Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശനിദോഷം നീക്കാന്‍ ഉത്തമ നാള്; ശനി അമാവാസിയില്‍ ചെയ്യേണ്ടത്
ശനിയാഴ്ച ദിവസത്തില്‍ വരുന്ന അമാവാസിയെ ശനി അമാവാസി എന്ന് വിളിക്കുന്നു. ജ്യോതിഷപരമായി ഈ ദിവസത്തിന് ഏറെ പ്രത്യേകതകളുണ്ട്. ജാതകത്തില്‍ ശനിയുടെ ദോഷമുള്ളവര്‍ക്ക് അതില്‍ നിന്നു മോചനം നേടാനുള്ള പ്രതിവിധികള്‍ ചെയ്യാനുള്ള മികച്ച ദിവസങ്ങളിലൊന്നാണ് ഇത്. മാര്‍ച്ച് 13ന് ശനി അമാവാസി ദിവസമാണ്.
ഈ ദിവസം ശനിദേവനെ ആരാധിച്ച് അനുഗ്രഹം നേടുന്നതിലൂടെ ശനിയുടെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മുക്തി നേടാനാവുന്നു. ജ്യോതിഷമനുസരിച്ച്, ശനി അമാവാസി ദിനത്തില്‍ ചില നടപടികള്‍ നിങ്ങള്‍ സ്വീകരിക്കുന്നതിലൂടെ, ശനിയുടെ ശുഭകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ശനിദോഷം നീക്കാനും ശനിദേവന്റെ അനുഗ്രഹം നേടാനുമായി ശനി അമാവാസി ദിവസം നിങ്ങള്‍ ചെയ്യേണ്ട ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ ഇതാ.

ശനിദോഷ പരിഹാരം
ഇരുമ്പ് പാത്രത്തില്‍ കടുക് എണ്ണ ഇട്ട് അത് ഭിക്ഷക്കാരന് ദാനം ചെയ്യുക. സാഢേസതി ശനി എന്നീ ദോഷാവസ്ഥയിലുള്ളവര് ശനി അമാവാസി ദിവസം മാംസം, മദ്യം, ഏതെങ്കിലും തരത്തിലുള്ള അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കണം.

ആല്വൃഷം
ശനി അമാവാസി ദിനത്തില്‍, ആല് വൃക്ഷത്തെ ഭക്തിയോടെ സ്പര്‍ശിച്ച് 'ഓം നമ ശിവായ' മന്ത്രം 108 തവണ ചെയ്യുക. ശനി അമാവാസി ദിനത്തില്‍ ആല് മരത്തില്‍ സ്പര്‍ശിക്കുന്ന വ്യക്തിയെ, ശനിദേവന് ഒരിക്കലും ഉപദ്രവിക്കില്ലെന്ന് ബ്രഹ്മപുരാണത്തില്‍ പറഞ്ഞിട്ടുണ്ട്.

കര്‍പ്പൂരം
ശനി അമാവാസി ദിനത്തില്‍ കറുത്ത തുണിയില്‍ കര്‍പ്പൂരം പൊതിഞ്ഞ് ശനിദേവന് ആരതി നടത്തുക. വീട്ടിലെ എല്ലാ മുറികളിലും ആരതി അര്‍പ്പിക്കുക. ഇത് വീട്ടിലെ എല്ലാ നെഗറ്റീവ് ശക്തികളെയും നശിപ്പിക്കും.

കടുക് എണ്ണ
ശനി അമാവാസി ദിനത്തില്‍ ശനിദേവന് കറുത്ത എള്ള് സമര്‍പ്പിക്കുക. പാവപ്പെട്ടവര്‍ക്ക് കറുത്ത എള്ള് ദാനം ചെയ്യുന്നതുംം നല്ലതാണ്. ഈ ലളിതമായ പരിഹാരത്തിലൂടെ നിങ്ങള്‍ക്ക് ശനിദേവന്റെ അനുഗ്രഹം നേടാന്‍ കഴിയും, കൂടാതെ ശാനിയുടെ മോശം സ്വാധീനത്തിന്റെ ഫലവുമുണ്ടാകില്ല.

ശിവാരാധന
ശനി അമാവാസി ദിനത്തില്‍ ശിവനെ ആരാധിക്കുക. ശിവ സഹസ്രനാമം അല്ലെങ്കില്‍ പഞ്ചാക്ഷരി മന്ത്രം പാരായണം ചെയ്യുന്നതിലൂടെ, ശനിയുടെ കോപത്തെക്കുറിച്ചുള്ള ഭയവും എല്ലാ തടസ്സങ്ങളും നീങ്ങുകയും ചെയ്യുന്നു.

ശംഖുപുഷ്പം
ശനി അമാവാസി ദിനത്തില്‍ നീല നിറത്തിലുള്ള ശംഖുപുഷ്പങ്ങള്‍ ശനിദേവന് അര്‍പ്പിക്കുകയും എള്ള് എണ്ണ ഇട്ട വിളക്കില്‍ കറുത്ത തിരി ഉപയോഗിച്ച് കത്തിക്കുകയും ചെയ്യുക.

ശനിമന്ത്രം
ശനി ദേവനെ ശനി അമാവാസി ദിനത്തില്‍ ആരാധിക്കുമ്പോള്‍, 'ഓം പ്രാം പ്രീം പ്രൗം സ: ശനീശ്വരായ നമ:' മന്ത്രം മൂന്നു തവണ ചൊല്ലുക. ശനി ദോഷം നീക്കം ചെയ്യുന്നതിന് ഈ പ്രതിവിധി വളരെ ഫലപ്രദമായി കണക്കാക്കപ്പെടുന്നു.

ഷമി വൃക്ഷം
ശനി അമാവാസി ദിനത്തില്‍ ഒരു ഷമി വൃക്ഷം നട്ടുപിടിപ്പിച്ച് പതിവായി ആരാധിക്കുക. ഇത് നിങ്ങളുടെ വീട്ടിലെ വാസ്തു വൈകല്യങ്ങള്‍ നീക്കംചെയ്യുക മാത്രമല്ല, ശനിദേവന്റെ കൃപ നിലനിര്‍ത്തുകയും ചെയ്യും.

ആല്‍മരത്തെ ആരാധിക്കുക
ശനി അമാവാസി ദിനത്തില്‍ സൂര്യാസ്തമയത്തിനുശേഷം ആല്‍മരത്തിന്റെ ചുവട്ടില്‍ ഇരുന്ന് ശനിദേവനെ ധ്യാനിക്കുക. കടുക് എണ്ണയിട്ട വിളക്ക് കത്തിക്കുക.

ഹനുമാനെ ആരാധിക്കുക
ശനി അമാവാസി ദിവസം ഹനുമാനെ ആരാധിക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, ശനിയുമായി ബന്ധപ്പെട്ട ദോഷഫലങ്ങള്‍ നീക്കംചെയ്യപ്പെടും. സുന്ദരകാണ്ഠം ചൊല്ലുന്നതും ഈ ദിവസം ഹനുമാന് ക്ഷേത്രത്തില്‍ വഴിപാടുകള്‍ അര്‍പ്പിക്കുന്നതും ശനി ദോഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു ഫലപ്രദമായ മാര്‍ഗമാണ്.



Click it and Unblock the Notifications
