Latest Updates
-
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ശുഭയോഗങ്ങളോടെ ശ്രാവണത്തിലെ അവസാന പ്രദോഷം; ശിവഭക്തര്‍ക്ക് ഇരട്ടി നേട്ടം, ഐശ്വര്യം
ഹൈന്ദവ വിശ്വാസമനുസരിച്ച്, ശ്രാവണ മാസം ശിവന് സമര്‍പ്പിച്ചിരിക്കുന്ന പുണ്യമാസമായി കണക്കാക്കപ്പെടുന്നു. ഇപ്പോള്‍ ശ്രാവണ മാസം അതിന്റെ അവസാനത്തോട് അടുക്കുകയാണ്. ഓഗസ്റ്റ് 28 ശ്രാവണ മാസത്തിലെ അവസാനത്തെ പ്രദോഷമായി കണക്കാക്കുന്നു. ഈ ദിവസം, തിങ്കളാഴ്ച വരുന്നതിനാല്‍ ശ്രാവണ മാസത്തിലെ അവസാന പ്രദോഷ വ്രതം സോമപ്രദോഷ വ്രതമാണ്. ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ചയും ഈ ദിവസം തന്നെയാണ് വരുന്നത്.
അതിനാല്‍ ഇത് വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം പ്രദോഷ വ്രതത്തില്‍ 5 മംഗളകരമായ യാദൃശ്ചികതകള്‍ നടക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ശിവഭക്തര്‍ക്ക് ഇതിന്റെ ഇരട്ടി പ്രയോജനം ലഭിക്കും. ശ്രാവണ മാസത്തിലെ അവസാനത്തെ പ്രദോഷ വ്രതത്തിന്റെ പൂജാരീതിയും ശുഭ സമയവും പ്രാധാന്യവും എന്താണെന്ന് നമുക്ക് നോക്കാം.

സോമപ്രദോഷ വ്രതം ശുഭയോഗങ്ങള്‍
ശ്രാവണ മാസത്തിലെ അവസാനത്തെ പ്രദോഷവ്രതം സോമപ്രദോഷവ്രതമായിരിക്കും. ആയുഷ്മാന്‍ യോഗം, സൗഭാഗ്യയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, രവിയോഗം എന്നിവയുടെ ശുഭകരമായ സംയോജനമാണ് ഈ ദിവസം. സൗഭാഗ്യയോഗത്തിലായിരിക്കും പ്രദോഷ ശിവപൂജ. പ്രദോഷ വ്രതം എല്ലാത്തരം ദോഷങ്ങളും നീക്കുകയും ആഗ്രഹങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നുമെന്ന് വിശ്വസിക്കപ്പെടുന്നു. ത്രയോദശി തിഥിയില്‍ സൂര്യാസ്തമയത്തിനു ശേഷം മഹാദേവനെ ആരാധിക്കണം. ഈ ദിവസം രുദ്രാഭിഷേകം നടത്തുന്നത് വളരെ അനുകൂലമാണ്.
സോമപ്രദോഷ വ്രതം 2023 ശുഭമുഹൂര്‍ത്തം
ഓഗസ്ത് 28ന് വ്രതമെടുത്താല്‍ പ്രദോഷ വ്രതത്തിന്റെയും ശ്രാവണ സോമവാര വ്രതത്തിന്റെയും ഫലം ലഭിക്കും.
