Latest Updates
-
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം
കഷ്ടപ്പാടില്‍ നിന്ന് കരകയറും, നീതിദേവന്‍ ശനിയുടെ അസ്തമയം; 4 രാശിക്കാര്‍ക്ക് മാര്‍ച്ച് 26 വരെ നേട്ടം
ജ്യോതിഷത്തില്‍ ശനിയെ ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമായി വിശേഷിപ്പിച്ചിരിക്കുന്നു. ശനിയുചെ ചലനത്തിലെ മാറ്റം 12 രാശികളെയും വളരെ ആഴത്തില്‍തന്നെ ബാധിക്കുന്നു. നിലവില്‍ ശനി സ്വന്തം രാശിയായ കുംഭത്തിലാണ് സ്ഥിതി ചെയ്യുന്നത്. 2025 വരെ ശനി കുംഭം രാശിയില്‍ തന്നെയായിരിക്കും. എന്നാല്‍ ഈ കാലയളവില്‍ ശനി അസ്തമിക്കുകയും ഉദിക്കുകയും വക്രത്തില്‍ നീങ്ങുകയും ചെയ്യും.
ഈ സമയം ശനി 2024 ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് 18 അസ്തമയ സ്ഥാനത്തായിരിക്കും. ഇത് പല രാശിക്കാരുടെയും ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരും. പക്ഷേ, ശനി അധികനാള്‍ ഇത്തരത്തില്‍ നില്‍ക്കില്ല എന്നത് ആശ്വാസകരമാണ്. ഫെബ്രുവരി 11-ന് വൈകുന്നേരം 6.56-ന് ശനി കുംഭ രാശിയില്‍ അസ്തമിക്കും. മാര്‍ച്ച് 26ന് രാവിലെ 5.20ന് ശനി ഉദിക്കും. ശനി അസ്തമിക്കുമ്പോള്‍ 4 രാശിക്കാര്‍ക്ക് ഇത് നല്ലകാലമായിരിക്കും. ശനിദേവന്‍ കുംഭത്തില്‍ അസ്തമിക്കുമ്പോള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂല ഫലങ്ങള്‍ ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുന രാശിയുടെ 9-ാം ഭാവത്തില്‍ ശനി അസ്തമിക്കുന്നു. മിഥുന രാശിക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ചിലര്‍ക്ക് ദൂരയാത്ര ചെയ്യേണ്ടി വരും. നിങ്ങള്‍ വിദേശ ബന്ധമുള്ള ബിസിനസ്സ് ചെയ്യുകയാണെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് ധാരാളം പണം സമ്പാദിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. ആത്മീയതയില്‍ താല്‍പര്യം വര്‍ദ്ധിക്കും. നിങ്ങള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും. വ്യാപാരികള്‍ക്ക് അപ്രതീക്ഷിത ലാഭം ലഭിക്കും. ശനിദേവന്റെ അനുഗ്രഹത്താല്‍ പുതിയ വരുമാനമാര്‍ഗങ്ങള്‍ ഉടലെടുക്കും. കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. ധാരാളം പണം ലാഭിക്കാനാകും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ സന്തോഷകരമായ സമയം ചെലവഴിക്കും.
കര്‍ക്കിടകം
ശനി കര്‍ക്കടകത്തിലെ എട്ടാം ഭാവത്തില്‍ അസ്തമിക്കും. അതിനാല്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് പുതിയ ജോലി അവസരങ്ങള്‍ ലഭിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ വിജയകരമായി പൂര്‍ത്തീകരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലികള്‍ വിലമതിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വ്യാപാരികള്‍ക്ക് കൂടുതല്‍ ലാഭം ലഭിക്കും. ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ നല്ല വരുമാനം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി ധാരാളം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും.
ചിങ്ങം
ചിങ്ങം രാശിയുടെ ഏഴാം ഭാവത്തില്‍ ശനി അസ്തമിക്കുന്നു. ഈ രാശിക്കാര്‍ക്ക് ഈ സമയം സുഹൃത്തുക്കളില്‍ നിന്ന് നല്ല നേട്ടങ്ങള്‍ ലഭിക്കുകയും അവരോടൊപ്പം നല്ല സമയം ചെലവഴിക്കുകയും ചെയ്യാനാകും തൊഴില്‍പരമായി നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ സംതൃപ്തരാകും. ജോലി സംബന്ധമായ യാത്രകള്‍ ആവശ്യമായി വന്നേക്കാം. ഈ കാലയളവില്‍ സംരംഭകര്‍ക്ക് നേട്ടമുണ്ടാകും. അത് നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും. നിങ്ങളുടെ ഇണയുമായുള്ള ബന്ധം ഈ സമയം വര്‍ദ്ധിക്കും.
