Latest Updates
-
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ
9 നക്ഷത്രങ്ങള്‍ക്ക് 2 വിവാഹയോഗം, പരിഹാരവും
9 നക്ഷത്രങ്ങള്‍ക്ക് 2 വിവാഹയോഗം, പരിഹാരവും
നക്ഷത്ര ഫലം പൊതുവേ ജ്യോതിഷത്തില്‍ വിശ്വസിയ്ക്കുന്നവര്‍ പിന്തുടരുന്ന ഒന്നാണ്. 27 നക്ഷത്രങ്ങളുടെ ഫലവും ജ്യോതിഷ പ്രകാരം വിവരിയ്ക്കുന്നുമുണ്ട്.
ചില പ്രത്യേക നക്ഷത്രങ്ങള്‍ക്കു ചില പ്രത്യേക ഫലങ്ങള്‍ ഉണ്ടാകും, ഇത് ദോഷമാകാം, ഗുണവുമാകാം. പല വിശേഷപ്പെട്ട യോഗമുള്ള നക്ഷത്രങ്ങളുമുണ്ട്. രാജരാജ യോഗം, ഗജകേസരി യോഗം എന്നിവയെല്ലാം ഇതില്‍ പെടുന്നു.
നക്ഷത്രപ്രകാരം വിവാഹ കാര്യങ്ങളെ കുറിച്ചും ജ്യോതിഷം പല കാര്യങ്ങളും വിവരിയ്ക്കുന്നുണ്ട്. ചില പ്രത്യേക നക്ഷത്രങ്ങള്‍ക്ക് വിവാഹ ശേഷം നല്ല ഫലം, ചിലര്‍ക്ക് ദോഷ ഫലം തുടങ്ങി പോകുന്നു ഇത്.
നക്ഷത്രപ്രകാരം, ജ്യോതിഷ പ്രകാരം ചില നക്ഷത്രങ്ങള്‍ക്ക് 2 ബന്ധങ്ങള്‍ക്ക്, വിവാഹത്തിന് യോഗം കാണുന്നുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ, ഈ നക്ഷത്രങ്ങളെ കുറിച്ചറിയൂ,

രണ്ടു വിവാഹ യോഗം
രണ്ടു വിവാഹ യോഗം എന്നതു കൊണ്ട് രണ്ടാം തവണയും വിവാഹം എന്നതല്ല, എപ്പോഴും ഉദ്ദേശിയ്ക്കുന്നതെന്നു മനസിലാക്കുക. ഒരു വിവാഹവും പിന്നെ വിവാഹേതര ബന്ധവുമാകാം. ചിലപ്പോള്‍ എന്തെങ്കിലും കാരണവശാല്‍ രണ്ടാം വിവാഹം തന്നെയുമാകാം. ഡിവോഴ്സ് കാരണാകാം, വൈധവ്യം കാരണമാകാം. ചിലപ്പോള്‍ ഒരു വിവാഹം ഉറപ്പിച്ച ശേഷം അതു വിട്ട് മറ്റൊരു വിവാഹം നടക്കുന്നതിനാകാം.

27 നക്ഷത്രങ്ങളില്‍
27 നക്ഷത്രങ്ങളില്‍ ഒന്‍പത് നക്ഷത്രങ്ങളിലാണ് ഈ യോഗം കണ്ടു വരുന്നത്. ഇവര്‍ക്ക് ഇത് പൊതുവായുള്ള യോഗമാണെന്നത് ആചാര്യന്മാര് ജ്യോതിഷ പ്രകാരം എഴുതി വച്ചിരിയ്ക്കുന്നു. എന്നാല്‍ ഇതേ പോലെ തന്നെ നടക്കുമെന്നും പറയാനാകില്ല. ഇത് സാധ്യത മാത്രമാണെന്നാണ് പറയേണ്ടത്. 27 നക്ഷത്രങ്ങളില്‍ ഈ നാളുകാര്ക്കാണ് ഇത്തരം സാധ്യതകള്‍ കൂടുതല്‍. എന്നു കരുതി മറ്റു നാളുകാര്‍ ഈ വഴിയേ പോകുകയേയില്ല എന്നും പറയാനാകില്ല.

ആയില്യം, തൃക്കേട്ട, രേവതി
ഇത്തരം നക്ഷത്രങ്ങള്‍ തന്നെ മൂന്നു വിഭാഗമായി തിരിച്ചിരിയ്ക്കുന്നു ആദ്യ വിഭാഗത്തില്‍ ഈ സാധ്യത കൂടുതലുള്ള 3 നക്ഷത്രങ്ങള്‍ വരുന്നു. ആദ്യ വിഭാഗത്തില്‍ പെടുന്ന നക്ഷത്രങ്ങളാണ് ആയില്യം, തൃക്കേട്ട, രേവതി എന്നിവ. വിവാഹ ബന്ധം രണ്ടാം തവണയോ വിവാഹേതര ബന്ധമോ ഉണ്ടാകാന്‍ ഏറെ സാധ്യതയുള്ള മൂന്നു നക്ഷത്രങ്ങളാണ് ഇവ. ഇവയാണ് 27 നക്ഷത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളവര്‍.

രോഹിണി,മകയിരം, അവിട്ടം
ഇത്തരം ഇരു ബന്ധത്തിന് യോഗമുള്ള ഒരു നക്ഷത്രമാണ് രോഹിണി. ഈ നക്ഷത്രത്തിന് മറ്റു പല ഇഷ്ടങ്ങള്ക്കുമുള്ള സാധ്യതയുള്ളതായി പൊതുവേ വിലയിരുത്തപ്പെടുന്നു. അ്ല്പം കാപട്യ ബുദ്ധിയുളള നക്ഷത്രമെന്നും പറയാം. രോഹിണിയ്ക്കൊപ്പം മകയിരം, അവിട്ടം നക്ഷത്രങ്ങളും ഈ രീതിയില്‍ വരുന്ന നക്ഷത്രങ്ങളാണ്. രണ്ടു ബന്ധം പറയുന്ന നക്ഷത്രങ്ങള്‍.

തിരുവാതിര, ചോതി, ചതയം
മൂന്നാം നിരയില്‍ ഇതേ യോഗം വരുന്ന നക്ഷത്രങ്ങള്‍ തിരുവാതിര, ചോതി, ചതയം എന്നിവയാണ്. 9 നക്ഷത്രങ്ങളില്‍ ഈ സാധ്യത ഏറെ കുറവുള്ള മൂന്നു നക്ഷത്രങ്ങള്‍ എന്നു വേണം, പറയാന്‍.

ശാസ്താവിനേയും ശിവനേയും
ഇത്തരം ദോഷങ്ങള്‍ നീക്കാന്‍ പരിഹാരവുമുണ്ട്. ശാസ്താവിനേയും ശിവനേയും ഭജിയ്ക്കുന്നത് ഇത്തരം യോഗങ്ങള്‍ നീക്കാന്‍, ദോഷഫലം മറി കടക്കാന്‍ ഏറെ നല്ലതാണ്. ദിവസവും ശിവസ്തുതികളോ സഹസ്രനാമമോ അല്പനേരം ജപിയ്ക്കുന്നതും ഇത്തരം ദോഷങ്ങളില്‍ നിന്നും മോചനം നല്‍കും.

നടരാജ ആരാധന
നടരാജ ആരാധന ഏറെ പ്രധാനമാണ്. ഞായറാഴ്ച ദിവസം നടരാജ രൂപമുളള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും നടരാജ പൂജ നടത്തുന്നതുമെല്ലാം ഏറെ ഗുണം ചെയ്യും. അല്ലെങ്കില്‍ നടരാജ ഹോമം നടത്താം.

ഭാഗവത സപ്താഹത്തില്
ഭാഗവത സപ്താഹത്തില് പങ്കെടുക്കുന്നത് നല്ലതാണ്. ഈ സമയത്ത് ഈ ദോഷമുള്ള പെണ്‍കുട്ടികളെ രുക്മിണീ ദേവിയായും ആണ്‍കുട്ടികളെ കൃഷ്ണരൂപത്തിലും ഒരുക്കി സപ്താഹത്തില് പങ്കെടുപ്പിയ്ക്കുന്നതും ദോഷഫലം നീക്കാന്‍ സഹായിക്കും. രുക്മിണീ സ്വയംവയം കഥകളി വഴിപാടായി നടത്തുന്നതും ഇത്തരം ദോഷങ്ങളില്‍ നിന്നും മോചനവും നല്ല ഭാര്യാ ലബ്ധിയ്ക്കും നല്ലതാണ്.



Click it and Unblock the Notifications