ആയുഷ്മാന്‍ യോഗം - രാവിലെ മുതല്‍ 09:56 വരെ
സൗഭാഗ്യ യോഗം - രാവിലെ 09:56 മുതല്‍ രാത്രി മുഴുവന്‍
സര്‍വാര്‍ത്ത സിദ്ധി യോഗം - ഓഗസ്റ്റ് 29 ന് അര്‍ദ്ധരാത്രി 02:43 മുതല്‍ പുലര്‍ച്ചെ 05:57 വരെ
രവിയോഗം - ഓഗസ്റ്റ് 29 ന് അര്‍ദ്ധരാത്രി 02:43 മുതല്‍ പുലര്‍ച്ചെ 05:57 വരെ
സോമപ്രദോഷ വ്രതം മുഹൂര്‍ത്തം
എല്ലാ മാസവും രണ്ട് ത്രയോദശി തിയതികളിലും പ്രദോഷ വ്രതം ആചരിക്കുന്നു. ശ്രാവണ ശുക്ല പക്ഷത്തിലെ ത്രയോദശി തിഥി ഓഗസ്റ്റ് 28 തിങ്കളാഴ്ച വൈകുന്നേരം 06.48 മുതല്‍ ആരംഭിച്ച് ഓഗസ്റ്റ് 29 ചൊവ്വാഴ്ച ഉച്ചയ്ക്ക് 02.47 വരെ തുടരും. പ്രദോഷകാലത്ത് പ്രദോഷ വ്രത പൂജ നടത്തുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. ഓഗസ്റ്റ് 28-ന് വൈകുന്നേരം 06.48 മുതല്‍ രാത്രി 09.02 വരെയാണ് പ്രദോഷ വ്രതത്തിന്റെ ആരാധനയ്ക്ക് അനുകൂല സമയം. ഈ സമയത്തെ ആരാധന വ്രതാനുഷ്ഠാനത്തിന്റെ പൂര്‍ണ ഫലം നല്കുന്നു.

ശ്രാവണ പ്രദോഷവ്രതം നേട്ടങ്ങള്‍
സോമപ്രദോഷ ദിനത്തില്‍ ഭോലേനാഥിലെ അഭിഷേകം ചെയ്യുന്നതും രുദ്രാഭിഷേകം ചെയ്യുന്നതും വളരെ പ്രധാനമായി കണക്കാക്കുന്നു. ഈ ദിവസം യഥാര്‍ത്ഥ മനസോടെ ഭോലേനാഥിനെ ആരാധിക്കുന്നത് ആഗ്രഹിച്ച ഫലങ്ങള്‍ നല്കുന്നു. ഈ ദിവസം ശിവനെ പ്രത്യേകം ആരാധിക്കുന്നത് വിവാഹത്തില്‍ വരുന്ന എല്ലാ തടസ്സങ്ങളും അകറ്റുന്നു. ഈ ദിവസം മഹാദേവനെ പഞ്ചഗവ്യം കൊണ്ട് ആരാധിച്ചാല്‍ കുട്ടികളില്ലാത്തവര്‍ക്ക് കുട്ടികളുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഈ ദിവസം പാലഭിഷേകം ചെയ്ത് ശിവലിംഗത്തില്‍ പുഷ്പമാല അര്‍പ്പിക്കണം. പരമേശ്വരപ്രീതിക്ക് ഉത്തമമായ പ്രതിവിധിയാണ് ഇത്.
സോമപ്രദോഷ വ്രതം പൂജാവിധി
പ്രദോഷ നാളില്‍ അതിരാവിലെ എഴുന്നേറ്റ് കുളിക്കണം. തുടര്‍ന്ന് ശിവലിംഗത്തില്‍ ജലാഭിഷേകം നടത്തി ഉപവസിക്കുമെന്ന് പ്രതിജ്ഞയെടുക്കുക. സന്ധ്യാസമയത്ത് സൂര്യാസ്തമയശേഷം പ്രദോഷകാലത്ത് ശിവകുടുംബത്തെ ആചാരപ്രകാരം പൂജിക്കുക. പാല്, തൈര്, ഗംഗാജലം, തേന്‍ എന്നിവകൊണ്ട് അഭിഷേകം ചെയ്യുക.
