Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
19 വര്‍ഷത്തിനുശേഷം അപൂര്‍വ്വ യോഗങ്ങളോടെ ശ്രാവണമാസം; 5 രാശിക്ക് ശിവകൃപ ആവോളം
ഹിന്ദുവിശ്വാസങ്ങള്‍ പ്രകാരം ഒരു പുണ്യ മാസമാണ് ശ്രാവണ മാസം. ശിവനെ ആരാധിക്കുന്ന ശ്രാവണ മാസം പ്രത്യേകിച്ച് ശിവ ഭക്തര്‍ക്ക് വളരെ പ്രാധാന്യമുള്ളതാണ്. ഇന്ത്യയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ ആത്മീയ ഭക്തിയുടെയും ഉപവാസത്തിന്റെയും കാലഘട്ടമാണിത്. പരമ്പരാഗതമായി, ജൂലൈ മുതല്‍ ഓഗസ്റ്റ് മാസങ്ങള്‍ക്കിടയിലാണ് ശ്രാവണമാസം വരുന്നത്. ഇത് ഇന്ത്യയില്‍ മുഴുവന്‍ മണ്‍സൂണ്‍ സീസണിന്റെ വരവുകൂടിയാണ്.
മഴയെ ശിവന്റെ അനുഗ്രഹമായും ജീവിതത്തിന്റെ പുനരുജ്ജീവനത്തിന്റെ പ്രതീകമായും കാണുന്നു. ഈ വര്‍ഷം, ശ്രാവണ മാസം ജൂലൈ 4ന് ചൊവ്വാഴ്ച ആരംഭിച്ച് ഓഗസ്റ്റ് 31 വരെ നീണ്ടുനില്‍ക്കും. വര്‍ഷം തോറും ആചരിക്കുന്ന നാല് സാവന്‍ സോമവാറിനു പകരം ഇത്തവണ എട്ട് സാവന്‍ സോമവാരം ഉണ്ടായിരിക്കും. 19 വര്‍ഷത്തിനുള്ളില്‍ ഇത്തരമൊരു ശ്രാവണം ആദ്യമായാണ്.
ഇതോടൊപ്പം ശശയോഗം, ഗജകേസരിയോഗം, ബുധനും ശുക്രനും ചേര്‍ന്നുള്ള ലക്ഷ്മീ നാരായണയോഗം, സൂര്യനും ബുധനും ചേര്‍ന്ന് ബുധാദിത്യയോഗം തുടങ്ങി അപൂര്‍വമായ ഒട്ടേറെ ശുഭയോഗങ്ങളും ഈ കാലയളവില്‍ വരുന്നുണ്ട്. ശ്രാവണ മാസത്തിലെ ഈ ശുഭകരമായ യോഗങ്ങള്‍ അഞ്ച് രാശിക്കാര്‍ക്ക് വളരെ ഫലദായകമാണെന്ന് കണക്കാക്കുന്നു. ഈ ശുഭയോഗങ്ങള്‍ മൂലം 5 രാശിക്കാരില്‍ ഈ സമയം പരമശിവന്റെ പ്രത്യേക കൃപ നിലനില്ക്കും. ഇവര്‍ക്ക് ജീവിതത്തില്‍ ഒന്നിനും ഒരു കുറവും ഉണ്ടാകില്ല. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം രാശി
ശ്രാവണ മാസം മിഥുന രാശിക്കാര്‍ക്ക് വളരെ ശുഭകരവും ഫലദായകവുമാണ്. ഈ സമയത്ത്, പരമശിവന്റെ കൃപയാല്‍ മുടങ്ങിക്കിടക്കുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകും. ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി നിറയും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകരുടെ സഹകരണം ലഭിക്കും.
നിങ്ങളുടെ ജോലി മാറ്റാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍, ഈ കാലഘട്ടം നിങ്ങള്‍ക്ക് അനുകൂലമാണ്. ശിവന്റെ അനുഗ്രഹത്താല്‍ എല്ലാ തടസ്സങ്ങളും നീങ്ങുകയും നിങ്ങള്‍ ഒരു പുതിയ സ്ഥാനം നേടുകയും ചെയ്യും. കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കുകയും അവരുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിറവേറ്റുകയും ചെയ്യും. ഈ സമയത്ത്, പണം ലഭിക്കാനുള്ള അവസരങ്ങളും കൈവരും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശ്രാവണ മാസം വളരെയേറെ ഗുണം ചെയ്യും. ശിവകൃപയാല്‍ എല്ലാ കാര്യങ്ങളും കൃത്യസമയത്ത് പൂര്‍ത്തീകരിക്കും. കുട്ടികളുടെ പുരോഗതിക്കായി നല്ല തീരുമാനങ്ങള്‍ എടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ നല്ല അവസരങ്ങള്‍ ലഭിക്കും. ഏതെങ്കിലും മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും.
മഹാദേവന് ചിങ്ങം രാശിക്കാര്‍ക്ക് നല്ല സമ്പത്ത് നല്‍കും. ഈ കാലയളവില്‍ ബിസിനസുകാര്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കും, അത് നല്ല സാമ്പത്തിക നേട്ടം കൊണ്ടുവരും. ഭാഗ്യത്തിന്റെ പിന്തുണയാല്‍ മുടങ്ങിക്കിടന്ന ജോലികളും പൂര്‍ത്തിയാകും. ഏതെങ്കിലും വസ്തുവോ വാഹനമോ വാങ്ങാനുള്ള ആഗ്രഹങ്ങളും ഈ സമയം സഫലമാകും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ശ്രാവണ മാസം ശുഭഫലം നല്‍കും. ഈ സമയത്ത് ഭഗവാന്റെ കൃപയാല്‍, നിങ്ങളുടെ നടക്കാത്ത ചില ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തുടങ്ങും. ജോലിക്കാര്‍ക്ക് പുരോഗതിക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് സ്ഥാനവും സ്വാധീനവും വര്‍ദ്ധിക്കും. ഈ സമയത്ത് മനസ്സില്‍ ആതമീയ ചിന്തകളും കടന്നുവരും. ബിസിനസ്സില്‍ നല്ല പുരോഗതിയുണ്ടാകും. പണവും ലാഭവും നേടാനാകും. നല്ല ചിന്തകള്‍ മനസ്സില്‍ സൂക്ഷിക്കുകയും എല്ലാവര്ക്കും നല്ലത് ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യും. മനസ്സ് സന്തോഷിക്കും, കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.

ധനു രാശി
ശ്രാവണ മാസത്തില്‍ ധനുരാശിക്കാര്‍ക്ക് ശിവന്റെ കൃപയാല്‍ ജീവിതത്തില്‍ പോസിറ്റിവിറ്റി വര്‍ദ്ധിക്കും. ഈ സമയത്ത്, സാമ്പത്തിക നേട്ടത്തിനായി പുതിയ സ്രോതസ്സുകള്‍ ലഭ്യമാകും. കൂടാതെ പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകും. മഹാദേവന്റെ അനുഗ്രഹത്താല്‍ കുടുംബത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷവും കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്പര സ്നേഹവും ഉണ്ടാകും.
ശ്രാവണ മാസത്തില്‍ ശിവനെയും പാര്‍വതി മാതാവിനെയും ആരാധിക്കുന്നതിലൂടെ ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ നീങ്ങി നിങ്ങളുടെ ബന്ധം ദൃഢമാകും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ പുതിയ ലക്ഷ്യങ്ങളിലേക്ക് നീങ്ങുകയും ചെയ്യും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് മഹാദേവന്റെ കൃപയാല്‍ ശ്രാവണ മാസം അനുകൂലമായിരിക്കും. പരമശിവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. നിങ്ങളുടെ പല ആഗ്രഹങ്ങളും ഈ സമയം സഫലമാകും. ഈ സമയത്ത് തൊഴില്‍പരമായ പുരോഗതിക്ക് നല്ല അവസരങ്ങള്‍ ഉണ്ടാകും. ശ്രാവണ മാസത്തില്‍, മീനരാശിക്കാര്‍ അവരുടെ എല്ലാ ലക്ഷ്യങ്ങളും നേടിയെടുക്കുന്നതില്‍ വിജയിക്കും.
കഠിനാധ്വാനത്തിന്റെ പൂര്‍ണ്ണ ഫലങ്ങളും ലഭിക്കും. ഈ സമയത്ത് ഭാഗ്യത്തിന്റെ പിന്തുണയോടെ, നിങ്ങള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ പണം സമ്പാദിക്കാന്‍ കഴിയും. ബിസിനസ്സില്‍ എതിരാളികളെ ജയിക്കാനാകും. ദാമ്പത്യ ജീവിതം മെച്ചപ്പെടും. പരമ ശിവന്റെ കൃപയാല്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ സഫലമാകും. വാഹനമോ സ്ഥലമോ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുവെങ്കില്‍ അതും സഫലമാകും.



Click it and Unblock the Notifications
