Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
കുഭം രാശിയില്‍ ശനിയുടെ അസ്തമയം; ഈ 3 രാശിക്ക് ദോഷദുരിതമുക്തിയും ഭാഗ്യഫലങ്ങളും
ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ഗ്രഹമായി ശനിയെ കണക്കാക്കപ്പെടുന്നു. കാരണം ശനി ഒരു വ്യക്തിയുടെ പ്രവൃത്തികള്‍ക്കനുസരിച്ച് ഫലം നല്കുന്നു. ശനി നിങ്ങളെ അനുഗ്രഹിക്കുകയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറയ്ക്കുകയും ചെയ്യുന്നു. നേരെമറിച്ച്, ശനിയുടെ അനിഷ്ടം നിങ്ങള്‍ക്ക് ധനനഷ്ടം, രോഗങ്ങള്‍, സമ്മര്‍ദ്ദം, ജീവിത പ്രശ്നങ്ങള്‍ എന്നിവ നല്കുന്നു.
2023 ജനുവരി 17 ന് ശനി മകരം രാശി വിട്ട് കുംഭം രാശിയില്‍ പ്രവേശിക്കും. ജനുവരി 30 മുതല്‍ ശനി 28 ദിവസത്തേക്ക് അസ്തമിക്കും. ശനിദശയില്‍ ചിലരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ധിച്ചേക്കാം. മറുവശത്ത്, 3 രാശിയിലുള്ള ആളുകള്‍ക്ക് ഈ സമയം വളരെയേറെ ഗുണം ചെയ്യും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ശനി ശുഭഫലങ്ങള്‍ നല്‍കുകയെന്ന് നമുക്ക് നോക്കാം.

ഇടവം
ശനിദേവന്റെ അസ്തമയം ഇടവം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഇടവം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. പുതിയ ജോലി അവസരങ്ങള്‍ കൈവരും. ഓഫീസില്‍ വലിയ സ്ഥാനം ലഭിക്കും. ഈ സമയം നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ച ഉണ്ടാകും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കും. അവിവാഹിതര്‍ക്ക് ഈ സമയം വിവാഹത്തിന് അവസരമുണ്ടാകും.

തുലാം
തുലാം രാശിക്കാര്‍ക്ക് ശനിയുടെ ഈ അസ്തമയ കാലം വളരെ ഫലപ്രദമാണെന്ന് തെളിയും. തുലാം രാശിക്കാര്‍ക്ക് ശനി ധാരാളം ഗുണങ്ങള്‍ നല്‍കും. ചില നല്ല വാര്‍ത്തകള്‍ ഈ സമയം നിങ്ങള്‍ക്ക് ലഭിക്കും. സാമ്പത്തികമായി നിങ്ങള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാനാകും. വരുമാനത്തില്‍ വര്‍ദ്ധനവ് സാധ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി നല്ല അവസരങ്ങള്‍ ലഭിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് ശനി അസ്തമിക്കുന്നത് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സമയം നിങ്ങള്‍ക്ക് പെട്ടെന്ന് എവിടെ നിന്നെങ്കിലും ധാരാളം പണം ലഭിക്കും. ജോലിയില്‍ പുരോഗതി നേടാനുള്ള ശക്തമായ സാധ്യതകള്‍ ഉണ്ടാകും. ബിസിനസ്സില്‍ ഒരു വലിയ ഇടപാടിന് അവസരം ലഭിക്കും. നിങ്ങളുടെ ലാഭം വര്‍ദ്ധിക്കും. പഴയ നിക്ഷേപങ്ങളിലൂടെ നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. കമ്മ്യൂണിക്കേഷന്‍ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും.

ഈ രാശിക്കാര്‍ ശ്രദ്ധിക്കണം
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് തൊഴില്‍, ആരോഗ്യം, ഗാര്‍ഹിക മേഖലകളില്‍ ശനിയുടെ അസ്തമയം നിരവധി വെല്ലുവിളികള്‍ കൊണ്ടുവരും. ഈ സമയം നിങ്ങളുടെ നിക്ഷേപ തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കണം. ഈ സമയത്ത് നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ വളരെ ശ്രദ്ധിക്കുക. ആര്‍ക്കും പണം കടം കൊടുക്കരുത്. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ഈ സമയം മാനസിക സമ്മര്‍ദ്ദം മൂലം നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

ചിങ്ങം
ശനിയുടെ അസ്തമയം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഉലച്ചേക്കാം. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുന്നില്ലെങ്കില്‍ സാഹചര്യം കൈവിട്ടുപോകും. സാമ്പത്തിക പ്രതിസന്ധിയില്‍ കുടുങ്ങിയേക്കാം. അത്തരമൊരു സാഹചര്യത്തില്‍, ഈ സമയം നിങ്ങളുടെ പണം ശരിയായി കൈകാര്യം ചെയ്യണം. ശനിയുടെ അസ്തമയം കാരണം നിങ്ങളുടെ പ്രണയ ജീവിതത്തിലോ ദാമ്പത്യ ജീവിതത്തിലോ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഈ സമയത്ത് പുതിയ ജോലികള്‍ ആരംഭിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ശനി അസ്തമിക്കുന്ന ഈ കാലത്ത് വളരെ ശ്രദ്ധിക്കണം. ഈ സമയത്ത് ആര്‍ക്കും പണം നല്‍കരുത്. ആ പണം നിങ്ങള്‍ക്ക് തിരികെ കിട്ടിയേക്കില്ല. ശനിദോഷം ഉള്ളവര്‍ ശനി രക്ഷാകവചം ചൊല്ലണം. ശനിദേവനെ ചിട്ടകളോടെ ആരാധിക്കുക, അതിന് ശേഷം ശനി രക്ഷാ കവചം ചൊല്ലുക. ശനിയുടെ ദോഷഫലങ്ങള്‍ മൂലം ഈ സമയം നിങ്ങളുടെ അമ്മയുടെ ആരോഗ്യം മോശമായേക്കാം. നിങ്ങളുടെ കരിയറിലും ചില തടസങ്ങള്‍ ഉണ്ടായേക്കാം.



Click it and Unblock the Notifications
