Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
നീതിദേവന്റെ കൃപാകടാക്ഷം; ശനി പ്രദോഷത്തില്‍ ശനിയുടെ ശുഭദൃഷ്ടി ജീവിതം മാറ്റുന്ന 3 രാശിക്കാര്‍
ജ്യോതിഷത്തിലെ ഒരു പ്രധാന ഗ്രഹമാണ് ശനി. എപ്പോഴും ശനിയെ ദോഷഫലങ്ങള്‍ മാത്രം നല്കുന്ന ഒരു ഗ്രഹമായിട്ടാണ് മിക്കവരും കാണുന്നത്. എന്നാല്‍ അങ്ങനെയല്ല. നീതിയുടെ ദേവനാണ് ശനിദേവന്. ഒരു വ്യക്തിക്ക് അവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് ശനിദേവന് ഫലങ്ങള്‍ നല്കുന്നു. സല്‍പ്രവൃത്തി ചെയ്യുന്നവര്‍ക്ക് നല്ല ഫലങ്ങളും ദുഷ്പ്രവൃത്തി ചെയ്യുന്നവര്‍ക്ക് ശിക്ഷയും നല്കുന്നു. ജ്യോതിഷ പ്രകാരം ശനിയാഴ്ച ശനി ദേവന്റെ ദിവസമാണ്. ഹിന്ദു കലണ്ടര്‍ പ്രകാരം ഇപ്പോള്‍ ശ്രാവണ മാസമാണ്. ഈ മാസത്തിലെ ശനിയാഴ്ചകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
ശ്രാവണ മാസത്തിലെ രണ്ടാം ശനിയാഴ്ച ജൂലൈ 15നാണ്. ഈ ദിവസം ശ്രാവണ ശനി പ്രദോഷ വ്രതമായും ആചരിക്കും. ശനി ദേവന് സമര്‍പ്പിച്ചിരിക്കുന്ന ശനിയാഴ്ച ചില രാശിക്കാര്‍ക്ക് വളരെ പ്രത്യേകതയുള്ളതാണ്. ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും. സമ്പത്തും ഐശ്വര്യവും ലഭിക്കും. മൂന്ന് രാശിക്ക് ശനിദേവന്റെ പ്രത്യേക കൃപ നിലനില്ക്കും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം
ബിസിനസ്സ് ലാഭമുണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. സുഹൃത്തുക്കളെ കാണാനും പഴയകാല ഓര്‍മ്മകള്‍ പുതുക്കാനുമാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനാകും. അമ്മയുമായി തര്‍ക്കങ്ങള്‍ ഒഴിവാക്കുക. ഇന്ന് ജോലിസ്ഥലത്ത് തര്‍ക്കങ്ങളോ വഴക്കുകളോ ഒഴിവാക്കുക. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം വളരും.
മിഥുനം
ജോലിയില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കും. നിങ്ങളുടെ സാന്നിദ്ധ്യം കുടുംബത്തില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കുകയും എല്ലാവരും നിങ്ങളുമായി ഇണക്കത്തിലാകുകയും ചെയ്യും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം, അത് ഭാവിയില്‍ ലാഭകരമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം സന്തോഷകരമായിരിക്കും. നിങ്ങള്‍ക്ക് ഒരു യാത്ര പോകാനും അവസരം ലഭിക്കും.

കന്നി
വാഹനമോ വീടോ വസ്തുവോ വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍ ഇന്ന് ശുഭകരമായ ദിവസമാണ്. ഈ ദിവസം നിങ്ങള്‍ക്ക് വളരെ അനുകൂലമാണ്. പുതിയതായി എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുവെങ്കില്‍ ഇന്നത്തെ ദിവസം അനുയോജ്യമാണ്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കും. ജോലിസ്ഥലത്ത് ഉത്തരവാദിത്തങ്ങള്‍ നിങ്ങള്‍ നന്നായി നിര്‍വഹിക്കും.
ശനി പ്രദോഷ വ്രതത്തിന്റെ ഗുണഫലം
പ്രദോഷ വ്രതത്തിന് വിവിധ ദിവസങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത പ്രാധാന്യമുണ്ട്. ഈ വ്രതം ആചരിക്കുന്ന ദിവസം അനുസരിച്ച് അതിന്റെ പേരും പ്രാധാന്യവും കൂടുതല്‍ വര്‍ദ്ധിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ വ്രതം വളരെ ശുഭകരവും ഗുണകരവുമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ശിവനെ ആരാധിക്കുന്നത് നിങ്ങളുടെ എല്ലാ വിഷമതകളും അകറ്റുന്നു. ത്രയോദശി രാത്രിയുടെ ആദ്യപാദത്തില്‍ നിവേദ്യവുമായി ശിവവിഗ്രഹ ദര്‍ശനം നടത്തുന്നയാള്‍ക്ക് ജീവിതത്തില്‍ സന്തോഷം ലഭിക്കുമെന്ന് പറയപ്പെടുന്നു.

ശനിദോഷം നീങ്ങുന്നു
ശ്രാവണ മാസത്തില്‍ പ്രദോഷ വ്രതം ആചരിക്കുന്നത് വളരെ ശുഭകരമാണ്. ഇതിലൂടെ ശിവന്റെ പ്രത്യേക കൃപ നിങ്ങളില്‍ നിലനില്ക്കുന്നു. ശിവരാത്രി പ്രദോഷത്തോടൊപ്പം ശനിയാഴ്ചയും വന്നാല്‍, അന്നേ ദിവസം പൂജിക്കുന്നത് സന്താന ഗുണം നല്‍കും. ജാതകത്തില്‍ ശനിയുടെ ഏഴരശനി, കണ്ടകശനി എന്നിവയുള്ളവര്‍ ഈ ദിവസം ശിവനെ ആരാധിക്കണം. ഇങ്ങനെ ചെയ്താല്‍ ശനിയുടെ ദോഷഫലം കുറയുന്നതായിരിക്കും.
നിഴല്‍ ദാനം
ശനി പ്രദോഷ ദിനത്തില്‍ നിഴല്‍ ദാനം ചെയ്യുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. അതുകൊണ്ട്, ശനി പ്രദോഷ വ്രത നാളില്‍ ഒരു പാത്രത്തില്‍ കടുകെണ്ണ പുരട്ടി അതില്‍ നിങ്ങളുടെ നിഴല്‍ കാണുകയും ഈ എണ്ണ ശനി ക്ഷേത്രത്തില്‍ ദാനം ചെയ്യുകയും ചെയ്യുക. എണ്ണ ദാനം ചെയ്യുമ്പോള്‍ അതില്‍ ഒരു രൂപ നാണയം ഇടുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

