Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ശനി അമാവാസി: ഈ ശനിയാഴ്ച ഇക്കാര്യങ്ങള്‍ ചെയ്യൂ, ശനിദേവന് കനിയും പിതൃപുണ്യം കൈവരും
Shani Amavasya:മാര്‍ച്ച് 29 ഈ പ്രപഞ്ചത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്നാണ് ശനി അമാവാസി. അന്ന് തന്നെയാണ് ശനിയുടെ രാശിമാറ്റവും. ഈ രണ്ട് പ്രതിഭാസങ്ങളും ഒത്തുവരുന്നത് അപൂര്‍വ്വമാണ്. ഈ ദിവസം ശനി ഏകദേശം രണ്ടര വര്‍ഷത്തിന് ശേഷം നിലവിലെ രാശിയായ കുംഭത്തില്‍ നിന്ന് മീനത്തിലേക്ക് മാറുകയാണ്. ശനി അമാവാസി ദിവസം പിതൃക്കളെ സ്മരിച്ച് ആദരസൂചകമായി ദീപം തെളിയിക്കുന്നത് പിതൃക്കളുടെ അനുഗ്രഹം നേടുന്നതിനും അവരുടെ ആത്മശാന്തിക്കും കാരണമാകുമെന്ന് വിശ്വസിക്കുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും വളര്‍ത്താനും സാമ്പത്തിക വളര്‍ച്ചയുണ്ടാകാനും ശനി അമാവാസി ദിവസം എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്ന് നോക്കാം.

ധനസമൃദ്ധിക്കായി ചെയ്യേണ്ട കാര്യങ്ങള്‍
ശനി അമാവാസി ദിവസം, ശനീശ്വരന്റെ അനുഗ്രഹം നേടാന്‍, ശനിക്ഷേത്രത്തില്‍ പോയി കടുക് അല്ലെങ്കില്‍ എള്ളെണ്ണ സമര്‍പ്പിക്കുക. ഈ സമര്‍പ്പണം നടത്തുമ്പോള്‍ 'ഓം ശം ശനീശ്വരായ നമഃ' എന്ന മന്ത്രം 108 തവണ ജപിക്കുന്നത് ശനി ഭഗവാന്റെ അനുഗ്രഹം നേടാന്‍ സഹായിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നത് വീട്ടില്‍ സന്തോഷവും സമൃദ്ധിയും കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. കൂടാതെ, ഈ ദിവസം കറുത്ത എള്ളെണ്ണയും കടുകെണ്ണയും ഉപയോഗിച്ച് ദീപം തെളിയിക്കുന്നതും ഗുണകരമാണെന്ന് കരുതപ്പെടുന്നു. ഈ ചടങ്ങുകള്‍ ചെയ്യുന്നത് ധനവും സമ്പത്തും ഐശ്വര്യവും സ്ഥിരമായി സിദ്ധിക്കാന്‍ സഹായിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.
ലക്ഷീദേവിയെ പ്രീതിപ്പെടുത്താന്‍
ശനി അമാവാസി ദിവസം കറുത്ത എള്ള്, ഉഴുന്ന്, ഇരുമ്പ് എന്നിവ ദാനം ചെയ്യുന്നത് ഗുണകരമാണെന്ന് കരുതപ്പെടുന്നു. കൂടാതെ, ഈ ദിവസം ശര്‍ക്കരയും അരിമാവും ചേര്‍ത്ത് ഉണ്ടകള്‍ ഉണ്ടാക്കി ഉറുമ്പുകള്‍ക്ക് കൊടുക്കുന്നത് ദേവി ലക്ഷ്മിയെ പ്രസന്നമാക്കുകയും, ശനി ദോഷത്തിന്റെ ഫലങ്ങള്‍ കുറയ്ക്കുകയും സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു. അതുപോലെ, ശനി അമാവാസി ദിവസം കുളത്തെിലെ മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതും ശനിയുടെ പ്രതികൂലഫലങ്ങള്‍ കുറയ്ക്കുമെന്ന് പറയുന്നു.
വിളക്ക് കത്തിക്കേണ്ടത് എങ്ങനെ
അമാവാസി ദിവസം, ദീപം തെളിയിക്കുന്നത് ജ്യോതിഷശാസ്ത്രം പ്രകാരം വലിയ പ്രാധാന്യമുള്ളതാണ്. ശനി അമാവാസിക്ക്, വൈകുന്നേരം അശ്വത്ഥമരത്തിന് കീഴില്‍ ഒരു ദീപം തെളിയിക്കുന്നത് പതിവാണ്. കൂടാതെ, വീടിന്റെ പ്രധാന വാതിലിന്റെ ഇടത് വശത്ത് ഒരു ദീപം വെക്കുന്നത് നല്ലതാണ്. ഇത് ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു. ഈ ദിവസം ഭക്തര്‍ വൈകുന്നേരം ശിവക്ഷേത്രത്തില്‍ ദീപം തെളിയിക്കുകയും വീടിന്റെ തെക്ക് ഭാഗത്ത് ഒരു ദീപം വെക്കുകയും ചെയ്യുന്നത് ശുഭകരമാണ്. ഈ ആചാരം പിതൃപൂജയായി കരുതപ്പെടുന്നു.
ദാനം ചെയ്യേണ്ട വസ്തുക്കള്‍
ശനി അമാവാസിയ്ക്ക് ശനിയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ആവശ്യമുള്ളവര്‍ക്ക് നല്‍കുന്നത് ശനി ഭഗവാന്റെ അനുഗ്രഹം നേടാന്‍ സഹായിക്കും എന്ന് വിശ്വസിക്കുന്നു. ആവശ്യക്കാര്‍ക്ക് കറുത്ത എള്ളോ ഉഴുന്നോ ദാനം ചെയ്യാന്‍ ശ്രമിക്കുക. കൂടാതെ, ഒരു ദരിദ്രന് കറുത്ത ചെരുപ്പ് സമ്മാനിക്കുന്നത് അനുഗ്രഹീതമാണ്. കറുത്ത വസ്ത്രം, കറുത്ത കുട, അല്ലെങ്കില്‍ കറുത്ത എള്ള് എന്നിവയും ദാനം ചെയ്യാവുന്നതാണ്. ഇവ ദാനം ചെയ്യുന്നത് ശനി ഭഗവാനെ പ്രതീപ്പെടുത്തുകയും അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ നേടാന്‍ സഹായിക്കുകയും ചെയ്യും.
ശനിദേവനെ പ്രീതിപ്പെടുത്താന്‍
ശനി അമാവാസിയില്‍ ഉപവാസം നടത്തുന്നതും ദാനം ചെയ്യു്ന്നതും പിതൃക്കള്‍ക്ക് ശാന്തി നല്‍കും. ഈ ദിവസം, ഒരു പുണ്യ നദിയില്‍ കുളിച്ച് പിതൃതര്‍പ്പണം നടത്തുന്നത് പതിവാണ്. ഭക്തര്‍ ശനീശ്വരന് എണ്ണയും കറുത്ത എള്ളും സമര്‍പ്പിക്കുന്നു. കൂടാതെ, അവര്‍ ദരിദ്രര്‍ക്കു ദാനം നല്‍കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്നു.ഈ ദിവസം പശുക്കള്‍, കാക്കകള്‍, നാായ്ക്കള് എന്നിവയ്ക്ക് ഭക്ഷണം നല്‍കുന്നതും പുണ്യകരമാണ്. ഇത്തരം പ്രവൃത്തികള്‍ പിതൃങ്ങളെ പ്രീതിപ്പെടുത്തുകയും ശനിദോഷസ്വാധീനം കുറയ്ക്കുകയും ചെയ്യുമെന്ന് കരുതപ്പെടുന്നു.



Click it and Unblock the Notifications
