For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനിദോഷം മറികടക്കാന്‍ ഈ ദിവസം ഇതെല്ലാം ചെയ്താല്‍ മതി

|

ഹിന്ദുമത വിശ്വാസപ്രകാരം അമാവാസിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. എന്നാല്‍ തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളില്‍ വരുന്ന അമാവാസിയുടെ പ്രാധാന്യം കൂടുതല്‍ വര്‍ധിക്കുന്നു. മാര്‍ഗശീര്‍ഷ മാസത്തില്‍ വരുന്ന അമാവാസി ഇത്തവണ ശനിയാഴ്ചയാണ് വരുന്നത്. ഇത്തവണ ഡിസംബര്‍ നാലിന് ശനിയാഴ്ച അമാവാസിയാണ്. ശനിയാഴ്ചയായതിനാല്‍ അതിനെ ശനി അമാവാസി എന്ന് വിളിക്കുന്നു. പുണ്യനദിയിലെ സ്‌നാനം, ദാനം, ആരാധന എന്നിവയ്ക്ക് ഈ ദിവസം പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ചെയ്യുന്ന സ്‌നാനവും ദാനവും പൂജയും പലമടങ്ങ് പുണ്യം നിങ്ങള്‍ക്ക് നല്‍കുന്നു. മരണാനന്തരം സ്വര്‍ഗ്ഗം പ്രാപിക്കുമെന്നും പറയപ്പെടുന്നു.

Most read: സമ്പൂര്‍ണ ന്യൂമറോളജി ഫലം 2022; ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിയും വര്‍ഷംMost read: സമ്പൂര്‍ണ ന്യൂമറോളജി ഫലം 2022; ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിയും വര്‍ഷം

ശനിയാഴ്ച ദിവസം നീതിയുടെ ദേവനായ ശനിദേവന് സമര്‍പ്പിച്ചിരിക്കുന്നു. അതിനാല്‍ ഈ ദിവസം ജാതകത്തിലെ ശനിദോഷം പരിഹരിക്കാന്‍ വിവിധ വഴികള്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. ഈ ദിവസം ചില പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ ശനിദോഷത്തില്‍ നിന്ന് മോചനം ലഭിക്കും. കൂടാതെ, നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടുമെന്നും പറയുന്നു. ശനി അമാവാസി നാളില്‍ ശനിദോഷം അകറ്റാന്‍ എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്ന് നമുക്ക് നോക്കാം.

ശനി അമാവാസി 2021

ശനി അമാവാസി 2021

പഞ്ചാംഗം അനുസരിച്ച്, മാര്‍ഗശീര്‍ഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസി തീയതി ഡിസംബര്‍ 03 ന് വൈകുന്നേരം 04:55 മുതല്‍ ഡിസംബര്‍ 04 ശനിയാഴ്ച ഉച്ചയ്ക്ക് 01.12 വരെ ആരംഭിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ശനി അമാവാസി ഡിസംബര്‍ 04 ന് വന്നുചേരുന്നു.

ശനി ദോഷം അകറ്റാനുള്ള പ്രതിവിധികള്‍

ശനി ദോഷം അകറ്റാനുള്ള പ്രതിവിധികള്‍

ശനി അമാവാസി നാളില്‍ കുളിയും മറ്റും കഴിഞ്ഞ് വ്രതാനുഷ്ഠാനം ചെയ്ത് ശനിദേവനെ യഥാവിധി പൂജിക്കണമെന്നാണ് വിശ്വാസം. ഈ ദിവസം ശനിദേവനെ കടുകെണ്ണയും കറുത്ത എള്ളും കൊണ്ട് അഭിഷേകം ചെയ്യുക. ശനി ക്ഷേത്രത്തില്‍ പോയി അദ്ദേഹത്തെ സന്ദര്‍ശിച്ച് അനുഗ്രഹം നേടുക. ഇതിനുശേഷം ശനിദോഷത്തില്‍ നിന്ന് മോചനത്തിനായി പ്രാര്‍ത്ഥിക്കുക.

Most read:2021 ഡിസംബറിലെ വ്രതദിനങ്ങളും ആഘോഷങ്ങളുംMost read:2021 ഡിസംബറിലെ വ്രതദിനങ്ങളും ആഘോഷങ്ങളും

നായകള്‍ക്ക് ഭക്ഷണം നല്‍കുക

നായകള്‍ക്ക് ഭക്ഷണം നല്‍കുക

ഈ ദിവസം കറുത്ത നായയ്ക്ക് കടുകെണ്ണ കൊണ്ട് തയാറാക്കിയ റൊട്ടി നല്‍കാം. ഇത് മാത്രമല്ല കാക്കകള്‍ക്ക് ഭക്ഷണം നല്‍കുന്നതും നിങ്ങള്‍ക്ക് ഗുണകരമാണ്. ഇത് ചെയ്യുന്നതിലൂടെ ശനി ദേവന്‍ സന്തുഷ്ടനാകുന്നു.

ഹനുമാനെ ആരാധിക്കുക

ഹനുമാനെ ആരാധിക്കുക

പുണ്യഗ്രന്ഥങ്ങള്‍ അനുസരിച്ച്, ശനി ദേവന്‍ ഒരിക്കലും ഹനുമാന്‍ സ്വാമിയുടെ ഭക്തരെ ബുദ്ധിമുട്ടിക്കുന്നില്ലെന്ന് വിശ്വസിക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍, ശനി അമാവാസി ദിനത്തില്‍, മുല്ലപ്പൂ എണ്ണയിട്ട ഒരു വിളക്ക് ഹനുമാന്‍ സ്വാമിക്ക് ദാനം ചെയ്യുകയും സിന്ദൂരച്ചെപ്പ് സമര്‍പ്പിക്കുകയും ചെയ്യുക.

Most read:ഡിസംബറില്‍ 3 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം മുന്നില്‍Most read:ഡിസംബറില്‍ 3 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം മുന്നില്‍

ദാനം ചെയ്യുക

ദാനം ചെയ്യുക

പാവപ്പെട്ടവരെ സേവിക്കുന്നതിലൂടെ ശനിദേവന്‍ സംതൃപ്തനാകുമെന്ന് പറയപ്പെടുന്നു. കറുത്ത എള്ള്, വസ്ത്രങ്ങള്‍, ഉഴുന്ന്, ചെരുപ്പുകള്‍, പുതപ്പുകള്‍ തുടങ്ങിയവ ഈ ദിവസം നിങ്ങള്‍ക്ക് പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യാം.

ആല്‍മരത്തെ പ്രദക്ഷിണം ചെയ്യുക

ആല്‍മരത്തെ പ്രദക്ഷിണം ചെയ്യുക

ശനി അമാവാസി നാളില്‍ ആല്‍മരത്തെ പൂജിക്കുന്നതും പരിഹാരങ്ങള്‍ ചെയ്യുന്നതും പ്രത്യേകിച്ച് ഫലദായകമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ആല്‍മരത്തെ ആരാധിക്കുന്നത് ഭാഗ്യം വര്‍ദ്ധിപ്പിക്കുകയും പൂര്‍വ്വിക പ്രീതി നേടിത്തരികയും ചെയ്യുന്നു. ആല്‍മരത്തില്‍ നിരവധി ദേവന്മാരും പൂര്‍വ്വികരും കുടികൊള്ളുന്നുവെന്നും അമാവാസി നാളില്‍ ആല്‍മരത്തെ ആരാധിക്കുന്നത് അവരുടെ അനുഗ്രഹം നേടിത്തരുമെന്നും വിശ്വസിക്കപ്പെടുന്നു. പുണ്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആല്‍മരത്തെ പ്രദക്ഷിണം വയ്ക്കുന്നതും ഐശ്വര്യമായി കരുതുന്നു.

ആല്‍മരത്തിന് വെള്ളം അര്‍പ്പിക്കുക

ആല്‍മരത്തിന് വെള്ളം അര്‍പ്പിക്കുക

ഗീതയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ പറഞ്ഞിട്ടുണ്ട് ഞാന്‍ ആല്‍ വൃക്ഷത്തെ പോലെയാണെന്ന്. ശ്രീകൃഷ്ണന്‍ സ്വയം ഒരു ആല്‍മരം പോലെയാണെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്, അന്നുമുതല്‍ ആല്‍മരത്തെ യഥാവിധി ആരാധിക്കുന്നു. ശനി അമാവാസി നാളില്‍ ആല്‍ മരത്തെ പൂജിക്കുകയും പ്രദക്ഷിണം വയ്ക്കുകയും ചെയ്താല്‍ ഒരു വ്യക്തിക്ക് ദീര്‍ഘായുസ്സ് ഉണ്ടാകുമെന്ന് പുണ്യഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ, ആല്‍ മരത്തിന് വെള്ളം സമര്‍പ്പിക്കുന്ന വ്യക്തിക്ക് അവന്റെ പാപങ്ങള്‍ നശിക്കുകയും സ്വര്‍ഗം നേടുകയും ചെയ്യും.

Most read:വീടിന്റെ ബാല്‍ക്കണിയിലും വാസ്തുവുണ്ട്; വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് ഇത്Most read:വീടിന്റെ ബാല്‍ക്കണിയിലും വാസ്തുവുണ്ട്; വിദഗ്ധര്‍ നിര്‍ദേശിക്കുന്നത് ഇത്

ഒരു ആല്‍മരം നടുക

ഒരു ആല്‍മരം നടുക

ശനിദേവിന്റെ ദോഷം ശമിപ്പിക്കാന്‍ ശനിയാഴ്ച ആല്‍ മരം നടാന്‍ പറയുന്നു. ഈ ദിവസം ഒരു ആല്‍മരം നടുന്നത് ശനി ഗ്രഹത്തിന്റെ ദോഷ ഫലങ്ങളില്‍ നിന്ന് സമാധാനം നല്‍കുന്നു. ഓരോ വ്യക്തിയും ജീവിതത്തില്‍ ഒരു മരത്തൈ നടണം എന്ന് വേദങ്ങളില്‍ പറയുന്നുണ്ട്. ആല്‍ മരം നടുന്നവര്‍ ജീവിതത്തിലുടനീളം ഒരു പ്രതിസന്ധിയും നേരിടുന്നില്ല. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഈ ആല്‍മരത്തിന് പതിവായി വെള്ളം നല്‍കണമെന്നും വിശ്വസിക്കപ്പെടുന്നു. മരം വളരുന്നതിനനുസരിച്ച് നിങ്ങളുടെ സന്തോഷവും സമൃദ്ധിയും വളരുകയും ചെയ്യും.

ഹനുമാന്‍ ചാലിസ ചൊല്ലുക

ഹനുമാന്‍ ചാലിസ ചൊല്ലുക

ശനി അമാവാസി നാളില്‍ ആല്‍മരത്തിന്റെ ചുവട്ടിലിരുന്ന് ഹനുമാന്‍ ചാലിസ പാരായണം ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വിശ്വാസം. ഇത് ചെയ്യുന്നതിലൂടെ സാമ്പത്തികവും ശാരീരികവും മാനസികവുമായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നു. ശനിദോഷം അകറ്റാന്‍ ഹനുമാന്‍ ചാലിസയോ സുന്ദരകാണ്ഡമോ ചൊല്ലണമെന്ന് പറയപ്പെടുന്നു.

Most read:ചൊവ്വ വൃശ്ചികം രാശിയില്‍; മേടം - മീനം രാശിഫലംMost read:ചൊവ്വ വൃശ്ചികം രാശിയില്‍; മേടം - മീനം രാശിഫലം

വിളക്ക് ദാനം ചെയ്യുക

വിളക്ക് ദാനം ചെയ്യുക

ജാതകത്തില്‍ ശനിദോഷം മൂലം നിങ്ങള്‍ക്ക് പല പ്രശ്നങ്ങളും നേരിടുന്നുണ്ടെങ്കില്‍, ശനി അമാവാസി ദിവസം കുളിച്ചതിന് ശേഷം സൂര്യോദയത്തിന് മുമ്പ് ആല്‍ മരത്തിന്റെ ചുവട്ടില്‍ കടുകെണ്ണ വിളക്ക് തെളിയിക്കുക. ഇതിനുശേഷം, നിങ്ങളുടെ കഷ്ടപ്പാടുകളില്‍ നിന്നുള്ള മോചനത്തിനായി ശനി ദേവനോട് പ്രാര്‍ത്ഥിക്കുക. ഫലം തീര്‍ച്ചയായും ലഭിക്കും.

English summary

Shani Amavasya 2021 : Remedies do on this day to get rid of shani dosh in Malayalam

Let us know which measures can be taken on the day of Shani Amavasya to get relief from Shani Dosha.
Story first published: Saturday, December 4, 2021, 10:13 [IST]
X
Desktop Bottom Promotion