്കുറവ്, അനാവശ്യ ഉത്കണ്ഠ എന്നിവയും ഇവരെ ബാധിക്കും. നിസ്സാരമെന്ന് കരുതുന്ന പല കാര്യവും അല്പം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും അത്യാവശ്യമാണ്.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കുംഭക്കൂറില്‍ വരുന്ന ഈ മൂന്ന് നക്ഷത്രക്കാര്‍ അല്പം ശ്രദ്ധിക്കണം. ഇവരേയും 2023-ല്‍ കാത്തിരിക്കുന്നത് ഏഴര ശനിയാണ്. ജന്മശനിയാണ് ഇത്. വളരെ അധികം കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമുള്ള ഒരു സമയമാണ്. ഒരിക്കലും നിസ്സാരമായി ഒരു കാര്യത്തേയും തള്ളിക്കളയരുത്. പുതിയ കാര്യങ്ങള്‍ ആരംഭിക്കുമ്പോള്‍ അതില്‍ അതീവ ജാഗ്രത പുലര്‍ത്തണം. മാനസിക സമ്മര്‍ദ്ദം പൂര്‍ണമായും ഒഴിവാക്കുകയും അനാവശ്യ ഉത്കണ്ഠയെ ഇല്ലാതാക്കുകയും വേണം. രക്തസമ്മര്‍ദ്ദം അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നതിന് ഏഴരശനി കാരണമാകുന്നു. പരമാവധി മെഡിറ്റേഷന്‍ യോഗ പോലുള്ള വ്യായാമ മുറകള്‍ ആരംഭിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ ആരോഗ്യത്തോടെ ഇരിക്കുന്നതിനും ഓരോ ചുവടും കൃത്യമായി മുന്നോട്ട് വെക്കുന്നതിനും ശ്രദ്ധിക്കുക.

മീനക്കൂര് (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജനുവരിയിലെ ശനിമാറ്റം ദോഷകരമായി തന്നെ ബാധിക്കുന്നു. ഇവര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ആണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. എന്തെങ്കിലും തരത്തിലുള്ള ദോഷഫലങ്ങള്‍ ഉണ്ടായാല്‍ അതിനെ നിസ്സാരവത്കരിക്കാതെ ഉടനേ തന്നെ ഡോക്ടറെ കാണുകയോ വേണ്ട കാര്യങ്ങള്‍ ചെയ്യുകയോ ചെയ്യണം. വാഹനം ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം. അല്ലാത്ത പക്ഷം അത് അപകടത്തിലേക്ക് വഴി വെക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ഓരോ ചുവടിലും ശ്രദ്ധിക്കണം.

പരിഹാരങ്ങള്‍
ശനിദോഷത്തെ ഇല്ലാതാക്കുന്നതിനും ശനി അതിന്റെ ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ശനിയാഴ്ച ദിനങ്ങളില്‍ കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കേണ്ടതാണ്. ഇത് കൂടാതെ ഹനുമാന്, ശനി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ശ്രദ്ധിക്കുക. കറുത്ത എള്ള് കറുത്ത തുണിയില്‍ തെട്ട് എള്ളെണ്ണയില്‍ മുക്കി മണ്‍വിളക്കില്‍ കൊളുത്തുക. എല്ലാ ദിവസവും രാവിലെ ഹനുമാന് സ്വാമിയെ ആരാധിക്കുക. എല്ലാ ശനിയാഴ്ചയും സുന്ദരകാണ്ഡം അല്ലെങ്കില്‍ ശനി കവചം പാരായണം ചെയ്യുക. ചൊവ്വ, ശനി ദിവസങ്ങളില്‍ നോണ്‍ വെജ് ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











