Latest Updates
-
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ!
ശനീശ്വരന്റെ അനുഗ്രഹം; വൃശ്ചിക രാശിയില്‍ ശനി ദേവന്റെ പത്താം ഭാവം, ഈ 3 രാശിക്കാരുടെ ഭാഗ്യം തിളങ്ങും
മനുഷ്യന്റെ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ ഫലം നല്കുന്ന ദേവനാണ് ശനിദേവന്. ഗ്രഹലോകത്ത് നീതിയുടെ ദേവന് എന്ന പദവി അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സൂര്യദേവന്റെ മകനാണ് ശനി എന്ന് പുരാണങ്ങള്‍ പറയുന്നു. ശനി ദേവനോട് ദേഷ്യപ്പെടാന്‍ ആരും ധൈര്യപ്പെടാറില്ല. കാരണം ഒരു വ്യക്തിക്ക് നീതി നല്‍കാനും ശിക്ഷിക്കാനുമുള്ള അധികാരം ശിവന് ശനിക്ക് നല്‍കിയിട്ടുണ്ട്. ജനുവരി 17ന് ശനി കുംഭം രാശിയില്‍ സംക്രമിച്ചുകഴിഞ്ഞു. നിലവില്‍ ശനി കുംഭം രാശിയിലാണ് തുടരുന്നത്.
ഈ സമയത്ത് ശനി തന്റെ പത്താം ദര്‍ശനം വൃശ്ചികം രാശിയില്‍ വയ്ക്കുന്നു. അതേ സമയം, ശുക്രന് അതിന്റെ ഏഴാം ഭാവവും വൃശ്ചിക രാശിയില്‍ വയ്ക്കുന്നു. ഇതിനിടയില്‍ ശശയോഗവും മാളവ്യ യോഗവും രൂപീകരിക്കുന്നു. ജ്യോതിഷ പ്രകാരം വൃശ്ചിക രാശിയുടെ അധിപനായി ചൊവ്വയെ കണക്കാക്കുന്നു. ഏപ്രില്‍ 10 മുതല്‍ 3 രാശിക്കാര്‍ക്ക് ശനിയുടെ പത്താം ഭാവ ദര്‍ശനത്തിന്റെ പ്രത്യേക ഗുണങ്ങള്‍ ലഭിക്കാന്‍ പോകുന്നു. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ശനിയുടെ പത്താം ഭാവം ഇടവം രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് തെളിയാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സംക്രമ ജാതകത്തിലെ കര്‍മ്മ ഗൃഹത്തിലാണ് ശനി ദേവന് സഞ്ചരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, ഏഴാം ഭാവത്തില്‍ മാത്രമാണ് ശനി തന്റെ ദര്‍ശനം വെക്കുന്നത്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. നിങ്ങള്‍ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അത് പ്രയോജനകരമായിരിക്കും. കരിയറില്‍ പുരോഗതിക്ക് സാധ്യതയുണ്ട്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ശനിയുടെ പത്താം ഭാവ ദര്‍ശനം ഗുണം ചെയ്യും. കലാ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം വളരെ ഫലപ്രദമായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. ബിസിനസ്സില്‍ നല്ല ലാഭം ഉണ്ടാകും.

കുംഭം
ശനിയുടെ പത്താം ഭാവം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുംഭം രാശിയില്‍ ശനിദേവന് ശഷരാജയോഗവും ശുക്രന്റെ സംക്രമണത്താല്‍ മാളവ്യരാജയോഗവും രൂപപ്പെടുത്തും. ശനിയുടെ ദൃഷ്ടിയില് നിങ്ങള്‍ക്ക് ബിസിനസ്സില്‍ ലാഭം ലഭിക്കും. തൊഴില്‍ ഇല്ലാത്ത വ്യക്തികള്‍ക്ക് ഈ സമയത്ത് ജോലി ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രമോഷനും ഇന്‍ക്രിമെന്റും ലഭിക്കുന്നതിന് അവസരങ്ങളുണ്ടാകും.

