Latest Updates
-
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും! -
ഓണക്കാലത്ത് തിളങ്ങാന്‍ ഈ സ്മാർട്ട് ടിപ്സ് മതി, വേര്‍പ്പും ഈര്‍പ്പവും ഇനി നിങ്ങളുടെ സൗന്ദര്യം കെടുത്തുകയില്ല! -
ഓണം ഷോപ്പിംഗ്: തിരക്കുകൾ ഒഴിവാക്കി സ്മാർട്ടായി പർച്ചേസ് ചെയ്യാം, രാശിഫലവും ടിപ്സുകളും ഇതാ!
രണ്ടുവര്‍ഷക്കാലം ശനി കുംഭത്തില്‍; ജീവിതം മാറ്റിമറിക്കും കഠിന ശനിദോഷം; പരിഹാരത്തിന് ചെയ്യേണ്ടത്
2023 ജനുവരി 17 ചൊവ്വാഴ്ച ശനി അതിന്റെ ജന്മ രാശിയായ കുംഭത്തിലേക്ക് കടന്നിരിക്കുന്നു. 30 വര്‍ഷത്തിന് ശേഷമാണ് ശനി സ്വന്തം രാശിയായ കുംഭത്തില്‍ എത്തുന്നത്. 2025 മാര്‍ച്ച് 29 വരെ ശനി കുംഭം രാശിയില്‍ തുടരും. അതിനുശേഷം ശനി മീനം രാശിയിലേക്ക് മാറും. ഈ സംക്രമണം എല്ലാവരുടെയും ജീവിതത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. ശനി കുംഭം രാശിയില്‍ എത്തിയതോടെ മീനം രാശിക്കാര്‍ക്ക് ഏഴരശനിയും കര്‍ക്കടകം, വൃശ്ചികം രാശിക്കാര്‍ക്ക് കണ്ടകശനിയും ആരംഭിക്കും.
കുംഭം രാശിയില്‍ ഏഴരശനിയുടെ രണ്ടാം ഘട്ടവും മകരം രാശിയില്‍ ഏഴരശനിയുടെ മൂന്നാം ഘട്ടവും ആരംഭിക്കും. അത്തരമൊരു സാഹചര്യത്തില്‍, ശനിദേവനെ പ്രീതിപ്പെടുത്താനും അനുഗ്രഹം നേടാനും ശനിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കാനുമായി ചില ജ്യോതിഷ പ്രതിവിധികള്‍ നിങ്ങള്‍ ചെയ്യേണ്ടതുണ്ട്. അവ വളരെ ഫലപ്രദമായി കണക്കാക്കപ്പെടുന്നു. ശനിയുടെ ഈ സംക്രമണ കാലത്ത് ശനി ദേവനെ പ്രസാദിപ്പിക്കാനുള്ള വഴികളും മന്ത്രങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ശനിയുടെ സ്വാധീനം
ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി ശക്തമായ സ്ഥാനത്ത് നിലകൊണ്ടാല്‍ അവര്‍ നിരവധി ഭാഷകളില്‍ മികച്ച പ്രാവീണ്യമുള്ള പണ്ഡിതനായിത്തീരുന്നു. ശനി അനുകൂലമായ ആളുകള്‍ക്ക് യന്ത്രസാമഗ്രികള്‍, ചൂള, തുകല്‍, സിമന്റ്, ഇരുമ്പ്, എണ്ണ, ഗതാഗതം, റബ്ബര്‍, ജ്യോതിഷം മുതലായവയുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ എന്നിവയില്‍ ഏര്‍പ്പെട്ടാല്‍ നേട്ടം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ജാതകത്തില്‍ ശനി ദോഷകരമായ സ്ഥാനത്ത് തുടര്‍ന്നാല്‍, വ്യക്തിക്ക് ജീവിതത്തില്‍ നിരവധി പോരാട്ടങ്ങള്‍ നേരിടേണ്ടിവരും. അത്തരക്കാര്‍ക്ക് സമ്പത്ത് നഷ്ടപ്പെടാനോ ജയില്‍വാസത്തിനോ സാധ്യതയുണ്ട്. ആമാശയ സംബന്ധമായ അസുഖങ്ങളും അടിക്കടി അവര്ക്ക്് വരും.

