Latest Updates
-
സെപ്റ്റംബറിൽ വിവാഹ മുഹൂർത്തങ്ങളില്ലേ? ശുക്ര മൂഢതയെക്കുറിച്ചുള്ള പ്രചരണങ്ങളും സത്യവും ഇതാ -
2026 ഓഗസ്റ്റ് 21: വൃശ്ചികം രാശിയിൽ ചന്ദ്രൻ; പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായകം -
2026 ഓഗസ്റ്റ് 21 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
ഓണം വാരം: ഈ 6 രാശിക്കാർക്ക് ഇന്ന് ധനമഴ, മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിലാകും! -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇതാ -
2026 ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം ഉറപ്പ്! -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്!
ഏഴരശനി പൂര്‍ണ സ്വാധീനം ചെലുത്തും രാശി ഇതാണ്: കരകയറാന്‍ കഷ്ടപ്പെടും: മരണഭയം വരെ
ജാതകത്തിലെ ഏറ്റവും മോശം അവസ്ഥയെയാണ് ശനി ബാധിക്കുക എന്ന് പറയുന്നത്. ശനി ബാധിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ വര്‍ദ്ധിച്ചു എന്ന് തന്നെയാണ് ്അര്ത്ഥം. അതുകൊണ്ട് തന്നെ ഓരോ ഘട്ടത്തിലും ശനിയുടെ രാശിമാറ്റവും ആ ശനി ഏതൊക്കെ രാശിക്കാര്‍ക്ക് ദോഷം നല്കുന്നു എന്നതും അറിഞ്ഞിരിക്കേണ്ടതാണ്. ശനി നിങ്ങളെട ബാധിക്കുമ്പോള്‍ തന്നെ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് മനസ്സിലാകുന്നു. ഒരു വ്യക്തിയുടെ ജീവിതത്തെ ശനി ബാധിച്ചു എന്ന് എങ്ങനെ മനസ്സിലാക്കാം എന്നതാണ് അറിഞ്ഞിരിക്കേണ്ടത്.

യാതൊരു പ്രതിസന്ധിയും ഇല്ലാതെ മുന്നോട്ട് പോവുന്ന ജീവിതത്തില്‍ പെട്ടെന്ന് പ്രശ്നങ്ങള്‍ വരുകയും എല്ലാം അപ്രത്യക്ഷമാവുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. ഈ അവസ്ഥയില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നു. ഇതിന പിന്നിലെ ഒരു കാരണം എന്ന് പറയുന്നത് പലപ്പോഴും ശനി തന്നെയായിരിക്കും. ഗ്രഹങ്ങള്‍ മനുഷ്യനേയും അവന്റെ ജീവിതത്തേയും സ്വാധീനിക്കും എന്ന് നമുക്കറിയാം. ജ്യോതിഷ പ്രകാരം നിങ്ങള്‍ക്ക് രാശി മാറ്റങ്ങള്‍ ഉണ്ടാവുന്നത് പലപ്പോഴും പല തരത്തിലാണ്. ഇതില്‍ 2023 ജനുവരി 17-ന് കുംഭം രാശിയിലേക്ക് മാറിയ ശനിക്ക് പലപ്പോഴും ചില രാശിക്കാരില്‍ അധിക സ്വാധീനം ചെലുത്താന്‍ സാധിക്കുന്നു. അത്തരത്തില്‍ ഒരു രാശിയാണ് മീനം രാശി.

ശനിയുടെ ഫലം
സാധാരണ അവസ്ഥയില്‍ ശനി എപ്പോഴും നിങ്ങളില്‍ വേദനയും അനിശ്ചിതത്വവും കൊണ്ട് വരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ അത് എല്ലാ തരത്തിലും ശരിയെന്ന് പറയാന്‍ സാധിക്കില്ല. ഓരോ രാശിയിലും ശനി ചെലുത്തുന്ന സ്വാധീനം പലപ്പോഴും നിങ്ങളില്‍ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞതിന് ശേഷം മാത്രമേ ശനിയുടെ മോശം ഫലങ്ങളെക്കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഈ വര്‍ഷത്തില്‍ ഏഴര ശനി കൂടുതലായി ബാധിക്കുന്നത് മീനം രാശിക്കാരെയാണ്. ഇവരുടെ ജീവിതത്തില്‍ വളരെയധികം ദോഷഫലങ്ങള്‍ ഏഴര ശനി കൊണ്ട് വരുന്നു. എങ്ങനെ ഇതിനെ പരിഹരിക്കാം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം എന്നുള്ളത് ശ്രദ്ധേയമാണ്.

ശനിയുടെ ഫലങ്ങള്‍
സത്യസന്ധതയുടെ ഫലമാണ് ശനി എന്ന ഗ്രഹം. നിങ്ങളുടെ കര്‍മ്മത്തിന്റെ ഫലമാണ് ശനി നല്‍കുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ്അതില്‍ നിന്ന് പിന്തിരിപ്പുക്കുക എന്നതാണ് ശനിയുടെ ലക്ഷ്യവും. പ്രായമായവരോടും മാതാപിതാക്കളോടും പാവപ്പെട്ടവരോടും മൃഗങ്ങളോടും എങ്ങനെ പെരുമാറണം. വേദനകളും സങ്കടങ്ങളും പ്രശ്നങ്ങളും നിങ്ങള്‍ക്ക് നല്കിക്കൊണ്ടും ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം നിങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടും ശനി ജീവിതത്തില്‍ നിങ്ങളെ നേര്‍വഴിക്ക് നയിക്കുന്നു. എന്നാല്‍ ശനി അതിന്റെ ശക്തമായ സ്ഥാനത്താവുമ്പോള്‍ അത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്നു.

മീനം രാശിക്കാരുടെ പൊതുസ്വഭാവം
മീനം രാശിക്കാര്‍ക്ക് ഈ വര്‍ഷം ഏഴര ശനി ബാധിക്കുന്നു എന്ന് പറഞ്ഞുവല്ലോ. 12 രാശിക്കാരില്‍ അവസാന രാശിയാണ് മീനം രാശി. ഇവര്‍ വളരെയധികം വൈകാരികമായി പല കാര്യങ്ങളിലും ഇടപെടുന്നവരായിരിക്കും. അത് മാത്രമല്ല പലപ്പോഴും ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. എങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ഇവര്‍ക്ക് വ്യക്തിപരമായ പല വിധത്തിലുള്ള താല്‍പ്പര്യങ്ങള്‍ ഉണ്ടായിരിക്കും. പല കാര്യങ്ങളിലും ഒരുമിച്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കണം എന്നില്ല. ജീവിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. അതിന് വേണ്ടി ഇവര്‍ വളരെയധികം കഷ്ടപ്പെടുന്നവരുമായിരിക്കും.

ഏഴര ശനി എപ്രകാരം ബാധിക്കുന്നു
മീനം രാശിക്കാരെ ഏഴര ശനി എപ്രകാരം ബാധിക്കുന്നു എന്നുള്ളത് നമുക്ക് നോക്കാം. ഇവരുടെ ജാതകത്തില്‍ പന്ത്രണ്ടാം ഭാവത്തിലും ഒന്നും രണ്ടും ഭാവത്തിലും ശനിയുടെ പരിവര്‍ത്തനം നടക്കുന്ന സമയത്തെയാണ് ഏഴര ശനി എന്ന് പറയുന്നത്. ശനിയുടെ സ്വാധീനം പലപ്പോഴും ജീവിതത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഏഴര ശനി പൊതുവേ ഏഴ് വര്‍ഷത്തോളം അവരുടെ ജീവിത്തതില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ജീവിതത്തിന്റെ പ്രധാന മേഖലകളില്‍ എല്ലാം ഇവര്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നു. പല ഘട്ടത്തിലും ഇവര്‍ക്ക് ആത്മീയ ജീവിതത്തിലേക്ക് കടക്കുന്നതിനുള്ള സാധ്യതയുണ്ടാവുന്നു. ഏഴര ശനിയുടെ സ്വാധീനം ഇവരെ കൂടുതല്‍ ചിന്തിപ്പിക്കുന്നവരാക്കുന്നു.

