Just In
- 1 hr ago
Daily Rashi Phalam: സന്തോഷകരമായ വാര്‍ത്തകള്‍ ലഭിക്കും, ദിവസം ശുഭകരം; രാശിഫലം
- 14 hrs ago
Independence Day 2022: സ്വാതന്ത്ര്യ ദിനത്തില്‍ തയ്യാറാക്കാം മികച്ച പ്രസംഗം
- 24 hrs ago
Daily Rashi Phalam: കടങ്ങള്‍ തിരികെ നല്‍കാനാകും, സാമ്പത്തികം വളരും; രാശിഫലം
- 1 day ago
Weekly Horoscope: വാരഫലം പറയും 12 രാശിയുടേയും സമ്പൂര്‍ണ ഗുണദോഷഫലം
Don't Miss
- News
മലയോര ഹൈവേയില്‍ വീണ്ടും വാഹനാപകടം: ഭര്‍ത്താവിന്റെ കണ്മുന്നില് കാറിടിച്ച് നഴ്സ് മരിച്ചു
- Finance
മികച്ച കുതിപ്പിന് സാധ്യതയുള്ള 4 ടാറ്റ ഗ്രൂപ്പ് ഓഹരികള്‍
- Travel
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവാഘോഷങ്ങള്‍ക്ക് രാജ്യം ഒരുങ്ങി... ചെങ്കോട്ടയിലെ ചടങ്ങുകള്‍ പരിചയപ്പെടാം....
- Movies
'നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം', എനിക്ക് ശരിയെന്ന് തോന്നുന്നത് കാര്യങ്ങൾ ഇനിയും ചെയ്യുമെന്ന് ഡോക്ടർ റോബിൻ
- Technology
വില കുറഞ്ഞ 5G Smartphone അവതരിപ്പിക്കാൻ Reliance Jio? അറിയേണ്ടതെല്ലാം
- Sports
പാക് നിര ഒന്നു കൂടി മൂക്കണം, ഇന്ത്യയുടെ ഈ അഞ്ച് റെക്കോഡുകളെ തൊടാനാവില്ല!, അറിയാമോ?
- Automobiles
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം: ഇന്ത്യന്‍ വാഹന വ്യവസായത്തെ രൂപപ്പെടുത്തിയവര്‍ ഇവരൊക്കെ
ജാതകത്തില്‍ ശനി ബലവാനായിരിക്കും ഈ മൂന്ന് രാശിക്ക്: രാജയോഗം വരെ
നവഗ്രഹങ്ങളില്‍ ശനിയുടെ സ്ഥാനം അല്പം പ്രധാനപ്പെട്ടതാണ്. കാരണം ശനിദോഷം, ഏഴരശനി, കണ്ടക ശനി എന്നിവയെല്ലാം ശനിയെ ചുറ്റിപ്പറ്റി വരുന്ന ദോഷങ്ങളാണ്. നിഴല്‍ ഗ്രഹമായാണ് ശനിയെ കണക്കാക്കുന്നത്. ശനിയുടെ ദോഷം മനുഷ്യര്‍ക്ക് മാത്രമല്ല ദൈവങ്ങള്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ക്ഷിപ്രകോപിയായ മഹാദേവനെ പോലും ശനി ബാധിച്ചിട്ടുണ്ട്. ശനിയുടെ ദോഷഫലത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശിവന് ആനയുടെ രൂപം സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പ്രശ്നക്കാരനായ ശനി മനുഷ്യരിലും വളരെ കഠിനമായ ദോഷങ്ങളാണ് ഉണ്ടാക്കുന്നത്.
ശനിക്ക് രണ്ട് തരത്തിലുള്ള ഫലങ്ങള്‍ എപ്പോഴും നല്കാന് സാധിക്കും. നിങ്ങളുടെ ജാതകത്തില്‍ ജ്യോതിഷപ്രകാരം ശനി ബലഹീനനാണെങ്കില്‍ ആ വ്യക്തിക്ക് എല്ലാ മേഖലകളിലും പ്രശ്നങ്ങളും മറ്റും നേരിടേണ്ടി വരുന്നുണ്ട്. ഇത് കൂടാതെ എല്ലാ വിധത്തിലുള്ള ദോഷങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നു. അതിനെയെല്ലാം മറികടക്കുന്നതിന് വേണ്ടി നമ്മളില്‍ പലരും ശനിദേവനെ ആരാധിക്കേണ്ടി വരുന്നു. എന്നാല്‍ നിങ്ങളുടെ ജാതകത്തില്‍ ശനി ബലവാനാണെങ്കില്‍, അത് നിങ്ങളില്‍ രാജയോഗം വരെ കൊണ്ട് വരുന്നു. എന്നാല്‍ ചില രാശിക്കാര്‍ക്ക് എപ്പോഴും ശനിയുടെ അനുഗ്രഹം ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ ശനിയുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശനിയെ പ്രീതിപ്പെടുത്താവുന്നതാണ്. ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശനിദേവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കും. ശനിദേവന് ഏറ്റവും പ്രിയപ്പെട്ട രാശിക്കാരാണ് തുലാം രാശിക്കാര്‍. ഇവര്‍ എപ്പോഴും ഏത് കാര്യം ചെയ്യുമ്പോഴും സത്യസന്ധതയോടെ ചെയ്യാന്‍ ശ്രമിക്കുന്നു. ഇത് കൂടാതെ ജീവിതത്തില്‍ ശനിയുടെ അനുഗ്രഹം നേടുന്നതിലൂടെ ഇവര്‍ക്ക് ജീവിതത്തില്‍ നല്ല സ്ഥാനം നേടിയെടുക്കുന്നതിന് സാധിക്കുന്നു. എന്നാല്‍ അതിന് വേണ്ടി കഠിനാധ്വാനം ചെയ്യണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. പക്ഷേ ചില അവസരങ്ങളില്‍ ശനി ഇവരെ വളരെയധികം പരീക്ഷിക്കുന്നു. അതിന്റെ ഫലമായി ജീവിതത്തില്‍ ചെറിയ പ്രതിരോധങ്ങളും ഇവര്‍ നേരിടേണ്ടി വരുന്നു.

തുലാം രാശി
എങ്കിലും വളരെ സത്യസന്ധതയോടെ മുന്നോട്ട് പോവുന്ന രാശിക്കാര്‍ ആയതുകൊണ്ട് തന്നെ ഇവരെ തളര്‍ത്താന്‍ സാധിക്കില്ല. ആവര്‍ത്തിച്ചുള്ള പരാജയം പോലും ഇവര്‍ക്ക് പ്രശ്നമുണ്ടാക്കുന്നതല്ല എന്നതാണ് സത്യം. ഇവര്‍ ശനിദേവനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ശനിചാലിസ ചൊല്ലുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ശനിയാഴ്ച വ്രതം എടുക്കാവുന്നതാണ്. ശനിദിവസങ്ങളില് ഉപവാസത്തോടെ ശനിഭഗവാനെ ആരാധിക്കണം. നവഗ്രഹ ക്ഷേത്രം സന്ദര്‍ശിക്കണം എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ അധിപന് ശനിയാണ്. ഇവര്‍ക്ക് ജീവിതത്തില്‍ ഉടനീളം ശനിദേവന്റെ അനുഗ്രഹവും കൃപയും ഉണ്ടായിരിക്കും. ഇവര്‍ എന്ത് നേടണമെങ്കിലും വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. കഠിനാധ്വാനത്തിലൂടെ മാത്രമേ ഇവര്‍ക്ക് ജീവിതത്തില്‍ എന്തും നേടാന്‍ സാധിക്കുകയുള്ളൂ. ഏത് കാര്യത്തിനും ജീവിതത്തില്‍ നേട്ടങ്ങള്‍ ഇവര്‍ക്ക് ശനി നല്‍കുന്നുണ്ട്. ജീവിതത്തില്‍ നേട്ടങ്ങള്‍ കഠിനാധ്വാനത്തിന് ശേഷം മാത്രമേ ഇവര്‍ക്ക് ലഭിക്കുകയുള്ളൂ എന്നതാണ് മനസ്സിലാക്കേണ്ട യാഥാര്‍ത്ഥ്യം.

