Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്വരാശി കുംഭത്തില്‍ ശനിദേവന്റെ വാസം; 2025 വരെ ഈ 6 രാശിക്ക് രാജകീയ ജീവിതം
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ വിധികര്‍ത്താവായി ശനിയെ കണക്കാക്കപ്പെടുന്നു. ശനി ഓരോ വ്യക്തിക്കും അവരുടെ കര്‍മ്മത്തിനനുസരിച്ച് ഫലം നല്കുന്നു. ദുഷ്കര്മങ്ങളില് ഏര്‍പ്പെട്ടിരിക്കുന്നവരെ ശനി ശിക്ഷിക്കുകയും അശുഭകരമായ ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. എന്നാല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശനിദേവന് ശുഭഫലങ്ങള്‍ നല്കുന്നു. നിലവില്‍ ശനിദേവന് കുംഭ രാശിയില്‍ വക്രഗതിയിലാണ്. 2025 വരെ ശനി കുംഭത്തില്‍ തുടരും.
ജ്യോതിഷപ്രകാരം, ശനി കുംഭ രാശിയില്‍ നില്ക്കുന്നിടത്തോളം അത് ചില രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ നല്കിക്കൊണ്ടേയിരിക്കും. ഈ രാശിക്കാര്‍ക്ക് എല്ലാ മേഖലയിലും വിജയം ലഭിക്കും. കൂടാതെ, സമ്പത്തില്‍ വലിയ വര്‍ദ്ധനവും ഉണ്ടാകാം. ശനി കുംഭത്തില്‍ നില്ക്കുന്നതിനാല് 2025 വരെ ജീവിതം സുന്ദരമാകുന്ന 6 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ശനിദേവന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് പ്രയോജനകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് പത്താം ഭാവത്തിലാണ് ശനിദേവന് സഞ്ചരിക്കുന്നത്. കൂടാതെ, ശനി നിങ്ങളുടെ വിധി സ്ഥലത്തിന്റെ നാഥനാണ്. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുകയും പുതിയ വരുമാന സ്രോതസ്സുകള്‍ വരികയും ചെയ്യും.
നിങ്ങളുടെ കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. ഈ സമയത്ത് ജോലിയുള്ള ആളുകള്‍ക്ക് ഇന്‍ക്രിമെന്റും പ്രമോഷനും ലഭിക്കും. ബിസിനസുകാര്‍ക്ക് നേട്ടമുണ്ടാകും. 2025ഓടെ ഒരു വലിയ ബിസിനസ് ഡീല്‍ പൂര്‍ത്തിയാക്കാനാകും. ഈ സമയത്ത് ജോലി, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് വിദേശയാത്രക്കും അവസരമുണ്ടാകും.
മിഥുനം
ശനിദേവന്റെ രാശിയിലെ മാറ്റം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ രാശിയുടെ കര്‍മ്മ ഗൃഹത്തിന്റെ അധിപനായ ശനിദേവന് വിധിയുടെ സ്ഥാനത്ത് സ്ഥിതി ചെയ്യുന്നു. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കാം. ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ക്ക് പുരോഗതി ഉണ്ടായേക്കാം. വാഹനങ്ങളും വസ്തുവകകളും വാങ്ങാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും. നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. മത്സരപരീക്ഷ എഴുതുന്നവര്‍ സമ്പൂര്‍ണ വിജയം കൈവരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും.

കുംഭം
ശനിദേവന്റെ രാശിയിലെ മാറ്റം നിങ്ങള്‍ക്ക് സാമ്പത്തികമായി ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ലഗ്നഭാവത്തിലാണ് ശനിദേവന് സഞ്ചരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. നിങ്ങളുടെ വ്യക്തിത്വവും മെച്ചപ്പെടും. ബിസിനസ്സില്‍ നിങ്ങള്‍ പ്രത്യേക വിജയം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കും. കൂടാതെ ഈ സമയത്ത് നിങ്ങള്‍ പണം ലാഭിക്കുന്നതില്‍ വിജയിക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് കോടതി കേസുകളില്‍ വിജയം നേടാന്‍ കഴിയും. അതേ സമയം നിങ്ങളുടെ സംക്രമ ജാതകത്തില്‍ ശനിദേന് ശശ രാജയോഗം സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് രാജകീയ സന്തോഷം ലഭിക്കും.
തുലാം
കുംഭത്തിലെ ശനിയുടെ ഉന്നതമായ സ്ഥാനം തുലാം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങള്‍ കാണിക്കും. പത്താം ഭാവത്തില്‍ ശനിയുടെ സാന്നിധ്യം തൊഴില്‍ പുരോഗതി, സാമ്പത്തിക അഭിവൃദ്ധി, വിജയകരമായ ബിസിനസ്സ് ശ്രമങ്ങള്‍ എന്നിവയെ പ്രതീകപ്പെടുത്തുന്നു. കുംഭ രാശിയില്‍ ശനിയുടെ സംക്രമത്താല്‍ നിങ്ങളുടെ പങ്കാളിത്ത ബിസിനസും അഭിവൃദ്ധിപ്പെടും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജാതകത്തിലെ പതിനൊന്നാം ഭാവത്തില്‍ ശനിയുടെ സാന്നിധ്യം അനുഭവപ്പെടും. ഇത് സാമ്പത്തിക വളര്‍ച്ചയ്ക്കും ജീവിതസാഹചര്യങ്ങളില്‍ പുരോഗതിക്കും കാരണമാകും. കുംഭ രാശിയിലെ ശനി സംക്രമത്തിന്റെ കാലഘട്ടം ജീവിതത്തിന്റെ പല മേഖലകളിലും വിജയത്തിനും പുരോഗതിക്കുമുള്ള ധാരാളം അവസരങ്ങള്‍ നിങ്ങള്‍ക്ക് നല്‍കും.
മകരം
കുംഭ രാശിയിലെ ശനിയുടെ സാന്നിദ്ധ്യം മകരം രാശിക്കാര്‍ക്ക് ശുഭകരമാണ്. കാരണം ഇത് പല നിങ്ങള്‍ക്ക് കാര്യങ്ങളിലും വിജയത്തെ സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് നിങ്ങളുടെ തൊഴില്‍, സാമ്പത്തിക സാധ്യതകള്‍ ഈ സമയം മെച്ചപ്പെടുന്നതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