ഏഴര ശനി എപ്രകാരം ബാധിക്കുന്നു
മീനം രാശിക്കാരില്‍ ഏഴര ശനി ബാധിച്ചാല്‍ നടക്കുന്നത് പലപ്പോഴും സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നു. പലപ്പോഴും വ്യത്യസ്തമായ ഫലങ്ങളും തിരിച്ചടികളും ഇവരുടെ ജീവിതത്തില്‍ ഉണ്ടായേക്കാം. ചില അവസരങ്ങളില്‍ മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മാനസികവും ശാരീരികവുമായ അസന്തുലിതാവസ്ഥയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ വിധത്തിലും പ്രതികൂല ഫലങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ഭയവും ഉത്കണ്ഠയും നിങ്ങളുടെ മനസ്സിനെ ഭരിക്കാന്‍ അനുവദിക്കരുത് എന്നതാണ് ഈ സമയം ശ്രദ്ധിക്കേണ്ടത്. ആരോഗ്യത്തിന്റെ കാര്യത്തിലും അതീവ ശ്രദ്ധ വേണം. ഗുരുതരാവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

മൂന്ന് ഘട്ടങ്ങള്‍
ഏഴര ശനി നിങ്ങളുടെ രാശിയില്‍ മൂന്ന് ഘട്ടങ്ങളിലായാണ് ബാധിക്കുന്നത്. ഇത് പലപ്പോഴും ആദ്യ ഘട്ടത്തില്‍ ഇവരുടെ ആത്മീയ കാര്യങ്ങളില്‍ പിടി മുറിക്കുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ഇത് നിങ്ങളുടെ തത്വചിന്തയിലുള്ള സ്വാധീനം വര്‍ദ്ധിപ്പിച്ചേക്കാം ഇത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും വര്‍ദ്ധിച്ചേക്കാവുന്ന അവസ്ഥയുണ്ടായേക്കാം. നിങ്ങളുടെ ജോലി, തെറ്റായ ആരോപണങ്ങള്‍, അല്ലെങ്കില്‍ നിങ്ങളുടെ അമ്മയുടെ മോശം ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് ജീവിതത്തില്‍ പിരിമുറുക്കം സൃഷ്ടിച്ചേക്കാവുന്ന മൂന്നാം ഘട്ടം കഠിനമായി മാറിയേക്കാം. ഈ സമയം നിങ്ങളുടെ ആരോഗ്യം, ധനകാര്യങ്ങള്‍ എന്നിവ അപ്രതീക്ഷിതമായി പ്രശ്നത്തിലായേക്കാം.

പരിഹാരങ്ങള്‍
ഏഴര ശനി ബാധിച്ച മീനം രാശിക്കാര്‍ക്ക് ചില പരിഹാരങ്ങളിലൂടെ ശനിയുടെ സ്വാധീനത്തെ അനുകൂലമാക്കി മാറ്റുന്നതിന് സാധിക്കുന്നുണ്ട്. അതിന് വേണ്ടി ശനിദേവനെയും ഹനുമാനെയും ആരാധിക്കുക. ശനി മന്ത്രവും ഹനുമാന് ചാലിസയും ജപിക്കുക. നിങ്ങളുടെ വീട്ടില്‍ ശനി പൂജ ചെയ്യുക, ശനി ദേവന് എള്ളെണ്ണ അര്‍പ്പിക്കുക, കറുത്ത ഭക്ഷണ സാധനങ്ങള്‍ സമര്‍പ്പിക്കുക. ശനിയാഴ്ച കറുപ്പ് അല്ലെങ്കില്‍ നീല വസ്ത്രങ്ങള്‍ ധരിക്കുക. മാത്രമല്ല നിഗൂഢതകളും ആയുസ്സും ഗവേഷണവും നിറഞ്ഞ എട്ടാം ഭാവത്തിലാണ് മീനം രാശിക്ക് ഏഴരശനി വരുന്നത്.. അതുകൊണ്ട് തന്നെ ഏത് സാഹചര്യത്തേയും നേരിടുന്നതിന് വേണ്ടിയുള്ള ഉറച്ച മനോഭാവത്തോടെ വേണം മുന്നോട്ട് പോവുന്നതിന്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications