Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
ഭാഗ്യദിനമെന്നാല് ഇതാണ്, ശുഭയോഗങ്ങളുള്ള അപൂര്വ്വ ദിനം; ഇന്ന് ശിവകൃപ കൂടെയുള്ള 5 രാശി
ഓഗസ്റ്റ് 14 തിങ്കളാഴ്ച ദിവസം ശ്രാവണ മാസത്തിലെ അവസാന സോമവാര വ്രതവും ശ്രാവണ ശിവരാത്രിയും ആഘോഷിക്കുന്നു. ഇതോടൊപ്പം, സര്വാര്ത്ത സിദ്ധി എന്ന ഒരു ശുഭകരമായ യോഗയും രൂപപ്പെടുന്നുണ്ട്. അതിനാല്ത്തന്നെ ഈ ദിവസം വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. ഗ്രഹങ്ങളുടേയും രാശികളുടേയും ശുഭഫലം മൂലം തിങ്കളാഴ്ച ദിവസം ചില രാശിക്കാര്ക്ക് വളരെ ഗുണകരമായിരിക്കും.
ശുഭയോഗങ്ങള് നിറഞ്ഞ ഈ ദിവസം പരമശിവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കാന് പോകുന്ന ചില രാശിക്കാരുണ്ട്. ഇവര്ക്ക് ജീവിതത്തില് ഒന്നിനും ഒരു കുറവും ഉണ്ടാകില്ല. തിങ്കളാഴ്ച ദിവസം പരമേശ്വരന് നേരിട്ട് അനുഗ്രഹിക്കുന്ന 5 രാശിക്കാര് ഇവരാണ്.

മിഥുനം
ഓഗസ്റ്റ് 14 മിഥുന രാശിക്കാര്ക്ക് വളരെ ശുഭകരവും ഫലദായകവുമാണ്. വിദേശത്ത് പഠിക്കാനോ ജോലി നേടാനോ ആഗ്രഹിക്കുന്നവര്ക്ക് ദിവസം വളരെ അനുകൂലമാണ്. വിദ്യാര്ത്ഥികളുടെ ആത്മവിശ്വാസം വളരും. അതുവഴി പരീക്ഷയില് മികച്ച ഫലം നേടാന് കഴിയും. മിഥുന രാശിക്കാര് ഏതെങ്കിലും നിക്ഷേപത്തിനായി പദ്ധതിയിടുകയാണെങ്കില്, ഭാവിയില് നിങ്ങള്ക്ക് നല്ല ലാഭം ലഭിക്കും.
ബിസിനസുകാരുടെ മുടങ്ങിക്കിടക്കുന്ന പ്രവൃത്തികളും പൂര്ത്തിയാകും. ജോലിയുള്ളവര്ക്ക് സഹപ്രവര്ത്തകരുടെ പിന്തുണ ലഭിക്കും. പുതിയ സ്ഥലങ്ങളില് നിന്ന് നല്ല ജോലി ഓഫറുകളും ലഭിക്കും. അവിവാഹിതരായവര്ക്ക് ചില ശുഭവാര്ത്തകള് ലഭിക്കും.
കര്ക്കടകം
കര്ക്കടക രാശിക്കാര്ക്ക് ഈ തിങ്കളാഴ്ച വളരെ ഗുണകരമാണ്. വ്യക്തിപരവും തൊഴില്പരവുമായ ജീവിതത്തില് നിങ്ങള്ക്ക് വലിയ പ്രയോജനം നേടാനാകും. ശക്തമായ ഭാവിക്ക് വഴിയൊരുക്കും. സഹോദരങ്ങള്ക്കൊപ്പം ഒരു ബിസിനസ്സ് ആരംഭിക്കാന് ആഗ്രഹിക്കുന്നുവെങ്കില്, ഇന്ന് വളരെ അനുകൂലമായിരിക്കും, ഭാവിയില് നല്ല ലാഭം ഉണ്ടാകും. കര്ക്കടക രാശിക്കാര്ക്ക് വിട്ടുമാറാത്ത രോഗങ്ങളില് നിന്ന് മോചനം ലഭിക്കും. മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. ജോലിക്കായി ശ്രമിക്കുന്നവര്ക്ക് വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും.

കന്നി
കന്നി രാശിക്കാര്ക്ക് ഇന്നത്തെ ദിവസം ശുഭകരമായ ഫലങ്ങള് ലഭിക്കും. ബിസിനസ്സില് നല്ല ലാഭത്തിന് സാധ്യതയുണ്ട്, ഒന്നില് കൂടുതല് ബിസിനസ്സ് ചെയ്യാനുള്ള അവസരമുണ്ടാകും. ഭാഗ്യത്തിന്റെ പിന്ബലത്താല് മുടങ്ങിക്കിടന്ന ജോലികള് പുനരാരംഭിക്കാനാകും. നിങ്ങള്ക്ക് ഇന്ന് ആശ്വാസം ലഭിക്കും. ബിസിനസ് ചെയ്യുന്നവര്ക്ക് പരമശിവന്റെ അനുഗ്രഹം ലഭിക്കും. വിദേശത്ത് ബിസിനസ്സ് സ്ഥാപിക്കാന് ആഗ്രഹിക്കുന്നവര്ക്ക് തടസ്സങ്ങള് നീങ്ങും. ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട് ഈ ദിവസം നല്ലതായിരിക്കും. പങ്കാളിയുടെ പിന്തുണയോടെ നിങ്ങളുടെ പല പ്രശ്നങ്ങളും പരിഹരിക്കും.
വൃശ്ചികം
വൃശ്ചിക രാശിക്കാര്ക്ക് ഇന്ന് അനുകൂല ഫലങ്ങള് ലഭിക്കും. പുരോഗതിക്കുള്ള നിരവധി അവസരങ്ങള് ലഭിക്കും. കുടുംബബന്ധം ശക്തിപ്പെടുത്തും. കുടുംബാംഗങ്ങള്ക്കൊപ്പം നിങ്ങള്ക്ക് ഒരു യാത്ര പോകാനാകും. വിവാഹിതര്ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. ഇണയുമായി നല്ല സമയം ചെലവഴിക്കും. സന്താനങ്ങളുടെ പുരോഗതിയില് മനസ്സ് സന്തോഷിക്കും. നിങ്ങളുടെ മനസ്സിന്റെ ക്ഷീണം കുറയും.
മീനം
ഇന്ന് മീനരാശിക്കാര്ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. മീനരാശിക്കാര്ക്ക് പണം ലാഭിക്കാന് അവസരം ലഭിക്കും. വീട്ടില് നല്ല അന്തരീക്ഷം നിലനില്ക്കും. അകന്നു നില്ക്കുന്ന ചില അംഗങ്ങള് വീട്ടില് വന്നേക്കാം. പ്രണയജീവിതത്തില് ഫലം സന്തോഷപ്രദമായിരിക്കും. ബന്ധങ്ങളില് ഐക്യം നിലനിര്ത്തുന്നതില് വിജയിക്കും. മീനം രാശിക്കാര്ക്ക് ഇന്ന് കര്മ്മരംഗത്ത് നല്ല പുരോഗതി ഉണ്ടാകും. ശിവന്റെ കൃപയാല് വിദേശത്തേക്ക് പോകാനുള്ള പദ്ധതികളും വിജയിക്കും. ദമ്പതികള്ക്കിടയില് നിലനില്ക്കുന്ന തെറ്റിദ്ധാരണകള് നീങ്ങുകയും ബന്ധം ശക്തമാവുകയും ചെയ്യും.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
