Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മാര്‍ച്ച് 15 മുതല്‍ ജീവിതം മാറും, തലവര തെളിയും; ശനിയുടെ നക്ഷത്രമാറ്റം സമ്മാനിക്കും നേട്ടങ്ങള്‍
ജ്യോതിഷപ്രകാരം, ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിചിഹ്നങ്ങളും രാശികളും മാറ്റിക്കൊണ്ടിരിക്കുന്നു. ഹിന്ദു ഗ്രന്ഥങ്ങള്‍ അനുസരിച്ച്, ശനിദേവന് കര്‍മ്മങ്ങള്‍ക്കനുസൃതമായി ഫലം നല്കുന്ന നീതിയുടെ ദൈവമാണ്. 30 വര്‍ഷത്തിന് ശേഷം, ജനുവരി 17ന് ശനിദേവന് തന്റെ യഥാര്‍ത്ഥ രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചു. ഇപ്പോഴിതാ വീണ്ടും ശനിദേവന്റെ ചലനത്തില്‍ മാറ്റം സംഭവിക്കാന്‍ പോകുന്നു.
മാര്‍ച്ച് 15ന് ശനി ചതയം നക്ഷത്രത്തില്‍ പ്രവേശിക്കും. ഒക്ടോബര്‍ 17 വരെ ശനി ഇവിടെ തുടരും. ശനിദേവന് ചതയം നക്ഷത്രത്തില്‍ പ്രവേശിക്കുമ്പോള്‍ 12 രാശിക്കാരുടെയും ജീവിതത്തില്‍ കാര്യമായ മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. 12 രാശികളിലും ശനിയുടെ ഈ നക്ഷത്ര മാറ്റം എങ്ങനെ പ്രതിഫലിക്കുമെന്ന് നമുക്ക് നോക്കാം.

മേടം
സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആലോചിക്കുന്ന മേടം രാശിക്കാര്‍ക്ക് ശനിയുടെ ചതയം നക്ഷത്ര സംക്രമണകാലം ഗുണം ചെയ്യും. ഈ നക്ഷത്രത്തില്‍ ശനി സംക്രമിക്കുന്ന സമയത്ത് നിങ്ങള്‍ക്ക് പുതിയ ചില പ്ലാനുകളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങാം. മൊത്തത്തില്‍, ഈ കാലയളവ് മേടം രാശിക്കാരായ ബിസിനസുകാര്‍ക്ക് ഗുണം ചെയ്യും. ശനി ചതയം നക്ഷത്രത്തില്‍ നില്ക്കുന്നതിനാല് ഈ രാശിക്കാര്‍ക്ക് ജോലിയില്‍ മുന്നേറാന്‍ അവസരങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് സ്ഥാനമാനങ്ങള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും.

ഇടവം
മാര്‍ച്ച് 15 ന് ശനിയുടെ രാശി മാറുന്നതോടെ മഹാഭാഗ്യ രാജയോഗം രൂപപ്പെടും. ഇത് ഇടവം രാശിക്കാര്‍ക്ക് വളരെ ശുഭകരവും ഫലദായകവുമാണ്. ഇടവം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. പ്രമോഷനും സാമ്പത്തിക നേട്ടവും സാധ്യമാണ്. അവിവാഹിതര്‍ക്ക് ചില നല്ല ബന്ധങ്ങള്‍ ഈ കാലയളവില്‍ വന്നേക്കാം. ഇടവം രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയിലും വലിയ പുരോഗതി ഉണ്ടാകും.

മിഥുനം
ശനി ചതയം നക്ഷത്രത്തില്‍ പ്രവേശിക്കുമ്പോള്‍ മിഥുന രാശിക്കാര്‍ക്ക് ശനി മികച്ച നേട്ടങ്ങള്‍ നല്‍കും. കഴിഞ്ഞ രണ്ടര വര്‍ഷമായി ശനി ധൈയ്യയില് കഷ്ടപ്പെടേണ്ടി വന്നതിന്റെ നിരാശകള്‍ മാറിക്കിട്ടും. ഈ കാലയളവില്‍ ശനി മിഥുനത്തില് നിന്ന് ഒമ്പതാം ഭാവത്തില്‍ തുടരും. നിങ്ങള്‍ക്ക് വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം. അല്ലെങ്കില്‍ ഒരു നീണ്ട യാത്ര പോകാനുള്ള സാഹചര്യങ്ങള്‍ കൈവന്നേക്കാം. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിജയം ലഭിക്കും.

കര്‍ക്കിടകം
ചതയം നക്ഷത്രത്തില്‍ ശനി പ്രവേശിക്കുന്നത് കര്‍ക്കിടകം രാശിക്കാരുടെ ആരോഗ്യത്തെ ബാധിക്കും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്ല ഫലങ്ങള്‍ നേടാന്‍ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്, കാരണം നിങ്ങളുടെ ജോലിയില്‍ ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം. ചിലര്‍ക്ക് ജോലി രാജിവെക്കേണ്ടതായി വന്നേക്കാം. ഏഴര ശനി കാരണം കഷ്ടപ്പെടുന്നതിനാല്‍ ബിസിനസുകാര്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍പരമായി ഈ ശനി സംക്രമണം വളരെ അനുകൂലമായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. ജോലിയില്‍ നിങ്ങള്‍ വിജയം കാണും. നിങ്ങള്‍ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളിലും ശനിയുടെ സംക്രമണം നിങ്ങള്‍ക്ക് ലാഭകരമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങള്‍ക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും.

കന്നി
ചതയം നക്ഷത്രത്തില്‍ പ്രവേശിക്കുമ്പോള്‍ കന്നി രാശിക്കാരുടെ ആറാം ഭാവത്തില്‍ ശനിയുടെ സാന്നിധ്യം ഉണ്ടാകും. തല്‍ഫലമായി, ജോലിക്കാരുടെ മേലുള്ള ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കും. അതുമൂലം നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കം നേരിടേണ്ടിവന്നേക്കാം. ഈ സമയം സ്ഥലംമാറ്റത്തിനും ജോലിമാറ്റത്തിനും സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് തൊഴിലാളികള്‍ മൂലം ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവരും.

തുലാം
ചതയം നക്ഷത്രത്തില്‍ ശനി സംക്രമിക്കുന്നത് തുലാം രാശിക്കാര്‍ക്ക് തൊഴില്‍പരമായി വളരെ നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. സ്വന്തം നിലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. എന്നാല്‍, ലാഭത്തിനുവേണ്ടി ഏതെങ്കിലും തെറ്റായ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണം. ശനി നീതിയുടെ ദൈവമാണ്. തുലാം രാശിക്കാര്‍ക്ക് ചതയം നക്ഷത്രത്തില്‍ ശനിയുടെ സംക്രമണം വളരെ ഫലപ്രദമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ മുഴുവന്‍ ഫലങ്ങളും നിങ്ങള്‍ക്ക് ലഭിക്കും.

വൃശ്ചികം
ശനിയുടെ ഈ ചലനം വൃശ്ചികം രാശിക്കാരുടെ പ്രൊഫഷണല്‍ കരിയറിന് ദോഷം ചെയ്യും. ബിസിനസ്സുകാര്‍ക്ക് വലിയ നഷ്ടം നേരിടേണ്ടിവരും. അതിനാല്‍ ബിസിനസ്സ് വിപുലീകരിക്കുന്നതിനോ പുതിയ പ്രോജക്റ്റ് ആരംഭിക്കുന്നതിനോ സമയം നല്ലതല്ല. പരാജയം ഒഴിവാക്കാന്‍ നിങ്ങള്‍ ചെയ്യുന്ന എല്ലാ ജോലികളും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.

ധനു
ധനു രാശിക്കാര്‍ക്ക് ചതയം നക്ഷത്രത്തില്‍ ശനിയുടെ സംക്രമണം വിജയം നല്‍കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഗണ്യമായ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. ഈ കാലയളവ് ബിസിനസുകാര്‍ക്ക് വളരെ മികച്ചതാണെന്ന് തെളിയും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും.

മകരം
മകരം രാശിക്കാരുടെ ജാതകത്തില്‍ ശനി ദേവന് രണ്ടാം ഭാവത്തില്‍ സഞ്ചരിക്കുന്നു. രണ്ടാമത്തെ വീടാണ് വരുമാന മാര്‍ഗ്ഗം. ശനി ദേവന്റെ സംക്രമം നിങ്ങള്‍ക്ക് വമ്പിച്ച സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് പ്രയോജനം ലഭിക്കും. നിങ്ങള്‍ക്ക് പെട്ടെന്ന് വലിയ ലാഭം ലഭിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.

കുംഭം
കുംഭം രാശിക്കാര്‍ക്ക്, ഏഴര ശനിയുടെ രണ്ടാം ഘട്ടം പുരോഗമിക്കും. അതേസമയം ശനി നിങ്ങളുടെ ലഗ്നഭാവത്തില്‍ വസിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെയും മുതിര്‍ന്നവരുടെയും പിന്തുണ കുറഞ്ഞേക്കാം. ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കാനിടയുണ്ട്. പുതിയ നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ബിസിനസ്സുകാര്‍ ജാഗ്രത പാലിക്കണം. പങ്കാളിത്തത്തില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ പങ്കാളിയുമായി നല്ല ബന്ധം പുലര്‍ത്തുക.

മീനം
ഏഴരശനിയുടെ ആരംഭത്തോടെ മീനരാശിക്കാര്‍ക്ക് തൊഴിലില്‍ പരാജയങ്ങളും നിരാശകളും നേരിടേണ്ടി വന്നേക്കാം. ജോലി ചെയ്യുന്നവരുടെ ജോലിഭാരം വര്‍ധിക്കുകയും അനാവശ്യമായ സ്ഥലംമാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തേക്കാം. പുതിയ ബിസിനസ്സ് തുടങ്ങാന്‍ ഈ സമയം നല്ലതല്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
