Latest Updates
-
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്!
ദുരനുഭവങ്ങള്‍ ജീവിതത്തെ അലട്ടില്ല; ഇന്നത്തെ ദിവസം ഗണേശപ്രീതിക്ക് ഇത് ചെയ്യൂ
എല്ലാ മാസവും ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി തിഥിയിലാണ് വിനായക ചതുര്‍ത്ഥി വ്രതം ആചരിക്കുന്നത്. വിനായക ചതുര്‍ത്ഥി ദിനം ഗണപതിക്ക് സമര്‍പ്പിച്ചിരിക്കുന്നു. ഗൗരീപുത്രനായ ഗണേശനെയാണ് ഈ ദിവസം ആരാധിക്കുന്നത്. ഇപ്പോള്‍ നിലവില്‍ ശ്രാവണ മാസം നടക്കുകയാണ്. ജൂലൈ 18 മുതല്‍ അധിക മാസവും ആരംഭിച്ചു. ജൂലൈ 21ന് അധിക മാസത്തിലാണ് ശ്രാവണത്തിലെ ആദ്യത്തെ വിനായക ചതുര്‍ത്ഥി.
ഈ ദിവസം ചില ശുഭയോഗഹങ്ങളും രൂപപ്പെടുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ഈ ദിവസം നിങ്ങള്‍ വ്രതമെടുക്കുകയും ഗണേശനെ ആരാധിക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങള്‍ക്ക് ഗണപതിയുടെ അനുഗ്രഹം ലഭിക്കുന്നതായിരിക്കും. കൂടാതെ ഈ ദിനം ചില പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും കൈവരുത്തുന്നതായിരിക്കും. ശ്രാവണ വിനായക ചതുര്‍ത്ഥിയില്‍ ഗണേശനെ പ്രീതിപ്പെടുത്താനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇതാ.

ദര്‍ഭപുല്ല്
ഈ ദിവസത്തെ ആരാധനയില്‍ ഗണപതിക്ക് ദര്‍ഭപുല്ല് മാല സമര്‍പ്പിക്കുക. നെയ്യും ശര്‍ക്കരയും സമര്‍പ്പിക്കുക. പണം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുക. ഈ നെയ്യും ശര്‍ക്കരയും പൂജയ്ക്കുശേഷം പശുവിന് കൊടുക്കുക. അഞ്ച് വിനായക ചതുര്‍ത്ഥി ദിവസങ്ങളില്‍ ഇതുപോലെ ചെയ്താല്‍ ഫലം ലഭിക്കുന്നതായിരിക്കും.
ലഡ്ഡു
ഗണപതിയുടെ മുന്നില്‍ നാല് തിരിയിട്ട വിളക്ക് കത്തിക്കുക. ഇതുകൂടാതെ, ഈ ദിവസത്തെ ആരാധനയില്‍ ലഡു ഉള്‍പ്പെടുത്തുക. പൂജിച്ചതിന് ശേഷം ഒരു ലഡ്ഡു സ്വയം കഴിക്കുകയും മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുക. ഇതുകൂടാതെ സൂര്യനാരായണ ഭഗവാന്റെ സൂര്യാഷ്ടകം 3 തവണ ചൊല്ലുക.
മോദകം
നിങ്ങളുടെ കുട്ടികളെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ ഈ ദിവസത്തെ ആരാധനയില്‍ ഗണപതിക്ക് അഞ്ച് മോദകങ്ങളും അഞ്ച് ചുവന്ന റോസാപ്പൂക്കളും ദര്‍ഭപ്പുല്ലും സമര്‍പ്പിക്കുക. നെയ്യ് വിളക്ക് കത്തിക്കുക. ആരാധനയ്ക്ക് ശേഷം, നിങ്ങളുടെ കുട്ടിക്ക് ഒരു മോദകം പ്രസാദമായി നല്‍കുകയും ബാക്കിയുള്ള മോദകം മറ്റ് കുട്ടികള്‍ക്കോ ആവശ്യക്കാര്‍ക്കോ വിതരണം ചെയ്യുകയും ചെയ്യുക.

അഭിഷേകം
വിനായക ചതുര്‍ത്ഥി ദിനത്തില്‍ ഗണപതിക്ക് അഭിഷേകം നടത്തുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ഗണപതിയെ ആരാധിച്ചാല്‍ ധാരാളം ഗുണങ്ങളുണ്ട്. ഗണപതിയെ ആരാധിച്ച ശേഷം ഗണപതി അഥര്‍വശീര്‍ഷം ചൊല്ലുക.
ഗണേശയന്ത്രം
ഗണേശ യന്ത്രം വളരെ അത്ഭുതകരമായ ഒരു ഉപകരണമാണ്. വിനായക ചതുര്‍ത്ഥി ദിനത്തില്‍ ഈ യന്ത്രം വീട്ടില്‍ സ്ഥാപിച്ച് പൂജിക്കുന്നത് നിങ്ങള്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഒരു തരത്തിലുള്ള നെഗറ്റിവിറ്റിയും വീട്ടില്‍ പ്രവേശിക്കില്ല.
സാമ്പത്തികപ്രശ്നം നീങ്ങാന്‍
നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടെങ്കില്‍, ചതുര്‍ത്ഥി ദിനത്തില്‍ ഗണപതിക്ക് ശര്‍ക്കരയും ശുദ്ധമായ നെയ്യും സമര്‍പ്പിക്കുക. എന്നിട്ട് പ്രസാദം പശുവിനു കൊടുക്കുക. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഈ പ്രതിവിധി പ്രയോജനകരമാണ്.
ആഗ്രഹസാഫല്യത്തിന്
വിനായക ചതുര്‍ത്ഥി നാളില്‍ ഗണപതി ക്ഷേത്രത്തില്‍ പോയി 21 ശര്‍ക്കര ഉണ്ടകളും ദര്‍ഭ പുല്ലും ദാനം ചെയ്യുക. ഈ പ്രതിവിധി നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു.

ഷമി ഇല
ഷമി ഇലകള്‍ ഗണപതിക്ക് വളരെ പ്രിയപ്പെട്ടതാണ്. അതിനാല്‍, സന്തോഷവും ഐശ്വര്യവും ലഭിക്കുന്നതിന് വിനായക ചതുര്‍ത്ഥി ദിനത്തില്‍ ഗണപതി പൂജയ്ക്കിടെ ഷമി ഇലകള്‍ സമര്‍പ്പിക്കുക. ഇതോടൊപ്പം ഷമിയുടെ ഓരോ ഇലയും ഭോലേനാഥിനും ശനിദേവനും സമര്‍പ്പിക്കുക. ഇതോടെ ശനിദേവന്റെയും ഭോലേനാഥിന്റെയും കൃപയും നിങ്ങള്‍ക്കൊപ്പം നിലനില്ക്കും.
വിനായക ചതുര്‍ത്ഥി പൂജാരീതി
വിനായക ചതുര്‍ത്ഥി നാളില്‍ രാവിലെ കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് ഗണപതിയുടെ മുന്നില്‍ പ്രാര്‍ത്ഥിക്കുക. ഗണപതിയുടെ വിഗ്രഹത്തില്‍ ജലാഭിഷേകം നടത്തുക. ചന്ദന തിലകം പുരട്ടുക. വസ്ത്രം, കുങ്കുമം, ചന്ദനത്തിരി, വിളക്ക്, ചുവന്ന പുഷ്പം, വെറ്റില മുതലായവ സമര്‍പ്പിക്കുക. ഗണപതിയുടെ അനുഗ്രഹം ലഭിക്കാന്‍, വിനായക ചതുര്‍ത്ഥി നാളില്‍ മോദകമോ ലഡ്ഡുവോ സമര്‍പ്പിച്ച് ദര്‍ഭപുല്ല് നിവേദിക്കുക.



Click it and Unblock the Notifications
