September 2022 Monthly Horoscope: സെപ്റ്റംബറില്‍ 12 രാശിക്കും സമ്പൂര്‍ണഫലം

മാസഫലം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്, ഓരോ സമയത്തിലും നമ്മുടെ ജീവിതത്തില്‍ സംഭവിക്കാന്‍ ഇടയുള്ള മാറ്റങ്ങള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കി, അതിനനുസരിച്ച് പ്ലാന്‍ ചെയ്ത് മുന്നോട്ട് പോവുന്നതാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത്. എന്തൊക്കെയാണ് ഇത്തരത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ ഓരോ മാസത്തിലും സംഭവിക്കുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ജോലിയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുമായ നിരവധി കാര്യങ്ങള്‍ ഉണ്ട്. ഇതെല്ലാം അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

September 2022

ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതെല്ലാം ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും അനുസരിച്ച് സംഭവിക്കുന്നതാണ്. ഇത്തരത്തില്‍ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഏതൊക്കെയെന്നും എന്തൊക്കെയാണ് അതിന് വേണ്ടി പ്ലാന്‍ ചെയ്യേണ്ടതും എന്ന് നമുക്ക് നോക്കാം. സെപ്റ്റംബര്‍ മാസത്തിലെ രാശിഫലത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ മടി വര്‍ദ്ധിക്കുന്നു. ചെയ്ത കാര്യങ്ങള്‍ പലപ്പോഴും പരാജയത്തിലേക്ക് എത്തിക്കുന്നു. ബന്ധുക്കളുടെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. എതിരാളികള്‍ വിജയിക്കുന്നു. പലപ്പോഴും സാമ്പത്തിക നേട്ടം ഉണ്ടാവുമെങ്കിലും വരവനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. ജോലിയില്‍ ശ്രദ്ധ കൂടുതല്‍ വേണ്ട സമയമാണ്.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ ആഢംബരത്തിനായി പണം ധാരാളം ചിലവഴിക്കുന്നു. കുടുംബത്തില്‍ ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഊഹക്കച്ചവടത്തില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചിട്ടിയിലൂടേയും വായ്പയിലൂടേയും ധനസഹായം വന്നു ചേരുന്നു. ചെയ്യുന്ന ജോലിയില്‍ സമയം അനുകൂലമായിരിക്കും. പല വിധത്തിലുള്ള രോഗങ്ങള്‍ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. ചുമതലകള്‍ വര്‍ദ്ധിക്കുന്നു.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ വളരെയധികം ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കും. പാരമ്പര്യ സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ദാമ്പത്യ ബന്ധത്തില്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നു. എതിര്‍പ്പുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. തൊഴിലില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കാം. ലക്ഷ്യമില്ലാത്ത യാത്രകള്‍ നിങ്ങളുടെ സമയം അപഹരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സമയദോഷമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികം ശക്തമാവുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ജോലിയില്‍ ഉയര്‍ന്ന പദവികളില്‍ എത്തുന്നു. പലപ്പോഴും സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല. കലാപ്രവര്‍ത്തന രംഗത്ത് ആഗ്രഹിക്കുന്ന അംഗീകാരം ലഭിക്കുന്നു. തൊഴിലില്‍ മാറ്റങ്ങള്‍ സംഭവിക്കാം. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം ലഭിക്കുന്നു. രാഷ്ട്രീയക്കാര്‍ക്ക് പല വിധത്തിലുള്ള പിന്തുണകളും ലഭിക്കുന്നു. ആരോഗ്യസ്ഥിതി സമ്മര്‍ദ്ദം നിറഞ്ഞതായിരിക്കും. പ്രായമായവരുടെ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

ചിങ്ങംരാശി

ചിങ്ങംരാശി

ചിങ്ങം രാശിക്കാര്‍ക്ക് പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അവരുടെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കൃഷിയില്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു. സുഹൃത്തുക്കളുടെ കാര്യത്തില്‍ സന്തോഷമുണ്ടാവുന്ന പല വിധത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നു. ദൂരയാത്രകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന ആദായം ലഭിക്കുന്നു. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ചെറിയ രീതിയില്‍ ഉള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും.

 കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് ഉഷ്ണരോഗങ്ങള്‍ വര്‍ദ്ധിക്കാം. നിങ്ങള്‍ക്ക് ദൈവവിശ്വാസം വര്‍ദ്ധിക്കുന്നു. ഏത് പ്രതികൂല കാലാവസ്ഥയേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ധന കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ ആവശ്യമാണ്. എല്ലാ വിധത്തിലും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട സമയമാണ്. പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. ആസൂത്രണം ചെയ്ത പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നു.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് പല എതിര്‍പ്പുകളേയും മറികടന്ന് മുന്നോട്ട് പോവേണ്ടതാണ്. വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ പല കാര്യങ്ങളും വിശ്വസിപ്പിക്കുന്നതിന് സാധിക്കുന്നു. കുടുംബത്തിനോടൊപ്പം വിനോദ യാത്രക്ക് പോവുന്നതിന് സാധിക്കുന്നു. തെറ്റിദ്ധാരണകള്‍ പലപ്പോഴും ദാമ്പത്യത്തില്‍ വെല്ലുവിളിയായേക്കാം. ചികിത്സ വളരെ ശ്രദ്ധിച്ച് വേണം നടത്തുന്നതിന്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം പെട്ടെന്ന് എടുക്കരുത്. നല്ലതുപോലെ ആലോചിച്ച് വേണം തീരുമാനിക്കാന്‍.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക് സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതാണ് സത്യം. പല വിധത്തിലുള്ള ഉത്കണ്ഠകള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണ്ട സമയമാണ്. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക ഭദ്രതയുണ്ടാവുന്നു. ചില പ്രശ്‌നങ്ങള്‍ നിങ്ങളെ പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് വീട് നിര്‍മ്മാണത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുന്നു. ആരോഗ്യം ശ്രദ്ധിക്കണം. മനക്ലേശം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാതാവിന്റെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടാവാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ സ്വന്തമായി അല്‍പം ശ്രദ്ധിക്കണം. തൊഴിലില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരാം. കടം വാങ്ങിക്കുന്നതിനും അതിനെ വീട്ടുന്നതിനും സാധിക്കുന്നു. കുടുംബ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും പലപ്പോഴും അത് കൈകാര്യം ചെയ്യുന്നതിന് സാധിക്കാതിരിക്കുകയും ചെയ്യുന്നു.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് അവരുടെ ഏത് കാര്യവും വളരെയധികം കര്‍ക്കശമായി തീരുമാനമെടുക്കുന്നതിന് സാധിക്കുന്നു. കലാപരമായ കാര്യങ്ങളില്‍ ആഗ്രഹിക്കുന്ന അംഗീകാരം നിങ്ങള്‍ക്ക് ലഭിക്കുന്നു. ജീവിത പങ്കാളിയില്‍ നിന്ന് ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. കര്‍ക്കശമായ നീതിബോധം നിങ്ങളില്‍ ഉണ്ടാവുന്നു. ഇത് പലപ്പോഴും എതിര്‍പ്പുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. വിവാഹിതരാവാന്‍ പദ്ധതിയിടുന്നവര്‍ക്ക് അനുകൂലസമയമായിരക്കും. ആശയപരമായ വിയോജിപ്പുകള്‍ പലപ്പോഴും കുടുംബത്തില്‍ ഉണ്ടാവാം.

കുംഭം രാശി

കുംഭം രാശി

വീടിന്റെ നിര്‍മ്മാണ് പതുക്കെ പതുക്കെ ചെയ്ത് തീര്‍ക്കുന്നു. സാമ്പത്തികപരമായി മികച്ച സമയമായിരിക്കും. വ്യവസായത്തില്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു. ഊഹക്കച്ചവടത്തില്‍ നിന്നും ആഗ്രഹിക്കുന്ന സാമ്പത്തിക ലാഭം ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രതിബന്ധങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കുന്നു. ധനപരമായി നിങ്ങള്‍ക്ക് യാതൊരു പ്രശ്‌നങ്ങളും ഇല്ലാത്ത സമയമാണ്. വിദേശത്ത് ഉള്ളവര്‍ക്ക് ജന്മനാട്ടിലേക്ക് മടങ്ങുന്നതിനുള്ള സാധ്യതയുണ്ട്.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്ന സമയമാണ്. ബന്ധുക്കളുടെ വിയോജിപ്പ് പലപ്പോഴും ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. വിവാഹാലോചന സഫലമാവുന്നതിന് വളരെയധികം കാത്തിരിക്കേണ്ടി വരുന്നു. കരാറുകളില്‍ മാറ്റം വരുത്താം. ദാമ്പത്യത്തില്‍ സ്‌നേഹബന്ധം ദൃഢമാവുന്നതിനുള്ള സാധ്യതയുണ്ട്. കലാപ്രവര്‍ത്തനങ്ങളില്‍ തടസ്സങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യത കാണുന്നു. വിനോദ യാത്രകള്‍ക്ക് സമയം കണ്ടെത്താം. വീടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സാധിക്കുന്നു.

X
Desktop Bottom Promotion