Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
പൊല്ലാപ്പിലാകും ജീവിതം, ശനി-രാഹു അശുഭ യോഗം; ഒക്ടോബര്‍ 17 വരെ കഷ്ടപ്പാട് കുടുക്കിലാക്കുന്ന 5 രാശി
ജ്യോതിഷത്തില്‍ ശനിയെയും രാഹുവിനെയും വളരെ പ്രധാനപ്പെട്ട ഗ്രഹങ്ങളായി കണക്കാക്കുന്നു. ശനിയുടെയും രാഹുവിന്റെയും ചലനങ്ങളിലെ മാറ്റങ്ങള്‍ 12 രാശിചിഹ്നങ്ങളിലുള്ള ആളുകളെയും ബാധിക്കും. എല്ലാ ഗ്രഹങ്ങളിലും വച്ച് ഏറ്റവും സാവധാനത്തില്‍ ചലിക്കുന്ന ഗ്രഹമാണ് ശനി. അതേസമയം രാഹു എല്ലായ്പ്പോഴും വിപരീത ദിശയിലാണ് നീങ്ങുന്നത്. ശനിയുടെയും രാഹുവിന്റെയും ചലനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.
ഈ രണ്ട് ഗ്രഹങ്ങളും നക്ഷത്രരാശികള്‍ മാറുമ്പോള്‍, അതിന്റെ ഫലം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ശനി ഇപ്പോള്‍ കുംഭ രാശിയിലാണ്, രാഹു ഉടന്‍ രാശി മാറാന്‍ പോകുന്നു. അതേസമയം ശനി ചതയം നക്ഷത്രത്തിലാണ് സഞ്ചരിക്കുന്നത്. ഒക്ടോബര്‍ 17 വരെ ഈ രാശിയില്‍ തുടരും.
ഇപ്രകാരം ശനി ചതയം നക്ഷത്രത്തില്‍ നില്ക്കുന്നതിനാല് ശനി-രാഹു സഖ്യം മൂലം ഇപ്പോള്‍ അശുഭകരമായ യോഗമാണ് രൂപപ്പെട്ടിരിക്കുന്നത്. ചതയം നക്ഷത്രത്തിന്റെ അധിപന് രാഹുവാണ്. അത്തരമൊരു സാഹചര്യത്തില്‍ ശനി ഇവിടെ നില്‍ക്കുന്നത് ചില രാശിക്കാര്‍ക്ക് അശുഭകരമായിരിക്കും. ശനി- രാഹു സംയോഗത്തിന്റെ അശുഭഫലം മൂലം ഒക്ടോബര്‍ 17 വരെ അഞ്ച് രാശിക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ശനി-രാഹു സഖ്യം ദോഷകരമായി ബാധിക്കുന്ന 5 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

കര്‍ക്കടകം
ശനിഗ്രഹം ചതയം നക്ഷത്രത്തിലൂടെ കടന്നുപോകുന്ന സമയത്ത് കര്‍ക്കടക രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ കൂടാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് ധാരാളം യാത്ര ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. സ്വകാര്യ ജോലിയുള്ളവരും ഈ കാലയളവില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കൂട്ടര്‍ ഒക്ടോബര്‍ 17 വരെ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം. ഒക്ടോബറിനു ശേഷം നിങ്ങളുടെ നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നു.
കന്നി
ശനി - രാഹു അശുഭ സംയോഗത്താല്‍ ഒക്ടോബര്‍ 17 വരെ നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ശനിദേവന് ചതയം നക്ഷത്രത്തില്‍ പ്രവേശിക്കുന്നതിനാല്‍ കന്നി രാശിക്കാര്‍ ഈ സമയം കൂടുതല്‍ ജാഗ്രത പാലിക്കണം. നിങ്ങളുടെ ചെലവുകള്‍ പലമടങ്ങ് വര്‍ദ്ധിച്ചേക്കാം. ധനനഷ്ടവും ഉണ്ടാകാം. ജോലികളിലെ തുടര്‍ച്ചയായ പരാജയം കാരണം നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങള്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കണം. ബിസിനസ്സില്‍ ഇപ്പോള്‍ പുതിയ ജോലികളൊന്നും ചെയ്യരുത്.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ശനി-രാഹു സംയോഗത്താല്‍ ചെറിയ ചില നഷ്ടങ്ങള്‍ നേരിടേണ്ടി വന്നേക്കാം. തൊഴിലിലും ബിസിനസ്സിലും പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. ജോലിസ്ഥലത്ത് ജോലിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി തര്‍ക്കമുണ്ടായേക്കാം. ശനി-രാഹു സഖ്യം മൂലം നിങ്ങളുടെ ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും. ഈ സമയത്ത്, നിങ്ങള്‍ ആരോടെങ്കിലും പ്രണയത്തിലാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധത്തില്‍ വിള്ളലുണ്ടായേക്കാം. വാഹനമോടിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം, അപകടം അടുത്തുണ്ട്.
കുംഭം
കുംഭം ശനിയുടെ അധിപനാണ് ശനി. ഈ സമയത്ത്, കുംഭം രാശിക്കാരുടെ ജീവിതത്തില്‍ ചില കുഴപ്പങ്ങള്‍ കണ്ടേക്കാം. ജീവിതപങ്കാളിയുമായി എന്തെങ്കിലും കാര്യത്തില്‍ തര്‍ക്കമുണ്ടാകാം. ഇതുമൂലം കുടുംബസമാധാനം തകരും. ഒക്ടോബറിനു ശേഷം നിങ്ങളുടെ സാഹചര്യങ്ങള്‍ മാറും. നിങ്ങളുടെ വ്യക്തിജീവിതത്തിലും പുരോഗതി ദൃശ്യമാകും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ഏകോപനം മുമ്പത്തേതിനേക്കാള്‍ മികച്ചതായിരിക്കും. ഇതോടൊപ്പം കുടുംബത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും.

മീനം
ചതയം നക്ഷത്രത്തില്‍ ശനി-രാഹു എന്നിവര്‍ കൂടിച്ചേരുന്നതിനാല്‍ മീനം രാശിക്കാര്‍ക്ക് ഇപ്പോള്‍ ദോഷഫലങ്ങള്‍ കാണാന്‍ കഴിയും. നിങ്ങള്‍ക്ക് ചില വലിയ നഷ്ടങ്ങള്‍ ഉണ്ടായേക്കാം. കുടുംബത്തിലെ ഒരാള്‍ക്ക് അസുഖം വന്നേക്കാം. തൊഴില്‍ ചെയ്യുന്നവര്‍ക്ക് സമ്മര്‍ദമുണ്ടാക്കും.
നിങ്ങള്‍ക്കും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കാല്‍മുട്ട്, സന്ധികള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാം. കൂടാതെ, ഈ സമയത്ത് അനാവശ്യ ചെലവുകളും ഉണ്ടായേക്കാം. ഇത് നിങ്ങളുടെ ബജറ്റ് നശിപ്പിക്കും. എന്നാല്‍, ഒക്ടോബര്‍ 17ന് ശേഷം ഈ അവസ്ഥകളെല്ലാം മാറും. നിങ്ങളുടെ ആരോഗ്യവും വളരെ മികച്ചതായിരിക്കും. മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ തുടങ്ങും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications



