Just In
Don't Miss
- Sports
ഐപിഎല്ലില്‍ 14 മല്‍സരം കളിക്കും, ഇന്ത്യക്കായി കളിച്ചാല്‍ ക്ഷീണം!- രോഹിത് ഫാന്‍സിന് കലിപ്പ്
- Automobiles
നിരത്തില്‍ കുതിക്കാന്‍ Aventador Ultimae Coupe; ആദ്യ യൂണിറ്റ് മുംബൈയില്‍ എത്തിച്ച് Lamborghini
- Technology
BSNL Plans: വീണ്ടും പണി തന്ന് ബിഎസ്എൻഎൽ; ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു
- Finance
വില്പത്രം എഴുതിയിട്ടില്ലാത്ത വീട് കൈമാറ്റം ചെയ്യുമ്പോള്‍ എന്തൊക്കെ പ്രശ്നങ്ങള്‍ നേരിടാം?
- Movies
'പലരും എതിർത്തിരുന്ന മത്സരാർഥിയെ റിയാസ് പുറത്താക്കി, സേഫ് ഗെയിമറെന്ന് വിളിച്ച് വോട്ട് കുറക്കാൻ നോക്കി'; ധന്യ
- News
കേന്ദ്ര നേതൃത്വം തറപ്പിച്ചു, രാജിയില്ലാതെ രക്ഷയില്ല: സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച പരാമർശങ്ങള്‍
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
ശനിദോഷം നിശ്ശേഷം നീക്കാം; ശനി അമാവാസി ആരാധന ഇങ്ങനെ
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ഓരോ കൃഷ്ണപക്ഷത്തിന്റെയും അവസാന ദിവസത്തെ അമാവാസി എന്ന് വിളിക്കുന്നു. ഇത്തവണ വൈശാഖ മാസത്തിലെ അമാവാസി ദിവസം 2022 ഏപ്രില്‍ 30 ശനിയാഴ്ചയാണ് വരുന്നത്. വിശ്വാസമനുസരിച്ച്, ശനിയാഴ്ച വരുന്ന അമാവാസിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇതിനെ ശനി അമാവാസി എന്ന് വിളിക്കുന്നു. ശനി ദേവനെ പ്രീതിപ്പെടുത്താനും പിതൃദോഷത്തില്‍ നിന്ന് മുക്തി നേടാനും ഈ ദിവസം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
Most
read:
ശുക്രന്
മീനം
രാശിയില്‍;
12
രാശിക്കും
ഗുണദോഷഫലം
അമാവാസി നാളില്‍ ആളുകള്‍ ഗംഗ, യമുന, സരസ്വതി തുടങ്ങിയ പുണ്യനദികളില്‍ സ്നാനം ചെയ്യുകയും ദരിദ്രര്‍ക്ക് ദാനം ചെയ്യുകയും ചെയ്യുന്നു. ഈ ദിവസം ദാനം ചെയ്താല്‍ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. ശനി അമാവാസി നാളില്‍ ശനി ദേവനെ ആരാധിക്കുകയും ഏഴര ശനി, കണ്ടകശനി എന്നിവയുടെ ദോഷഫലങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍ ജ്യോതിഷ പരിഹാരങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. ശനി അമാവാസിയുടെ പ്രാധാന്യത്തെക്കുറിച്ചും പൂജാരീതിയെക്കുറിച്ചും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ശനി അമാവാസി 2022
വൈശാഖ മാസത്തില്‍, ഏപ്രില്‍ 29 രാത്രി 12:57ന് ശനി അമാവാസി ആരംഭിക്കുന്നു. ഈ തീയതി അടുത്ത ദിവസം ഏപ്രില്‍ 30ന് രാത്രി 01:57ന് പൂര്‍ത്തിയാകും. ഏപ്രില്‍ 30 ന് ഉദയം അനുസരിച്ച് ശനി അമാവാസി ആഘോഷിക്കും.

പ്രാധാന്യം
ശനി അമാവാസി നാളില്‍ ഏതെങ്കിലും ശനി ക്ഷേത്രത്തില്‍ പോയി ശനിദേവനെ ആരാധിക്കുക. കൂടാതെ, കറുപ്പ് അല്ലെങ്കില്‍ നീല വസ്ത്രങ്ങള്‍, നീല പൂക്കള്‍, കറുത്ത എള്ള്, കടുകെണ്ണ മുതലായവ സമര്‍പ്പിക്കുക. ഈ ദിവസം, നിങ്ങള്‍ ആവശ്യക്കാര്‍ക്ക് കുട, പാദരക്ഷ, ഉഴുന്ന്, കറുത്ത എള്ള്, കടുകെണ്ണ, ശനിചാലിസ മുതലായവ ദാനം ചെയ്യണം. അശരണരായവര്‍ക്ക് ഭക്ഷണം നല്കിയാലും ശനി ദേവന് സംതൃപ്തനാകും. ഈ ദിവസം നിങ്ങള്‍ ശനി ദേവന്റെ മന്ത്രങ്ങള്‍ ജപിക്കണം. ഇങ്ങനെ ചെയ്താല്‍ ശനിദേവന്റെ അനുഗ്രഹം നിങ്ങളില്‍ നിലനില്ക്കും.
Most
read:ശനി
സംക്രമണം
മൂലം
കഷ്ടങ്ങള്‍;
ശനിദോഷം
മാറാന്‍
പ്രതിവിധി
ഇത്

ആരാധനാ രീതി
ശനി അമാവാസി നാളില്‍ അതിരാവിലെ എഴുന്നേറ്റ് കുളികഴിഞ്ഞ് ഒരു മരത്തൂണിട്ട് കറുത്ത തുണി കെട്ടുക. ഇതിനുശേഷം, ശനിദേവന്റെ വിഗ്രഹം, വെറ്റില എന്നിവ സ്ഥാപിച്ച് കടുകെണ്ണ വിളക്ക് തെളിയിക്കുക. കുങ്കമം, കാജല്‍ എന്നിവ പുരട്ടി ശനിദേവന് നീല പൂക്കള്‍ അര്‍പ്പിക്കുക. ഈ ദിവസം കടുകെണ്ണയില്‍ വറുത്ത പൂരികളും മറ്റും നിവേദിക്കുന്നത് ഐശ്വര്യമായി കരുതുന്നു. ഇതുകൂടാതെ, ഈ ദിവസം 5, 7, 11 അല്ലെങ്കില്‍ 21 തവണ ശനി മന്ത്രം ജപിക്കുക, തീര്‍ച്ചയായും ശനി ചാലിസ പാരായണം ചെയ്യുക, അവസാനം ശനി ദേവ ആരതി ചെയ്യാനും മറക്കരുത്.

ശനിദേവന്റെ അനുഗ്രഹത്തിന്
ശനി അമാവാസി നാളില്‍ കറുത്ത എള്ള്, കറുവപ്പട്ട, കറുത്ത തുണി, ഏതെങ്കിലും ഇരുമ്പ് വസ്തു, കടുകെണ്ണ മുതലായവ ദരിദ്രര്‍ക്ക് കഴിവനുസരിച്ച് ദാനം ചെയ്യുക. അതിനു ശേഷം മൂന്ന് തവണ ശനി സ്തോത്രം ചൊല്ലുക. നിങ്ങള്‍ക്ക് ശനി മന്ത്രവും ശനി ചാലിസയും വായിക്കാം. ഇങ്ങനെ ചെയ്താല്‍ ശനി മഹാദശയിലെ കഷ്ടതകള്‍ കുറയുകയും ശനിദേവന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
Most
read:ഐശ്വര്യത്തിന്റെ
ലക്ഷണങ്ങളാണ്
നിങ്ങള്‍
കാണുന്ന
ഈ
സ്വപ്നങ്ങള്‍

ഏപ്രില്‍ 30 ന് സൂര്യഗ്രഹണം
ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ശനി അമാവാസി ദിവസമായ ഏപ്രില്‍ 30 ന് നടക്കും. ഒരു സൂര്യഗ്രഹണത്തിന്റെ പ്രഭാവം രാജ്യത്തെയും ലോകത്തെയും മനുഷ്യരെയും ബാധിക്കുന്നു. ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഭാഗികമാണെന്ന് പറയപ്പെടുന്നു. മേടം രാശിയിലാണ് ഇത്തവണ സൂര്യഗ്രഹണം സംഭവിക്കുന്നത്.

ശനിദോഷ പരിഹാരത്തിന്
വൈശാഖ അമാവാസി നാളിലെ ഈ പ്രത്യേക ദിവസം ഏഴരശനി, കണ്ടകശനി എന്നിവ അനുഭവിക്കുന്നവര്‍ക്ക് വളരെ പ്രയോജനകരമാണ്. കാരണം ശനി അമാവാസി നാളില്‍ ശനിയുടെ ആരാധനയുടെ ഗുണം ദ്രുതഗതിയില്‍ ലഭിക്കും. ഏഴര ശനിയും ശനി ധൈയവും ബാധിച്ചവര്‍ ശനി അമാവാസി നാളില്‍ ആല്‍മരത്തെ ആരാധിക്കണം. ആല്മരത്തിന് പാലും വെള്ളവും നിവേദിക്കുക, തുടര്‍ന്ന് അഞ്ച് തരം മധുരപലഹാരങ്ങള്‍ ആല്മരത്തിന് സമര്‍പ്പിക്കുക. അതിനുശേഷം ദീപം തെളിച്ച് ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യുക.
Most
read:വാസ്തു
പറയുന്നു,
ഈ
പ്രവൃത്തികളെങ്കില്‍
വീട്
നെഗറ്റീവ്
എനര്‍ജിയുടെ
കൂടാരം

പിതൃശാന്തിക്ക്
ശനിഅമാവാസി നാളില്‍ പൂര്‍വ്വികരുടെ പേരില്‍ ജലം സമര്‍പ്പിച്ച് സദ്യ കഴിക്കുക. ഇത് ചെയ്യുന്നതിലൂടെ, പൂര്‍വ്വികര്‍ സന്തുഷ്ടരാകുന്നു, അതിനാല്‍ പിത്രദോഷവും ഇല്ലാതാകുന്നു. ശനിദേവനെ പ്രീതിപ്പെടുത്താനും ശനിദോഷങ്ങള് അകറ്റാനും ശനി അമാവാസിയില്‍ കറുത്ത ഷൂസും കറുത്ത കുടയും ദാനം ചെയ്യണം. ഏഴരശനിയും കണ്ടകശനിയും ബാധിച്ചവര്‍ക്ക് അശുഭകരമായ ഫലങ്ങള്‍ ഇല്ലാതാക്കാന്‍, ശനി ക്ഷേത്രത്തില്‍ ശനി ചാലിസ അല്ലെങ്കില്‍ ശനി സ്തോത്രം ചൊല്ലുക. ഇരുമ്പ് പാത്രങ്ങള്‍ ദാനം ചെയ്യുക.