ഈ 5 രാശിക്കാരില്‍ ഏഴരശനി രണ്ടാംഘട്ടം ആരംഭം: 2025-വരെ സൂക്ഷിക്കണം, ആയുസ്സ് വരെ തുലാസില്‍

ശനിയുടെ രാശിമാറ്റങ്ങള്‍ ഓരോ തരത്തിലാണ് നമ്മളെ ഓരോരുത്തരേയും ബാധിക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നമ്മള്‍ അതീവ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ അത് അധികം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരുന്നില്ല. ജനുവരി 17-ന് ശനി അതിന്റെ സ്വന്തം രാശിയായി കുംഭത്തിലേക്ക് മാറുന്നു. ഈ അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആരിലൊക്കെയാണ് കണ്ടകശനി, ആരിലൊക്കെയാണ് ഏഴര ശനി, ആര്‍ക്കൊക്കെയാണ് ഇതിന്റെ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നത് എന്ന കാര്യങ്ങളെല്ലാം. നമ്മുടെ കര്‍മ്മങ്ങള്‍ക്ക് അനുസരിച്ച് ഫലം നല്‍കുന്ന ഗ്രഹമാണ് ശനി. അതുകൊണ്ട് തന്നെയാണ് ഇതിനെ കര്‍മ്മഗ്രഹം എന്ന് പറയുന്നത്.

Second Phase Of Sade Sati

ശനിയുടെ രാശിമാറ്റത്തില്‍ നല്ലതും ചീത്തയുമായ നിരവധി ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. വളരെ പതുക്കെയാണ് ശനിയുടെ സഞ്ചാരം. അതുകൊണ്ട് തന്നെ രണ്ടരവര്‍ഷത്തോളം ശനി ഒരു ഗ്രഹത്തില്‍ തന്നെ ചിലവഴിക്കുന്നു. ഇത് കൊണ്ട് കൂടിയാണ് ശനിയുടെ സഞ്ചാരം നമ്മുടെ ജീവിതത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നു എന്ന് പറയുന്നത്. ഈ ഗ്രഹം 2025 വരെ കുംഭ രാശിയില്‍ തുടരുന്നുണ്ട്. എന്നാല്‍ ശനിയില്‍ ഏഴരശനിയുടെ രണ്ടാം ഘട്ടം ആരംഭിച്ച ചില രാശിക്കാരുണ്ട്. ഇവരില്‍ 2025-വരെ മോശം ഫലങ്ങളാണ് ഉണ്ടാവുന്നത്. അത് ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലാണ് ശനിയുടെ ഇപ്പോഴത്തെ സ്ഥാനം. 2025- വരെ അതീവ ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. ഇത് മാത്രമല്ല ഇവര്‍ക്ക് ചെയ്യുന്ന പല കാര്യങ്ങളിലും തടസ്സങ്ങള്‍ വന്നു കൊണ്ടേ ഇരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിദേശത്ത് പോവുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. അത് മാത്രമല്ല ഈ പ്രശ്‌നങ്ങള്‍ 2025- വരെ നിങ്ങളെ അലട്ടും എന്നുള്ളതാണ് ഏറ്റവും പ്രധാന കാര്യം. ഓഫീസില്‍ ജോലി സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും അതിന്റെ ഫലമായി ജോലി രാജി വെക്കേണ്ട അവസ്ഥ വരെ ഉണ്ടാവുകയും ചെയ്യുന്നു. ജോലിയില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. ചെറിയ അശ്രദ്ധ പോലും വലിയ പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നു. ജീവിതം പ്രതിസന്ധികളുടേയും പ്രശ്‌നങ്ങളുടേതും ആയി മാറുന്നു. ഒരിക്കലും രണ്ടാമതൊരു ചിന്തയില്ലാതെ ഒരു കാര്യവും ചെയ്യാന്‍ പാടില്ല. കുടുംബത്തില്‍ അസ്വാരസ്യങ്ങളും പ്രശ്‌നങ്ങളും നേരിടുന്ന അവസ്ഥയുണ്ടാവുന്നു.

കന്നിരാശി

കന്നിരാശി

കന്നി രാശിക്കാര്‍ക്കും ഇതേ അവസ്ഥ തന്നെയാണ് ഉണ്ടാവുന്നത്. ഇവര്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. കന്നി രാശിക്കാര്‍ക്ക് അഞ്ച് ആറ് ഭാവങ്ങളില്‍ ആണ് ശനി സ്ഥിതി ചെയ്യുന്നത്. 2025- വരെ ഇവരുടെ ജീവിതത്തില്‍ സമ്മിശ്രഫലങ്ങളാണ് ഉണ്ടാവുന്നത്. എല്ലാ വിധത്തിലും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ട സമയമാണ് എന്നതാണ് സത്യം. ശനിയുടെ സ്വാധീനത്താല്‍ കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള തടസ്സങ്ങള്‍ വിട്ടു മാറാതെ നില്‍ക്കുന്നു. ശ്രദ്ധക്കുറവ് വിദ്യാര്‍ത്ഥികളില്‍ നല്ലതുപോലെ ബാധിക്കും. ഇത് കൂടാതെ ഇവര്‍ ആരോഗ്യത്തിന്റെ കാര്യത്തിലും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ആരോഗ്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വയറുവേദന പോലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളെ ഒരിക്കലും വിടാതെ പിന്തുടര്‍ന്ന് കൊണ്ടിരിക്കും. ഓരോ കാര്യത്തിനും തടസ്സങ്ങള്‍ വന്നു കൊണ്ടിരിക്കും. ഒരിക്കലും ഒരു കാര്യവും നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ കുംഭത്തിലെ ശനിയുടെ സ്ഥാനം വളരെ മോശപ്പെട്ട ഫലങ്ങള്‍ നല്‍കുന്നു. ഇവര്‍ക്ക് മൂന്ന് നാല് ഭാവങ്ങളിലാണ് ശനി സ്ഥിതി ചെയ്യുന്നത്. ഇവരില്‍ സാമ്പത്തികപരമായി പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നു. പലപ്പോഴും ദാരിദ്ര്യത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. സ്വത്ത് സംബന്ധമായുണ്ടാവുന്ന പ്രതിസന്ധികള്‍ നിങ്ങളെ പല വിധത്തിലും അലട്ടുന്നു. ജോലിമാറുന്നതിനെക്കുറിച്ച് ഈ സമയം ചിന്തിക്കുകയേ വേണ്ട. അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. തെറ്റായ പല തീരുമാനങ്ങളും നിങ്ങള്‍ എടുക്കുന്ന സമയമാണ് ഇത്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം അത്ര നല്ലതായിരിക്കില്ല. ബിസിനസില്‍ പല വിധത്തിലുള്ള നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത പല കാര്യങ്ങളും സംഭവിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാരിലും വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരില്‍ പലപ്പോഴും പല വിധത്തിലുള്ള മോശം അവസ്ഥകള്‍ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നു. 2025-വരെ ശനിയുടെ ഈ ദോഷഫലങ്ങള്‍ കുംഭം രാശിയില്‍ നിലനില്‍ക്കുന്നു. ഏഴരശനിയുടെ രണ്ടാം ഘട്ടമാണ് ഇവരില്‍ ആരംഭിക്കുന്നത്. പലപ്പോഴും കഠിനാധ്വാനം ചെയ്താലും അതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ചെയ്യുന്ന ജോലിയില്‍ എത്ര കഷ്ടപ്പെട്ടിട്ടും ഫലമുണ്ടാവുന്നില്ല. ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. കുംഭം രാശിക്കാരില്‍ അമിത ദേഷ്യമാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് പലപ്പോഴും വ്യക്തിബന്ധങ്ങളില്‍ പോലും സ്വാധീനം ചെലുത്തുന്നു. ദേഷ്യം നിയന്ത്രിക്കുക എന്നത് മാത്രമാണ് നിങ്ങള്‍ക്ക് ആകെ ചെയ്യാവുന്ന കാര്യം. മുതിര്‍ന്നവരുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടാതെ നോക്കുക. എന്ത് കാര്യം ചെയ്യുമ്പോഴും പരിചയസമ്പന്നരായ ആളുകളോട് ആലോചിച്ച് മാത്രം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ശനിയുടെ ദോഷഫലങ്ങള്‍ കഠിനമാകുന്ന സമയമാണ് ഇത്.

മീനം രാശി

മീനം രാശി

മീനം രാശിക്കാരില്‍ പലപ്പോഴും അവരുടെ ജീവിതത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ശനിയുടെ സ്വാധീനം മനസ്സിലാക്കാന്‍ സാധിക്കുന്നു. മീനത്തില്‍ പതിനൊന്ന് പന്ത്രണ്ട് ഭാവങ്ങളിലാണ് ശനി സ്വാധീനം ചെലുത്തുന്നത്. ഇത് ഇവരുടെ സാമ്പത്തിക അടിത്തറ തെറ്റിച്ചേക്കാം. വിദേശയാത്രക്കുള്ള സാധ്യതയുണ്ടെങ്കിലും സാമ്പത്തികപരമായി ഇവര്‍ക്ക് വളരെയധികം പ്രശ്‌നങ്ങള്‍ നേരിടേണ്ട അവസ്ഥയുണ്ടാവുന്നു. മീനം രാശിക്കാര്‍ക്ക് 2025 വരെ സാമ്പത്തിക പ്രതിസന്ധികള്‍ വിട്ടു മാറാതെ നില്‍ക്കുന്നു. ഏത് പ്രതിസന്ധിയും ഇവര്‍ക്ക് വളരെ വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നതിന് വേണ്ടി ഇവര്‍ പെടാപാടു പെടേണ്ടതായി വരുന്നു. പല ദിക്കില്‍ നിന്നും അപകടം ഇവരെ തേടി വരുന്നു. ജീവിതത്തില്‍ സന്തോഷം നിറക്കുന്നതിന് നിങ്ങള്‍ തന്നെ മുന്‍കൈ എടുക്കണം. കുടുംബത്തില്‍ സമാധാനക്കുറവും സ്വസ്ഥതക്കുറവും ഉണ്ടാവുന്നു. എല്ലാ ദുരിതദു:ഖങ്ങളും അനുഭവിക്കേണ്ടി വരുന്ന സമയാണ് 2025 വരെ.

ശനി ദോഷ പരിഹാരം

ശനി ദോഷ പരിഹാരം

അയ്യപ്പസ്വാമിയെ ജപിച്ചാല്‍ ശനിദോഷത്തിന് പരിഹാരം കാണാന്‍ സാധിക്കുന്നു. ഇത് കൂടാതെ കാക്കക്ക് ഭക്ഷണം കൊടുക്കുന്നതും, ശനിയാഴ്ച ദിനങ്ങളില്‍ ശാസ്താക്ഷേത്ര ദര്‍ശനം നടത്തുന്നതും നല്ലതാണ്. ഇതോടൊപ്പം ശാസ്താവിന് എള്ള് തിരി സമര്‍പ്പിക്കാം. മാത്രമല്ല ശാസ്താ ക്ഷേത്രങ്ങളില്‍ നീരാജനം നടത്തുന്നതും സ്ഥിരമാക്കാം. ശനിയാഴ്ച വ്രതം എടുക്കുന്നതും ശനിദോഷപരിഹാരത്തില്‍ മുന്നിലാണ്. നീലശംഖു പുഷ്പം ഭഗവാന് സമര്‍പ്പിക്കാം. ഇതെല്ലാം നിങ്ങളുടെ ശനിദോഷ കാഠിന്യത്തെ കുറക്കുന്നതിന് സഹായിക്കുന്നതാണ്. അതിലൂടെ ജീവിതത്തില്‍ ഉയര്‍ച്ചയും ഐശ്വര്യവും ഉണ്ടാവുന്നു.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Thursday, February 9, 2023, 12:40 [IST]
X
Desktop Bottom Promotion