Just In
Don't Miss
- Travel
മഴക്കാലയാത്രകളിലേക്ക് ബീച്ചുകളും... സുരക്ഷിതമായി പോയിവരാം!!
- Sports
IND vs ENG: ഭാഗ്യവേദി കോലിയെ 'ചതിച്ചു', കുറ്റി തെറിപ്പിച്ച് പോട്സ്
- Automobiles
ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്കൂട്ടറുകൾ
- Finance
ഡോളറിനെതിരേ രൂപ ദുര്‍ബലമാകുമ്പോൾ കൈയും കെട്ടിയിരുന്ന് ലാഭം വാരുന്ന 5 ഓഹരികള്‍
- News
'വിചാരണ കോടതിക്ക് തെറ്റുപറ്റി';ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ തേടി അതിജീവിത
- Movies
അന്ന് ഷോയില്‍ നിന്ന് ഇറങ്ങിയതില്‍ സന്തോഷം, ദൈവത്തിന് നന്ദി, കാരണം പറഞ്ഞ് ഡെയ്സി
- Technology
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
ശനി അസ്തമയം; ഈ 5 രാശിക്കാര്‍ക്ക് സമയം കഷ്ടകാലം
മൃത്യു ലോകത്തിലെ വിധികര്‍ത്താവായ ശനി ഭഗവാന് ജനുവരി 19 ന് രാവിലെ 7.13 ന് മകരരാശിയിലേക്ക് യാത്ര ചെയ്യുന്ന സമയത്ത് പടിഞ്ഞാറ് ദിശയില്‍ അസ്തമിക്കുന്നു. വീണ്ടും ഫെബ്രുവരി 21ന് വൈകിട്ട് 6.09ന് ഉദിക്കും. അങ്ങനെ 33 ദിവസം അസ്തമിക്കുന്നതിന്റെ അശുഭഫലം ചില ആളുകളില്‍ നിലനില്ക്കും. ആരുടെ ജാതകത്തിലാണോ ശനി ഗുണകരമായ ഗൃഹത്തില്‍ സഞ്ചരിക്കുന്നത് അവര്‍ക്ക് ഈ വാര്‍ത്ത നല്ലതല്ല, എന്നാല്‍ അശുഭഭാവത്തില് സഞ്ചരിക്കുന്നവര്‍ക്ക് അതിന്റെ ദോഷഫലങ്ങളില്‍ നിന്ന് മോചനം ലഭിക്കും.
Most
read:
വെള്ളിയാഴ്ച
സങ്കഷ്ടി
ചതുര്‍ത്ഥി;
ഈ
വിധം
നോറ്റാല്‍
സൗഭാഗ്യം
കൂടെ
ശനി ദേവന് കടന്നുവരുമ്പോഴെല്ലാം അരാജകത്വം വര്‍ധിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ആരോഗ്യം, കരിയര്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ആളുകള്‍ക്ക് ആശങ്കയുണ്ടാകും. മകരം, കുംഭം എന്നീ രാശികളുടെ അധിപനായ ശനി തുലാം രാശിയില്‍ ഉന്നതനായും മേടരാശിയില്‍ ദുര്‍ബലനായും കണക്കാക്കപ്പെടുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനി അസ്തമിക്കുന്നതിലൂടെ കഠിനമായ കാലം ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശിയില്‍ ശനി അസ്തമിക്കുന്നതിന്റെ പ്രഭാവം
ശനി അസ്തമിക്കുന്നതിനാല് തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. കാരണം ശനി ദേവന് നിങ്ങളുടെ കരിയര്‍ അര്‍ത്ഥത്തില്‍ മാത്രം സെറ്റ് ചെയ്യും. ഈ സമയത്ത്, ഓഫീസില്‍ നടക്കുന്ന ഗോസിപ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കുക. സാമ്പത്തിക നഷ്ടം ഉണ്ടാക്കാന്‍ സാധ്യതയുള്ള പ്രവൃത്തികള്‍ ഒഴിവാക്കുക. നിങ്ങളുടെ ബിസിനസ്സ് ആരംഭിക്കാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍, ആദ്യം ഈ വിഷയത്തില്‍ പരിചയസമ്പന്നരായ ആളുകളുമായി സംസാരിക്കുക, തുടര്‍ന്ന് തീരുമാനമെടുക്കുക. ശനി അസ്തമയ സമയത്ത് ഈ രാശിയിലുള്ള ചിലര്‍ക്ക് അവരുടെ പങ്കാളിയുമായി ആശയപരമായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ശനി മാസത്തില്‍ ശിവ ചാലിസ പാരായണം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സന്തോഷകരമായ ഫലങ്ങള്‍ ലഭിക്കും.

കര്‍ക്കടകത്തില്‍ ശനി ഗ്രഹത്തിന്റെ സ്വാധീനം
കര്‍ക്കടക രാശിക്കാര്‍ക്ക് ശനിയുടെ അസ്തമയ സമയത്ത് ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടാം. ഈ സമയത്ത്, നിങ്ങളുടെ ഇണയെ സംശയിക്കുന്നത് ഒഴിവാക്കുക, നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍, സംസാരത്തിലൂടെ അത് വ്യക്തമാക്കാന്‍ ശ്രമിക്കുക. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്ന ഈ രാശിക്കാര്‍ ശ്രദ്ധിക്കണം. ഈ കാലയളവില്‍ അനാവശ്യ ചിലവുകളും വര്‍ദ്ധിക്കും. ശനി അസ്തമയ സമയത്ത് ശിവലിംഗത്തിന് വെള്ളം നല്‍കുന്നത് നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കും.
Most
read:ദു:സ്വപ്നം
കാണാറുണ്ടോ?
ഇനി
കാണില്ല

കന്നിരാശിയില്‍ ശനി അസ്തമിക്കുന്നതിന്റെ ഫലം
കന്നി രാശിക്കാര്‍ക്ക് ശനി അസ്തമിക്കുന്നതിനാല് അവരുടെ വിദ്യാഭ്യാസ ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് ഏകാഗ്രത കുറയാം, അതിനാല്‍ യോഗ-ധ്യാനം ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഈ രാശിക്കാര്‍ തങ്ങളുടെ പ്രണയ ജീവിതത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ശനി മാസത്തില്‍, നിങ്ങളുടെ പ്രണയിനിയുമായി വളരെ ശ്രദ്ധയോടെ സംസാരിക്കുകയും അവരെ വഞ്ചിക്കാതിരിക്കുകയും ചെയ്യുക. ഈ രാശിക്കാരുടെ മനസ്സില്‍ സന്താനഭാഗത്തെ സംബന്ധിച്ച് ചില ആശങ്കകളും ഉണ്ടാകാം.

മകരം രാശിയില്‍ ശനി അസ്തമിക്കുന്നതിന്റെ ഫലം
നിങ്ങളുടെ രാശിയുടെ അധിപനാണ് ശനി ദേവന്, ഇപ്പോള്‍ അത് നിങ്ങളുടെ ലഗ്നഭാവത്തില്‍ ആയിരിക്കും. ശനിയുടെ അസ്തമയം മൂലം നിങ്ങള്‍ക്ക് ചില മാനസിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവും ഈ സമയത്ത് ദുര്‍ബലമായേക്കാം. മകരം രാശിക്കാര്‍ ശനി അസ്തമയ സമയത്ത് വലിയ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. ഈ സമയത്ത്, നിങ്ങള്‍ ജോലിസ്ഥലത്ത് ശ്രദ്ധിക്കണം, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് തെറ്റായ ആരോപണങ്ങള്‍ നേരിടേണ്ടി വന്നേക്കാം. മാതാപിതാക്കളുമായി സംസാരിച്ച് കുടുംബജീവിതത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാകും. ശനി അസ്തമയ സമയത്ത് ഭോലേനാഥിനെ ആരാധിക്കുന്നത് നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയിക്കും.
Most
read:ദുര്‍നിമിത്തം,
അപകട
സൂചന;
പല്ലിയെ
സ്വപ്നം
കണ്ടാല്‍
അര്‍ത്ഥമാക്കുന്നതാണ്
ഇത്

കുംഭ രാശിയില്‍ ശനി അസ്തമിക്കുന്നതിന്റെ ഫലം
ശനി മാസത്തില്‍ നിങ്ങളുടെ ചെലവുകള്‍ പെട്ടെന്ന് വര്‍ദ്ധിച്ചേക്കാം. ഈ സമയത്ത്, നിങ്ങള്‍ വളരെയധികം ആലോചിച്ച ശേഷം പണം നിക്ഷേപിക്കേണ്ടിവരും. നിങ്ങള്‍ വിദേശ കമ്പനികളിലാണ് ജോലി ചെയ്യുന്നതെങ്കില്‍, ഈ സമയത്ത് നിങ്ങളുടെ ജോലി വിവേകത്തോടെ ചെയ്യുക. ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ തെറ്റായ ആളുകളുടെ കൂട്ടുകെട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും. കുടുംബ ജീവിതത്തില്‍, മാതാപിതാക്കളുമായി ഇടപഴകുമ്പോള്‍ നിങ്ങള്‍ വാക്കുകള്‍ വിവേകത്തോടെ ഉപയോഗിക്കണം. ശനി അസ്തമയത്തിന്റെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ ഹനുമാന് ചാലിസ പാരായണം ചെയ്യണം.