For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Shani Gochar 2022: ശനിയുടെ രാശി മാറ്റം മഹാഭാഗ്യത്തിലേക്കുള്ള മാറ്റമാണ് ഈ രാശിക്കാര്‍ക്ക്

|

ശനി എന്നത് എല്ലാവരും ഭയപ്പെടുന്ന ഒരു ഗ്രഹം തന്നെയാണ്. വളരെ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമായത് കൊണ്ട് തന്നെ ശനിയുടെ ഗുണദോഷങ്ങള്‍ കൂടുതല്‍ കാലം നമ്മുടെ രാശിയില്‍ നിലനില്‍ക്കുന്നു. ശനിയെ പൊതുവേ കര്‍മ്മത്തില്‍ ഫലം തരുന്ന ഗ്രഹം എന്നാണ് പറയുന്നത്. ഇത് ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജ്യോതിഷത്തില്‍ ശനിയുടെ രാശിമാറ്റത്തിന് വളരെയധികം പ്രാധാന്യമുണ്ട് എന്നതാണ് സത്യം. നമ്മുടെ ജീവിതത്തെ ബാധിക്കുന്ന പല കാര്യങ്ങളും ശനിയുടെ രാശിമാറ്റത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്.

Shani Gochar 2022

ജ്യോതിഷപ്രകാരം ഏപ്രില്‍ മാസത്തില്‍ ഏഴര ശനി, കണ്ടകശനി എന്നിവയില്‍ ബുദ്ധിമുട്ടുന്നവരെങ്കില്‍ അവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒന്നാണ് ഈ ശനിയുടെ മാറ്റം. ശനിയുടെ രാശിമാറ്റം ഭാഗ്യം കൊണ്ട് വരുന്ന ചില രാശിക്കാര്‍ ഉണ്ട്. ഇവര്‍ക്ക ഏപ്രില്‍ 29-ന് ശേഷമുള്ള ശനിയുടെ രാശിമാറ്റത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ ഏഴരശനിയും കണ്ടകശനിയും ഈ രാശിക്കാരെ വിട്ടൊഴിയുന്നു. അവര്‍ ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം.

ശനിയുടെ സംക്രമണ സമയം

ശനിയുടെ സംക്രമണ സമയം

ജ്യോതിഷ പ്രകാരം നിങ്ങളുടെ രാശിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ശനി കൊണ്ട് വരുന്നുണ്ട്. ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് സഞ്ചരിക്കുന്നതിന് ഏകദേശം രണ്ടര വര്‍ഷത്തോളം സമയം എടുക്കുന്നുണ്ട്. അത് കൂടാതെ ശനി ഒരു ചക്രം പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയം എന്ന് പറയുന്നത് ഒരു ഏകദേശം 30 വര്‍ഷമാണ്. നീതിദേവനായാണ് ശനിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കര്‍മ്മഫലം എന്നതിന് ശനിയുടെ മാത്രം പ്രത്യേകതയാണ്. എന്നാല്‍ ശനി എപ്പോഴും ദോഷം മാത്രം ചെയ്യുന്ന ഗ്രഹമല്ല. അതുകൊണ്ട് തന്നെ ചില രാശിക്കാര്‍ക്ക് ശനിദോഷം എന്നത് ദോഷമല്ലാതെ ഭാഗ്യങ്ങളും കൊണ്ട് വരുന്നുണ്ട്. ഇവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാരാണ് ഈ ലിസ്റ്റില്‍ ഏറ്റവും ആദ്യം ഉള്ളത്. കാരണം മേടം രാശിക്കാരെ ശനിദോഷം ഒരിക്കലും നെഗറ്റീവ് ആയി ബാധിക്കുന്നില്ല എന്നതാണ് സത്യം. മേടം രാശിക്കാര്‍ക്ക് ഏപ്രില്‍ 29 മുതല്‍ നല്ല ദിവസങ്ങള്‍ വരുന്നതിനുള്ള സാധ്യതയുണ്ട് എന്നാണ് പറയുന്നത്. കാരണം മേടം രാശിക്കാര്‍ക്ക് അവരുടെ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശനി സംക്രമിക്കുന്നത്. അത് എന്തുകൊണ്ടും മികച്ച സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ഇത് വരുമാനം വര്‍ദ്ധിപ്പിക്കുകയും സാമ്പത്തികമായും ബിസിനസ് പരമായും മികച്ച നേട്ടങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്ന സമയമാണ് ഈ സംക്രമണം.

