For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനിദശ മാറാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചെയ്യരുതാത്തത് ഇതെല്ലാം

|

ശനി ദശ മാറുന്നതിന് വേണ്ടി പലരും പ്രാര്‍ത്ഥിക്കാറുണ്ട്. എന്നാല്‍ ശനിദശക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ശനിദോഷം എന്നത് പ്രതീക്ഷകളെ ഇല്ലാതാക്കുന്ന ഒന്നാണ്. ശനി ബാധിച്ച് കഴിഞ്ഞാല്‍ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കില്ല എന്നാണ് പൊതുവേ പറയുന്നത്. അതുകൊണ്ട് തന്നെ ശനിദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് നമ്മള്‍ ശ്രമിക്കേണ്ടത്. ശനിദോഷം ബാധിച്ച് കഴിഞ്ഞാല്‍ ദു:ഖവും ദുരിതവും ദാരിദ്ര്യവും മരണവും എന്ന് വേണ്ട നമ്മുടെ ജീവിതത്തിലെ സന്തോഷങ്ങളെ എല്ലാം ഇല്ലാതാക്കുന്നു. എന്നാല്‍ ശനിദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശനി ഭഗവാനെ പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. ശനിദോഷത്തെ പാടെ ഇല്ലാതാക്കാന്‍ പ്രാര്‍ത്ഥന തന്നെയാണ് ഏറ്റവും ഉത്തമം. കാരണം ക്ഷിപ്രകോപി എന്നത് പോലെ തന്നെ ക്ഷിപ്രപ്രസാദിയും ആണ് ശനിഭഗവവാന്‍.

Shani Amavasya 2022

ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം വരുന്നത് ഏപ്രില്‍ 30-നാണ് ഈ ദിനത്തില്‍ ശനി അമാവാസിയും വരുന്നുണ്ട്. ഈ രണ്ട് ദിനവും ഒരുമിച്ച് വരുന്നത് കൊണ്ട് തന്നെ വളരെയധികം പ്രാധാന്യവും ഉണ്ട്. എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് നമുക്ക് നോക്കാവുന്നതാണ്. ശനിദോഷത്തിലേക്ക് നമ്മളെ നയിക്കുന്ന ചില ദോഷസമയങ്ങളുണ്ട്. ഇതില്‍ നിന്ന് മുക്തി നേടി ദോഷത്തെ പ്രതിരോധിക്കാനും ശനിയുടെ അനുഗ്രഹത്തിനും വേണ്ടി ദിനവും ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ശനിദേവന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ശനിദേവനെ ആരാധിക്കുമ്പോള്‍

ശനിദേവനെ ആരാധിക്കുമ്പോള്‍

ശനിദേവനെ ആരാധിക്കകുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ശനിയാഴ്ച ദിനത്തിലാണ് ഭഗവാനെ ആരാധിക്കേണ്ടത്. നീതിയുടെ ദേവന്‍ എന്നാണ് ശനിയെ അറിയപ്പെടുന്നത്. ഉഗ്രകോപിയാണ് എന്നതു കൊണ്ട് തന്നെ നാം വളരെയധികം ശ്രദ്ധിക്കണം. ശനി ഒരു വ്യക്തിയെ ബാധിച്ചാല്‍ അവരുടെ മോശം സമയം ആരംഭിച്ചു എന്നാണ് പറയുന്നത്. ഇതാണ് വിശ്വാസം. എന്നാല്‍ നക്ഷത്രങ്ങളുടെയും രാശിയുടേയും മാറ്റത്തിന്റെ ഫലമായി ശനിയുടെ അനുഗ്രഹവും ദോഷഫലങ്ങളും മാറി മറിഞ്ഞ് വരുന്നുണ്ട്. ശനിദേവനെ ആരാധിക്കുമ്പോള്‍ നാം നിര്‍ബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് ഒരു കാരണവശാലും കോട്ടം വരുത്താതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് അവ എന്ന് നോക്കാം.

വ്രതം അനുഷ്ഠിക്കാം

വ്രതം അനുഷ്ഠിക്കാം

ശനിയാഴ്ച ദിനങ്ങളില്‍ വ്രതം അനുഷ്ഠിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഈ ദിനത്തില്‍ ഭഗവാനെ ഉപാസിക്കാന്‍ പ്രത്യേകം തിരഞ്ഞെടുക്കണം. ശനിയാഴ്ച ഒരിക്കലൂണ് നടത്തി വ്രതം അനുഷ്ഠിച്ച് പ്രാര്‍ത്ഥിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്ന് വേണ്ട ഈ ദിനം ഭക്ഷണത്തില്‍ എണ്ണ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വ്രതം അനുഷ്ഠിക്കുന്ന ദിനത്തില്‍ നവഗ്രഹ ക്ഷേത്ര ദര്‍ശനവും നല്ലതാണ്. ആല്‍മരത്തിന് താഴെ എള്ളെണ്ണ വിളക്ക് കത്തിച്ച് വെച്ച് പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്.

ശനിദശ മാറാന്‍

ശനിദശ മാറാന്‍

ഭൈരവ ഭഗവാനെ ആരാധിക്കുന്നത് നല്ലതാണ്. ഇത് എല്ലാ തരത്തിലുള്ള ദുര്‍ഘടങ്ങളും ജീവിതത്തില്‍ നിന്ന് അകറ്റി ജീവിതത്തില്‍ ഊര്‍ജ്ജവും പോസിറ്റീവിറ്റിയും നിറക്കുന്നു. ശനിയാഴ്ച ഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം. ശനിദേവനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ശനിയാഴ്ച ദിനം തന്നെ പ്രാര്‍ത്ഥിക്കണം എന്നില്ല, വ്യാഴാഴ്ച ദിനത്തിലും ഭഗവാനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇത് കൂടാതെ ഈ ദിനത്തില്‍ പുതിയ പ്രവൃത്തികള്‍ക്ക് തുടക്കമിടുകയും ചെയ്യാവുന്നതാണ്. ക്ഷേത്ര ദര്‍ശനും മനശുദ്ധിയും ശരീരശുദ്ധിയും വളരെയധികം പ്രധാനപ്പെട്ടതാണ് ഈ സമയത്ത്.

ശനിദശ മാറാന്‍

ശനിദശ മാറാന്‍

യാത്ര ചെയ്യുമ്പോള്‍ ശനിയാഴ്ചയകളില്‍പടിഞ്ഞാറ്, തെക്ക്, തെക്ക് എന്നീ ദിശകളിലേക്ക് യാത്ര ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ശാസ്താവിനെ പ്രാര്‍ത്ഥിക്കുകയും ശാസ്താവിന് എള്ള് തിരി കത്തിക്കുകയും വേണം. കാക്കകള്‍ക്ക് അന്നം കൊടുക്കുന്നതും നല്ലതാണ്. ഇതെല്ലാം ശനിദേവനെ പ്രസാദിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അന്നദാനം നടത്തുന്നതും ദരിദ്രര്‍ക്ക് ദാനം ചെയ്യുന്നതും ശനിദേവന്റെ അനുഗ്രഹം നിങ്ങളില്‍ എത്തിക്കുന്നു. ശനിദേവന്റെ മൂല മന്ത്രം തെറ്റ് കൂടാതെ ചൊല്ലുന്നതിന് ശ്രദ്ധിക്കണം. ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി നാം ഇത്രയും കാര്യങ്ങള്‍ ചെയ്യേണ്ടതാണ്. ശനി അമാവാസി ദിനത്തില്‍ ഇത് ചെയ്യുന്നത് എന്തുകൊണ്ടും മികച്ച ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു.

വ്രതാനുഷ്ഠാനം ഇങ്ങനെ

വ്രതാനുഷ്ഠാനം ഇങ്ങനെ

ശനിദോഷത്തില്‍ നിന്ന് മുക്തി നേടുന്നതിന് വേണ്ടി രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി ശനി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. ഇത് കൂടാതെ ഈ ദിനത്തില്‍ ശനി ദേവന് കറുത്ത എള്ളും കടുകെണ്ണയും സമര്‍പ്പിക്കുക. പിന്നീട് ശനീശ്വര മന്ത്രം ജപിച്ച് ഭഗവാനെ പ്രാര്‍ത്ഥിക്കുക. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് ശനിദോഷത്തെ പാടേ ഇല്ലാതാക്കുകയും ദോഷഫലങ്ങളെ കുറക്കുകയും ചെയ്യുന്നുണ്ട്. ശനി ബാധിച്ചാല്‍ ദുരിതമാണ് ഫലം എന്നാണ് പറയുന്നത്. ശനിയില്‍ തന്നെ ഏഴരശനി ഉള്‍പ്പടെയുള്ള ശനിദോഷങ്ങളുടെ ഫലം അതികഠിനമാണ്.

 ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

എന്നാല്‍ ശനിദേവന്റെ അനുഗ്രഹത്തിന് വേണ്ടി ഈ ദിനത്തില്‍ നാം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ശനി ദോഷമുള്ളവര്‍ ഒരിക്കലും ശനിയാഴ്ച ദിനത്തില്‍ ഇരുമ്പ് വസ്തുക്കള്‍ വാങ്ങിക്കരുത്. ഇത് കൂടാതെ ഈ ദിനത്തില്‍ എണ്ണ വാങ്ങിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. വ്രതമെടുക്കുന്നവരും ശനിദോഷമുള്ളവരും ഒരു കാരണവശാലും നോണ്‍ വെജ് ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ ഈ ദിനത്തില്‍ വടക്ക്, കിഴക്ക്, ദിക്കുകളില്‍ യാത്രചെയ്യാതിരിക്കുന്നതിനും ശ്രദ്ധിക്കണം.

ശനി അമാവാസി: ഏഴര ശനിയും കണ്ടകശനിയും അകറ്റും ജ്യോതിഷപരിഹാരംശനി അമാവാസി: ഏഴര ശനിയും കണ്ടകശനിയും അകറ്റും ജ്യോതിഷപരിഹാരം

മീനം രാശിയിലേക്ക് ശുക്രന്‍: നാല് രാശിക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടംമീനം രാശിയിലേക്ക് ശുക്രന്‍: നാല് രാശിക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടം

Read more about: shani puja പൂജ ശനി
English summary

Shani Amavasya 2022 : Do's and Don'ts to Get Shani dev Blessings in Malayalam

Here in this article we are sharing do's and don'ts to get shani dev blessings on Shani amavasya in malayalam.
X
Desktop Bottom Promotion