Latest Updates
-
മഴക്കാലത്ത് വീടിന്റെ മുൻവാതിൽ ഇങ്ങനെ മാറ്റിയാൽ ഐശ്വര്യം തേടിയെത്തും; മംഗള ഗൗരി പൂജയ്ക്ക് ഒരുങ്ങാം -
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ
പുത്രഭാഗ്യവും, ദീര്‍ഘായുസ്സും; ശുഭയോഗങ്ങളോടെ ശ്രാവണ പുത്രദ ഏകാദശി; വ്രതരീതിയും പ്രാധാന്യവും
ഹിന്ദുമതത്തില്‍, ഏകാദശി ദിനം വളരെ പവിത്രമായി കണക്കാക്കുന്നു. ഒരു വര്‍ഷത്തില്‍ ആകെ 24 ഏകാദശികള്‍ വരുന്നുണ്ട്. എന്നാല്‍ അധികമാസം വരുമ്പോള്‍ അവയുടെ എണ്ണം 26 ആയി വര്‍ദ്ധിക്കും. കഴിഞ്ഞ ജൂലൈ 18 മുതല്‍ ഓഗസ്ത് 16 വരെ, അധികമാസം ഉണ്ടായിരുന്നു. അതില്‍ ശുക്ല പക്ഷത്തിന്റെയും കൃഷ്ണ പക്ഷത്തിന്റെയും ഏകാദശി തിഥിയില്‍ പുരുഷോത്തമ ഏകാദശി ആഘോഷിച്ചു. ഇപ്പോള്‍ ശ്രാവണമാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥിയില്‍ പുത്രദ ഏകാദശി വ്രതം ആചരിക്കുന്നു. പവിത്ര ഏകാദശി എന്നും ഇത് അറിയപ്പെടുന്നു.
ഈ ഏകാദശിയുടെ മഹത്തായ പ്രാധാന്യം പുരാണഗ്രന്ഥങ്ങളില് പറഞ്ഞിട്ടുണ്ട്. പുത്രദ ഏകാദശി വര്‍ഷത്തില്‍ രണ്ടുതവണ വരുന്നുണ്ട്. ഒന്ന് ശ്രാവണ മാസത്തിലെ ശുക്ലപക്ഷത്തിലും മറ്റൊന്ന് പൗഷമാസത്തിലെ ശുക്ലപക്ഷത്തിലും. ഈ രണ്ട് ഏകാദശികള്‍ക്കും തുല്യ പ്രാധാന്യമുണ്ട്. വിശ്വാസമനുസരിച്ച്, പുത്രദ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ, കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് സന്താനഭാഗ്യം ലഭിക്കുന്നു.

സന്താനങ്ങളുടെ ദീര്‍ഘായുസ്സിനും സന്തോഷകരമായ ജീവിതത്തിനും വേണ്ടി മാതാപിതാക്കള്‍ക്ക് ഈ വ്രതം ആചരിക്കാവുന്നതാണ്. ഇതുകൂടാതെ, സമ്പത്ത്, സ്വര്‍ഗ്ഗവാസം, മോക്ഷം എന്നിവയെല്ലാം നേടിത്തരാനും ഈ ഏകാദശി നിങ്ങളെ സഹായിക്കുന്നു. പുത്രദ ഏകാദശിയുടെ ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും അറിയാന്‍ ലേഖനം വായിക്കൂ.
ശ്രാവണ പുത്രദ ഏകാദശി 2023
ഇത്തവണ ശ്രാവണ പുത്രദ ഏകാദശി വരുന്നത് ഓഗസ്റ്റ് 27 ഞായറാഴ്ചയാണ്. ഈ വ്രതാനുഷ്ഠാനം എല്ലാ വ്രതങ്ങളിലും ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. അതിന്റെ പ്രഭാവത്താല്‍ ഒരു വ്യക്തിയുടെ മുന്ജന്മ പാപങ്ങള്‍ വരെ നശിക്കുകയും ലോകത്തിലെ എല്ലാ സുഖങ്ങളും ആസ്വദിച്ച് അവര്‍ സ്വര്‍ഗത്തിലേക്ക് പോകുകയും ചെയ്യുന്നു. ഇത്തവണ ശ്രാവണ പുത്രദ ഏകാദശി ദിനത്തില്‍ 5 മംഗളകരമായ യോഗങ്ങളുടെ സംയോജനമാണ് നടക്കുന്നത്. അതിനാല്‍ ഈ ദിവസത്തിന്റെ പ്രാധാന്യവും വര്‍ദ്ധിക്കുന്നുണ്ട്.
പുത്രദ ഏകാദശി ശുഭയോഗങ്ങള്‍
ഏകാദശി ദിനത്തില്‍ 5 അപൂര്‍വ യോഗകളുടെ സംയോജനമുണ്ടാകും. പ്രീതി യോഗം, ആയുഷ്മാന്‍ യോഗം, രവി യോഗം, സര്‍വാര്‍ത്ത സിദ്ധി യോഗം, ബുധാദിത്യ യോഗ എന്നിവ ശ്രാവണ പുത്രദ ഏകാദശി നാളില്‍ രൂപപ്പെടുന്നു.
പ്രീതി യോഗം - 26 ഓഗസ്റ്റ് 04.27 PM - 27 ഓഗസ്റ്റ് 01.27 PM
ആയുഷ്മാന്‍ യോഗം - 27 ഓഗസ്റ്റ് 01.27 pm - 28 ഓഗസ്റ്റ് 09.56 am
രവിയോഗം - 27 ഓഗസ്റ്റ് 05.56 am - 07.16 am
സര്‍വാര്‍ത്ത സിദ്ധി യോഗം - 27 ഓഗസ്റ്റ് 05.56 am - 07.16 am
ബുധാദിത്യയോഗം - ചിങ്ങത്തില് സൂര്യനും ബുധനും ഒരുമിച്ചുവരുന്ന ഈ ദിവസം ബുധാദിത്യയോഗം രൂപപ്പെടും.

ശ്രാവണ പുത്രദ ഏകാദശി 2023 മുഹൂര്‍ത്തം
ശ്രാവണ ശുക്ല ഏകാദശി തീയതി ആരംഭം - 27 ഓഗസ്റ്റ്, 12.08 am
ശ്രാവണ ശുക്ല ഏകാദശി തീയതി അവസാനം - 27 ഓഗസ്റ്റ്, രാത്രി 09.32
ഉപവാസ സമയം - 28 ഓഗസ്റ്റ് 05.57 am - 08.31 am
ശ്രാവണപുത്രദ ഏകാദശിയുടെ ഗുണങ്ങള്‍
ഹിന്ദു മതത്തില്‍, മരണസമയത്ത് ചില പ്രധാന ചടങ്ങുകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. പുത്രനിലൂടെ നടത്തുന്ന അന്ത്യകര്‍മങ്ങളിലൂടെ മാത്രമേ മാതാപിതാക്കളുടെ ആത്മാവിന് മോക്ഷം ലഭിക്കുകയുള്ളൂവെന്ന് പുരാണങ്ങളില്‍ പറയുന്നു. ദമ്പതികള്‍ക്ക് പുത്രഭാഗ്യം ലഭിക്കാനായി പുത്ര ഏകാദശിയില്‍ വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഈ വ്രതാനുഷ്ഠാനത്തിലൂടെ സന്താനങ്ങളുടെ ജീവിതത്തില്‍ വരാനിരിക്കുന്ന എല്ലാ വിഷമതകളും ഒഴിവാകുന്നു.



Click it and Unblock the Notifications