മേടം രാശി

മേടം രാശി

വ്യാപാരം ചെയ്യുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മികച്ച ഫലം ലഭിക്കുന്നു. ഇത് കൂടാതെ നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഭാഗത്ത് നിന്ന് വരെ സാമ്പത്തിക സഹായങ്ങളും നേട്ടങ്ങളും ലഭിക്കുന്നുണ്ട്. ബിസിനസിലൂടെ തന്നെ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. പോസിറ്റീവ് മാറ്റങ്ങളില്‍ ജീവിതം മാറി മറിയുന്നുണ്ട്.പുതിയ പങ്കാളിയുമായി നിങ്ങള്‍ ബിസിനസ് ആരംഭിക്കുകയാണെങ്കില്‍ അതും മികച്ച ഫലമാണ് നല്‍കുന്നത്. നിങ്ങളുടെ രാശിയുടെ പത്താം ഭാവാധിപന്‍ ശനിയാണ്. അതിനാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കരിയറില്‍ പ്രമോഷന്‍ ലഭിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് അവരുടെ പത്താം ഭാവത്തിലാണ് ശനിയുട സംക്രമണം നടക്കുന്നത്. പത്താം ഭാവം കര്‍മ്മത്തിന്റെയും ജോലിയുടെയും സ്ഥാനമാണ് വഹിക്കുന്നത്. അതുകൊണ്ട് തന്നെ ശനിയുടെ രാശി മാറ്റം ഇടവം രാശിക്കാരില്‍ ജീവിതത്തില്‍ മികച്ച സ്ഥാനമാനങ്ങള്‍ വഹിക്കുന്നതിനെ സഹായിക്കുന്നുണ്ട്. ഇതിലൂടെ ഇടവം രാശിക്കാര്‍ക്ക്‌ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. പുതിയ ജോലിയും അല്ലെങ്കില്‍ പഴയ ജോലിയില്‍ തന്നെ സ്ഥാനക്കയറ്റവും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതെല്ലാം ലഭിക്കുന്നത് ശനിയുടെ രാശിമാറ്റത്തിന്റെ ഫലമായാണ്.

 ഇടവം രാശി

ഇടവം രാശി

തൊഴില്‍ ഇല്ലാത്തവര്‍ക്ക് ജോലി പെട്ടെന്ന് ലഭിക്കുന്നതിനും അതില്‍ തന്നെ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സ്ഥാനവും ലഭിക്കുന്നു. പ്രമോഷനും ഇക്രിമെന്റും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇടവം രാശിക്കാരുടെ ഗ്രഹം എന്ന് പറയുന്നത് ശുക്രനാണ്. ശുക്രനും ശനിയുമാകട്ടെ സൗഹൃദത്തില്‍ നില കൊള്ളുന്ന ഗ്രഹങ്ങളാണ്. അതുകൊണ്ട് തന്നെ ഈ ഏപ്രില്‍ 29ന് നടക്കുന്ന ഈ സംക്രമം നിങ്ങള്‍ക്ക് ഗുണം ചെയ്യുന്നതാണ്.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ പോസിറ്റീവ് മാറ്റങ്ങളാണ് ഈ രാശിയില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ശനി രാശിമാറ്റം ധനു രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് നിസ്സംശയം പറയാവുന്നതാണ്. നിങ്ങളുടെ രാശിചക്രത്തിന്റെ മൂന്നാം ഭാവത്തിലാണ് ശനി സംക്രമിക്കുന്നത്. ഇത് സഹോദര ബന്ധങ്ങളെ ശക്തമാക്കുന്നു. ഇവരെ സഹായിക്കുന്നതിനും അതിലൂടെ നിങ്ങള്‍ക്കും നേട്ടങ്ങള്‍ ലഭിക്കുന്നതിനും ഉള്ള മികച്ച സമയമാണ് ധനു രാശി എന്നതാണ് സത്യം.

ധനു രാശി

ധനു രാശി

ഇവര്‍ക്ക് ശനിദോഷത്തില്‍ നിന്നും വിടുതല്‍ ലഭിക്കുന്ന സമയം കൂടിയാണ്. അതുകൊണ്ട് തന്നെ ശനി കുംഭം രാശിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ മികച്ച മാറ്റങ്ങള്‍ ഇവരെ തേടി എത്തുന്നുണ്ട്. നിങ്ങളെ ബാധിച്ചിരിക്കുന്ന പല രോഗങ്ങളില്‍ നിന്നും മുക്തി നേടുന്നതിന് ഈ സമയം ഉപകരിക്കപ്പെടുന്നുണ്ട്. ഇരുമ്പ്, എണ്ണ മുതലായവ നിങ്ങള്‍ക്ക് ശനിദേവന് സമര്‍പ്പിക്കാം. ഇത് കൂടാതെ ശനിയാഴ്ച വ്രതം എടുക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുകയും പോസിറ്റീവ് എനര്‍ജി നിങ്ങളെ വലയം ചെയ്യുകയും ചെയ്യുന്നുണ്ട്.

Shani Gochar 2022: ശനി കുംഭം രാശിയിലേക്ക് 29 മുതല്‍: 12 രാശിയുടേയും ഫലങ്ങളറിയാംShani Gochar 2022: ശനി കുംഭം രാശിയിലേക്ക് 29 മുതല്‍: 12 രാശിയുടേയും ഫലങ്ങളറിയാം

Sani Gochar 2022 ശനിയുടെ രാശിമാറ്റത്തില്‍ 12രാശിയുടേയും ഫലങ്ങള്‍Sani Gochar 2022 ശനിയുടെ രാശിമാറ്റത്തില്‍ 12രാശിയുടേയും ഫലങ്ങള്‍

English summary

Shani Gochar 2022: Shani Dev Blessings On These Zodiac Signs In Malayalam

Here in this article we are sharing shani dev blessings on this zodiac signs on shani rashi parivathan april 29th in malayalam.
Story first published: Monday, April 18, 2022, 12:54 [IST]
X
Desktop Bottom Promotion