ശനിയുടെ നിലവിലെ സ്ഥിതി
ജ്യോതിഷത്തില്‍ ശനിയെ കര്മ്മദാതാവായി കണക്കാക്കപ്പെടുന്നു. അത് നിങ്ങളുടെ കര്‍മ്മങ്ങളുടെ ഫലങ്ങള്‍ നല്കുന്നു. ജ്യോതിഷപ്രകാരം ഏറ്റവും മന്ദഗതിയില്‍ നീങ്ങുന്ന ഗ്രഹമാണ് ശനി. ശനി ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കാന്‍ രണ്ടര വര്‍ഷമെടുക്കും. ശനിദേവന്റെ കൃപയില്ലാതെ ആര്‍ക്കും ഉന്നതസ്ഥാനം വഹിക്കാനാവില്ല. 3 പതിറ്റാണ്ടുകള്‍ക്ക് ശേഷം ജനുവരി 17ന് ശനി അതിന്റെ യഥാര്‍ത്ഥ ത്രികോണ രാശിയിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ശനി മകരം രാശിയില്‍ നിന്ന് കുംഭം രാശിയിലേക്ക് സംക്രമിച്ചു. ജൂണ്‍ 17 ന് ശനി വക്രഗതിയില്‍ നീങ്ങുകയും നവംബര്‍ 4ന് വീണ്ടും നേര്‍രേഖയില്‍ വരികയും ചെയ്യും.

ശനി ചതയം നക്ഷത്രത്തില്‍
മാര്‍ച്ച് 15 മുതല്‍ ശനി ചതയം നക്ഷത്രത്തില്‍ സഞ്ചരിക്കും. ചതയം നക്ഷത്രത്തില്‍ പ്രവേശിച്ച ശേഷം 7 മാസത്തേക്ക് അവിടെ തുടരും. ഇത്തരമൊരു സാഹചര്യത്തില്‍ മാര്‍ച്ച് 15 മുതല്‍ ഒക്ടോബര്‍ 17 വരെ ശനി വ്യാഴം അധിപനായ ചതയം നക്ഷത്രത്തിന്റെ ആദ്യ ദശയിലായിരിക്കും.

ശനിദോഷത്തിന് പ്രതിവിധികള്‍
ഹനുമാനെ പ്രീതിപ്പെടുത്തുന്നവര്‍ക്ക് ശനദേവനെയും സന്തോഷിപ്പിക്കാനാകും. ശനിദോഷം ബാധിച്ചവര്‍ക്ക് മികച്ച പരിഹാരമാണ് ഹനുമാന് ചാലിസ. പ്രത്യേകിച്ച് ശനിയാഴ്ച ദിവസങ്ങളില്‍ ഹനുമാന് ചാലിസ ചൊല്ലുക. ഭക്തരുടെ ജീവിതത്തില്‍ നിന്ന് കഷ്ടപ്പാടുകളും ദുഖവും നീക്കാന്‍ ഹനുമാന് സാധ്യമാണ്. അതിനാല്‍, ഹനുമാന് ചാലിസ പാരായണം ചെയ്യുന്നത് നിങ്ങളെ ശനിദോഷത്തില്‍ നിന്ന് മുക്തമാക്കും.
കറുത്ത വസ്തുക്കള്‍ ദാനം ചെയ്യുക
ശനിദേവന്റെ അനുഗ്രഹം നേടാനായി നിങ്ങള്‍ ദരിദ്രര്‍ക്കും ബ്രാഹ്മണര്‍ക്കും കറുത്ത ധാന്യങ്ങള്‍, തുണി, കടുക് എന്നിവ ദാനം ചെയ്യുക. ദരിദ്രര്‍ക്ക് കറുത്ത എള്ള്, കറുത്ത ഉഴുന്ന്, വെല്ലം എന്നിവ ദാനം ചെയ്യുക. കറുത്ത പശുക്കളെയും നിങ്ങള്‍ക്ക് ദാനം ചെയ്യാം. ഇത് തീര്‍ച്ചയായും ശനിദോഷ ഫലങ്ങള്‍ കുറയ്ക്കും.

ദരിദ്രരെ സഹായിക്കുക
ദരിദ്രരെ സഹായിക്കുന്നതിലൂടെ ഒരാള്‍ക്ക് ശനിദേവനെ പ്രസാദിപ്പിക്കാന്‍ കഴിയും. മറ്റുള്ളവരെ സഹായിക്കാനും അവര്‍ക്ക് സന്തോഷം കൊണ്ടുവരുന്നതിനായി പ്രയത്നിക്കുന്നവര്‍ക്കും ശനിദേവന് അനുഗ്രഹം നല്കുന്നു. അതിനാല്‍, ശനിദേവനെ പ്രസാദിപ്പിക്കാനായി നിങ്ങള്‍ മറ്റുള്ളവരോട് ദയയും സ്നേഹവും കാണിക്കുക.
കറുത്ത നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുക
ശനിദോഷത്തില്‍ നിന്ന് മുക്തി നേടാനുള്ള മറ്റൊരു പ്രതിവിധിയാണിത്. ശനിയാഴ്ചകളില്‍ കറുത്ത പശുക്കള്‍ക്കും നായ്ക്കള്‍ക്കും ഭക്ഷണം കൊടുക്കുന്നതും പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നതും ശനിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.



Click it and Unblock the Notifications
