Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
വീഴ്ചയില്‍ നിന്ന് കരകയറാന്‍ പ്രയാസം; കുംഭത്തില്‍ ശഡാഷ്ടകയോഗം, ദോഷകാലം പിടികൂടുന്ന 3 രാശി
ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനു ശേഷം രാശി മാറുന്നു. ഈ സമയത്ത് ക്രൂര ഗ്രഹമായി കണക്കാക്കുന്ന ശനി അതിന്റെ യഥാര്‍ത്ഥ ത്രികോണ രാശിയായ കുംഭത്തില്‍ ഇരിക്കുകയാണ്. ഈ വര്‍ഷം മുഴുവന്‍ ശനി ഈ രാശിയില്‍ തന്നെ തുടരും. അത്തരമൊരു സാഹചര്യത്തില്‍ ശനി മറ്റ് ഗ്രഹങ്ങളുമായി ചേരുകയും വിവിധ തരത്തിലുള്ള ശുഭ, അശുഭകരമായ യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുപ്രകാരം ഈ സമയം കേതുവില്‍ നിന്നും ശനിയില്‍ നിന്നും രൂപപ്പെടുന്ന ശഡാഷ്ടകം എന്ന ഒരു അശുഭ യോഗം വരുന്നു.
പാപഗ്രഹമായ കേതു ഈ വര്‍ഷം മുഴുവനും മീനരാശിയില്‍ തുടരും. അത്തരമൊരു സാഹചര്യത്തില്‍ കുംഭത്തില്‍ എട്ടാം ഭാവത്തില്‍ ആയിരിക്കും. അതിനാലാണ് കേതുവും ശനിയും ചേര്‍ന്ന് ഈ അശുഭകരമായ യോഗം സൃഷ്ടിക്കുന്നത്. ശഡാഷ്ട യോഗത്തിന്റെ രൂപീകരണം പല രാശിക്കാരുടെയും ജീവിതത്തില്‍ അശുഭകരമായ ഫലങ്ങള്‍ക്ക് കാരണമാകും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
കേതുവിന്റെയും ശനിയുടെയും ശഡാഷ്ടകയോഗം ഇടവം രാശിക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. വാഹനമോടിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇതോടൊപ്പം നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കവും നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ വിദേശത്ത് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒരു വിദഗ്ധോപദേശത്തിന് ശേഷം മാത്രം ചെയ്യുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടിവരും. ഇതോടൊപ്പം നിങ്ങളുടെ ബന്ധങ്ങളിലും അല്‍പ്പം ജാഗ്രത പുലര്‍ത്തുക.
കുംഭം
കുംഭം രാശിയില്‍ കേതു എട്ടാം ഭാവത്തിലും ശനി ലഗ്നഭാവത്തിലും സ്ഥിതി ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ശഡാഷ്ടകയോഗം കുംഭം രാശിക്കാര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും. പണം ലാഭിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടേക്കാം. ഇതോടൊപ്പം, നിങ്ങളുടെ കോപം അല്‍പ്പം നിയന്ത്രിക്കാനും ഈ സമയം ശ്രമിക്കുക. കാരണം ഇത് മൂലം നിങ്ങള്‍ക്ക് വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പണത്തിന്റെ കാര്യങ്ങളില്‍ അല്പം ജാഗ്രത പാലിക്കുക. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുള്ളതിനാല്‍ ഏത് തരത്തിലുള്ള ഇടപാടുകളും വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. ആരുടെയും കാര്യത്തില്‍ അനാവശ്യമായി ഇടപെടരുത്. ചില അനാവശ്യ ചിലവുകള്‍ ഈ സമയം നിങ്ങളെ വിഷമിപ്പിച്ചേക്കാം.
മീനം
കേതുവിന്റെയും ശനിയുടെയും ശഡാഷ്ടകയോഗം മീനം രാശിക്കാര്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടുണ്ടാക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ അല്‍പ്പം ആശങ്കാകുലരായിരിക്കാം. നിയമപരമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. കാരണം നിങ്ങള്‍ ഈ സമയം ഒരു വലിയ കേസില്‍ അകപ്പെട്ടേക്കാം. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക. കുടുംബവുമായി ഐക്യം നിലനിര്‍ത്തുക. കാരണം ചില കാരണങ്ങളാല്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ക്ക് വഴക്കുകള്‍ ഉണ്ടാകാം. വീട്ടിലെ അന്തരീക്ഷം അസ്വസ്ഥമായി തുടരും, നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം നേരിടേണ്ടിവരും.
ജ്യോതിഷത്തിലെ ശനി
ജ്യോതിഷത്തില്‍ ശനിക്ക് വലിയ പ്രാധാന്യമുണ്ട്. മകരം, കുംഭം രാശികളുടെ അധിപനാണ് ശനി. ശനി തുലാം രാശിയില്‍ ഉയര്‍ന്നതും മേടരാശിയില്‍ താഴ്ന്നതുമായി കണക്കാക്കപ്പെടുന്നു. ശനി വളരെ പതുക്കെയാണ് നീങ്ങുന്നത്. ശനി ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറാന്‍ രണ്ടര വര്‍ഷമെടുക്കും. ശനിയുടെ ദശാകാലം ഏഴര വര്‍ഷം നീണ്ടുനില്‍ക്കും. ശനി ഒരു ക്രൂര ഗ്രഹമായി കണക്കാക്കപ്പെടുന്നു, പക്ഷേ അത് അങ്ങനെയല്ല. ശനി നീതിയുടെ ഗ്രഹമാണ്.
ശനി ദോഷം ചെയ്യുന്നവരുടെ മേല്‍ ദുര് ദൃഷ്ടി പതിക്കുമ്പോള്‍ സത്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശുഭഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. ശനിയുടെ ദൂഷ്യവശാല് ഒരു വ്യക്തിയുടെ ജീവിതത്തില്‍ എല്ലാത്തരം പ്രശ്നങ്ങളും വരാന്‍ തുടങ്ങും. വ്യക്തി ക്രമേണ രോഗിയായി മാറുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി ഉയര്‍ന്ന സ്ഥാനത്താണെങ്കില്‍, അത് അവനെ ഒരു ദരിദ്രനില്‍ നിന്ന് രാജാവായി മാറ്റുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശനി ലഗ്നഭാവത്തില്‍ ആണെങ്കില്‍ അത് പൊതുവെ അനുകൂലമായി കണക്കാക്കില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
