Just In
- 3 hrs ago
Independence Day 2022: സ്വാതന്ത്ര്യ ദിനത്തില്‍ തയ്യാറാക്കാം മികച്ച പ്രസംഗം
- 13 hrs ago
Daily Rashi Phalam: കടങ്ങള്‍ തിരികെ നല്‍കാനാകും, സാമ്പത്തികം വളരും; രാശിഫലം
- 14 hrs ago
Weekly Horoscope: വാരഫലം പറയും 12 രാശിയുടേയും സമ്പൂര്‍ണ ഗുണദോഷഫലം
- 1 day ago
ഐവിഎഫ് എങ്കില്‍ കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങള്‍
Don't Miss
- Movies
പെൺകുട്ടികളുടെ പിന്നാലെ നടക്കുന്നവൻ; ആരെങ്കിലും അവനെ റേപിസ്റ്റ് എന്ന് വിളിക്കുമോ?; രൺബീറിനെതിരെ തുറന്നടിച്ച കങ
- News
ഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻതീപിടിത്തം; 41 മരണം, 50 ലേറെ പേര്‍ക്ക് പൊള്ളലേറ്റു
- Finance
ലക്ഷ്യം ഇനി ലക്ഷങ്ങളിലേക്ക്; 200 രൂപ ദിവസം കരുതിയാൽ നേടാം 5 ലക്ഷം, അറിയാം ഈ മൾട്ടി ഡിവിഷൻ ചിട്ടി
- Technology
വില കുറഞ്ഞ 5G Smartphone അവതരിപ്പിക്കാൻ Reliance Jio? അറിയേണ്ടതെല്ലാം
- Sports
പാക് നിര ഒന്നു കൂടി മൂക്കണം, ഇന്ത്യയുടെ ഈ അഞ്ച് റെക്കോഡുകളെ തൊടാനാവില്ല!, അറിയാമോ?
- Automobiles
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: ഇന്ത്യന്‍ വാഹന വ്യവസായത്തെ രൂപപ്പെടുത്തിയവര്‍ ഇവരൊക്കെ
- Travel
ഒറ്റ ദിവസത്തില്‍ ഡല്‍ഹിയിലെ ഒന്‍പതിടങ്ങള്‍.. ചെങ്കോട്ട മുതല്‍ കുത്തബ് മിനാര്‍ വരെ...
ഏഴരശനിദോഷം നീക്കാം; ശനി മന്ത്രം പതിവായി ജപിച്ചാലുള്ള നേട്ടങ്ങള്‍
ജ്യോതിഷത്തില്‍ ശനിയെ പാപഗ്രഹം അല്ലെങ്കില്‍ ദോഷകരമായ ഗ്രഹമായി കണക്കാക്കപ്പെടുന്നു. ശനിയെ കൃഷ്ണ വര്‍ണ്ണ (ഇരുണ്ട നിറമുള്ള) ഗ്രഹം എന്ന് വിളിക്കുന്നു. പടിഞ്ഞാറ് ദിശയെ ഭരിക്കുന്നത് ശനിയാണെന്ന് പറയപ്പെടുന്നു. നീതിയുടെ ദേവനാണ് ശനി. ഒരാളുടെ പ്രവൃത്തികള്‍ കണക്കാക്കി അയാള്‍ക്ക് നല്ലതോ ചീത്തയോ ആയ ഫലങ്ങള്‍ നല്‍കുന്നത് ശനിദേവനാണെന്ന് പറയപ്പെടുന്നു. ഹിന്ദു പുരാണമനുസരിച്ച്, സൂര്യന്റെയും ഛായയുടെയും മകനാണ് ശനിദേവന്. ലോകത്തിന് നീതി ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹത്തിന് നല്കിയ പരമശിവനാണ്. ശനിദേവന് ഒരു നിഷ്പക്ഷ വിധികര്ത്താവാണെന്നും അദ്ദേഹത്തിന്റെ വിധിയില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ലെന്നും വിശ്വസിക്കപ്പെടുന്നു. പരമശിവനെപ്പോലും തന്റെ തെറ്റുകള്‍ക്ക് ശിക്ഷിച്ചത് ഈ നീതിദേവനാണ്.
Most
read:
ബുധന്‍
വക്രഗതിയില്‍;
മെയ്
10
മുതല്‍
ഈ
രാശിക്കാരുടെ
ചിലവുകള്‍
ഉയരും
'ശനി' എന്ന പേര് സംസ്കൃത പദമായ 'ശനൈശ്ചര' എന്നതില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്, അതിനര്‍ത്ഥം 'പതുക്കെ നീങ്ങുന്നവന്' എന്നാണ്. ശനി ഗ്രഹം വളരെ സാവധാനത്തില്‍ നീങ്ങുന്നു, അതിനാല്‍ ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ ഏകദേശം 2.5 വര്‍ഷമെടുക്കും. ശനിദേവന്റെ ദോഷ സ്വാധീനത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാകില്ലെന്നാണ് പറയപ്പെടുന്നത്. അതിനാല്‍, പതിവായി ശനി മന്ത്രം ജപിച്ച് ശനി ദേവന്റെ അനുഗ്രഹം തേടുകയും അദ്ദേഹത്തെ പ്രസാദിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് ശനി മന്ത്രത്തിന്റെ ഗുണങ്ങളും നേട്ടങ്ങളും എന്തൊക്കെയെന്ന് വായിച്ച മനസിലാക്കാം.

