Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കഷ്ടനഷ്ടങ്ങളുടെ സമയം ശനി അസ്തമയം, ഫെബ്രുവരി 11 മുതല്‍ ജീവിതം ഇരുട്ടിലാകുന്ന 3 രാശി
ജ്യോതിഷ പ്രകാരം ശനിയുടെ രാശിമാറ്റം വളരെ പ്രത്യേകതയുള്ളതാണ്. ശനിയുടെ രാശിയിലെ മാറ്റം 12 രാശികളിലേയും ആളുകളെയും രാജ്യത്തെയും ലോകത്തെയും ബാധിക്കുന്നു. വേദഗ്രന്ഥങ്ങളുടെ കണക്കുകൂട്ടലുകള്‍ അനുസരിച്ച് ശനി ഈ വര്‍ഷം രാശി മാറില്ല. ശനി ഏതെങ്കിലും ഒരു രാശിയില്‍ ഏകദേശം രണ്ടര വര്‍ഷത്തോളം നില്ക്കുന്നു. ശനി നിലവില്‍ അതിന്റെ യഥാര്‍ത്ഥ ത്രികോണ രാശി ചിഹ്നമായ കുംഭത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശനി ഈ വര്‍ഷം രാശിയില്‍ മാറ്റം വരുത്തില്ലെങ്കിലും ഇടയ്ക്കിടെ സ്ഥാനം മാറ്റിക്കൊണ്ടേയിരിക്കും.
ഫെബ്രുവരി 11ന് വൈകിട്ട് 6.56ന് ശനിദേവന് കുംഭ രാശിയില്‍ അസ്തമിക്കും. ഇവിടെ അസ്തമിക്കുന്നതിലൂടെ ശനി സൂര്യനോട് അടുത്ത് വരും, അതുമൂലം സൂര്യദേവന്റെ തെളിച്ചത്തിന് മുന്നില്‍ ശനിയുടെ പ്രഭാവം ദുര്‍ബലമാകും. ജ്യോതിഷ പ്രകാരം ഒരു വശത്ത്, ചില രാശിക്കാര്‍ക്ക് ശനിയുടെ അസ്തമയം കാരണം പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും, മറുവശത്ത് ഇത് ചില രാശിക്കാര്‍ക്ക് ദോഷവും ചെയ്യും. ശനി അസ്തമിക്കുമ്പോള്‍ ചില രാശിക്കാരുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും അവര്‍ക്ക് സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരുകയും ചെയ്യും. ജീവിതത്തില്‍ പല കാര്യങ്ങളിലും തടസ്സങ്ങളുണ്ടാകും. ശനിയുടെ അസ്തമയം കാരണം ഇപ്പോള്‍ ഏതൊക്കെ രാശിക്കാര്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാരെക്കുറിച്ച് പറയുമ്പോള്‍, ഈ രാശിക്കാര്‍ക്ക് ശനി അസ്തമിക്കുന്നതിനാല് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. മേടം രാശിയില്‍ ശനി പതിനൊന്നാം ഭാവത്തില്‍ ശനി അസ്തമിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശനി പ്രതികൂലമായി ബാധിച്ചേക്കാം. പണം സമ്പാദിക്കുന്നതില്‍ നിങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇതോടൊപ്പം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പല തരത്തിലുള്ള വെല്ലുവിളികളും ഉണ്ടാകാം.
എന്നാല്‍ വൈകിയാണെങ്കിലും, നിങ്ങള്‍ തീര്‍ച്ചയായും വിജയം കൈവരിക്കും. ഇതോടൊപ്പം കരിറിന്റെ കാര്യത്തില്‍ സംതൃപ്തിയില്‍ നേരിയ കുറവ് വരാന്‍ പോകുന്നു. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ തൃപ്തനല്ലെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടാകും. ഇതോടൊപ്പം ബിസിനസ്സ് മേഖലയെ കുറിച്ച് പറഞ്ഞാല്‍ ഈ സമയം നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ എതിരാളികള്‍ക്ക് കടുത്ത മത്സരം നല്‍കും. ബിസിനസുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. ഇതോടൊപ്പം, ചില വിഷയങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം.
ഇടവം
കുംഭ രാശിയില്‍ ശനി നില്ക്കുന്നതിനാല് ഇടവം രാശിക്കാരുടെ ജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകും. ഈ രാശിയില്‍ ശനി പത്താം ഭാവത്തില്‍ അസ്തമിക്കും. അത്തരമൊരു സാഹചര്യത്തില്‍, ഇടവം രാശിക്കാരുടെ ജോലിയില്‍ ഈ സമയം ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം. എന്നിരുന്നാലും പുതിയ അവസരങ്ങളും നിങ്ങള്‍ക്ക് ലഭ്യമായേക്കാം. കരിയറിനെ സംബന്ധിച്ച് നിങ്ങള്‍ അല്പം ആശങ്കാകുലരാകും.
സഹപ്രവര്‍ത്തകര്‍ നിങ്ങളെ എതിര്‍ക്കാന്‍ സാധ്യതയുണ്ട്, അതിനാല്‍ നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇതോടൊപ്പം ബിസിനസ്സിലും അല്പം ജാഗ്രത വേണം. മത്സരങ്ങള്‍ക്ക് തയാറെടുക്കുന്നവര്‍ക്ക് കടുത്ത മത്സരം ഉണ്ടായേക്കാം. അതിനാല്‍ ബിസിനസ്സിനായി ശരിയായ തന്ത്രം ഉണ്ടാക്കേണ്ടത് പ്രധാനമാണ്. ദാമ്പത്യ ജീവിതത്തിലും നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടാകാം.
കന്നി
കന്നി രാശിയില്‍ ശനി ആറാം ഭാവത്തില്‍ അസ്തമിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ ജോലിയിലും ബിസിനസ്സിലും അല്പം ജാഗ്രത പാലിക്കണം. നിങ്ങളുടെ സന്താനങ്ങളുടെ പുരോഗതിയെക്കുറിച്ച് നിങ്ങള്‍ അല്‍പ്പം ആശങ്കാകുലരായേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ചെറിയ ജോലികള്‍ക്കായി കൂടുതല്‍ അധ്വാനിക്കേണ്ടി വരും. ജോലിയില്‍ ചില സമ്മര്‍ദ്ദങ്ങള്‍ അനുഭവപ്പെടാം. ഇതോടൊപ്പം ജീവിതത്തിലും ചില തടസ്സങ്ങളും ഉണ്ടാകാം. ബിസിനസ് മേഖലയെ കുറിച്ച് പറഞ്ഞാല്‍ ഈ സമയം നിങ്ങള്‍ക്ക് ലാഭം കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും. നിങ്ങള്‍ ക്ഷമയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കൂ. കുടുംബത്തില്‍ ചില കാര്യങ്ങളില്‍ തര്‍ക്കമുണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം.
ശനിദോഷത്തിന് പരിഹാരം
* ശനിയുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ കുറക്കാനായി ദിവസവും ഹനുമാനെ ആരാധിക്കുന്നത് നല്ലതാണ്. ഹനുമാന് സ്വാമിയുടെ കൃപയാല്‍ നിങ്ങള്‍ക്ക് എല്ലാത്തരം ദോഷഫലങ്ങളില്‍ നിന്നും മോചനം ലഭിക്കും. പതിവായി ഹനുമാന് ചാലിസ പാരായണം ചെയ്യുക. ഇതോടൊപ്പം ചൊവ്വാഴ്ച ദിവസം കഴിയുമെങ്കില്‍ രാമായണം വായിക്കുക.
* ജ്യോതിഷ പ്രകാരം ശനിയാഴ്ച ദിവസം രാവിലെ കുളി കഴിഞ്ഞ് ആല്മരത്തിന് വെള്ളം സമര്‍പ്പിക്കുക. ഇതോടൊപ്പം 7 തവണ പ്രദക്ഷിണം ചെയ്യുക. വൈകുന്നേരം കടുക് എണ്ണ വിളക്ക് കത്തിക്കുക. ജ്യോതിഷപ്രകാരം ശനിയാഴ്ച ദിവസം ശനി ഭഗവാന് കടുകെണ്ണ സമര്‍പ്പിക്കുകയും കടുകെണ്ണ വിളക്ക് കത്തിക്കുകയും ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് ശനിദോഷം കുറയ്ക്കാന്‍ സാധിക്കും.
* ജാതകത്തില്‍ നിന്ന് ശനിദോഷം, ഏഴരശനി, കണ്ടകശനി എന്നിവയുടെ ഫലം കുറയ്ക്കാന്‍, ഓം ശന് ശനൈശ്ചരായ നമഃ എന്ന മന്ത്രം രുദ്രാക്ഷത്തിന്റെ ജപമാല ഉപയോഗിച്ച് 108 തവണ ജപിക്കണം. ഇത് ശനിദേവന്റെ പ്രീതി നല്‍കും.
* ശനിയാഴ്ച ദിവസം കറുത്ത വസ്ത്രങ്ങള്‍, കറുത്ത എള്ള്, പുതപ്പ്, ഇരുമ്പ് പാത്രങ്ങള്‍ മുതലായവ ദാനം ചെയ്യുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ ശനിദേവന് സംതൃപ്തനാകുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications