Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പൂച്ച കുറുകെ ചാടിയാല്‍ ശരിക്കും എന്താണ് ഫലം, നല്ലതോ ചീത്തയോ?
Cat Crosses Your Way Meaning According to Shagun Shastra: ഹൈന്ദവ വിശ്വാസകള്‍ വളരെ ഗൗരവത്തോടെ കാണുന്ന ഒന്നാണ് ശകുന ശാസ്ത്രം. ഇതുപ്രകാരം ചില ശകുനങ്ങള്‍ നല്ലതും ചിലത് മോശവുമായി കരുതപ്പെടുന്നു. നിത്യജീവിതത്തില്‍ നമ്മള് പല സാഹചര്യങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. പല ജീവികളെയും വസ്തുക്കളെയും കാണുന്നുണ്ട്. അവയെല്ലാം നിമിത്തങ്ങളാണെന്നും അതിനെല്ലാം ജീവിതത്തില്‍ ചില പ്രാധാന്യമുണ്ടെന്നും ശകുന ശാസ്ത്രം കരുതുന്നു.

ശകുനശാസ്ത്രം പലതും ദുഃശകുനമായി കാണുന്നു. അവ കാണുകയോ ആ സാഹചര്യങ്ങളിലൂടെ കടന്നുപോകുകയോ ചെയ്യുന്നത് നിര്‍ഭാഗ്യവും ആപത്തും കൊണ്ടുവരുമെന്നാണ്ക കരുതപ്പെടുന്നത്. ദോഷശക്തികളുടെ സ്വാധീനം നിമിത്തമാണേ്രത അവ സംഭവിക്കുന്നത്. പൂച്ചകളെ സംബന്ധിച്ച് പല വിശ്വാസങ്ങള്‍ പല നാടുകളിലുണ്ട്. പൂച്ച പലതിന്റെയും സൂചനയായും പ്രതീകമായും കണക്കാക്കപ്പെടുന്നു. പൂച്ച വട്ടം ചാടുകയോ നമ്മുടെ പാതയ്ക്ക് കുറുകെ പോകുകയോ ചെയ്യുന്നത് അത്ര നല്ല ശകുനമായ്ല പലയിടത്തും കരുതുന്നത്. പൂച്ച മുന്നില്‍ വന്നാല്‍ ചിലയാളുകള്‍ വഴി മാറിപ്പോകുകയും അല്ലെങ്കില്‍ കുറച്ചുനേരം കഴിഞ്ഞ് യാത്ര തുടരുകയും ചെയ്യുന്ന ആളുകള്‍ ഉണ്ട്. പൂച്ച കുറുകെ ചാടുന്നത് നല്ലതല്ലെന്ന വിശ്വാസം കൊണ്ടാണിത്. ശരിക്കും പൂച്ച വട്ടം ചാടുന്നത് ദോഷമാണോ, ഇങ്ങനെ പറയുന്നതിലെ കാരണമെന്താണ്, പരിശോധിക്കാം.
പൂച്ച വട്ടം ചാടിയാലുള്ള അര്‍ത്ഥം
ഉള്‍വിളികളെ വിശ്വസിക്കുക
ചന്ദ്രനും രാഹുവും ഒരു വ്യക്തിയുടെ തോന്നലുകള്‍, ഉള്‍വിളികള്‍ നിഗൂഢത, രഹസ്യം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹങ്ങളായാണ് ജ്യോതിഷം കരുതുന്നത്. ഈ രണ്ട് ഗ്രഹങ്ങളും പൂച്ചയുമായും ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഒരു വഴിക്ക് പോകുമ്പോള്‍ പൂച്ചയെ മുന്നില്‍ കണ്ടാല്‍ നിങ്ങളുടെ തോന്നലുകള്‍ക്ക് അനുസരിച്ച് മുന്നോട്ട് പോകണമെന്നോ ഭാവിയെ സംബന്ധിച്ച് വളരെ കരുതലോടെ തീരുമാനം എടുക്കണമെന്നോ ഉള്ള സൂചനയാണ് അത്. നമ്മുടെ ഉള്‍പ്രേരണകളും ജ്ഞാനവും വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്നാണ് അത് നിങ്ങളോട് പറയുന്നത്. ഒരുപക്ഷേ നിങ്ങളെടുത്ത തീരുമാനം തെറ്റാണെന്നും അത് സൂചിപ്പിക്കാം.
മാറ്റം
പല ആത്മീയ ചിന്താധാരകളും അനുസരിച്ച് ഒരു പൂച്ച വട്ടം ചാടുന്നത് ഒരു മാറ്റം മുന്നിലുണ്ട് എന്നതിന്റെ സൂചനയാണ്. ഒരുപക്ഷേ ജീവിതത്തില്‍ ഒരു മാറ്റത്തിന് സാധ്യതയുണ്ട്, അപ്രതീക്ഷിത സാഹചര്യം മുന്നിലുണ്ട്, അല്ലെങ്കില്‍ ഊര്‍ജനിലയില്‍ മാറ്റമുണ്ടാകാം, കാഴ്ചപ്പാടുകളിലോ പോസിറ്റീവ്, നെഗറ്റീവ് ചിന്തകളിലോ മാറ്റം വരാം എന്നിവയും പൂച്ചയുടെ വട്ടം ചാടല്‍ സൂചിപ്പിക്കുന്നു.
നെഗറ്റീവ് എനര്‍ജി
വേദ ജ്യോതിഷം കര്‍മ്മഫലം, വിഭ്രമ ചിന്തകള്‍, പഴയ ജന്മത്തിലെ ചിന്തകള്‍, എനര്‍ജി എന്നിവയെ നിയന്ത്രിക്കുന്ന രാഹുകേതുക്കളുടെ പ്രതീകമാണ് പൂച്ചകള്‍ പ്രത്യേകിച്ച് കരിമ്പൂച്ചകള്‍ എന്ന് കരുതപ്പെടുന്നു. അങ്ങനെ പൂച്ചയെയോ കരിമ്പൂച്ചയെയോ കണ്ടാല്‍ നെഗറ്റീവ് എനര്‍ജി സൂചനയായി കരുതുന്നു. പ്രത്യേകിച്ച് എന്തെങ്കിലും കാര്യത്തിന് പുറത്തിറങ്ങുമ്പോള്‍ ഇവയെ കണ്ടാല്‍ ആ യാത്ര മാറ്റിവെക്കുകയോ തീരുമാനം പുനഃപരിശോധിക്കുകയോ ചെയ്യുന്നതാണ് ഉചിതമെന്നാണ് സങ്കല്‍പ്പം.
ദുഷ്ടശക്തികള്‍
ചില നാടുകള്‍ പൂച്ചകളെ ദുഷ്ടശക്തികള്‍ക്കെതിരായ കവചമായും കരുതാറുണ്ട്. അതായത് പൂച്ചകള്‍ നെഗറ്റീവ് എനര്‍ജി ആവാഹിക്കുമെന്നാണ് അവിടുത്തെ വിശ്വാസം. പൂച്ച കുറുകെ പോയാല്‍ അദൃശ്യങ്ങളായ ദുഷ്ടശക്തികളില്‍ നിന്നും അവ സംരക്ഷിച്ചതാണെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ വേദ വിശ്വാസങ്ങള്‍ പ്രകാരം പൂച്ച ദുഷ്ടശക്തിയെയോ ദുര്മന്ത്രവാദത്തെയോ സൂചിപ്പിക്കുന്നു. അതനുസരിച്ച് കുറുകെ പൂച്ച, കരിമ്പൂച്ച പോയാല്‍ അത് മോശമാണെന്നും ദുഷ്ടശക്തിയുടെ സ്വാധീനം അവരില്‍ അനുഭവപ്പെടുമെന്നും കരുതപ്പെടുന്നു.
ഭാഗ്യക്കേട്
ഭാഗ്യക്കേടിന്റെ പ്രതീകമായും പൂച്ചയെ കരുതുന്ന ചില വിശ്വാസധാരകളുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ക്കോ ജോലിക്കോ പോകുമ്പോള്‍ കരിമ്പൂച്ച വട്ടം ചാടിയാല്‍ അവര്‍ ആ കാര്യത്തിലോ ജോലിയിലോ പരാജയമോ പ്രതിസന്ധിയോ നേരിടുമെന്ന് കരുതപ്പെടുന്നു. ഭാവി അവര്‍ക്കത്ര ശോഭനമായിരിക്കില്ലെന്നും വിചാരിച്ച കാര്യങ്ങളില്‍ തടസ്സമുണ്ടാകുമെന്നും കരുതപ്പെടുന്നു.
അശുഭവാര്‍ത്ത
മുന്നില്‍ നിന്ന് ഒരു പൂച്ച കരഞ്ഞാലും അത് ശകുന ശാസ്ത്രത്തില്‍ മോശം ശകുനമായി കണക്കാക്കുന്നു. ഒരു മോശം വാര്‍ത്ത കേള്‍ക്കാന്‍ പോകുന്നുവെന്നോ അത്യാഹിതങ്ങളോ ദൗര്ഭാഗ്യമോ സംഭവിക്കാന്‍ പോകുന്നുവെന്നോ ആണ് അത് സൂചിപ്പിക്കുന്നത്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