ഏഴരശനി കാലഘട്ടം
മനുഷ്യരെ, അവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് ശിക്ഷിക്കുകയോ പ്രതിഫലം നല്‍കുകയോ ചെയ്യുന്ന നീതിയുടെ ദൈവമാണ് ശനി. ആയിരക്കണക്കിന് ഭക്തര്‍ അദ്ദേഹത്തെ ആരാധിക്കുന്നു. നിങ്ങളുടേതിന് മുമ്പുള്ള രാശിചക്രത്തില്‍ പ്രവേശിക്കുന്ന നിമിഷം, അതിന്റെ ദോഷഫലങ്ങളും അനുകൂല ഫലങ്ങളും നിങ്ങളുടെ ജാതകത്തില്‍ പ്രതിഫലിക്കുന്നു. ഇതോടെ ശനിയുടെ ഏഴരശനി കാലം ആരംഭിക്കുന്നു. ശനി മൂന്ന് രാശികളില് നീങ്ങുന്നുന്നത് വരെ ഈ കാലം തുടരും. നിങ്ങളുടേതിന് മുമ്പായി വരുന്ന രാശി, നിങ്ങളുടെ രാശി, നിങ്ങളുടെ സ്വന്തം രാശിചിഹ്നത്തിന് ശേഷം വരുന്ന രാശി എന്നിങ്ങനെ ഏഴരശനി കാലഘട്ടം നിലനില്ക്കും.

ശനിദോഷം കുറയ്ക്കാന്‍ ശനിമന്ത്രം
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങള്‍ പഠിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന അധ്യാപകനെപ്പോലെയാണ് ശനിദേവന്. അദ്ദേഹം നമ്മെ നമ്മുടെ 'കര്‍മ്മ'ത്തെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുകയും നീതിയുടെയും ധാര്‍മ്മികതയുടെയും ഗുണങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. ശനിദേവിന്റെ കോപം നമ്മള് പണ്ട് ചെയ്ത തെറ്റുകള്‍ മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ്. ശനിദേവന് എപ്പോഴും നമുക്ക് അര്‍ഹമായത് മാത്രം നല്കുന്നു, അത് നമ്മുടെ കര്‍മ്മഫലങ്ങള്‍ കണക്കിലാക്കിയാണെന്ന് മാത്രം. അതിനാല്‍, ശനിദേവനില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ല, എന്നാല്‍ ശനി മന്ത്രം ജപിക്കുന്നത് നമ്മുടെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെ പ്രതികൂല ഫലങ്ങളെ കുറയ്ക്കാന്‍ സഹായിക്കും. ശനി മന്ത്രം പതിവായി ജപിക്കുന്നത് നിങ്ങളുടെ ജാതകത്തിലെ ശനി ഗ്രഹത്തിന്റെ പ്രതികൂല സ്വാധീനം കുറയ്ക്കും. നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും അവസാനിപ്പിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.
Most
read:ജാതകത്തിലെ
ശനിദോഷത്തിന്
ലാല്‍
കിതാബ്
പറയും
ഉത്തമ
പ്രതിവിധി

ശനി മന്ത്രം
''നിലാഞ്ജന സമാഭാസം, രവിപുത്രം യമാഗ്രജം,
ഛായാ മാര്‍ത്താണ്ഡ സംഹുഭൂതം, തമ നമാമി ശനൈശ്ചരം.''
ശനി മന്ത്രത്തിന്റെ അര്‍ത്ഥം
ശനിദേവനെ പ്രീതിപ്പെടുത്താന്‍ ചൊല്ലുന്ന മഹാമന്ത്രമാണിത്. ''നീലമേഘം പോലെ തിളങ്ങുന്നവന്, സൂര്യന്റെ മകന് (രവി), യമന്റെ ജ്യേഷ്ഠന്; സൂര്യന്റെ തേജസ്സ് നിഴലിക്കാന്‍ അവന് പ്രാപ്തനാണ്. പ്രപഞ്ചത്തെ നിയന്ത്രിക്കുകയും അവന്റെ അനുഗ്രഹം തേടുകയും ചെയ്യുന്ന ആ മഹത്തായ ശനിയെ (ശനി ദേവനെ) ഞാന്‍ വണങ്ങുന്നു.

ശനി മന്ത്രം എങ്ങനെ ജപിക്കണം
ശനി മന്ത്രം ചൊല്ലുമ്പോള്‍ അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിക്കാന്‍ നിങ്ങള്‍ ചില നിയമങ്ങള്‍ പാലിക്കണം. ഒന്നാമതായി, നിങ്ങള്‍ കുളിച്ച് ദേഹശുദ്ധി വരുത്തി വേണം ശനി മന്ത്രം ചൊല്ലാന്‍. ശനി മന്ത്രം രാവിലെയും വൈകുന്നേരവും ഉച്ചരിക്കാവുന്നതാണ്. ഒരു ശനിയാഴ്ച്ച ജപം ആരംഭിച്ച് ഒരു ദിവസം 108 പ്രാവശ്യം ദിവസവും തുടരുന്നതാണ് നല്ലതാണ്. ശനിദേവനെ പ്രീതിപ്പെടുത്തുന്നതിനാല് കടും നീല അല്ലെങ്കില്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും ഗുണം ചെയ്യും.
Most
read:വാസ്തുവും
ഫെങ്
ഷൂയിയും
തമ്മിലുള്ള
വ്യത്യാസം
അറിയാമോ?

ശനിമന്ത്രം ചൊല്ലുമ്പോള്‍
ശനി മന്ത്രം ജപിക്കുന്നതിന് മുമ്പ് പോസിറ്റിവിറ്റി ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് നിശബ്ദമായ ഒരു സ്ഥലം തിരഞ്ഞെടുത്ത് ധ്യാനിക്കാം. ശനി ദേവന്റെ ഗാംഭീര്യമുള്ള രൂപത്തിന്റെ ഒരു ചിത്രം മനസില്‍ ഉണ്ടാക്കുക, തുടര്‍ന്ന് പൂര്‍ണ്ണമായ വിശ്വാസത്തോടും ഭക്തിയോടും കൂടി ശനിമന്ത്രം പാരായണം ആരംഭിക്കുക. യാത്രയിലോ ജോലിസ്ഥലത്തോ ശനി മന്ത്രം ജപിക്കാം. ഹനുമാന്റെ വിഗ്രഹത്തിന് മുന്നില്‍ മന്ത്രം ചൊല്ലുന്നത് ശനിദേവനെ സന്തോഷിപ്പിക്കും. ശനി മന്ത്രം ജപിക്കുന്നതിന്റെ നേട്ടം ലഭിക്കാന്‍ നിങ്ങള്‍ സത്യസന്ധനും കഠിനാധ്വാനിയും ഉത്തരവാദിത്തമുള്ളതുമായ വ്യക്തിയായി മാറണം.

ശനി മന്ത്രം ജപിച്ചാലുള്ള നേട്ടങ്ങള്‍
ശനി മന്ത്രം ജപിക്കുന്നതിലൂടെ നിരവധി ഗുണങ്ങളുണ്ട്:
* ശനി മന്ത്രം ജപിച്ചാല്‍ ഏഴരശനി ദോഷഫലങ്ങള്‍ കുറയ്ക്കാം.
* നിങ്ങള്‍ക്ക് വിഷാദവും ഉത്കണ്ഠയും തോന്നുന്നുവെങ്കില്‍, ശനിമന്ത്രം നിങ്ങളുടെ മനോവീര്യവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
* ഉത്സാഹം, ക്ഷമ, നിഷ്പക്ഷത എന്നിവയുടെ സദ്ഗുണങ്ങള്‍ നേടാന്‍ ഇത് നിങ്ങളെ സഹായിക്കും.
* ശനി മന്ത്രം ചൊല്ലുന്നതിലൂടെ ഒരാള്‍ക്ക് എല്ലാ പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാനും ശനി ദേവന്റെ അനുഗ്രഹം നേടാനും സാധിക്കും.
Most
read:ചാണക്യനീതി:
കഷ്ടതകള്‍
മാത്രം
ഫലം,
ഈ
സ്ഥലങ്ങളില്‍
ഒരിക്കലും
താമസിക്കരുത്