Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ദുര്നിമിത്തങ്ങള് ജീവിതത്തിലെങ്ങും, വട്ടംചുറ്റി പ്രശ്നങ്ങളെത്തും; 2024ല്‍ ശ്രദ്ധിക്കേണ്ട 3 രാശിക്കാര്‍
ജ്യോതിഷപ്രകാരം, ദീപാവലി വേളയില്‍ നിരവധി പ്രത്യേക ഗ്രഹസംയോഗങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്. അതില്‍ ചില അശുഭകരമായ യോഗങ്ങളും പെട്ടിട്ടുണ്ട്. അതിനാല്‍ത്തന്നെ ചില രാശിക്കാര്‍ ഈ സമയം വളരെയേറെ ശ്രദ്ധിക്കേണ്ടതായുണ്ട്. ജ്യോതിഷപ്രകാരം, ശനി നിലവില്‍ അതിന്റെ യഥാര്‍ത്ഥ ത്രികോണ രാശി ചിഹ്നമായ കുംഭത്തിലാണ് ഇരിക്കുന്നത്. അതേ സമയം കേതു ഗ്രഹം കന്നിരാശിയിലുമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ശഡാഷ്ടകയോഗം രൂപപ്പെടുന്നത്.
ജാതകത്തില്‍ ആറാമത്തെയും എട്ടാമത്തെയും ഭാവങ്ങളില്‍ ശനിയും കേതുവും നില്‍ക്കുമ്പോഴാണ് ഈ യോഗമുണ്ടാകുന്നത്. ശഡാഷ്ടകയോഗം രൂപപ്പെടുന്നതിനാല്‍ ചില രാശിക്കാര്‍ക്ക് 2024 പുതുവര്‍ഷാരംഭം അല്പം പ്രയാസമേറിയതായിരിക്കും. ശഡാഷ്ടക യോഗത്തിന്റെ ഫലത്താല്‍ ഏതൊക്കെ രാശിക്കാര്‍ ഈ സമയം ജാഗ്രത പാലിക്കണം എന്ന് നമുക്ക് നോക്കാം.

ഇടവം
ശഡാഷ്ടക യോഗത്തിന്റെ രൂപീകരണം ഇടവം രാശിക്കാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെഈ കാലയളവില്‍ നിങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിക്ഷേപം നടത്താന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. ഇടവം രാശിക്കാര്‍ ഈ സമയം അവരുടെ സംസാരത്തില്‍ അല്‍പ്പം നിയന്ത്രണം പാലിക്കുക. കാരണം ഇത് നിങ്ങളുടെ ബന്ധങ്ങളെ മോശമായി ബാധിക്കും.
വൃശ്ചികം
ശനിയും കേതുവും ചേര്‍ന്ന് രൂപപ്പെടുന്ന ശഡാഷ്ടക യോഗം വൃശ്ചിക രാശിക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍, ഈ രാശിക്കാര്‍ ഈ സമയം സംവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. അനാവശ്യ ചിലവുകള്‍ മൂലം വിഷമിച്ചേക്കാം. എല്ലാ പ്രവര്‍ത്തനങ്ങളിലും എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടായേക്കാം. ജോലി ചെയ്യുന്നവര്‍ അല്പം ശ്രദ്ധിക്കണം. നിങ്ങളുടെ ജോലി തകര്‍ക്കാന്‍ പലരും ശ്രമിച്ചേക്കാം. ശത്രുക്കളെ കരുതിയിരിക്കുക. ആരോഗ്യ കാര്യത്തിലും അല്പം ജാഗ്രത വേണം.
മീനം
2024ല്‍ മീനം രാശിക്കാര്‍ അല്പം ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ അല്‍പ്പം ആശങ്കാകുലരായിരിക്കാം. ജോലി ചെയ്യുന്നവര്‍ അല്പം ശ്രദ്ധിക്കണം. ശത്രുക്കളെ കരുതിയിരിക്കുക. നിയമപരമായ കാര്യങ്ങളിലും നിങ്ങള്‍ക്ക് പരാജയം നേരിടേണ്ടി വന്നേക്കാം. വാഹനമോടിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. അപകട സാധ്യത വളരെ കൂടുതലാണ്. ചില വിഷയങ്ങളില്‍ കുടുംബത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകാം.
ജ്യോതിഷത്തിലെ ശനി
ജ്യോതിഷത്തിലെ ശനി ആളുകളെ വളരെ മോശമായി ബാധിക്കുന്ന ഒന്നായാണ് കണക്കാക്കുന്നത്. കുംഭം, മകരം രാശികളുടെ അധിപനാണ് ശനി. ശനി ശ്വാസം, പാദങ്ങള്‍, കാല്‍മുട്ടുകള്‍, മജ്ജ എന്നിവയെ നിയന്ത്രിക്കുന്നു. കൂടാതെ പ്ലീഹ, എന്‍ഡോ-കാര്‍ഡിയോ സിസ്റ്റം, അസ്ഥികള്‍, വാരിയെല്ലുകള്‍, നഖങ്ങള്‍, മുടി എന്നിവയെ കൂടി ശനി ബാധിക്കുന്നു. ഇത് കൂടാതെ ചെവി, കാല്‍മുട്ടുകള്‍, മാംസം, പേശികള്‍, അവയവങ്ങള്‍ മുതലായവയുടെ കാരകനുമാണ് ശനി. ജ്യോതിഷത്തില്‍ ശനി കര്‍മ്മ ഗ്രഹം എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ശനിദോഷമുള്ളവര്‍ പലപ്പോഴും നിങ്ങളോട് വളരെയധികം മോശം രീതിയില്‍ പെരുമാറുന്നു. മാത്രമല്ല ഇത് നിങ്ങളുടെ ക്ഷമ, കഠിനാധ്വാനം, നിയമസാധുത, അധികാരം, യുക്തിസഹമായ ചിന്ത, വളര്‍ച്ച, ധ്യാനം, വിശകലന കഴിവുകള്‍ എന്നിവയേയും ബാധിക്കുന്നു.
ജ്യോതിഷത്തിലെ കേതു
ജ്യോതിഷത്തില്‍, രാഹുവും കേതുവും നിഴല്‍ ഗ്രഹങ്ങളായി കണക്കാക്കപ്പെടുന്നു, ഗണിതശാസ്ത്രമനുസരിച്ച്, സൂര്യനുചുറ്റും ഭൂമിയുടെ പാതയുടെയും ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ പാതയുടെയും വിഭജന പോയിന്റുകളാണ് ഇവ. ജ്യോതിഷത്തില്‍, രാഹുവും കേതുവും അവയുടെ രാശിക്ക് അനുസൃതമായി ഫലങ്ങള്‍ നല്കുന്നു. രാഹു ശനിയെപ്പോലെയും കേതു ചൊവ്വയെപ്പോലെയും ഫലങ്ങള്‍ നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
