Latest Updates
-
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം -
സലൂണിൽ പോകുമ്പോൾ ഈ അശ്രദ്ധ വേണ്ട, ഹെപ്പറ്റൈറ്റിസ് വരാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗോവയിലെ മഴക്കാല യാത്ര: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഗുരു ആദിത്യ യോഗം: ഈ ബുധനാഴ്ച ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
ജൂലൈ 26: ഇന്ദ്രയോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ ശുഭമുഹൂർത്തത്തിൽ പുതിയ കാര്യങ്ങൾ തുടങ്ങാം! -
2026 ജൂലൈ 26: കരിയറിലും സാമ്പത്തിക നേട്ടത്തിലും തിളങ്ങാൻ ഈ 5 രാശിക്കാർക്ക് ഭാഗ്യം! -
ജൂലൈ 26 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനിറങ്ങളും അറിയാം -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഭാഗ്യദിനം, ഗ്രഹനിലയും മുഹൂർത്തവും അറിയാം -
ഡെങ്കിപ്പനി ഭീഷണി: കൊതുക് നശീകരണ ക്രീമുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
മഴക്കാല യാത്രകളിൽ ചർമ്മം നശിക്കുമോ? 600 രൂപയിൽ താഴെ ഈ കിറ്റ് കരുതിയാൽ രക്ഷപ്പെടാം!
വേദജ്യോതിഷ പ്രകാരം ശനിയും വ്യാഴവും അതിഗംഭീര രാജയോഗം നല്‍കും മൂന്ന് രാശി
ശനി എപ്പോഴും ദോഷഫലങ്ങള്‍ നല്കുന്ന ഗ്രഹമാണ് എന്നൊരു ചിന്ത നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ ജാതകത്തില്‍ ശനിയുടെ സ്ഥാനം ശക്തമാണെങ്കില്‍ ശനി വളരെയധികം അനുഗ്രഹങ്ങള്‍ നമുക്ക് നല്കുന്നു എന്നതാണ് സത്യം. വേദജ്യോതിഷ പ്രകാരം ഗ്രഹങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. ഇത് പലപ്പോഴും നമ്മുടെ ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ഗ്രഹങ്ങള്‍ രാശിമാറുമ്പോള്‍ അത് 12 രാശിക്കാരേയും ബാധിക്കുന്നു എന്നതാണ് സത്യം. ഇത്തരം രാശിമാറ്റങ്ങള്‍ ചിലത് അനുകൂലമായി മാറുമ്പോള്‍ ചിലത് നമ്മളില്‍ പ്രതികൂല സ്വാധീനം ചെലുത്തുന്നു.

ശനി അതിന്റെ സ്വന്തം രാശിയായ കുംഭത്തിലേക്ക് ജനുവരി 17-ന് മാറി. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ വ്യാഴവും അതിന്റെ രാശിമാറാന്‍ പോവുകയാണ്. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഏതൊക്കെ തരത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നതാണ് അറിയേണ്ടത്. പക്ഷേ വിപരീത ഫലങ്ങള്‍ക്ക് പകരം അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു രാജയോഗമാണ് ഈ സമയം ചില രാശിക്കാര്‍ക്ക് ലഭിക്കുന്നു. അതില്‍ ഒരു രാജയോഗമാണ് അഖണ്ഡ സാമ്രാജ്യ രാജയോഗം എന്ന് പറയുന്നത്. ഇതിലൂടെ 12 രാശിക്കാരില്‍ മൂന്ന് രാശിക്കാര്‍ക്ക് ചില മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

അഖണ്ഡ സാമ്രാജ്യ രാജയയോഗം
അഖണ്ഡ സാമ്രാജ്യ രാജയോഗം എപ്രകാരമാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന് നമുക്ക് നോക്കാം. ഒരു ഗ്രഹം അതിന്റെ പതിനൊന്നാം ഭാവതതിലും മറ്റൊന്ന് അതിന്റെ രണ്ടാം ഭാവത്തിലും നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ ഒരു യോഗം രൂപപ്പെടുന്നത്. ഈ സമയം ആ വ്യക്തിക്ക് സമ്പത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവും എന്നാണ് സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങളാണ് ഇവരില്‍ ഉണ്ടാവുന്നത്. ഈ യോഗം പലപ്പോഴും ആ വ്യക്തിക്ക് സമ്പത്ത് ലഭിക്കുന്നതിനും സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നതിനും സഹായിക്കുന്നു. ഒരു തരത്തിലും ഇവര്‍ക്ക് ഈ കാലയളവില്‍ പണത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നില്ല. ഇവരുടെ സാമ്പത്തിക അടിത്തറ ശക്തമായി മാറുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്ന അവസ്ഥകള്‍ ഉണ്ടാവുന്ന മൂന്ന് രാശിക്കാരാണ് ഉള്ളത്. അവര്‍ ആരൊക്കെയെന്നും അവര്‍ക്ക് ഈ രാജയോഗം വഴി ഉണ്ടാവുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് ഈ രാജയോഗ സമയം. ഇവര്‍ക്ക് ഐശ്വര്യപ്രദമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷം നിറക്കുന്ന പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ നിറയുന്നു. വര്‍ഷം മുഴുവന്‍ ഈ യോഗത്തിന്റെ ഫലം നിങ്ങള്‍ക്ക് അനുഭവിക്കുന്നതിന് വേണ്ടി സാധിക്കുന്നു. ബിസിനസില്‍ അപ്രതീക്ഷിത മാറ്റങ്ങളും സ്വന്തമായ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലാഭം നിങ്ങളെ തേടി വരുന്നു. അത് മാത്രമല്ല പല അവസരങ്ങളിലായി നിങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനം ജീവിതത്തില്‍ ലഭിക്കുന്നു. രാഷ്ട്രീയ മാറ്റങ്ങള്‍ പല വിധത്തില്‍ നിങ്ങളെ സ്വാധീനിക്കുകയു ംഅനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ഏപ്രില്‍ വരെ, നിങ്ങളുടെ ജാതകത്തില്‍ വ്യാഴം സര്‍വ്വ സൗഭാഗ്യങ്ങള്‍ തന്ന് അനുഗ്രഹിക്കുന്നു. യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതെ നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മാറ്റിചിന്തിക്കേണ്ട ഒരു അവസ്ഥയേ വരുന്നില്ല. ജീവിതത്തിലെ ഏറ്റവും പ്രയോജനകരമായ സമയത്തിലൂടെയായിരിക്കും ഇവര്‍ കടന്ന് പോവുന്നത്. കാരണം ജനുവരി 17 മുതല്‍ ശനിയുടെ ദോഷ കാഠിന്യം നിങ്ങളില്‍ അവസാനിക്കുന്നു. ഇത് വഴി ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറയുന്നു. എന്നാല്‍ ഏപ്രില്‍ 22-ന് ശേഷം നിങ്ങളില്‍ വ്യാഴത്തിന്റെ സ്വാധീനവും അനുകൂല ഫലങ്ങള്‍ ചെലുത്തുന്നു. ഇത് കൂടാതെ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ജോലിയില്‍ പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും എല്ലാം പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നു. ജോലിയില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. ഏപ്രില്‍ 22-ന് ശേഷം പണത്തിന്റെ കാര്യത്തില്‍ തിരിഞ്ഞ് നോക്കേണ്ടി വരില്ല എന്നതാണ് സത്യം. ആരോഗ്യപ്രതിസന്ധികള്‍ ഒന്നുമില്ലാതെ മുന്നോട്ട് പോവുന്ന ഒരു സമയം തന്നെയായിരിക്കും ഈ രാശിമാറ്റത്തിന്റെ സമയം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അനുകൂല സമയം ലഭിക്കുന്ന ഒരു യോഗമാണ് അഖണ്ഡ സാമ്രാജ്യ രാജയോഗം നല്‍കുന്നത്. ഇതിലൂടെ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ മാറ്റങ്ങളും നിങ്ങള്‍ക്ക് മാറ്റിയെടുക്കാന്‍ സാധിക്കുന്നു. കാരണം ജനുവരി 17 ന് ശനിദേവന്റെ സംക്രമത്തിന് ശേഷം ശനി നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. എന്ത് കാര്യവും ചെയ്യുന്നതിനും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയം കൂടിയാണ് ഇത്. നിങ്ങളെ മറ്റുള്ളവര്‍ ബഹുമാനിക്കുകയും ജനപ്രീതി വര്‍ദ്ധിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നു. അച്ഛനില്‍ നിന്ന് പല വിധത്തിലുള്ള അനുകൂല സാഹചര്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സഹോദരങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ഇല്ലാതാവുകയും കുടുംബത്തില്‍ സന്തോഷം നിലനില്ക്കുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയുന്നു. നിങ്ങള്‍ക്ക് വിദേശത്ത് ജോലി ചെയ്യുന്നതിനും വിദേശ യാത്രക്കും ഉള്ള സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications