Scorpio Horoscope 2022: പുതുവര്‍ഷത്തില്‍ വൃശ്ചിക രാശിക്കാരുടെ സമ്പൂര്‍ണഫലം അറിയാം

വൃശ്ചികം 2022 ജ്യോതിഷഫലം വൈദിക ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, ഈ രാശിക്കാര്‍ 2022-ല്‍ പെട്ടെന്നുള്ള പല മാറ്റങ്ങളിലൂടെയും കടന്നുപോകുമെന്നാണ് പറയുന്നത്. ജോലി ചെയ്യുന്നവര്‍ക്ക് മികച്ച സാമ്പത്തിക പ്രതിഫലം ലഭിക്കുകയും അവരുടെ ചെലവ് വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്യും. വ്യാഴം ഗ്രഹം അവര്‍ക്ക് മികച്ച ഭാഗ്യം നല്‍കുന്നുണ്ട്. ശനി കാര്യങ്ങള്‍ അച്ചടക്കത്തില്‍ സൂക്ഷിക്കുകയും എല്ലാം നിയന്ത്രിക്കുകയും ചെയ്യും. വര്‍ഷത്തിന്റെ അവസാന പാദത്തില്‍, സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും കാര്യത്തില്‍ നിങ്ങള്‍ക്ക് അസാധാരണമായ ഒരു മാറ്റം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

Scorpio Horoscope 2022

നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് കുറച്ച് ഒഴിവു സമയം ലഭിക്കുമ്പോഴെല്ലാം വിശ്രമിക്കാന്‍ ശ്രമിക്കണം. വൃശ്ചിക രാശിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വിദ്യാഭ്യാസം നേടാനുള്ള അവസരം ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ സ്വപ്‌നങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. എന്തൊക്കെയാണ് വൃശ്ചികം രാശിക്കാര്‍ക്ക് ഈ വര്‍ഷം നല്‍കുന്ന ഫലങ്ങള്‍ 2022-ല്‍ എന്ന് നോക്കാം.

വര്‍ഷഫലങ്ങള്‍ ഇതെല്ലാം

വര്‍ഷഫലങ്ങള്‍ ഇതെല്ലാം

ഏപ്രില്‍ 13-ന്, വ്യാഴം അഞ്ചാം ഭാവത്തിലെ മീനരാശിയിലേക്കും, ഏപ്രില്‍ 12-ന് ആറാം ഭാവത്തിലെ മേടരാശിയിലേക്കും രാഹു സംക്രമിക്കും. ഏപ്രില്‍ 29-ന് കുംഭം രാശിയില്‍ ശനി സംക്രമിക്കും, ജൂലൈ 12-ന് ആണ് സംക്രമണം നടക്കുന്നത്. നിങ്ങളുടെ തീര്‍പ്പാക്കാത്ത എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ 2022 നിങ്ങളെ സഹായിക്കും. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാകുമ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസമുണ്ടായിരിക്കും.

വര്‍ഷഫലങ്ങള്‍ ഇതെല്ലാം

വര്‍ഷഫലങ്ങള്‍ ഇതെല്ലാം

വര്‍ഷത്തിന്റെ തുടക്കത്തില്‍, നിങ്ങള്‍ സുഖപ്രദമായ ആഡംബരജീവിതം നയിക്കുന്നതിനുള്ള യോഗമുണ്ട്. ഫെബ്രുവരിയില്‍ ഇത് വിജയത്തിന്റെ ഒരു കാലഘട്ടമായിരിക്കും, കൂടാതെ പ്രധാനപ്പെട്ടതും സ്വാധീനമുള്ളതുമായ നിരവധി ആളുകള്‍ നിങ്ങളുടെ സഹായം ആവശ്യപ്പെടുന്ന കാലം കൂടിയായിരിക്കും. ഏപ്രില്‍, മെയ് മാസങ്ങളില്‍ നിങ്ങള്‍ക്ക് അല്‍പ്പം ആത്മവിശ്വാസക്കുറവ് പല കാര്യങ്ങളിലും ഉണ്ടായേക്കാം. ഈ വര്‍ഷം പലര്‍ക്കും ധൈര്യം വളരെ കൂടുതലായിരിക്കും. നിങ്ങള്‍ പാര്‍ട്ണര്‍ഷിപ്പില്‍ ജോലി ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രണയവും വിവാഹവും നിങ്ങളില്‍ പോസിറ്റീവ് എനര്‍ജി നിറക്കുന്നു.

വര്‍ഷഫലങ്ങള്‍ ഇതെല്ലാം

വര്‍ഷഫലങ്ങള്‍ ഇതെല്ലാം

ജൂണ്‍, ജൂലൈ മാസങ്ങളില്‍, മാസത്തിന്റെ മധ്യത്തില്‍, കൂടുതല്‍ വ്യായാമം ചെയ്യാനും ആരോഗ്യകരമായ ജീവിതശൈലിക്കും നിങ്ങള്‍ക്ക് സാധ്യതയുണ്ട്. ജൂലൈയില്‍ കുടിശ്ശികയുള്ള ബില്ലുകളും വായ്പകളും അടച്ച് തീര്‍ക്കുന്നു. നിങ്ങളുടെ കരിയര്‍ പുരോഗതിക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും കുടുംബത്തില്‍ നിന്ന് ലഭിക്കുന്നു. ജോലിയില്‍ സ്ഥലംമാറ്റം നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും. ഈ വര്‍ഷം ഒരു വലിയ വിജയത്തിന് അവസാനം കാണുന്ന വര്‍ഷം കൂടിയാണ്. ബിസിനസില്‍ വര്‍ഷാവസാനം ഇവര്‍ക്ക് ലാഭമുണ്ടാവുന്നു.

വര്‍ഷഫലങ്ങള്‍ ഇതെല്ലാം

വര്‍ഷഫലങ്ങള്‍ ഇതെല്ലാം

വര്‍ഷാവസാനത്തോടെ, വൃശ്ചിക രാശിക്കാര്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം കൂടുതല്‍ ലഭിക്കുന്നു. നിങ്ങള്‍ ഏത് കാര്യത്തിനും വളരെ കൂടുതല്‍ സജീവമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്നങ്ങള്‍ ഇല്ലാത്ത സമയമായിരിക്കും എന്നതാണ് സത്യം. ശ്രദ്ധിക്കേണ്ടത് പുറത്ത് നിന്നുള്ള ഭക്ഷമം പൂര്‍ണമായും ഒഴിവാക്കുന്നതിനാണ്. സാമ്പത്തികമായയി അധികം പ്രശ്‌നമില്ലാത്ത സമയമായിരിക്കും. അപകട സാധ്യത പല ഘട്ടത്തിലും ഉണ്ട്. ഇത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എങ്കിലും മൊത്തത്തില്‍ മികച്ച ഒരു വര്‍ഷമായിരിക്കും എന്നതാണ് യാഥാര്‍ത്ഥ്യം.

പ്രണയ ജീവിതം

പ്രണയ ജീവിതം

വൃശ്ചിക രാശിക്കാര്‍ക്ക് 2022-ല്‍ സുഖകരമായ ജീവിതം ആസ്വദിക്കാം. വര്‍ഷത്തിന്റെ മധ്യത്തില്‍ ചെറിയ ചില തെറ്റിദ്ധാരണയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും പരസ്പര ധാരണയിലൂടെ അവ പരിഹരിക്കപ്പെടാം. പ്രണയത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പ്രതിബദ്ധതയുള്ള ഈ രാശിക്കാര്‍ തങ്ങളുടെ പ്രണയജീവിതം വേര്‍പിരിയലുകളില്ലാതെ ആസ്വദിക്കും, പ്രതിബദ്ധതയുള്ളവരെങ്കില്‍ പലപ്പോഴും ബന്ധം പിരിയുന്നതിനുള്ള സാധ്യതയുണ്ട്.

കരിയര്‍

കരിയര്‍

കരയറിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം വിജയം നിങ്ങളോടൊപ്പം ഉണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ മാത്രമേ സമ്പൂര്‍ണ വിജയത്തിലേക്ക് എത്തുകയുള്ളൂ. ഏപ്രിലിനു ശേഷം വ്യാഴം പത്താം ഭാവത്തില്‍ സഞ്ചരിക്കുമ്പോള്‍ കാര്യങ്ങള്‍ മെച്ചപ്പെടും. നിങ്ങളുടെ ശത്രുക്കള്‍ കാരണം ജോലിയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം; അതിനാല്‍ നിങ്ങള്‍ ജാഗ്രത പാലിക്കണം. കോര്‍പ്പറേറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വൃശ്ചിക രാശിക്കാര്‍ക്ക് ഈ വര്‍ഷം മികച്ച തൊഴില്‍ മാറ്റങ്ങള്‍ ഉണ്ടാവും. വര്‍ഷത്തിന്റെ രണ്ടാം പകുതി നിങ്ങള്‍ക്ക് ആദ്യത്തേതിനേക്കാള്‍ മികച്ചതായിരിക്കും.

 സാമ്പത്തികം

സാമ്പത്തികം

വൃശ്ചികം രാശിയുടെ 2022-ലെ സാമ്പത്തിക ജാതകത്തിന്റെ പ്രവചനം അനുസരിച്ച്, 2022-ല്‍ വരവും ചെലവും ഒരുപോലെ തന്നെയായേക്കാം. ഈ വര്‍ഷം നിങ്ങള്‍ക്ക് ധാരാളം പണം ലാഭിക്കാന്‍ കഴിഞ്ഞേക്കില്ല. അതുപോലെ തന്നെ സമ്പാദിക്കുന്നതിനും സാധിക്കില്ല. ആരോഗ്യ സംബന്ധമായ വിഷയങ്ങളിലും നിങ്ങള്‍ ചിലവുകള്‍ ചെയ്യേണ്ടി വന്നേക്കാം. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പല വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങളുടെ ബന്ധങ്ങളില്‍ ഉണ്ടാക്കും. വ്യാഴത്തിന്റെ സ്ഥാനം നിമിത്തം സമ്പത്ത് സമ്പാദിക്കാന്‍ ഈ സമയം മികച്ചതാണ്. എങ്കിലും കുടുംബത്തില്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ആരോഗ്യം

ആരോഗ്യം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് എന്തൊക്കെ ഫലങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം. ആരോഗ്യം അല്‍പം പ്രശ്‌നത്തിലാവുന്ന സമയമാണ് ഈ വര്‍ഷത്തേത്. എന്നാല്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ ഏത് പ്രശ്‌നത്തേയും നമുക്ക് പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. രാഹു ഏഴാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ അത് നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് കൂടാതെ ആശങ്കകളും ഉത്കണ്ഠയും വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇതെല്ലാം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ വേണം. പക്ഷേ പൊതുവേ അനുകൂലമായ ആരോഗ്യഫലങ്ങളാണ് നിങ്ങള്‍ക്ക് ഉണ്ടാവുന്നത്.

X
Desktop Bottom Promotion