Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
30 വര്‍ഷങ്ങള്‍ക്ക് ശേഷം ശുക്രന്-ശനി രണ്ട് രാജയോഗങ്ങളില്‍; 4 രാശിക്ക് ഇത് വിജയകാലം
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോഗവുമെല്ലാം വളരെ പ്രാധാന്യത്തോടെ കണക്കാക്കുന്നു. ഈ സമയം ഒക്ടോബറിലെ ശുക്രന്റെ സംക്രമണവും ശനിയുടെ നിലയും കാരണം കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും സൃഷ്ടിക്കുന്നു. ശനി അതിന്റെ സ്വരാശിയായ കുംഭത്തിലെ സാന്നിധ്യത്താല്‍ കേന്ദ്ര ത്രികോണ രാജയോഗത്തിന് രൂപം നല്കുന്നു. ഒക്ടോബര്‍ രണ്ടിന് ശുക്രന് ചിങ്ങത്തില് പ്രവേശിച്ചുകഴിഞ്ഞു. അതിന്റെ ഫലമായി ശനിയും ശുക്രനും മുഖാമുഖം നീങ്ങി സമസപ്തക യോഗം രൂപപ്പെടുന്നു.
ചില രാശിക്കാര്‍ക്ക് ഇത് ഭാഗ്യ സമയമായിരിക്കും. ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ അവയുടെ രാശിചിഹ്നങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നു. കൂടാതെ ഗ്രഹങ്ങളുടെ സംക്രമണവും സംയോജനവുമെല്ലാം ശുഭവും അശുഭകരവുമായ യോഗങ്ങളുടെ രൂപീകരണത്തിന് കാരണമാകുന്നു. 30 വര്‍ഷത്തിന് ശേഷം ഒക്ടോബര്‍ മാസത്തിലാണ് കേന്ദ്ര ത്രികോണ രാജയോഗം ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്നത്. ഈ സമയം ചില രാശിക്കാര്‍ക്ക് ബിസിനസ്സിന്റെ വിവിധ മേഖലകളില്‍ ഭാഗ്യം പരീക്ഷിക്കുന്നതിനും മികച്ച സമ്പത്ത് സമ്പാദിക്കുന്നതിനുമുള്ള സമയമാണ്. ജ്യോതിഷ പ്രകാരം, ഈ രണ്ട് രാജയോഗങ്ങള്‍ കാരണം 4 രാശിക്ക് പെട്ടെന്ന് ധനം ലഭിക്കുകയും ജീവിതത്തില്‍ ഉയര്‍ച്ച ലഭിക്കുകയും ചെയ്യും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് ജ്യോതിഷം പറയുന്നു. നിങ്ങളുടെ രാശിയുടെ ഏഴാം ഭാവാധിപന് ശുക്രന് അഞ്ചാം ഭാവത്തില്‍ നില്ക്കുന്നതിനാല് ഇവിടെ നിന്ന് പതിനൊന്നാം ഭാവത്തില്‍ ശനിയുടെ ഭാവം. മേടം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ലാഭത്തിന് ശക്തമായ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. ബിസിനസുകാര്‍ക്ക് ഒരു പുതിയ ബിസിനസ്സ് ഇടപാടിന് അന്തിമരൂപം നല്‍കാനാകും.
ഇത് ഭാവിയില്‍ ലാഭം നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ പുതിയ ചുമതലകള്‍ ലഭിച്ചേക്കാം. ബിസിനസ്സ് ലാഭത്തിനും ബിസിനസ്സ് വിപുലീകരണത്തിനും സാധ്യതയുണ്ട്. ജോലിസ്ഥലത്തെ കഠിനാധ്വാനത്തിലൂടെ നിങ്ങളുടെ മൊത്തത്തിലുള്ള പ്രശസ്തി വര്‍ദ്ധിപ്പിക്കാനും കരിയറില്‍ സ്ഥാനക്കയറ്റം നേടാനും കഴിയും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. നിങ്ങളുടെ ആരോഗ്യം നല്ല അവസ്ഥയില്‍ തുടരും.
ഇടവം
കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും ഇടവം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയുടെ അധിപന് ശുക്രനാണ്, ത്രികോണത്തിന്റെ അധിപനായ ശനി മുഖാമുഖം നില്ക്കുന്നു. അതിനാല്‍ നിങ്ങളുടെ ഭാഗ്യം ഈ സമയം നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. ഇടവം രാശിക്കാര്‍ക്ക് സ്വത്തില്‍ നിന്ന് നേട്ടമുണ്ടാകും. വസ്തു ഇടപാടുകളില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകാം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ജോലിക്കും ബിസിനസ്സിനുമായി യാത്ര ചെയ്യാം.
ഇത് നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. വസ്തുവകകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും അനുയോജ്യമായ കാലമായിരിക്കും ഇത്. ഈ കാലയളവില്‍ ബിസിനസ്സ് ഇടപാടുകള്‍ വിജയിക്കും. ഈ രാജയോഗത്തില്‍ നിന്ന് ആഗ്രഹിച്ച എല്ലാ ഫലങ്ങളും ലഭിക്കുകയും ചെയ്യും.
മിഥുനം
ഈ രണ്ട് രാജയോഗങ്ങളും മിഥുന രാശിക്കാര്‍ക്ക് അനുകൂല നേട്ടങ്ങള്‍ സമ്മാനിക്കും. നിങ്ങള്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ബുദ്ധിശക്തിയിലൂടെ ധനലാഭം നേടാനാകും. കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. വ്യാപാരികള്‍ക്ക് നല്ല ലാഭം നേടാന്‍ അവസരങ്ങളുണ്ടാകും. ജോലിക്കാര്‍ക്ക് പ്രമോഷന് ശക്തമായ സാധ്യതയുണ്ട്.
ജോലി അന്വേഷിക്കുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തൊഴില്‍ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് മികച്ച ഫലങ്ങള്‍ ലഭിക്കുകയും നിങ്ങളുടെ ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകും. ആരോഗ്യം മെച്ചപ്പെടും.
കര്‍ക്കിടകം
കേന്ദ്ര ത്രികോണ രാജയോഗവും സമസപ്തക രാജയോഗവും കര്‍ക്കടക രാശിക്കാര്‍ക്ക് സാമ്പത്തികമായി ഗുണം ചെയ്യും. ജ്യോതിഷ കണക്കുകൂട്ടല്‍ അനുസരിച്ച്, നിങ്ങളുടെ രാശിയില്‍ നാലാമത്തെ അധിപനായ ശുക്രനും ഏഴാം അധിപനായ ശനിയും പരസ്പരം അഭിമുഖീകരിക്കുന്നു. അതിനാല്‍ പെട്ടെന്നുള്ള ധനലാഭത്തിന് സാധ്യതയുണ്ട്.
കൂടാതെ, സമ്പത്ത്, തൊഴില്‍ എന്നിവ സംബന്ധിച്ച് ശുഭകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ നടക്കും. നിങ്ങള്‍ക്ക് ആവശ്യമുള്ള ഫലങ്ങള്‍ ലഭിക്കും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും സ്ഥാനമാനങ്ങളും വര്‍ദ്ധിക്കും. ഒന്നിലധികം മേഖലകളില്‍ മികച്ച ഫലങ്ങള്‍ നേടുന്നതിനുള്ള ഏറ്റവും നല്ല സമയമായിരിക്കും ഇത്. പരിശ്രമങ്ങളിലൂടെ ജോലിയില്‍ അഭികാമ്യമായ അംഗീകാരം നേടും. കരിയറില്‍ അഭികാമ്യമായ പുരോഗതി കൈവരിക്കാനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