മകരം രാശി
ശനിദേവന്റെ പ്രത്യേക കൃപ ഈ രാശിക്കാരെ എപ്പോഴും വലയം ചെയ്തിരിക്കുന്നു. ജീവിതത്തില്‍ തോറ്റുപോവാതെ മുന്നോട്ട് പോവുന്നതിന് ഇവര്‍ക്ക് ശനി അനുഗ്രഹം നല്കുന്നു. ജീവിതത്തില്‍ മകരം രാശിക്കാര്‍ക്ക് ശനി അവരുടെ ജീവിതത്തില്‍ എല്ലാവിധ സന്തോഷങ്ങളും നല്കുന്നു. ഈ ആളുകള്‍ സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കുന്നതിന് വേണ്ടി ശ്രമിക്കുന്നു. അതില്‍ ഇവര്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്യുന്നു. ശനിയാഴ്ച ദിനത്തില്‍ നിങ്ങള്‍ എന്തുകൊണ്ടും വ്രതം എടുക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ശാസ്താവിന് നീരാഞ്ജനം കൊളുത്തുന്നതിനും ക്ഷേത്രദര്‍ശനത്തിനും ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാരുടെ അധിപന് എന്ന് പറയുന്നത് തന്നെ ശനിയാണ്. അതുകൊണ്ട് തന്നെ ഇവരോടൊപ്പം എപ്പോഴും ശനിയുടെ അനുഗ്രഹം ഉണ്ടാവുന്നു. ഇവര്‍ വളരെയധികം ശാന്തസ്വഭാവമുള്ളവരായിരിക്കും. അത് മാത്രമല്ല സത്യസന്ധതയോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിലായിരിക്കും ഇവരുടെ ശ്രദ്ധ. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിനും തനിക്ക് വേണ്ടി പ്രയത്നിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ആഗ്രഹിക്കുന്ന ജീവിതം നേടിയെടുക്കുന്നതിന് വേണ്ടി ഇവര്‍ക്ക് സാധിക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് കാര്യക്ഷമത, ഗൗരവം, കൃഷി, കരകൗശലം, പഠനം തുടങ്ങിയ പ്രത്യേക ഗുണങ്ങള്‍ കുംഭം രാശിക്കാര്‍ക്ക് ഉണ്ട്. ഇവരുടെ അധിപന് ശനിയായത് കൊണ്ട് തന്നെ ഈ രാശിക്കാര്‍ എപ്പോഴും ശനിയെ ആരാധിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ഇവരുടെ ഒരു മോശം സ്വഭാവം എന്ന് പറയയുന്നത് ഈ രാശിക്കാര്‍ ധാര്‍ഷ്ട്യമുള്ളവരും അഹങ്കാരികളുമായിരിക്കും എന്നതാണ് സത്യം. എന്നാല്‍ സത്യസന്ധതയുള്ളവരായത് കൊണ്ട് തന്നെ ഇവര്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് പ്രിയപ്പെട്ടവരായി മാറുന്നു.
ജൂലൈ
മാസത്തിലെ
ഭാഗ്യരാശിക്കാര്‍:
എന്ത്
ചെയ്താലും
വിജയവും
നേട്ടവും
July
2022
Monthly
Horoscope
:
ജൂലൈ
മാസം
12
രാശിക്കും
സമ്പൂര്‍ണ
ഫലം
ഇപ്രകാരം