വൃശ്ചികം
ഫെബ്രുവരിയില്‍ ശനി അസ്തമിക്കുമ്പോള്‍ വൃശ്ചിക രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണയോടെ, നിങ്ങളുടെ കരിയറിലെ എല്ലാ ജോലികളും നിങ്ങള്‍ നന്നായി പൂര്‍ത്തിയാക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ ക്രമേണ അവസാനിക്കും വിദേശയാത്രയ്ക്കും സാധ്യതയുണ്ട്.
ഈ രാശിക്കാര്‍ ശ്രദ്ധിക്കണം
മേടം
മേടം രാശിക്കാരെക്കുറിച്ച് പറയുമ്പോള്‍, ഈ രാശിക്കാര്‍ക്ക് ശനി അസ്തമിക്കുന്നതിനാല്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. മേടം രാശിയില്‍ ശനി പതിനൊന്നാം ഭാവത്തില്‍ ശനി അസ്തമിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശനി പ്രതികൂലമായി ബാധിച്ചേക്കാം. പണം സമ്പാദിക്കുന്നതില്‍ നിങ്ങള്‍ക്ക് ചില തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇതോടൊപ്പം ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പല തരത്തിലുള്ള വെല്ലുവിളികളും ഉണ്ടാകാം.
എന്നാല്‍ വൈകിയാണെങ്കിലും, നിങ്ങള്‍ തീര്‍ച്ചയായും വിജയം കൈവരിക്കും. ഇതോടൊപ്പം കരിറിന്റെ കാര്യത്തില്‍ സംതൃപ്തിയില്‍ നേരിയ കുറവ് വരാന്‍ പോകുന്നു. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ തൃപ്തനല്ലെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടാകും. ഇതോടൊപ്പം ബിസിനസ്സ് മേഖലയെ കുറിച്ച് പറഞ്ഞാല്‍ ഈ സമയം നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ എതിരാളികള്‍ക്ക് കടുത്ത മത്സരം നല്‍കും. ബിസിനസുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. ഇതോടൊപ്പം, ചില വിഷയങ്ങളില്‍ നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം.
ഇടവം
കുംഭ രാശിയില്‍ ശനി നില്‍ക്കുന്നതിനാല്‍ ഇടവം രാശിക്കാരുടെ ജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകും. ഈ രാശിയില്‍ ശനി പത്താം ഭാവത്തില്‍ അസ്തമിക്കും. അത്തരമൊരു സാഹചര്യത്തില്‍, ഇടവം രാശിക്കാരുടെ ജോലിയില്‍ ഈ സമയം ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം. എന്നിരുന്നാലും പുതിയ അവസരങ്ങളും നിങ്ങള്‍ക്ക് ലഭ്യമായേക്കാം. കരിയറിനെ സംബന്ധിച്ച് നിങ്ങള്‍ അല്‍പം ആശങ്കാകുലരാകും. സഹപ്രവര്‍ത്തകര്‍ നിങ്ങളെ എതിര്‍ക്കാന്‍ സാധ്യതയുണ്ട്, അതിനാല്‍ നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇതോടൊപ്പം ബിസിനസ്സിലും അല്‍പം ജാഗ്രത വേണം. മത്സരങ്ങള്‍ക്ക് തയാറെടുക്കുന്നവര്‍ക്ക് കടുത്ത മത്സരം ഉണ്ടായേക്കാം. അതിനാല്‍ ബിസിനസ്സിനായി ശരിയായ തന്ത്രം ഉണ്ടാക്കേണ്ടത് പ്രധാനമാണ്. ദാമ്പത്യ ജീവിതത്തിലും നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടാകാം.
കന്നി
കന്നി രാശിയില്‍ ശനി ആറാം ഭാവത്തില്‍ അസ്തമിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ ജോലിയിലും ബിസിനസ്സിലും അല്‍പം ജാഗ്രത പാലിക്കണം. നിങ്ങളുടെ സന്താനങ്ങളുടെ പുരോഗതിയെക്കുറിച്ച് നിങ്ങള്‍ അല്‍പ്പം ആശങ്കാകുലരായേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ചെറിയ ജോലികള്‍ക്കായി കൂടുതല്‍ അധ്വാനിക്കേണ്ടി വരും. ജോലിയില്‍ ചില സമ്മര്‍ദ്ദങ്ങള്‍ അനുഭവപ്പെടാം. ഇതോടൊപ്പം ജീവിതത്തിലും ചില തടസ്സങ്ങളും ഉണ്ടാകാം. ബിസിനസ് മേഖലയെ കുറിച്ച് പറഞ്ഞാല്‍ ഈ സമയം നിങ്ങള്‍ക്ക് ലാഭം കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും. നിങ്ങള്‍ ക്ഷമയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കൂ. കുടുംബത്തില്‍ ചില കാര്യങ്ങളില്‍ തര്‍ക്കമുണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