ശനിദേവനെ പ്രീതിപ്പെടുത്താനുള്ള പ്രതിവിധികള്‍
ശനിദേവനെ പ്രീതിപ്പെടുത്താനായി നിങ്ങള്‍ ഹനുമാനെ ആരാധിക്കണം. ശനിദേവന്റെ കോപം ഒഴിവാക്കാന്‍ ഹനുമാന് ആരാധന വളരെ പ്രസിദ്ധമാണ്. ഹനുമാനെ ആരാധിക്കുകയും ഹനുമാന് ചാലിസ പാരായണം ചെയ്യുകയും ചെയ്യുക. ഇങ്ങനെ ചെയ്താല്‍ നിങ്ങളില്‍ ശനിദേവന് പ്രസാദിക്കുകയും ശനിദോഷഫലം കുറയുകയും ചെയ്യും. ഇതോടൊപ്പം ചൊവ്വാഴ്ച ദിവസം കഴിയുമെങ്കില്‍ രാമായണം വായിക്കുക. ചൊവ്വാഴ്ച ദിവസം ജാസ്മിന് ഓയിലും കുങ്കുമവും ചാലിച്ച് പുരട്ടുക. ഇത് ശനി ദേവന്റെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ ഉപകരിക്കും.

ആല്‍മരത്തെ ആരാധിക്കുക
വൈകുന്നേരങ്ങളില്‍ ആല് മരത്തിന് സമീപം കടുകെണ്ണ വിളക്ക് കത്തിച്ചാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ മാറുമെന്ന് ജ്യോതിഷത്തില്‍ പറയുന്നുണ്ട്. ഇതോടൊപ്പം ജാതകത്തിലെ ശനികോപവും കുറയും. അതുകൊണ്ട് നിങ്ങള്‍ ശനിദേവനെ പ്രീതിപ്പെടുത്താനായി ഈ പ്രതിവിധി ചെയ്യാന്‍ മറക്കരുത്. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് തീര്‍ച്ചയായും ശനിദേവന്റെ അനുഗ്രഹം ലഭിക്കും. ശനിയാഴ്ച ദിവസം രാവിലെ കുളി കഴിഞ്ഞ് ആല്മരത്തിന് വെള്ളം സമര്‍പ്പിക്കുക. ഇതോടൊപ്പം 7 തവണ പ്രദക്ഷിണം ചെയ്യുക. വൈകുന്നേരം കടുക് എണ്ണ വിളക്ക് കത്തിക്കുക.

ദിവസവും ഈ മന്ത്രങ്ങള്‍ ജപിക്കുക
ജാതകത്തില്‍ ശനിദേവന്റെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിന് ചില മന്ത്രങ്ങള്‍ ഫലപ്രദമാണ്. 'ഓം പ്രാണ്‍ പ്രിം പ്രൗണ്‍ സ: ശനിശ്ചരായ നമഃ', 'ഓം ശന് ശനിശ്ചരായ നമഃ' എന്നീ മന്ത്രങ്ങള്‍ ദിവസവും ജപിക്കുക. കൂടാതെ എല്ലാ ദിവസവും, പ്രത്യേകിച്ച് ശനിയാഴ്ചകളില്‍ ശനി ചാലിസയും ശനി ദേവന്റെ ആരതിയും ചെയ്യുക.

ബദാം ഉപയോഗിച്ച് പ്രതിവിധി
സാമ്പത്തിക പ്രശ്നത്താല്‍ ബുദ്ധിമുട്ടുന്നവര്‍ ഏതെങ്കിലും ശുക്ലപക്ഷത്തിലെ ആദ്യ ശനിയാഴ്ച ദിവസം 10 ബദാം എടുത്ത് ഹനുമാന് ക്ഷേത്രത്തില്‍ പോകുക. 5 ബദാം അവിടെ സൂക്ഷിച്ച് 5 ബദാം വീട്ടില്‍ കൊണ്ടുവന്ന് ചുവന്ന തുണിയില്‍ കെട്ടി നിങ്ങള്‍ പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക. ശനിയാഴ്ച ദിവസം കുരങ്ങുകള്‍ക്ക് ഉഴുന്ന്, ശര്‍ക്കര, വാഴപ്പഴം എന്നിവ നല്‍കുക. ഒരു പാത്രത്തില്‍ കടുകെണ്ണ എടുത്ത് അതില്‍ മുഖം കണ്ട ശേഷം ദാനം ചെയ്യുക. ഒഴുകുന്ന വെള്ളത്തില്‍ തേങ്ങ എറിയുക.

കാളീക്ഷേത്ര ദര്‍ശനം
ശനിയാഴ്ച ദിവസം ഒരു കാളീക്ഷേത്രത്തില്‍ ഇരുമ്പ് ത്രിശൂലം ദാനം ചെയ്യുക. ഈ ത്രിശൂലം ശിവക്ഷേത്രത്തിലോ മഹാ കാലഭൈരവ ക്ഷേത്രത്തിലോ മഹാകാളീക്ഷേത്രത്തിലോ സമര്‍പ്പിക്കുക. എല്ലാ ശനിയാഴ്ചയും കറുത്ത ഉലുവ പൊടിച്ച് അതിന്റെ മാവ് ഉരുളകളാക്കി മത്സ്യങ്ങള്‍ക്ക് നല്‍കുക. എല്ലാ ശനിയാഴ്ചകളിലും ഒരു കറുത്ത നായയ്ക്ക് കടുകെണ്ണ ചേര്‍ത്ത റൊട്ടി കൊടുക്കുക. 7 ശനിയാഴ്ചകളില്‍ ഉറുമ്പുകള്‍ക്ക് കറുത്ത എള്ള്, മാവ്, പഞ്ചസാര എന്നിവ ഭക്ഷണമായി നല്‍കുക.

കടുകെണ്ണ സമര്‍പ്പിക്കുക
ശനിയുടെ പ്രീതി നേടാനായി നിങ്ങള്‍ ശനിയാഴ്ച ദിവസം വീടിനടുത്തുള്ള ഏതെങ്കിലും ശനി ക്ഷേത്രത്തില്‍ കടുകെണ്ണ സമര്‍പ്പിക്കണം. ഈ ദിവസം ആല്മരത്തിന് വെള്ളം സമര്‍പ്പിച്ച് വിളക്ക് തെളിയിക്കണം. ശനിയുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ ശിവ ചാലിസ പാരായണം ചെയ്യുന്നതും നിങ്ങള്‍ക്ക് വളരെയേറെ ഗുണം ചെയ്യും.

ദാനകര്‍മ്മം
ശനിയാഴ്ച ദിവസം കറുത്ത വസ്ത്രങ്ങള്‍, കറുത്ത എള്ള്, പുതപ്പ്, ഇരുമ്പ് പാത്രങ്ങള്‍ മുതലായവ ദാനം ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ ശനിദേവന് സംതൃപ്തനാകുന്നു. ശനിദേവന് നീല പൂക്കള്‍ വളരെ ഇഷ്ടമാണ്. ശനി ആരാധന സമയത്ത് നീല നിറത്തിലുള്ള പൂക്കള്‍ സമര്‍പ്പിക്കുക. ഇതോടൊപ്പം ശനിദേവനെ യഥാവിധി പൂജിക്കുകയും ചെയ്യുക.



Click it and Unblock the Notifications