Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ശ്രാവണത്തിലെ ആദ്യ പ്രദോഷ വ്രതം; ശനിദോഷമുക്തി ഉറപ്പ് നല്‍കും പരിഹാര മാര്‍ഗ്ഗങ്ങള്‍
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ മാസത്തിലെയും കൃഷ്ണ ത്രയോദശി തീയതിയിലും ശുക്ല പക്ഷ തിഥിയിലും പ്രദോഷ വ്രതം ആചരിക്കുന്നു. ശിവനെ ആരാധിക്കുന്ന ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ, ഒരു വ്യക്തിയുടെ എല്ലാ പ്രതിസന്ധികളും നീക്കാന്‍ സഹായിക്കും. ജീവിതത്തില്‍ സന്തോഷം കൈവരും. ശ്രാവണ മാസത്തില്‍ വരുന്ന പ്രദോഷ വ്രതത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി തീയതിയിലാണ് ശ്രാവണ മാസത്തിലെ ആദ്യ പ്രദോഷ വ്രതം ആചരിക്കുന്നത്. ഇത് വരുന്നത് ജൂലൈ 15നാണ്.
ശനിയാഴ്ച വരുന്നതിനാല്‍ ഇതിനെ ശനി പ്രദോഷ വ്രതം എന്ന് വിളിക്കുന്നു. ഈ ദിവസം ശിവനെ ആരാധിക്കുന്നതിനൊപ്പം ശനിദേവനെയും ആരാധിക്കണം. ജാതകത്തില്‍ ശനിദോഷമുണ്ടെങ്കില്‍, ശനി പ്രദോഷ വ്രത ദിവസം ചില പരിഹാരങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ശനിദോഷം അകറ്റാനും ജീവിതത്തില്‍ സന്തോഷം കൈവരാനുമായി ശനി പ്രദോഷ വ്രത നാളില്‍ ചെയ്യേണ്ട ചില പരിഹാരങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ആല്‍മര ആരാധന
ശനി പ്രദോഷ വ്രത നാളില്‍ രാവിലെ ആല്മരത്തിന് വെള്ളം സമര്‍പ്പിച്ച് അഞ്ച് തരം മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കുക. വൈകുന്നേരം അഞ്ച് നെയ്വിളക്കുകള്‍ കത്തിച്ച് 7 തവണ ആല്‍മരത്തെ പ്രദക്ഷിണം ചെയ്യുക. ഈ പ്രതിവിധിയിലൂടെ, ശനിദോഷം മൂലം നിങ്ങളുടെ ജോലിയില്‍ വന്നിരുന്ന തടസ്സങ്ങള്‍ മാറുമെന്നാണ് വിശ്വാസം.
കുതിരലാടം
ശനി പ്രദോഷ വ്രത നാളില്‍ വീടിന്റെ കവാടത്തില്‍ കുതിരലാടം വയ്ക്കുക. ഇത് ചെയ്യുന്നതിലൂടെ, ബിസിനസ്സില്‍ പുരോഗതി ഉണ്ടാകും. വീട്ടില്‍ സന്തോഷവും സമൃദ്ധിയും വരും.
ഉഴുന്ന് ദാനം
ശനിദോഷവും സാമ്പത്തിക പ്രശ്നങ്ങളും അകറ്റാനായി ശനി പ്രദോഷ വ്രത നാളില്‍ ശനി ക്ഷേത്രത്തില്‍ ഉഴുന്ന് ദാനം ചെയ്യുക.

കൂവള ഇല
കഠിനാധ്വാനത്തിന് ശേഷവും നിങ്ങള്‍ക്ക് ജോലിയില്‍ വിജയം ലഭിക്കുന്നില്ലെങ്കില്‍, ശനി പ്രദോഷ നാളില്‍ ശിവലിംഗത്തില്‍ 21 കൂവള ഇലകള്‍ ഓരോന്നായി സമര്‍പ്പിക്കുക. ജലാഭിഷേകം നടത്തുക, തുടര്‍ന്ന് ശിവ ചാലിസ പാരായണം ചെയ്യുക. ശിവലിംഗത്തെ ആരാധിക്കുമ്പോള്‍, ഷമി ഇലകളും കറുത്ത എള്ളും കൂവള ഇലയ്ക്കൊപ്പം സമര്‍പ്പിക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ ശനി മഹാദശയുടെ ഫലവും കുറയുന്നു.
വിവാഹം നടക്കാന്‍
ഈ ദിവസം ശിവനെ അഭിഷേകം ചെയ്താല്‍ മോക്ഷം ലഭിക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ ഈ ദിവസം വ്രതമെടുത്ത് ശിവനെ പൂജിച്ചാല്‍ ആഗ്രഹിച്ച വരനെ ലഭിക്കുകയും ഉയര്‍ന്ന കുടുംബത്തില്‍ വിവാഹം കഴിക്കുകയും ചെയ്യും.
നിഴല്‍ ദാനം ചെയ്യുക
ശനി പ്രദോഷ ദിനത്തില്‍ നിഴല്‍ ദാനം ചെയ്യുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. അതുകൊണ്ട്, ശനി പ്രദോഷ വ്രത നാളില്‍ ഒരു പാത്രത്തില്‍ കടുകെണ്ണ പുരട്ടി അതില്‍ നിങ്ങളുടെ നിഴല്‍ കാണുകയും ഈ എണ്ണ ശനി ക്ഷേത്രത്തില്‍ ദാനം ചെയ്യുകയും ചെയ്യുക. എണ്ണ ദാനം ചെയ്യുമ്പോള്‍ അതില്‍ ഒരു രൂപ നാണയം ഇടുക.

ശിവാരാധന
ശനി പ്രദോഷ വ്രത നാളില്‍ അരി, ചന്ദനം, കൂവള ഇല, പാല്, ഗംഗാജലം എന്നിവകൊണ്ട് ശിവനെ ആരാധിക്കുക. ഇത് മഹാദേവന്റെ അനുഗ്രഹം നല്‍കുകയും നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടുകയും ചെയ്യുന്നു.
കറുത്ത നായക്ക് ഭക്ഷണം നല്‍കുക
ബിസിനസ്സില്‍ അടിക്കടി നിങ്ങള്‍ പരാജയം നേരിടുന്നുണ്ടെങ്കില്‍, ശനി പ്രദോഷ വ്രതത്തില്‍ കറുത്ത നായയ്ക്ക് മധുര ഭക്ഷണം നല്‍കുക. ഈ പ്രതിവിധി ചെയ്താല്‍ നിങ്ങളുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും. ബിസിനസ് കുതിച്ചുയരും.
ദാനം ചെയ്യുക
ശനി പ്രദോഷ വ്രത നാളില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ദാനം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും നിലനില്ക്കും
കടുകെണ്ണ
ശനി പ്രദോഷ വ്രത ദിനത്തില്‍, ശിവനോടൊപ്പം ശനി ദേവന്റെ ആരാധനയ്ക്കും പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം ശിവന് ജലാഭിഷേകത്തോടൊപ്പം ശനിദേവന് കടുകെണ്ണയും അര്‍പ്പിച്ചാല്‍ ശനിദേവന്റെ അനുഗ്രഹം ലഭിക്കുന്നതായിരിക്കും.
ശനി സ്തോത്രം
ശനി പ്രദോഷ വ്രത ദിവസം, ശനി ദേവനെയും ശിവനെയും ആരാധിക്കുന്നതോടൊപ്പം, ശനി സ്തോത്രവും ചൊല്ലണം. ഇതിലൂടെ ശനിദോഷം അകറ്റാനാകും.



Click it and Unblock the Notifications

