Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ഏഴരശനി, കണ്ടകശനി കഠിനദോഷങ്ങള്‍ 10 മാസം വിടാതെ പിന്തുടരും 5 രാശി
ശനിദോഷം എന്നത് ജ്യോതിഷത്തില്‍ എപ്പോഴും ഭയപ്പെടുന്ന ഒന്ന് തന്നെയാണ്. പലപ്പോഴും ഇത്തരത്തിലുള്ള ദോഷം പിടിമുറുക്കിയാല്‍ അത് വിട്ടു പോവുക എന്നത് അല്പം കഠിനമാണ്. വേദജ്യോതിഷ പ്രകാരം ശനി പ്രധാനപ്പെട്ട ഒരു ഗ്രഹമാണ് എന്ന് നമുക്കറിയാം. നിങ്ങളുടെ രാജയോഗത്തിന് വരെ കാരണമാകുന്ന ശനി പക്ഷേ ദോഷ സ്ഥാനത്താണെങ്കില്‍ ഗുരുതരമായ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ശനിയുടെ സ്ഥാനം ദോഷമാണെങ്കില്‍ ആയുസ്സിന് വരെ കോട്ടം തട്ടാവുന്ന തരത്തിലുള്ള ഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു.
ശനിയുടെ ദൃഷ്ടി ഒരാളുടെ ജീവിതത്തില്‍ പതിക്കുമ്പോള്‍ അയാളുടെ ജീവിതം ദുസ്സഹമായി പോവുന്നു എന്നതാണ്. ശനിയുടെ മോശം ഫലങ്ങള്‍ ജീവിതത്തില്‍ പ്രതികൂലമായ പല മാറ്റങ്ങളും കൊണ്ട് വരും. 2023-ല്‍ ശനി കുംഭം രാശിയില്‍ പ്രവേശിച്ചു. ഈ വര്‍ഷം മുഴുവന്‍ ശനി കുംഭം രാശിയില്‍ ആയിരിക്കും. 12 രാശിക്കാരില്‍ അഞ്ച് രാശിക്കാര്‍ക്ക് ശനിയുടെ ദോഷഫലങ്ങള്‍ പത്ത് മാസത്തോളം നിലനില്ക്കുന്നു. ഇത് ഏതൊക്കെ രാശിക്കാരാണ് എന്നും എന്തൊക്കെയാണ് അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന പത്ത് മാസം ശനിയുടെ ദോഷഫലങ്ങള്‍ അതികഠിനമായി അനുഭവിക്കേണ്ടി വരുന്നു. ഇവര്‍ക്ക് കരിയറില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ പരാജയത്തിലേക്ക് എത്തുകയും ചെയ്യുന്നു. സാമ്പത്തികമായി യാതൊരു വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നില്ല, എന്ന് മാത്രമല്ല നിക്ഷേപങ്ങളൊന്നും തന്നെ ഈ സമയം നടത്തരുത്. ഇതെല്ലാം മോശം അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പരിഹാരത്തിനായി ഒരു പിടി കറുത്ത എള്ള് ദാനം ചെയ്യുന്നത് നല്ലതാണ്. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ ഐശ്വര്യം വര്‍ദ്ധിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികരാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവാത്ത ഒരു വര്‍ഷമാണ് 2024. ശനി എപ്പോഴും വൃശ്ചിക രാശിയെ പിന്തുടരുന്നു. ഇതിന്റെ ഫലമായി വളരെയധികം മാറ്റങ്ങള്‍ ആണ് ഉണ്ടാവുന്നത്. മോശം സമയമായത് കൊണ്ട് തന്നെ ചെയ്യുന്ന എല്ലാ കാര്യവും ദോഷങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഇവരെ വിടാതെ പിന്തുടരാം. അത് മാത്രമല്ല അസുഖങ്ങള്‍ വിട്ടുമാറാത്തതിനാല്‍ ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. മാനസികാരോഗ്യവും അവതാളത്തിലായേക്കാം. കടുകെണ്ണ ദാനം ചെയ്യുന്നത് നല്ലതാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ശനി ഏഴരശനി ഫലങ്ങള്‍ നല്കുന്നു. ഇവരില്‍ ഏഴരശനി അവസാന ഘട്ടത്തിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ മൂര്‍ദ്ധന്യാവസ്ഥയിലായിരിക്കും നിലനില്ക്കുന്നതും. മകരം രാശിക്കാര്‍ ഈ സമയം വളരെയധികം ശ്രദ്ധിക്കണം. വരുന്ന പത്ത് മാസം ഇവര്‍ക്ക് അപകട സാധ്യതകള്‍ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ സാമ്പത്തിക നഷ്ടങ്ങള്ക്കുള്ള സാധ്യതയുണ്ട്. ശനിയാഴ്ച ദിനത്തില്‍ ശനിദേവന് കടുകെണ്ണ വിളക്ക് കത്തിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ദോഷഫലത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശനിയുടെ ദോഷഫലങ്ങള്‍ വളരെ കൂടുതലായി അനുഭവപ്പെടുന്ന മാസമാണ് വരുന്ന പത്ത് മാസങ്ങള്‍. ഒരിക്കലും നിങ്ങള്‍ക്ക് അനുകൂലമായ ഒരു മാറ്റവും ജീവിതത്തില്‍ ഉണ്ടാവുന്നില്ല. പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ശത്രുക്കള്‍ കൂടുതല്‍ ശക്തരാവുകയും ചെയ്യുന്നു. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അലസത ഉപേക്ഷിച്ചില്ലെങ്കില്‍ അത് നഷ്ടങ്ങളിലേക്ക് എത്തിക്കുന്നു. ശനിയാഴ്ച ദിനത്തില്‍ വ്രതമെടുക്കുകയും ശനിചാലിസ ജപിക്കുകയും ചെയ്യുക.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വരുന്ന പത്ത് മാസത്തോളം അല്പം ശ്രദ്ധ അത്യാവശ്യമാണ്. കാരണം ഏഴരശനി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് നില്‍ക്കുന്നത്. കരിയറില്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കുകയില്ല. സാമ്പത്തിക പ്രശ്നങ്ങള്‍ കൊണ്ട് നിങ്ങള്‍ നട്ടം തിരിയും. ജീവിതത്തിലെ എല്ലാ ദോഷഫലങ്ങളേയും വിടാതെ ശനി നിങ്ങള്‍ക്ക് കൊണ്ടെത്തിക്കുന്നു. ഒരു തരത്തിലും സ്വസ്ഥതയും സമാധാനവും ഉണ്ടായിരിക്കണം എന്നില്ല. ശനിയുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍, നിങ്ങള്‍ ഹനുമാന് സ്വാമിയെ ആരാധിക്കുകയും പൂജ നടത്തുകയും വേണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
