Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
ശനി നേര്‍രേഖയില്‍; നവംബര്‍ 4 മുതല്‍ തലവര തെളിയും, 4 രാശിക്ക് 2024 വരെ ഗുണം
ജ്യോതിഷപ്രകാരം, നീതിയുടെ ദൈവമായി ശനിദേവനെ കണക്കാക്കപ്പെടുന്നു. ശനിദേവനെ അസ്ത്രദേവത എന്നും വിളിക്കുന്നു. ശനിദേവനെ ആരാധിക്കുന്നതിലൂടെ ഭക്തര്‍ക്ക് ജാതകദോഷങ്ങള്‍ നീക്കാനും ജീവിതത്തില്‍ സ്ഥിരതയും ഐശ്വര്യവും കൈവരിക്കാനും സഹായിക്കുന്നു. ഏഴരശനി, കണ്ടകശനി, ശനി ധയ്യ തുടങ്ങിയ ശനിദോഷങ്ങളുള്ളവര് ശനിദേവനെ ആരാധിക്കുന്നത് ഉത്തമമാണ്. ശനി ദേവന്റെ രൂപം കറുപ്പ് നിറമാണ്.
അതിനാല്‍ ധ്യാനത്തിലും ആരാധനയിലും നിങ്ങള്‍ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം. ജൂണ്‍ 17 ന് ശനി വക്രഗതിയില്‍ പിന്തിരിഞ്ഞിരിക്കുകയാണ്. നവംബര്‍ 4 ന് ശനി നേര്‍രേഖയിലേക്ക് തിരിയും. ശനി നേര്‍രേഖയില്‍ തിരിയുന്നത് 2024 വരെ പല രാശിക്കാര്‍ക്കും ഗുണം ചെയ്യും. ഈ 4 രാശിക്കാര്‍ക്ക് ഈ സമയം നേട്ടങ്ങളും വിജയങ്ങളും കൈവരും. ആ ഭാഗ്യരാശിക്കാര്‍ ആരൊക്കയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുന രാശിക്കാര്‍ക്ക് ശനി ദേവന്റെ നേരിട്ടുള്ള ചലനത്തിന്റെ ഗുണഫലം ലഭിക്കും. ഇത് നിങ്ങള്‍ക്ക് സുവര്‍ണ്ണ കാലമായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ജീവിതം സന്തോഷവും സ്ഥിരോത്സാഹവും നിറയും. നിങ്ങളുടെ പഴയ നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ശനിയുടെ കൃപയാല്‍, നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകുകയും നിങ്ങളുടെ സാമ്പത്തിക പദ്ധതികള്‍ മെച്ചപ്പെടുകയും ചെയ്യും.
വിവിധ സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് ഈ സമയം പണം ലഭിക്കും. ഇതുകൂടാതെ, ശനിയുടെ നേര്‍രേഖാ സഞ്ചാര സമയത്ത് നിങ്ങളുടെ വിദ്യാഭ്യാസത്തിനും പഠനത്തിനും പ്രയോജനം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഗുണപ്രദമായ കാലയളവാണ്. നിങ്ങള്‍ക്ക് മത്സര പരീക്ഷയില്‍ വിജയം കൈവരിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.
ചിങ്ങം
ശനിയുടെ അനുഗ്രഹത്താല്‍ ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. ഈ കാലയളവില്‍ രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാനുള്ള അവസരം നിങ്ങളെ തേടിയെത്തും. ജോലി, ബിസിനസ് അല്ലെങ്കില്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ പോലെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടിയായിരിക്കാം ഇത്തരം യാത്രകള്‍. നിങ്ങളുടെ കരിയറില്‍ ഉയര്‍ന്ന സ്ഥാനം നേടാനാകും. ജോലികള്‍ക്ക് അര്‍ഹിച്ച നേട്ടം നിങ്ങള്‍ക്ക് ലഭിക്കും. വരുമാന വര്‍ദ്ധനവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശനിയുടെ സ്വാധീനം മൂലം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങള്‍ക്ക് ഒരു പുതിയ തൊഴില്‍ അവസരവും ലഭിച്ചേക്കാം.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ശനിയുടെ നേര്‍രേഖാ സഞ്ചാരം വളരെ നല്ലതായിരിക്കും. ഈ കാലയളവില്‍, നിങ്ങള്‍ ആര്‍ക്കെങ്കിലും പണം കടം നല്കിയിട്ടുണ്ടെങ്കില്, ആ പണം നിങ്ങള്‍ക്ക് തിരികെ ലഭിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിസ്ഥലത്ത് വിജയവും പുരോഗതിയും ഉണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ ബിസിനസില്‍ നല്ല ലാഭം ഉണ്ടാകും. പുതിയ പദ്ധതികളുമായി മുന്നോട്ട് പോകാനാകും.
മകരം
ശനിയുടെ നേരിട്ടുള്ള ചലനം മകരം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ശനിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായേക്കാം. പഴയ നിക്ഷേപങ്ങളില്‍ നിന്ന് പണം വീണ്ടെടുക്കാന്‍ നിങ്ങള്‍ക്ക് അവരമുണ്ടാകും. ഈ കാലയളവില്‍, നിങ്ങളുടെ ജോലിയില്‍ വിജയം കൈവരിക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഈ സമയത്ത് നിങ്ങളുടെ സംസാര ശൈലി മെച്ചപ്പെടും. ആളുകള്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടേക്കാം. നിങ്ങളുമായി ബിസിനസ്സില്‍ നല്ല നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ബിസിനസ്സില്‍ വളര്‍ച്ചയ്ക്കുള്ള പദ്ധതികള്‍ വിജയിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications