Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
Scorpio Horoscope 2023: വൃശ്ചികം 2023 സമ്പൂര്‍ണഫലം :രാജയോഗവും സര്‍വ്വസൗഭാഗ്യവും
വൃശ്ചികം രാശിക്കാര്‍ക്ക് 2023- എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത് എന്ന് അറിയുന്നതിന് ഈ ലേഖനം നിങ്ങളെ സഹായിക്കും. കാരണം പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പുതിയ പ്രതീക്ഷകളും പ്രവചനങ്ങളും പലരും ആശ്രയിക്കും. വൃശ്ചികം രാശിയില്‍ ജനിച്ചവരെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു.

2023-ല്‍ വൃശ്ചികം രാശിക്കാര്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തിലെ വെല്ലുവിളികള്‍ ആരോഗ്യം, കുടുംബം, കരിയര്‍, സാമ്പത്തികം, ഉയര്‍ച്ച താഴ്ചകള്‍ എന്നിവയെല്ലാം മനസ്സിലാക്കാന്‍ സാധിക്കുന്നു. വൃശ്ചികം 2023-ല്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ അറിയാന്‍ വായിക്കൂ.

പൊതുഫലം
വൃശ്ചികം രാശിക്കാര്‍ക്ക് ജനുവരി 17-ന് കുംഭം രാശിയിലേക്ക് ശനി മാറുന്നു. ഇത് നിങ്ങളുടെ നാലം ഭാവം, പത്താം ഭാവം, ആറാം ഭാവം എന്നിവയില്‍ സ്വാധീനം ചെലുത്തുന്നതിന് കാരണമാകുന്നു. ഇത് കൂടാതെ നിങ്ങളുടെ രണ്ടാമത്തെയും അഞ്ചാമത്തെയും ഭാവങ്ങളുടെ അധിപനായ വ്യാഴം നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ മീനരാശിയില്‍ വര്‍ഷാരംഭത്തില്‍ ഉണ്ടായിരിക്കും. ഇത് നിങ്ങളുടെ തൊഴിലിലും ജോലിയിലും വളരെ വലിയ സ്വാധീനം ചെലുത്തുന്നു. എന്നാല്‍ ഏപ്രിലില്‍ വ്്യാഴം ആറം ഭാവത്തിലേക്ക് എത്തുമ്പോള്‍ ഗുരു ചണ്ഡാല ദോഷം രൂപപ്പെടുന്നു. വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങളുടെ ഭരണ ഗ്രഹമായ ചൊവ്വ ഏഴാം ഭാവത്തില്‍ ആയിരിക്കും. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ നല്ലതും മോശവുമായ സ്വാധീനം ചെലുത്തുന്നു. ചിലരില്‍ അനുകൂലഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

പൊതുഫലം
എന്നാല്‍ 2023-ല്‍ വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും ചെറിയ രീതിയിലുള്ള ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നുണ്ട്. ഇത് നിങ്ങളില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കുടുംബത്തില്‍ പ്രശ്‌നങ്ങളും മറ്റും വര്‍ഷം മുഴുവന്‍ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ പോലും വൃശ്ചിക മാസത്തില്‍ ഉണ്ടാവുന്നു. നിങ്ങള്‍ക്ക് വിദേശത്ത് പോവാനുള്ള അവസരങ്ങള്‍ ലഭിക്കുന്നു. ഈ സമയം വിദേശത്ത് സ്ഥിരതാമസാനുമതി ലഭിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. യാത്രകള്‍ ഏറ്റവും കൂടുതല്‍ നടത്തുന്ന ഒരു വര്‍ഷം കൂടിയായിരിക്കും. സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

മാസഫലം
ഓരോ മാസത്തിലേയും ഫലങ്ങള്‍ നമുക്ക് നോക്കാം. ജനുവരി മാസത്തില്‍ നിങ്ങള്‍ക്ക് വിവാഹ സംബന്ധമായി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമായിരിക്കും. പലപ്പോഴും ചെറിയ വെല്ലുവിളികള്‍ ജോലിയില്‍ ഉണ്ടായേക്കാം. വിദേശ യാത്രാഭാഗ്യം ഉണ്ടാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ഫെബ്രുവരി മാസത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. വീട് മാറുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ധാരാളം യാത്രകള്‍ നടത്തുന്നതിന് ശ്രദ്ധിക്കണം. മാനസിക പിരിമുറുക്കും വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നു.

മാസഫലം
മാര്‍ച്ച് മാസത്തിലേക്ക് കടക്കുന്നതോടെ ശാരീരികമായി ജാഗ്രത പാലിക്കേണ്ടതായി വരുന്നു. കാരണം അപകടങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ക്ഷമയോടെ കാത്തിരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ക്ഷമയോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കേണ്ടതാണ്. ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. ഏപ്രില്‍ മാസത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു സമയമായിരിക്കും. അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നു. തൊഴിലില്‍ മാറ്റങ്ങള്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. പഠനകാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ നിഴലിക്കുന്നു. അലസത ഒഴിവാക്കേണ്ടതാണ്.

