Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
കര്മ്മഗ്രഹം ശനി ചതയം നക്ഷത്രത്തില്‍, 2024 ഏപ്രില്‍ വരെ സൗഭാഗ്യം കൂടെയുണ്ടാകുന്ന 4 രാശി
ജ്യോതിഷപ്രകാരം ശനിയെ കര്‍മ്മത്തിന്റെ ദേവനായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് ശനി ഫലം നല്കുന്നു. അതേസമയം, ശനി ഏതെങ്കിലും രാശിയിലോ രാശിയിലോ സഞ്ചരിക്കുമ്പോള്‍ അത് 12 രാശികളിലും നേരിട്ട് സ്വാധീനം ചെലുത്തുന്നു. ജ്യോതിഷ പ്രകാരം ഈ സമയത്ത് ശനി ദേവന് തന്റെ യഥാര്‍ത്ഥ ത്രികോണ രാശിയായ കുംഭത്തില്‍ ഇരിക്കുന്നു.
ഇതോടൊപ്പം ശനി ഇപ്പോള്‍ ചതയം നക്ഷത്രത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 2024 ഏപ്രില്‍ 6 വരെ ശനി ഇവിടെ തുടരും. ഇത്തരമൊരു സാഹചര്യത്തില്‍ ശനിദേവന് ചതയം നക്ഷത്രത്തില്‍ എത്തുന്നത് ചില രാശിക്കാര്‍ക്ക് ഗുണകരമാണ്. ഇവര്‍ക്ക് അപാരമായ വിജയത്തോടൊപ്പം സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ശനിയുടെ നക്ഷത്രമാറ്റത്താല് ഏതൊക്കെ രാശിക്കാര്‍ക്കാണ് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

മേടം
ശനി ചതയം നക്ഷത്രത്തില്‍ പ്രവേശിച്ച് പതിനൊന്നാം ഭാവത്തില്‍ തുടരും. ഈ സമയം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കാരണം ശനി നിങ്ങളുടെ കര്‍മ്മത്തിന്റെയും ലാഭത്തിന്റെയും അധിപനാണ്. അത്തരമൊരു സാഹചര്യത്തില്‍, മേടം രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ കഴിയും. വളരെക്കാലമായി ആഗ്രഹിച്ച പല കാര്യങ്ങളും സ്വന്തമാക്കാനാകും. നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളെ സഹായിക്കും.
നിങ്ങളുടെ ജീവിതത്തില്‍ നല്ല സ്വാധീനം ഉണ്ടാകും. എല്ലാ മേഖലയിലും നല്ല വിജയം കൈവരിക്കാനാകും. ശനിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് ആത്മീയതയില്‍ താല്പര്യം വളരും. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം വലിയ സാമ്പത്തിക നേട്ടത്തോടൊപ്പം ബാങ്ക് ബാലന്‍സും വര്‍ദ്ധിക്കും. പല വഴികളില്‍ നിന്ന് ധനസമ്പാദനത്തിന് അവസരമുണ്ടാകും. നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും.
ഇടവം
ഇടവം രാശിയില്‍ ശനി പത്താം ഭാവത്തില്‍ അതായത് തൊഴിലിന്റെ ഭവനത്തിലേക്ക് പ്രവേശിക്കും. കരിയറിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങളുടെ കഠിനാധ്വാനത്തിന് വലിയ പ്രതിഫലം ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കും വിജയം കൈവരിക്കാന്‍ കഴിയും. ഔദ്യോഗിക ജീവിതത്തില്‍ നിങ്ങള്‍ക്ക് വലിയ വിജയം നേടാന്‍ കഴിയും. പന്ത്രണ്ടാം ഭാവത്തിലും നാലാം ഭാവത്തിലും ശനിയുടെ ഭാവം വരുന്നതിനാല്‍ വിദേശയാത്ര ഗുണകരമാകും. വിദേശത്ത് ബിസിനസ് നടത്തുന്നവര്‍ക്ക് വലിയ ലാഭമുണ്ടാക്കും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. സഹപ്രവര്‍ത്തകരുമായി നിങ്ങള്‍ക്ക് നല്ല ബന്ധം സ്ഥാപിക്കാനാകും. എല്ലാ മേഖലയിലും വിജയം കൈവരിക്കും. ഈ സമയം നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും.
ചിങ്ങം
ചിങ്ങം രാശിയില്‍ ഏഴാം ഭാവത്തിലാണ് ശനി ദേവന് ഇരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍, അത് നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ സമ്മാനിക്കും. ജോലിസ്ഥലത്ത് വലിയ വിജയത്തോടെ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ശനിദേവന് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കും. പ്രണയവും ദാമ്പത്യവും നല്ലതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വളരെ മികച്ചതായിരിക്കും. ബിസിനസ്സിലും നിങ്ങള്‍ക്ക് വലിയ വിജയം നേടാന്‍ കഴിയും. ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതികള്‍ വിജയം കാണും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം അവരുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. മാതാപിതാക്കളുടെ ആരോഗ്യം നന്നായിരിക്കും. ജീവിതത്തില്‍ ഉയര്‍ച്ചക്കായി നിങ്ങളുടെ സമയം ശരിയായി വിനിയോഗിക്കാന്‍ കഴിയും. മേലുദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് അവസരം കൈവരും. നിങ്ങലുടെ കരിയര്‍ വളരും.
ജ്യോതിഷത്തിലെ ശനി
ജ്യോതിഷത്തില്‍ ശനിയെ ഒരു കര്മ്മഗ്രഹം എന്ന് വിളിക്കുന്നു. കര്‍മ്മഫലം നല്കുന്ന ഗ്രഹമാണ് ശനിയെന്ന് വ്യക്തമാണ്. എട്ടാം ഭാവാധിപനായ ശനി ദേവന് ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെയും ജീവിതത്തിന്റെയും ഘടകമാണ്. എട്ടാം ഭാവത്തില്‍ നില്‍ക്കുന്നതിന്റെ പഴി കേള്‍ക്കാത്ത ഒരേയൊരു ഗ്രഹമാണ് ശനി. ശനി ദേവന് രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും സന്തോഷം നല്‍കുമെന്നും പറയപ്പെടുന്നു. ശനി പൊതുജനത്തിന്റെ ഘടകമാണ്, അതിനാല്‍ ഒരു വ്യക്തിയുടെ ശനി രാജയോഗ ഘടകമായി ജാതകത്തില്‍ വരുമ്പോള്‍, അത്തരം വ്യക്തിക്ക് പൊതുജനങ്ങളില്‍ നിന്ന് വളരെയധികം പിന്തുണ ലഭിക്കുന്നു.
ശനിയുടെ സ്വാധീനമുള്ള ആളുകള്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നു. ഇരുമ്പ് പണി, ഖനികള്‍, സ്ക്രാപ്പ് വര്‍ക്ക്, ഓയില്‍ മില്ലുകള്‍, ഇവയെല്ലാം ശനിദേവന്റെ ഘടകങ്ങളായി കണക്കാക്കപ്പെടുന്നു. പൂയം അനിഴം, ഉത്രട്ടാതി എന്നിവ ശനിയുടെ നക്ഷത്രങ്ങള്‍ എന്ന് വിളിക്കപ്പെടുന്നു. ഈ നക്ഷത്രങ്ങളില്‍ ജനിച്ചവരില്‍ ശനിയുടെ സ്വാധീനം ദൃശ്യമാണ്. അതേസമയം കുംഭ ലഗ്നത്തിലും മകരം രാശിയിലും ശനിയുടെ സ്വാധീനം അനുഭവപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
