For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷേത്രത്തിലെ മണി വെറുതെയല്ല; അറിഞ്ഞിരിക്കേണ്ട ദേവരഹസ്യം

|

എല്ലാ ഹിന്ദു ക്ഷേത്രങ്ങളിലും പ്രവേശന കവാടത്തിലോ ക്ഷേത്രത്തിനകത്തോ ലോഹമണികള്‍ ഉള്ളതായി കാണാം. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനു മുമ്പും പൂജയുടെ സമയത്തും ആരതി സമയത്തും സാധാരണയായി ഈ മണികള്‍ മുഴക്കാറുണ്ട്. ഈ മണി മുഴക്കത്തിനു പിന്നിലെ കാരണം നിങ്ങള്‍ക്കറിയാമോ? ശാസ്ത്രീയമായും ആത്മീയമായും ചില വസ്തുതകള്‍ ഇതിന് പിന്നിലുണ്ട്. ഇവ എന്തൊക്കെയെന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ.

Scientific reason behind bells in Hindu temples in Malayalam

 വിഘ്‌നേശ്വരന്റെ ഈ അവതാരത്തെ ആരാധിച്ചാല്‍ വിഘ്‌നങ്ങള്‍ പാടേ നീങ്ങും വിഘ്‌നേശ്വരന്റെ ഈ അവതാരത്തെ ആരാധിച്ചാല്‍ വിഘ്‌നങ്ങള്‍ പാടേ നീങ്ങും

പണ്ട് കാലത്ത് മിക്ക ഹിന്ദു ക്ഷേത്രങ്ങളിലും വാതിലുകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ മൃഗങ്ങളോ പക്ഷികളോ ചിലപ്പോള്‍ വീടില്ലാത്ത പാവപ്പെട്ടവരോ രാത്രിയില്‍ ക്ഷേത്രത്തില്‍ അഭയം തേടിയിരുന്നു. ഈ സമയത്താണ് ക്ഷേത്രത്തില്‍ മണികള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചത്. ഇത് കൂടാതെ പണ്ടുള്ളവര്‍ ക്ഷേത്രമണികള്‍ കേട്ട് ആളുകള്‍ അവരുടെ ദിവസം ആരംഭിക്കുകയും മണികള്‍ മുഴങ്ങിയതിനുശേഷം അത്താഴം കഴിക്കുകയും ചെയ്തിരുന്നു. മണി മുഴങ്ങുന്നതിനെ ആശ്രയിച്ച് ആളുകള്‍ സമയം കണക്കാക്കാറുണ്ടായിരുന്നു. എന്നാല്‍ ക്ഷേത്രത്തില്‍ സാധാരണ മണി സ്ഥാപിക്കുന്നതിലൂടെ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം.

പഞ്ചലോഹങ്ങള്‍

പഞ്ചലോഹങ്ങള്‍

പഞ്ച ലോഹങ്ങള്‍ കൊണ്ടാണ് മണികള്‍ സ്ഥാപിച്ചിരിക്കുന്നത്. അഞ്ച് ലോഹങ്ങളായ ചെമ്പ്, വെള്ളി, സ്വര്‍ണ്ണം, താമ്രം, ഇരുമ്പ് എന്നിവകൊണ്ടാണ് ക്ഷേത്ര മണികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് 'പഞ്ച മഹാഭൂതം: ഭൂമി, വായു, ആകാശം, ജലം, തീ' എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ദൈര്‍ഘ്യമുള്ള ശബ്ദ തരംഗങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് അവ സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങളുടെ ചുറ്റുപാടുകളില്‍ നിന്നും അകത്തുനിന്നും അകന്നുപോകാന്‍ അത് ദുരാത്മാക്കളെ സഹായിക്കുന്നു എന്നാണ് വിശ്വാസം. ഈ മണികളുടെ പ്രതിധ്വനി നമ്മുടെ ആന്തരിക ആത്മാവിനെ ഉണര്‍ത്തുകയും നെഗറ്റീവ് ചിന്തകളില്‍ നിന്ന് നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുകയും ദൈവത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഏഴ് ചക്രങ്ങളില്‍ മണിയുടെ സ്വാധീനം

ഏഴ് ചക്രങ്ങളില്‍ മണിയുടെ സ്വാധീനം

നമ്മുടെ ശരീരത്തിലെ ഏഴ് രോഗശാന്തി കേന്ദ്രങ്ങളിലോ ഏഴ് ചക്രങ്ങളിലോ സ്പര്‍ശിക്കുന്ന ക്ഷേത്ര മണികളുടെ ശബ്ദം കുറഞ്ഞത് ഏഴ് സെക്കന്‍ഡ് നീണ്ടുനില്‍ക്കും എന്നാണ് പറയപ്പെടുന്നത്. ഭഗവാന്റെ ശ്രദ്ധ നേടാനും ഭഗവാന്‍ അര്‍ച്ചനകള്‍ സ്വീകരിക്കാനും നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനും മണികള്‍ മുഴക്കുമെന്ന് പലരും വിശ്വസിക്കുന്നു. മുഴങ്ങുന്ന മണികള്‍ ക്ഷേത്രങ്ങളുടെ ആത്മീയ അന്തരീക്ഷം നിലനിര്‍ത്തുകയും വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ശാസ്ത്രീയ കാരണം എന്ത്?

ശാസ്ത്രീയ കാരണം എന്ത്?

ക്ഷേ്ത്രങ്ങളില്‍ സ്ഥാപിക്കുന്ന മണികളില്‍ നിന്ന് വരുന്ന ശബ്ദം ഇടത് വലത് തലച്ചോറിനെ ഒന്നിപ്പിക്കുന്നു. അത് നിങ്ങളെ ആത്മവിശ്വാസവും ജാഗ്രതയുമുള്ളവരും ആക്കുന്നു. ഇത് നമ്മുടെ ചിന്തകളെ ശുദ്ധീകരിക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു, അതിനാല്‍ ആത്മവിശ്വാസം, ശക്തി, ദയ, ഭക്തി തുടങ്ങിയ നിരവധി നല്ല ഗുണങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ക്ഷേത്രങ്ങളിലെ മുഴങ്ങുന്ന മണികള്‍ നമ്മുടെ ആക്രമണോത്സുകത കുറയ്ക്കുകയും സൗമ്യരാക്കുകയും ചെയ്യുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ സന്തോഷം കൊണ്ട് വരുന്നു എന്നാണ് പറയുന്നത്.

ആചാരത്തിന് പിന്നില്‍

ആചാരത്തിന് പിന്നില്‍

ഹിന്ദു സംസ്‌കാരത്തിന്റെ ഓരോ ആചാരത്തിനും പാരമ്പര്യത്തിനും ആഴത്തിലുള്ള അര്‍ത്ഥമുണ്ട്. പൂജാ ചടങ്ങുകളില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ശരീരം, മനസ്സ്, ആത്മാവ് എന്നിവക്ക് സന്തോഷവും മാനസികാരോഗ്യവും നല്‍കുന്ന കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ക്ഷേത്രങ്ങളിലും പൂജാ ചടങ്ങുകളിലും നിങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ മണിയടിക്കുന്നത് അതുകൊണ്ട് തന്നെ പ്രധാനപ്പെട്ടതാണ്. ക്ഷേത്രങ്ങളില്‍ ദൈവങ്ങളെ ആരാധിക്കുന്നതിനുമുമ്പ് അല്ലെങ്കില്‍ വീട്ടില്‍ ഒരു പൂജാ ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുമ്പ്, ദൈവത്തെയും ദേവതകളെയും വിളിക്കുന്നതിനുള്ള ഒരു അടയാളമായാണ് മണി മുഴക്കുന്നത്.

എന്തൊക്കെയാണ് ഗുണങ്ങള്‍?

എന്തൊക്കെയാണ് ഗുണങ്ങള്‍?

എന്തൊക്കെയാണ് മണിമുഴക്കുന്നതിന് പിന്നിലുള്ള ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ക്ഷേത്രങ്ങളില്‍ മണി മുഴങ്ങുന്നതിലൂടെ ഉണ്ടാകുന്ന മൂര്‍ച്ചയുള്ള ശബ്ദം നിങ്ങളുടെ ശരീരത്തിലെ ഏഴ് ചക്രങ്ങളെ സജീവമാക്കുന്നു. ഇത് കൂടാതെ തലച്ചോറിന്റെ വലത് ഇടത് ഭാഗങ്ങള്‍ തമ്മില്‍ യോജിപ്പുണ്ടാക്കുന്നു, അങ്ങനെ അവയ്ക്കിടയില്‍ ഐക്യംമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ശബ്ദം ദൈവങ്ങളുടെ തത്വം നിലനിര്‍ത്തുകയും ദുഷ്ടശക്തികളെ അകറ്റുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

 എന്തൊക്കെയാണ് ഗുണങ്ങള്‍?

എന്തൊക്കെയാണ് ഗുണങ്ങള്‍?

ശരീരത്തിനുള്ളിലെ എല്ലാ നെഗറ്റീവ് ചിന്തകളും നിഷേധാത്മകതയും നീക്കം ചെയ്യുന്നതിനും മണി മുഴങ്ങുന്നതിലൂടെ സാധിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ശ്രദ്ധ വര്‍ദ്ധിക്കുകയും ഏകാഗ്രതക്ക് സഹായിക്കുകയും ചെയ്യുന്നു. ശബ്ദം ചെവികളെ ശാന്തമാക്കുകയും മനസ്സിനെയും ആത്മാവിനെയും ശാന്തമാക്കുകയും ചെയ്യുന്നു, അങ്ങനെ നമുക്ക് ആശ്വാസവും ഉന്മേഷവും വര്‍ദ്ധിക്കുന്നുണ്ട്. ഇത് കൂടാതെ വിശ്വാസങ്ങളില്‍ ഉറച്ച് കൂടുതല്‍ മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

Read more about: temple ക്ഷേത്രം
English summary

Scientific Reason Behind Bells in Hindu Temples in Malayalam

Here we are talking about the about the Scientific reason behind bells in hindu temples in malayalam. Take a look.
X
Desktop Bottom Promotion