മാസഫലം
മെയ് മാസത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ അവയില്‍ നിന്ന് രക്ഷപ്പെടുന്നതിനും നിങ്ങള്‍ക്ക് സാധഇക്കുന്നു. രാജയോഗം പോലുള്ള ഫലങ്ങള്‍ നിങ്ങളെ തേടി വരുന്ന ഒരു സമയമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കുന്നു. സ്വന്തം പ്രയത്‌നത്തിലൂടെ നിങ്ങള്‍ക്ക് മികച്ച വിജയം നേടുന്നതിന് സാധിക്കുന്നു. ഈ സമയത്ത് കുടുംബത്തില്‍ കലഹങ്ങള്‍ വര്‍ദ്ധിക്കാം. അതുകൊണ്ട് ശ്രദ്ധയോടെ ഇടപെടേണ്ടതാണ്. ജൂണ്‍ മാസത്തില്‍ ആരോഗ്യം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്കും ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിച്ചേക്കാം. ജോലിയില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നു.

മാസഫലം
ജൂലൈ മാസത്തില്‍ നിങ്ങള്‍ സംതൃപ്തരായി മുന്നോട്ട് പോവുന്നു. ഈ മാസത്തില്‍ ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പല കാര്യങ്ങളും ബഹുമാനത്തോടെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. തൊഴിലില്‍ വളര്‍ച്ചയും സാമ്പത്തിക പുരോഗതിയും ഉണ്ടാവുന്നു. ജോലി കാരണം പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഓഗസ്റ്റ് മാസത്തില്‍ നിങ്ങളുടെ കരിയറില്‍ പുരോഗതി ഉണ്ടാവുന്ന സമയമാണ്. പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. നിങ്ങളുടെ കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ സാധിക്കും. ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലാതെ പോവുന്നു.

മാസഫലം
സെപ്തംബര്‍ നല്ല പുരോഗതിയുടെ മാസമായി മാറുന്നുണ്ട് വൃശ്ചികം രാശിക്കാര്‍ക്ക്. എങ്കിലും കുടുംബത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. മാനസികമായി ഉത്കണ്ഠ അനുഭവപ്പെടുന്നതിനുള്ള സമയമാണ് ഇത്. സര്‍ക്കാര്‍ മേഖലയില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വരുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിന് മുന്‍ഗണന നല്‍കണം. ഒക്ടോബര്‍ മാസത്തില്‍ വിദേശ യാത്രക്കുള്ള സാധഅയതയുണ്ട്. വിദേശത്ത് തൊഴില്‍ അവസരവും നിങ്ങളെ തേടി വരാം. ഉറക്കപ്രശ്‌നങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. രക്തസമ്മര്‍ദ്ദത്തിന്റെ കാര്യവും ശ്രദ്ധിക്കണം.

മാസഫലം
നവംബര്‍ മാസത്തില്‍ പ്രയോജനം വര്‍ദ്ധിക്കുന്ന സമയമാണ്. എങ്കിലും ഊര്‍ജ്ജം വര്‍ദ്ധിക്കുന്ന അവസ്ഥയും നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാവുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കും. ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ബിസിനസില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടായേക്കാം. ഇതെല്ലാം അല്‍പം ശ്രദ്ധിക്കണം. ഡിസംബര്‍ മാസത്തില്‍ നിങ്ങളുടെ പല ആഗ്രഹങ്ങളും സഫലീകരിക്കപ്പെടുന്ന സമയമാണ്. ഇത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്ന മാറ്റം ഉണ്ടാവുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവുന്നു. പല വെല്ലുവിളികളേയും നിങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.

പ്രണയ ഫലം
ഈ വര്‍ഷം പ്രണയിക്കുന്ന വൃശ്ചികം രാശിക്കാര്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് 2023. നിങ്ങള്‍ വിവാഹിതനല്ലാത്ത അവസ്ഥയാണെങ്കില്‍ ഇവര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. ഇത് മാത്രമല്ല വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. അഞ്ചാം ഭാവത്തിലാണ് വ്യാഴം നില്‍ക്കുന്നതെങ്കില്‍ ഇവര്‍ക്ക് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ബന്ധം പലപ്പോഴും ശക്തമാവുന്നു. ഫെബ്രുവരി മാസത്തില്‍ പ്രണയത്തിന്റെ കാര്യത്തില്‍ ശക്തമായ സമയമായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ വളരെയധികം അനുകൂല സമയമായിരിക്കും. എന്നാല്‍ അഞ്ചാം ഭാവാധിപനായ രാഹു ചേരുന്നത് നിങ്ങളുടെ പ്രണയത്തെ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുന്നു.

