Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
മഹാഭാരതത്തിലെ കര്ണന് ഇങ്ങനെയായിരുന്നോ?
നമ്മുടെ ഇതിഹാസങ്ങളിലൊന്നായ മഹാഭാരതത്തില്‍ എന്നും ഭാഗ്യം കെട്ട കഥാപാത്രമായിരുന്നു കര്ണന്. എങ്കിലും വിധിയോട് പട പൊരുതി കര്ണന് ഭാഗ്യത്തിനോട് മത്സരിച്ചു കൊണ്ടേയിരുന്നു. മാത്രമല്ല തന്റെ വിശ്വാസങ്ങളും വിധിയുമാണ് തന്റെ തീരുമാനങ്ങളെ നിയന്ത്രിക്കുന്നതെന്ന വിശ്വാസമായിരുന്നു കര്‍ണനെ മറ്റു കഥാപാത്രങ്ങളില്‍ നിന്നും എന്നും വേര്‍തിരിച്ചു നിര്‍ത്തിയിരുന്നതും.
തന്റെ ജീവിതത്തിലുടനീളം കര്‍മ്മത്തില്‍ അന്ധമായി വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു കര്ണന്. തന്റെ ജീവിതത്തിിലുടനീളം സത്കര്‍മ്മങ്ങള്‍ ചെയ്യുക എന്നതായിരുന്നു കര്‍ണന്റെ പ്രതിഞ്ജയും.
കര്‍ണന്റെ ജീവിതത്തില്‍ നിന്നും നമുക്ക് കണ്ടു പഠിക്കാവുന്ന ചിലതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ശക്തനായ കഥാപാത്രം
മഹാഭരതത്തിലെ ശക്തമായി കഥാപാത്രങ്ങളില്‍ പ്രധാനിയായിരുന്നു കര്ണന്. ഒരു പക്ഷേ എല്ലാ ഗുണങ്ങള്‍ കൊണ്ടും അര്‍ജ്ജുനനേക്കാള്‍ ശക്തനായിരുന്നു കര്ണന്. മഹാഭാരതയുദ്ധത്തില്‍ അര്‍ജ്ജുനനെ സഹായിക്കാന്‍ കൃഷ്ണന് എത്തിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ യുദ്ധത്തില്‍ വിജയിയാവുന്നത് കര്ണനായിരുന്നിരിക്കും.

സത്യസന്ധത കൂടപ്പിറപ്പ്
സത്യസന്ധതയാണ് കര്‍ണന്റെ മുഖമുദ്ര. സൂര്യപുത്രനായി ജനിച്ച കര്ണന് പക്ഷേ തന്റെ പിതൃത്വം പോലും നിഷേധിക്കപ്പെട്ട സൂതപുത്രനായാണ് ജനിച്ചത്.

നല്ല പോരാളി
നല്ല പോരാളിയായാണ് കര്ണന് എന്നും അറിയപ്പെട്ടിരുന്നത്. പലപ്പോഴും യുദ്ധത്തില്‍ അര്‍ജ്ജുനനേക്കാള്‍ നല്ല പോരാളിയായിരുന്നു കര്ണന്.

ദാനശീലന്
ദാനശീലം കര്‍ണന്റെ കൂടപ്പിറപ്പായിരുന്നു. ആരെന്ത് സഹായം ചോദിച്ചാലും അത് നല്‍കുക എന്നതായിരുന്നു കര്‍ണന്റെ രീതി. തന്റെ മരണത്തിനു പോലും കാരണമായത് ഇത്തരത്തില്‍ കര്ണന് ചെയ്ത ദാനധര്‍മ്മമാണ്.

കുന്തിയോടുള്ള ബഹുമാനം
സ്വന്തം അമ്മയാണെന്നറിയാതെ തന്നെയാണ് കുന്തിയോടുള്ള ബഹുമാനം കര്ണന് കാണിച്ചിരുന്നതും. മഹാഭാരത യുദ്ധത്തിനിടയ്ക്ക് കര്ണന് പാണ്ഡവരോടൊപ്പം ചേരണമെന്നതായിരുന്നു കര്‍ണന്റെ ആഗ്രഹം.

ധര്‍മ്മത്തിന്റെ കാവല്ക്കാരന്
സത്യവും ധര്‍മ്മവും വിട്ടൊരു കളി കര്ണനുണ്ടായിരുന്നില്ല. തല പോകുന്ന കാര്യമാണെങ്കില്‍ പോലും സത്യം മാത്രമായിരുന്നു കര്‍ണന്റെ ആകെയുള്ള ആയുധം.

പാണ്ഡവരുടെ എല്ലാ കഴിവുകളും കര്‍ണനില്‍
പാണ്ഡവര്‍ക്കുള്ള എല്ലാ കഴിവുകളും കര്‍ണനുണ്ടായിരുന്നു. പഞ്ചപാണ്ഡവര്‍ക്ക് മൊത്തത്തില്‍ ഉണ്ടായിരുന്ന കഴിവിന്റെ ആകെത്തുകയായിരുന്നു യഥാര്‍ത്ഥത്തില്‍ കര്ണന്.



Click it and Unblock the Notifications