ശിവലിംഗത്തില്‍ കൂവളം, ഗോതമ്പ്, അരി, പൂക്കള്‍ എന്നിവ സമര്‍പ്പിക്കുക. ഇതിനുശേഷം നിങ്ങളുടെ ആഗ്രഹം മനസ്സില്‍ വിചാരിച്ച് ശിവനോട് പ്രാര്‍ത്ഥിക്കുക. ഈ ദിവസം, നിങ്ങള്‍ക്ക് ശിവ താണ്ഡവ സ്തോത്രം ശിവ അഷ്ടോത്തര സ്തോത്രം എന്നിവയും ചൊല്ലാം. നിങ്ങള്‍ പ്രദോഷ വ്രതം എടുക്കുകയാണെങ്കില്‍, അടുത്ത ദിവസം വ്രതാനുഷ്ഠാനം കഴിഞ്ഞ്, ദരിദ്രര്‍ക്ക് ദാനം ചെയ്യുക. അതിനുശേഷം മാത്രം ഭക്ഷണം കഴിക്കുക.

സാമ്പത്തിക പ്രശ്നം നീക്കാന്‍
പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനും തൊഴില്‍ പുരോഗതി നേടാനുമായി നിങ്ങള്‍ പാല് അഭിഷേകം ചെയ്ത ശേഷം ശിവലിംഗത്തില്‍ പുഷ്പമാല അര്‍പ്പിക്കുക. ഇങ്ങനെ ചെയ്താല്‍ ശിവന്റെ കൃപ ലഭിക്കുന്നതായിരിക്കും. ജീവിതത്തിലെ തടസ്സങ്ങളും പ്രശ്നങ്ങളും അകറ്റാനായി പ്രദോഷകാലത്ത് ശിവനെ ആരാധിക്കുക. കറുത്ത എള്ള് വെള്ളത്തില്‍ കലര്‍ത്തി ശിവലിംഗത്തില്‍ സമര്‍പ്പിക്കുക, കൂടാതെ കറുത്ത എള്ള് ദാനം ചെയ്യുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ എല്ലാ തടസ്സങ്ങളും നീങ്ങുകയും പിതൃദോഷത്തില്‍ നിന്ന് മുക്തി നേടുകയും ചെയ്യുന്നു.
സന്തുഷ്ടമായ കുടുംബജീവിതത്തിന്
ജ്യോതിഷ പ്രകാരം സോമപ്രദോഷ നാളില്‍ പരമേശ്വരന് തൈരും തേനും ചേര്‍ത്ത നിവേദ്യം സമര്‍പ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കുടുംബജീവിതത്തില്‍ ഉണ്ടാകുന്ന വിഷമതകള്‍ മാറുമെന്നും ജീവിതത്തില്‍ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും അന്തരീക്ഷം നിറയുമെന്നും വിശ്വസിക്കപ്പെടുന്നു.
ശത്രുക്കളെ ജയിക്കാന്‍
ശത്രുക്കളെ ജയിക്കാനായി ഗംഗാജലം കൊണ്ട് ശുദ്ധീകരിച്ച കൂവള ഇലകള്‍ ശിവന് സമര്‍പ്പിക്കണം. അതോടൊപ്പം ഓം നമഃ ശിവായ മന്ത്രവും ജപിക്കുക. ഈ പ്രതിവിധി ഭക്തര്‍ക്ക് ധാരാളം ഗുണങ്ങള്‍ നല്കുന്നു. കുടുംബത്തില്‍ ഇടയ്ക്കിടെ പ്രശ്നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ സോമ പ്രദോഷ വ്രത നാളില്‍ വൈകുന്നേരം ശിവക്ഷേത്രത്തില്‍ നെയ്യും എണ്ണയും ഇട്ട് രണ്ട് വിളക്ക് തെളിയിക്കുക. പ്രദോഷ വ്രതനാളില്‍ ഈ പ്രതിവിധി ചെയ്താല്‍ ഭക്തരുടെ എല്ലാ തടസ്സങ്ങളും അവസാനിക്കുകയും സൗഭാഗ്യം ലഭിക്കുകയും ചെയ്യും.



Click it and Unblock the Notifications