കരിയര്‍ ഫലം
കരിയര്‍ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് 2023. ശനി നിങ്ങളുടെ ആറാം ഭാവത്തേയും പത്താം ഭാവത്തേയും ബാധിക്കുന്ന സമയമാണ് ഇപ്പോഴുള്ളത്. ശനിയുടെ ഈ ഭാവം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം കഠിനാധ്വാനം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നു. നിങ്ങള്‍ അച്ചടക്കത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍ മികച്ച രീതിയില്‍ ആയിരിക്കും മുന്നോട്ട് പോവുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുമെങ്കിലും ജൂണ്‍ മാസം ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ കരിയറിന് പെട്ടെന്നുള്ള ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം. ഒക്ടോബര്‍ മാസത്തില്‍ ബിസിനസില്‍ മാറ്റങ്ങള്‍ സംഭവിക്കാം.

സാമ്പത്തിക ഫലം
സാമ്പത്തിക ഫലത്തിന്റെ അടിസ്ഥാനത്തില്‍ 2023-ല്‍ നിങ്ങള്‍ക്ക് ധന കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. എന്നാല്‍ അതിന് വേണ്ടി കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നു. സാമ്പത്തികാവസ്ഥ മികച്ചരീതിയല്‍ കൊണ്ട് പോവാന്‍ ശ്രമിക്കേണ്ടതാണ്. ലഭിക്കുന്നതിനേക്കാള്‍ പണം ചിലവാകുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന് കാരണം പലപ്പോഴും രാഹുവിന്റേയും കേതുവിന്റേയും സ്ഥാനമാണ്. ഇത് പലപ്പോഴും നിങ്ങള്‍ക്ക് അനാവശ്യ ചെലവുകള്‍ കൊണ്ട് വരുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. എന്നാല്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ എത്തുമ്പോള്‍ നിങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം ലഭിക്കും. നല്ല വരുമാനം ലഭിക്കുന്ന വര്‍ഷം കൂടിയാണ് എന്നതാണ് സത്യം.

വിവാഹഫലം
വിവാഹത്തിന്റെ കാര്യത്തില്‍ 2023- വൃശ്ചികം രാശിക്കാര്‍ക്ക് മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം വര്‍ഷാരംഭത്തില്‍ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോവുന്നു. ഇത് പങ്കാളിയോടുള്ള പ്രണയം വര്‍ദ്ധിക്കുന്ന ഒരു മാസം കൂടിയായിരിക്കും. നിങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് അനുയോജ്യമായ സമയമാണ്. ഈ സമയത്ത് ചൊവ്വ ഏഴാം ഭാവത്തില്‍ ആയതിനാല്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ദാമ്പത്യത്തില്‍ പിരിമുറുക്കം സൃഷ്ടിച്ചേക്കാവുന്ന അവസ്ഥകള്‍ ഉണ്ടാവുന്നു. കേതു പന്ത്രണ്ടാം ഭാവത്തില്‍ ആയതിനാല്‍ അത് പലപ്പോഴും ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കാം.

ആരോഗ്യ ഫലം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തിന്റെ ആരംഭം ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതായിരിക്കും. പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെ കൊണ്ട് വരുന്നു. എന്നാല്‍ വര്‍ഷാരംഭത്തിന്റെ ഗ്രഹങ്ങളുടെ യോജിപ്പ് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ജനുവരി 17 ന് ശേഷം ആറാം ഭാവത്തില്‍ രാഹു നില്‍ക്കുന്നതും ആറാം ഭാവത്തില്‍ ശനിയുടെ മൂന്നാം ദൃഷ്ടി നിങ്ങളുടെ ജീവിതത്തില്‍ അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മാനസികാരോഗ്യം ശ്രദ്ധിക്കേണ്ട ഘട്ടമാണ്. ഏപ്രില്‍ 22 ന് വ്യാഴം അഞ്ചാം ഭാവത്തില്‍ പ്രവേശിക്കും.ഈ സമയം സൂര്യന്‍ കേതുവിനോടൊപ്പം ചേരുന്നു. ഇത് പലപ്പോഴും പ്രതികൂല ഫലങ്ങള്‍ നല്‍കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ഇത് പ്രതികൂല ഫലങ്ങള്‍ ആരോഗ്യത്തില്‍ ഉണ്ടാക്കുന്നു. ഈ സമയത്ത് ഉണ്ടാവുന്നു ശാരീരിക പ്രശ്‌നങ്ങളൊന്നും അവഗണിക്കരുത്. അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുക. എന്നാല്‍ ഒക്ടോബറിന് ശേഷം ആരോഗ്യം മെച്ചപ്പെടാം.

ജ്യോതിഷ പരിഹാരങ്ങള്‍
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ കുറക്കുന്നതിന് വേണ്ടി എല്ലാ ചൊവ്വാഴ്ചയും ശ്രീ ഹനുമാന്‍ ചാലിസ പാരായണം ചെയ്യുക. ഇത് കൂടാതെ ധരിക്കുന്ന വസ്ത്രങ്ങള്‍ കൂടുതലും ചുവപ്പ് നിറത്തിലുള്ളതാക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ആവശ്യമുള്ള ചൊവ്വയുമായി ബന്ധപ്പെട്ട ഏതെങ്കിലും മന്ത്രങ്ങള്‍ സ്ഥിരമായി ജപിക്കാവുന്നതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയാമെങ്കില്‍ സങ്കട മോചന സ്‌തോത്രം ചൊല്ലുക.
ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











