Just In
Don't Miss
- Movies
ബിഗ് ബോസിന്റെ ഈ ശിക്ഷ കുറച്ച് കൂടിപ്പോയോ? റിയാസും റോബിനും വീണ്ടും ജയിലില്‍
- News
ഉമ തോമസിന്റെ വിജയത്തിന് പ്രാർത്ഥന; ഇരുമുട്ടികെട്ടുമായി എൽദോസ് കുന്നപ്പിള്ളി ശബരിമലയിൽ
- Sports
IPL 2022: പൊള്ളാര്‍ഡ് 'ജാവോ', മുംബൈക്ക് പുതിയ ഫിനിഷറെ കിട്ടി, ഡേവിഡിനെ വാഴ്ത്തി ഫാന്‍സ്
- Automobiles
2022 ഏപ്രില്‍ മാസത്തില്‍ Hilux-ന്റെ 300-ല്‍ അധികം യൂണിറ്റുകള്‍ വിറ്റ് Toyota
- Finance
ഒറ്റക്കുതിപ്പില്‍ 50-ലേക്ക്; ഈ കുഞ്ഞന്‍ ബാങ്ക് ഓഹരിയില്‍ നേടാം 36% ലാഭം; വാങ്ങുന്നോ?
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
- Travel
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര്‍ ക്രൂസ് യാത്ര പോകാം
ശനിയുടെ അസ്തമയം 33 ദിവസത്തേക്ക്: ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും
ശനിദോഷം എല്ലാവരേയും വളരെയധികം പ്രശ്നത്തിലാക്കുന്ന ഒന്നാണ്. എന്നാല്‍ ശനിയുടെ മാറ്റങ്ങള്‍ മികച്ച രീതിയില്‍ എങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച ഫലങ്ങളാണ് നല്‍കുന്നത്. എന്നാല്‍ നീതി ഗ്രഹമായ ശനിക്ക് പല വിധത്തിലുള്ള മാറ്റങ്ങളും ഈ വര്‍ഷം സംഭവിക്കാന്‍ പോവുന്നുണ്ട്. മകരം രാശിയിലേക്കുള്ള യാത്ര അവസാനിപ്പിച്ച് 2022 ഏപ്രില്‍ 29-ന് ശനിദേവന് കുംഭം രാശിയില്‍ പ്രവേശിക്കും. ഏകദേശം രണ്ടര വര്‍ഷത്തോളം ശനി കുംഭം രാശിയില്‍ തന്നെ നില്ക്കും. എന്നാല്‍ രാശി മാറുന്നതിന് മുമ്പ് ശനിദേവന് 33 ദിവസത്തേക്ക് അസ്തമിക്കുന്നുണ്ട്. ജ്യോതിഷത്തില്‍, ഗ്രഹങ്ങളുടെ മാറ്റവും ക്രമീകരണവും തീര്‍ച്ചയായും എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളില്‍ പ്രത്യേക സ്വാധീനം ചെലുത്തുന്നുണ്ട്.
ശനി ദേവന്റെ സ്വാധീനം ജനുവരി 22-ന് അസ്തമിക്കുകയും 2022 ഫെബ്രുവരി 24 ന് വീണ്ടും വരുകയും ചെയ്യും. 33 ദിവസം ശനി സാന്നിധ്യമുള്ളതിനാല്‍ ചില രാശിക്കാരെ ഇത് തീര്‍ച്ചയായും ബാധിക്കുന്നുണ്ട്. അതായത്, 33 ദിവസം, ചില രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം. അവര്‍ ഏതൊക്കെ രാശിക്കാരാണെന്നും എന്തൊക്കെ ബുദ്ധിമുട്ടുകളാണ് ഇവര്‍ നേരിടേണ്ടി വരുന്നത് എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ ദോഷങ്ങളെ നമുക്ക് ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനിയുടെ അസ്തമയം മൂലം ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. പലപ്പോഴും ജോലിയുടെ കാര്യത്തിലാണ് ഇവര്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ജോലി ചെയ്യുന്ന ആളുകള്‍ക്ക് മുകളില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടാകാം. മേലുദ്യോഗസ്ഥരുമായുള്ള അകല്‍ച്ച മൂലം നിങ്ങള്‍ക്ക് ഒരു ജോലി ചെയ്യാന്‍ തോന്നുകയില്ല. പണനഷ്ടത്തിന്റെ ലക്ഷണങ്ങളും കര്‍ക്കിടകം രാശിക്കാരെ തേടിയെത്തുന്നുണ്ട്. ഏതെങ്കിലും അശ്രദ്ധ കാരണം, നിങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കര്‍ക്കിടകം രാശിക്കാര്‍ അതുകൊണ്ട് തന്നെ ഈ 33 ദിവസങ്ങളിലും വളരെയധികം ശ്രദ്ധിക്കണം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ശനിയുടെ അസ്തമയം അല്പം വേദനകള്‍ സമ്മാനിക്കുന്നുണ്ട്. മനാസികമായും ശാരീരികമായും പലപ്പോഴും ഇത് നിങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ജോലികളിലെ തുടര്‍ച്ചയായ പരാജയം കാരണം നിങ്ങളുടെ മനസ്സ് അസന്തുഷ്ടമായേക്കാം. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ പലപ്പോഴും നിങ്ങളില്‍ അല്പം കൂടുതലായിരിക്കാം. അമിതമായ പണച്ചെലവ് മൂലം പലപ്പോഴും പങ്കാളിയുമായി വഴക്കിടുന്നതിനുള്ള സാധ്യതയുണ്ട്. ആര്‍ക്കെങ്കിലും പണം കടം കൊടുക്കുന്നത് നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കും. ജോലിയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും വരുന്ന 33 ദിവസങ്ങള്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കുകയും ഇല്ല.

കന്നിരാശി
33 ദിവസത്തേക്ക് ശനി അസ്തമിക്കുന്നതിനാല് അതിന്റെ ദോഷഫലം കന്നിരാശിക്കാര്‍ക്ക് വളരെയധികം കൂടുതലായിരിക്കും. നിങ്ങള്‍ക്ക് ഒരു ജോലിയും ചെയ്യാന്‍ തോന്നില്ല എന്ന് മാത്രമല്ല കൂടുതല്‍ നെഗറ്റീവ് ഫലങ്ങള്‍ കൂടുതല്‍ നിങ്ങളില്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഏത് മേഖലയിലും വിജയം കൈവരിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ പിതാവുമായുള്ള തര്‍ക്കം കാരണം കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വീട്ടില്‍ മനസുഖം ലഭിക്കുകയില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ജോലി ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്കും ശനി അസ്തമിക്കുന്നതിനാല് ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന ചര്‍ച്ചകള്‍ കാരണം പലപ്പോഴും നിങ്ങളുടെ ജോലിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഉള്ള ആശങ്കകള്‍ വര്‍ദ്ധിച്ചേക്കാം. നിയമപ്രശ്നങ്ങള്‍ കാരണം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ഇക്കാരണത്താല്‍, നിങ്ങള്‍ക്ക് ധാരാളം മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാം. ജോലിയില്‍ മേലുദ്യോഗസ്ഥരുമായി അഭിപ്രായഭിന്നതകള്‍ ധാരാളം ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യപ്രശ്നങ്ങളും നിങ്ങളില്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മകരം
രാശിയിലെ
ബുധന്റെ
ജ്വലനം:
12
രാശിക്കും
ഫലങ്ങള്‍
ഇപ്രകാരം
Moolam
Nakshatra
2022:
മൂലം
നക്ഷത്രത്തിന്
2022
നല്‍കും
മഹാഭാഗ്യം:
അറിയാം
സര്വ്വസൗഭാഗ്യത്തെ