Latest Updates
-
പാപാങ്കുശ ഏകാദശി: വ്രതം അവസാനിപ്പിക്കേണ്ട പാരണം സമയം അറിയാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
പാറശ്ശാലയിൽ ട്രെയിൻ പാളം തെറ്റി: റദ്ദാക്കിയ സർവീസുകൾ ഏതൊക്കെ? യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
ഫെസ്റ്റിവൽ സെയിൽ: 499 രൂപയിൽ താഴെ ബ്യൂട്ടി ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ പറ്റരുത് -
ഒക്ടോബർ 23-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും ശനിയും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാം! -
കേരളത്തിൽ മഴ കനക്കുന്നു! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ
30 വര്‍ഷത്തിനു ശേഷം കുംഭത്തില്‍ ശനിയും ശുക്രനും; തലവര തെളിയാന്‍ പോകുന്ന 5 രാശിക്കാര്‍
ജ്യോതിഷത്തില്‍ പ്രായം, ദുഃഖം, രോഗം, വേദന, ശാസ്ത്രം, സാങ്കേതികവിദ്യ മുതലായവയ്ക്ക് കാരണക്കാരനായി ശനി ദേവനെ കണക്കാക്കുന്നു. മഹത്വം, സമ്പത്ത്, ഐശ്വര്യം, ആഡംബരം, ഭൗതിക സന്തോഷം എന്നിവയുടെ കാരണമായി ശുക്രനെയും കണക്കാക്കപ്പെടുന്നു. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ ഉണ്ടാകുമ്പോഴെല്ലാം, ഈ മേഖലകളിലും രാശിചിഹ്നങ്ങളിലും അവയുടെ സ്വാധീനം കാണപ്പെടുന്നു.
ജ്യോതിഷപ്രകാരം, മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ ശനിയുടെയും ശുക്രന്റെയും ഒരു ഗ്രഹ സംയോജനം ഉണ്ടാകുന്നു. കുംഭ രാശിയില്‍ 30 വര്‍ഷത്തിനു ശേഷമാണ് ഈ കൂട്ടുകെട്ട് രൂപപ്പെടുന്നത്. ഇതുമൂലം ചില രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും. ഈ രാശിക്കാരുടെ സമ്പത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകും. ശനി-ശുക്ര സംയോഗത്താല്‍ ഭാഗ്യം പ്രകാശിക്കുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

വൃശ്ചികം
ശുക്രന്റെയും ശനിയുടെയും സംയോജനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയില്‍ നിന്നുള്ള നാലാമത്തെ ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് വാഹനവും വസ്തുവകകളും വാങ്ങാന്‍ തീരുമാനിച്ചേക്കാം. നിങ്ങള്‍ക്ക് എല്ലാ ഭൗതിക സുഖങ്ങളും ലഭിക്കും. നിങ്ങളുടെ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ പിതാവിന്റെയും പൂര്‍വ്വിക സ്വത്തുക്കളുടെയും ആനുകൂല്യം ലഭിക്കും. സാമൂഹിക മേഖലയില്‍ സ്വാധീനവും സ്ഥാനമാനങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രോത്സാഹനവും ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ അമ്മയുടെ പിന്തുണ ലഭിക്കും.
ചിങ്ങം
കുംഭ രാശിയിലെ ശുക്രനും ശനിയും കൂടിച്ചേരുന്നത് ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കാരണം ഈ സംയോഗം നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാം ഭാവത്തില്‍ സംഭവിക്കാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് പങ്കാളിത്ത ജോലികളില്‍ നേട്ടങ്ങള്‍ ലഭിക്കും. വിവാഹിതരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് ഒരു വിവാഹാലോചന ലഭിച്ചേക്കാം. അതോടൊപ്പം നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ത്തിയാകും. സര്‍ക്കാര്‍ ജോലിയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. നിങ്ങളുടെ സംക്രമ ജാതകത്തില്‍ ശനി ദേവന് രാജയോഗം സൃഷ്ടിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലവും നിങ്ങള്‍ക്ക് ലഭിക്കും.
ഇടവം
ശനിയുടെയും ശുക്രന്റെയും സംയോജനം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും, കാരണം ഈ സംയോജനം നിങ്ങളുടെ രാശിചിഹ്നത്തിന്റെ കര്‍മ്മ ഭവനത്തില്‍ രൂപപ്പെടാന്‍ പോകുന്നു. കൂടാതെ നിങ്ങളുടെ രാശിയുടെ അധിപന് ശുക്രനാണ്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും നല്ല വിജയം ലഭിക്കും. ഈ സമയത്ത് ജോലിയുമായോ ബിസിനസ്സുമായോ ബന്ധപ്പെട്ട യാത്രകള്‍ ഉണ്ടാകാം. സാമൂഹിക മേഖലയില്‍ സ്വാധീനവും സ്ഥാനമാനങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രോത്സാഹനവും ആനുകൂല്യങ്ങളും ലഭിക്കും. തൊഴില്‍രഹിതര്‍ക്ക് ഈ സമയത്ത് ജോലി ലഭിക്കും. ബിസിനസുകാര്‍ക്ക് നല്ല ലാഭം നേടാനാകും. നിങ്ങള്‍ക്ക് നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാനും കഴിയും.
മേടം
ശുക്രന്റെയും ശനിയുടെയും സംയോജനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് വരുമാനവും ലാഭവും ഉള്ള സ്ഥലത്താണ് ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍, ഈ കാലയളവില്‍ നിങ്ങളുടെ വരുമാനം വളരെയധികം വര്‍ദ്ധിച്ചേക്കാം. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കാനും കഴിയും. നിങ്ങളുടെ ജീവിതത്തില്‍ ശുഭ ഫലങ്ങള്‍ വര്‍ദ്ധിക്കുകയും നിങ്ങളുടെ കരിയറിനെ സംബന്ധിച്ച ശുഭകരമായ ഫലങ്ങള്‍ ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസ്സിലെ വരുമാനം വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് അപ്രതീക്ഷിത നേട്ടം ലഭിക്കുകയും ചെയ്യും. പഴയ നിക്ഷേപങ്ങളില്‍ നിന്നും ലാഭം ഉണ്ടാകും. നിങ്ങള്‍ക്ക് ഓഹരി വിപണിയിലും വാതുവെപ്പിലും ലോട്ടറിയിലും നിക്ഷേപിക്കണമെങ്കില്‍ ഈ സമയം അത് ചെയ്യുന്നത് നേട്ടങ്ങള്‍ നല്‍കും. സമയം നിങ്ങള്‍ക്ക് അനുകൂലമാണ്.
മകരം
ശുക്രന്റെയും ശനിയുടെയും സംയോജനം നിങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിലെ പണ ഭവനത്തിലാണ് ഈ സംയോജനം ഉണ്ടാകാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. കൂടാതെ,പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങളും നിങ്ങളുടെ ജീവിതത്തില്‍ വരും. നിങ്ങള്‍ക്ക് മംഗളകരമായ നേട്ടങ്ങള്‍ ലഭിക്കും. മകരം രാശിക്കാര്‍ക്ക് ഈ സമയം മുമ്പത്തേക്കാള്‍ കൂടുതല്‍ പണം ലാഭിക്കാന്‍ കഴിയും. അതിനാല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അതേസമയം നിങ്ങളുടെ രാശിയുടെ ലഗ്നത്തിന്റെ അധിപന് ശനി ദേവനാണ്. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും. നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കും. ഈ സമയത്ത്, നിങ്ങള്‍ പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കും. അതില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനവും ലഭിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
