Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കഷ്ടപ്പാടിന് വിടചൊല്ലാന്‍ നേരമായി, ശനി-ബുധന്‍ മുഖാമുഖം; സെപ്റ്റംബര്‍ 18 മുതല്‍ തലവര മാറുന്ന 4 രാശി
ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും കാലാകാലങ്ങളില്‍ രാശിചക്രം മാറുന്നു. ഇങ്ങനെ രാശികളില് ഗ്രഹങ്ങളുടെ സംക്രമണം മൂലം അത് വിവിധ ഗ്രഹാവസ്ഥകള്‍ സൃഷ്ടിക്കപ്പെടുന്നു. സെപ്റ്റംബര്‍ 18 മുതല്‍ ശനിയും ബുധനും ഒരുമിച്ച് ഒരു പ്രത്യേക അവസ്ഥ സൃഷ്ടിക്കാന്‍ പോകുന്നു. സെപ്റ്റംബര്‍ 18 മുതല്‍, ബുധനും ശനിയും പരസ്പരം മുന്നിലൂടെ സഞ്ചരിക്കും. അതായത് ഈ രണ്ട് ഗ്രഹങ്ങളും ഏഴാം ഭാവത്തില്‍ പരസ്പരം സഞ്ചരിക്കും. അതിന്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകും.
അതേ സമയം 4 രാശിക്കാര്‍ക്ക് ശനിയുടെയും ബുധന്റെയും ഈ സ്ഥാനം വളരെ അനുകൂലമായിരിക്കും. ഈ ആളുകള്‍ക്ക് പെട്ടെന്ന് പണം ലഭിക്കും. ഇവരുടെ ഭാഗ്യം പ്രകാശിക്കും. ഈ രാശിക്കാരുടെ ജീവിതത്തില്‍ അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിക്കും. ശനിയും ബുധനും മുഖാമുഖം വരുന്നതിലൂടെ ഭാഗ്യം തിളങ്ങാന്‍ പോകുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ശനിയും ബുധനും മുഖാമുഖം സഞ്ചരിക്കുന്നത് മേടം രാശിക്കാര്‍ക്ക് വളരെ ഗുണം ചെയ്യും. നിങ്ങള്‍ക്ക് ഈ സമയം ജീവിതത്തില്‍ പുരോഗതിക്ക് അവസരങ്ങളൊരുങ്ങും. ജീവിതം കൂടുതല്‍ മെച്ചപ്പെടും. പല നല്ല അവസരങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. നിങ്ങളുടെ ഏത് പദ്ധതിയിലും വിജയം കാണും. ഈ സമയം നിങ്ങള്‍ക്ക് ജീവിതത്തിലെ ചില കഷ്ടതകളില്‍ നിന്ന് ആശ്വാസം ലഭിക്കും.
ഇടവം
ഏഴാം ഭാവത്തില്‍ ശനിയുടെയും ബുധന്റെയും സഞ്ചാരം ഇടവം രാശിക്കാര്‍ക്ക് അനുകൂലമാണെന്ന് തെളിയും. ഇത്തരക്കാര്‍ക്ക് പുതിയ ജോലികള്‍ ലഭിക്കും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് വലിയ പുരോഗതി ഉണ്ടായേക്കാം. ജോലിയില്‍ നിങ്ങള്‍ക്ക് പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. നിങ്ങളുടെ ജോലികള്‍ തടസ്സങ്ങളില്ലാതെ പൂര്‍ത്തിയാകും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ മികച്ചതായി നിലനില്ക്കും.

മിഥുനം
ശനിയും ബുധനും മുഖാമുഖം വരുന്നത് മിഥുന രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ സമയം ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. എഴുത്തും സാഹിത്യവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം അത്ഭുതകരമാണെന്ന് തെളിയും. നിങ്ങളുടെ ബന്ധപ്പെട്ട മേഖലകളില്‍ നിങ്ങള്‍ക്ക് വിജയവും പ്രശസ്തിയും ലഭിക്കും. വിദേശത്തുനിന്ന് നേട്ടങ്ങള്‍ തേടിവരും. നിങ്ങള്‍ക്ക് ജോലിയില്‍ പ്രമോഷനോ ഇന്‍ക്രിമെന്റോ ലഭിച്ചേക്കാം. ജോലിയില്‍ നിങ്ങളുടെ കഴിവുകള്‍ വിലമതിക്കപ്പെടുകയും പ്രശസ്തി ഉയരുകയും ചെയ്യും.
തുലാം
ഏഴാം ഭാവത്തില്‍ നിന്നുള്ള ശനിയുടെയും ബുധന്റെയും ദര്‍ശനം തുലാം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ നല്‍കും. ഭാഗ്യത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ എല്ലാ കാര്യങ്ങളിലും വിജയത്തിന് വഴികള്‍ ലഭിക്കും. ജോലികള്‍ പൂര്‍ത്തീകരിക്കും. അക്കൗണ്ട്സ്, ടെക്നിക്കല്‍, സിഎ, ഫാഷന്‍, മീഡിയ, വന്‍കിട ബിസിനസുകാര്‍ എന്നിവര്‍ക്ക് ഇത് മികച്ച സമയമായിരിക്കും. ഈ സമയം നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാന്‍ കഴിയും. നിങ്ങളുമായി ബന്ധപ്പെട്ട മേഖലകളില്‍ വലിയ വിജയം നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
