Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Shani Asta 2023 : കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലം
ജ്യോതിഷ പ്രകാരം ശനി വളരെ സ്വാധീനമുള്ള ഗ്രഹമാണ്. അത് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ പല വശങ്ങളെയും ബാധിക്കുന്നു. ശനിയെ നീതിയുടെ ദൈവമായും കണക്കാക്കുന്നു. ഒരു വ്യക്തി ഏതെങ്കിലും മോശം പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കില്‍, ശനിദേവന് തീര്‍ച്ചയായും ആ കര്‍മ്മത്തിനനുസരിച്ച് ശുഭമോ, അശുഭകരമോ ആയ ഫലങ്ങള്‍ നല്കുന്നു. ജ്യോതിഷത്തില്‍, ശനി ഗ്രഹം വളരെ ഉഗ്രവും കഠിനവും ക്രൂരവുമായ ഗ്രഹമായി കണക്കാക്കപ്പെടുന്നു.
30 വര്‍ഷത്തിനു ശേഷം ജനുവരി 17ന് ശനി തന്റെ ജന്മ ഗ്രഹമായ കുംഭത്തില്‍ തിരിച്ചെത്തിയിരിക്കുന്നു. ഇതിനുശേഷം, ജനുവരി 30ന് ശനി ഇതേ രാശിയില്‍ അസ്തമിക്കുകയും ചെയ്യും. 15 ദിവസത്തിനുള്ളില്‍, ശനിയുടെ ചലനത്തില്‍ രണ്ടാമത്തെ മാറ്റങ്ങള്‍ ദൃശ്യമാകും. ചില രാശിക്കാര്‍ക്ക് ഇത് വളരെ ഫലപ്രദമാണെങ്കിലും മറ്റു ചിലര്‍ക്ക് സമയം കഠിനമായിരിക്കും. കുംഭം രാശിയില്‍ ശനി അസ്തമമിക്കുന്നതോടെ 12 രാശിക്കും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

മേടം
ശനി സംക്രമണവും ശനിയുടെ അസ്തമയ ഘട്ടവും മേടം രാശിക്കാര്‍ക്ക് വളരെ ഗുണകരമാണ്. ശനിയുടെ ചലനം മാറുന്നതോടെ വിദ്യാഭ്യാസത്തിലും തൊഴില്‍രംഗത്തും വലിയ നേട്ടങ്ങള്‍ ലഭിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഏകാഗ്രത വര്‍ദ്ധിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. ജോലിയില്‍ വര്‍ദ്ധനവിനും സ്ഥാനക്കയറ്റത്തിനും ശക്തമായ സാധ്യതകള്‍ ഉണ്ടാകും. ബിസിനസ്സില്‍ ഉയര്‍ച്ചയുണ്ടാകും. പുതിയ വീടോ വാഹനമോ വാങ്ങാനുള്ള അവസരവും ഉണ്ടാകും.

ഇടവം
ജനുവരി 17ന് ശനി സംക്രമിക്കുന്നതും അതിന് ശേഷം ശനി അസ്തമിക്കുന്നതും ഇടവം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കും. ജോലിയില്‍ പ്രമോഷന് ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. വരുമാനത്തില്‍ വര്‍ദ്ധനവ് സാധ്യമാണ്. കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഉയരങ്ങള്‍ തൊടാന്‍ കഴിയും. നിങ്ങളുടെ സ്വാധീനവും ബഹുമാനവും വര്‍ദ്ധിക്കും. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന തടസ്സങ്ങളെ ഒരു പരിധി വരെ മറികടക്കാന്‍ കഴിയും.

മിഥുനം
ശനിയുടെ അസ്തമയം മിഥുനം രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് തെളിയും. മിഥുനം രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസ്സിലും വലിയ വിജയം ലഭിക്കും. തൊഴില്‍ മേഖലയില്‍ അല്പം കഠിനാധ്വാനം ചെയ്താല്‍ വിജയിക്കും. ഇതോടൊപ്പം ഈ സമയം ആത്മീയ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കും.

കര്‍ക്കടകം
ജനുവരി 30ന് ശനി അസ്തമിക്കുന്നതിനാല്, കര്‍ക്കടക രാശിക്കാര്‍ക്ക് അവരുടെ തൊഴില്‍രംഗത്ത് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരും. കര്‍ക്കടക രാശിക്കാര്‍ ഏതെങ്കിലും ബിസിനസ്സോ ജോലിയോ ചെയ്യുന്നുണ്ടെങ്കില്‍, നിക്ഷേപം നടത്തുന്നതിന് മുമ്പ് വളരെയധികം ചിന്തിക്കണം. ഈ സമയത്ത് നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാനും സാധ്യതയുണ്ട്.

ചിങ്ങം
ജനുവരി 30ന് ശനി അസ്തമിക്കുന്നതിനാല് ചിങ്ങം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി വഷളായേക്കാം. നിങ്ങളുടെ അമിത ചെലവ് നിയന്ത്രിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകും. നിങ്ങളുടെ പണം ശരിയായി കൈകാര്യം ചെയ്യണം. ശനിയുടെ അസ്തമയം കാരണം നിങ്ങളുടെ പ്രണയത്തിലോ ദാമ്പത്യജീവിതത്തിലോ ചില തടസങ്ങള്‍ ഉണ്ടായേക്കാം.

കന്നി
കന്നി രാശിക്കാര്‍ക്ക് ശനിയുടെ അസ്തമയം വളരെ വിശേഷമായിരിക്കും. നിങ്ങളുടെ എല്ലാ ശത്രുക്കളും പരാജയപ്പെടും. രോഗങ്ങളില്‍ നിന്ന് മുക്തി നേടും. വീട്ടിലെ അംഗങ്ങളുടെ ആരോഗ്യം ക്രമേണ മെച്ചപ്പെടും. ജോലിയിലെ തടസ്സങ്ങള്‍ നീങ്ങും. നിയമപരമായ കാര്യങ്ങളില്‍ വിജയം ലഭിക്കും. ജോലിയിലോ ബിസിനസ്സിലോ നിങ്ങള്‍ക്ക് വിജയം ലഭിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക്, ശനി നാല്, അഞ്ച് ഭാവങ്ങളുടെ അധിപനായ യോഗകാരക ഗ്രഹമാണ്. ഇപ്പോള്‍ നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ ശനി അസ്തമിക്കുന്നു. ഊഹക്കച്ചവടവുമായോ സ്റ്റോക്ക് മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് കഠിനമായ സമയമാണ്. കുട്ടികളുടെ കാര്യത്തിലും നിങ്ങള്‍ കൂടുതല്‍ ആശങ്കാകുലരായിരിക്കും. ഗര്‍ഭിണികള്‍ ഈ കാലയളവില്‍ ശ്രദ്ധിക്കുക.

വൃശ്ചികം
ശനിയുടെ അസ്തമയ കാലത്ത് വൃശ്ചികം രാശിക്കാരും ശ്രദ്ധിക്കണം. വൃശ്ചികം രാശിക്കാര്‍ ഈ കാലയളവില്‍ ആര്‍ക്കും പണം കടം കൊടുക്കരുത്. അല്ലാത്തപക്ഷം അത് തിരിച്ചുകിട്ടാതെ വന്നേക്കാം. ശനിയുടെ ദോഷഫലങ്ങള്‍ മൂലം മാതാവിന്റെ ആരോഗ്യം മോശമാകാം. ശനിയുടെ അസ്തമയം നിങ്ങളുടെ കരിയറിനെ ബാധിക്കും.

ധനു
ധനു രാശിക്കാര്‍ക്ക് ശനിയുടെ അസ്തമയം അല്പം കഠിനമാണെന്ന് തെളിയാം. നിങ്ങളുടെ ആശയവിനിമയത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സാമൂഹിക മാനദണ്ഡങ്ങളും വിശ്വാസങ്ങളും കാരണം നിങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ അനുഭവപ്പെടും. അധ്യാപകര്‍, പ്രഭാഷണങ്ങള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയ ആശയവിനിമയം പ്രധാനമായ പ്രൊഫഷനുകളില്‍ ഉള്ളവര്‍ക്ക് അവരുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. നിങ്ങളുടെ സഹോദരങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുക.

മകരം
ജനുവരി 30ന് ശനി അസ്തമിക്കുന്നതോടെ മകരം രാശിക്കാര്‍ക്ക് വളരെ നല്ല ഫലങ്ങള്‍ ലഭിക്കും. വരുമാനം വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. തൊഴില്‍, ബിസിനസ്സ് എന്നിവയില്‍ ഉയര്‍ച്ചകള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കും. ബിസിനസ്സിലും ലാഭത്തിന് സാധ്യതയുണ്ട്. മുടങ്ങിക്കിടക്കുന്ന ജോലികള്‍ ഇനി വേഗത്തില്‍ പൂര്‍ത്തിയാക്കും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ലഗ്നാധിപന് കൂടിയാണ് ശനി. ഇപ്പോള്‍ ലഗ്നത്തിലാണ് ശനി അസ്തമിക്കുന്നത്. ഇത് കുംഭം രാശിക്കാരുടെ ആരോഗ്യനിലയെ ബാധിക്കുകയും പെട്ടെന്ന് ചില രോഗങ്ങള്‍ക്ക് അടിമയാക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങളുടെ അഹംഭാവം വര്‍ദ്ധിച്ചേക്കാം. ഇത് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കലഹത്തിന് കാരണമാകും. കുംഭം രാശിയിലെ ശനിദശ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന് നല്ലതല്ല. അനാവശ്യമായ അഹംഭാവവും അനാരോഗ്യവും കാരണം നിങ്ങളുടെ സമയം പാഴായേക്കാം.

മീനം
മീനം രാശിയില്‍ ശനി പന്ത്രണ്ടാം ഭാവത്തില്‍ അസ്തമിക്കാന്‍ പോകുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മീനം രാശിക്കാര്‍ക്ക് എല്ലാ മേഖലയിലും വിജയം ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികള്‍ സുഗമമായി പുനരാരംഭിക്കാനാകും. യാത്രകള്‍ നടത്താനാകും. ജീവിതത്തിലെ പല പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടുകയും ചെയ്യും.



Click it and Unblock the Notifications
