Latest Updates
-
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ
അതിജാഗ്രത വേണ്ട കാലം; ജൂലൈ 4 മുതല്‍ 59 ദിവസം ഈ രാശിക്കാര്‍ക്ക് കഷ്ടനഷ്ടങ്ങള്‍, കഠിനദോഷം
ഹിന്ദു കലണ്ടര്‍ പ്രകാരം ആഷാഢ മാസത്തിനു ശേഷം വരുന്ന ശ്രാവണ മാസത്തിന് ആത്മീയപരമായി പ്രത്യേക പ്രാധാന്യമുണ്ട്. ശിവന് വളരെ പ്രിയപ്പെട്ട മാസമാണ് ഇത്. ചതുര്‍മാസത്തിലെ ആദ്യ മാസമാണ് ശ്രാവണ മാസം. ശ്രാവണ മാസം മുഴുവന്‍ ഭക്തര്‍ ശിവനെ പ്രത്യേകമായി ആരാധിക്കുന്നു. സഈ സമയം ശിവനെ ആരാധിക്കുന്നതിലൂടെയും എല്ലാവിധ ആഗ്രഹങ്ങളും സഫലമാകുമെന്നാണ് വിശ്വാസം. ഇത്തവണ ശ്രാവണ മാസം ജൂലൈ 4ന് ആരംഭിച്ച് ഓഗസ്റ്റ് 31 വരെ തുടരും.
ഇത്തവണ ശ്രാവണം രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുമെന്നതാണ് പ്രത്യേകത. 19 വര്‍ഷത്തിന് ശേഷം അതായത് ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു യാദൃശ്ചികത സംഭവിക്കുന്നതെന്ന് പറയപ്പെടുന്നു. ജ്യോതിഷം അനുസരിച്ച്, ശ്രാവണ മാസത്തില്‍ പല ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനം മാറാന്‍ പോകുന്നു. അത്തരമൊരു സാഹചര്യത്തില്‍, 12 രാശിക്കാരുടെ ജീവിതത്തില്‍ ശുഭമോ അശുഭകരമായ ഫലമോ ഉണ്ടാകും. ശ്രാവണമാസത്തില്‍ ചില രാശിക്കാര്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ഇടവം
ജ്യോതിഷ പ്രകാരം ഇടവം രാശിക്കാര്‍ക്ക് ശ്രാവണ മാസം ചില ബുദ്ധിമുട്ടുകള്‍ വരുത്തും. ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. അനാവശ്യ ചിലവുകള്‍ മൂലം വിഷമിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട വലിയ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. ഇത് നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കും. അശുഭകരമായ ഫലങ്ങള്‍ ഒഴിവാക്കാന്‍, ശിവലിംഗ ആരാധന നിങ്ങള്‍ക്ക് ഗുണം ചെയ്യും.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ശ്രാവണ മാസം കഠിനാധ്വാനമായിരിക്കും. ജോലിഭാരം മൂലം മാനസികനില അസ്വസ്ഥമായി തുടരും. അമിത ജോലി കാരണം ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍, നിങ്ങളുടെ ആരോഗ്യവും മോശമാകും. ബിസിനസ്സ് മേഖലയില്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും.
കന്നി
കന്നി രാശിക്കാര്‍ക്ക് ശ്രാവണ മാസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ബിസിനസ്സില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ആരോഗ്യകാര്യത്തില്‍ ജാഗ്രത വേണം. ജോലിക്കാര്‍ക്ക് ജോലിഭാരം കൂടുതലായിരിക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. ഉപയോഗശൂന്യമായ കാര്യങ്ങളില്‍ സമയം കളയരുത്. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധാലുവായിരിക്കുക. ശിവന്റെ അനുഗ്രഹം ലഭിക്കാന്‍ ജലാഭിഷേകം നടത്തുന്നത് ഗുണം ചെയ്യും.

തുലാം
തുലാം രാശിക്കാര്‍ക്ക് ശ്രാവണ മാസം അല്പം കഷ്ടമായിരിക്കും. അനാവശ്യ ചിലവുകള്‍ മൂലം വിഷമിക്കും. അതിനാല്‍ പണം സമ്പാദിച്ച് വയ്ക്കാന്‍ ശ്രമിക്കുക. ജോലി ചെയ്യുന്നവര്‍ക്ക് ജോലിസ്ഥലത്ത് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ ബിസിനസ്സില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കുറച്ച് സമയം കൂടി കാത്തിരിക്കുന്നതാണ് നല്ലത്. മംഗളകരമായ ഫലങ്ങള്‍ക്കായി ശിവമന്ത്രം ജപിക്കുക.
മകരം
ശ്രാവണ മാസത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് ഈ സമയത്ത് പണച്ചെലവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. തിടുക്കത്തില്‍ പണം നിക്ഷേപിക്കരുത്. ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കത്തിന്റെ സാഹചര്യം ഉണ്ടാകും, ശ്രദ്ധിക്കുക.
കുംഭം
ശ്രാവണ മാസം കുംഭം രാശിക്കാര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും. ബിസിനസ്സില്‍ പങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, ബിസിനസ്സില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം കനത്ത നഷ്ടം നേരിടേണ്ടിവരും. ജോലിസ്ഥലത്ത് നിങ്ങളുടെ സഹപ്രവര്‍ത്തകരോട് ജാഗ്രത പാലിക്കേണ്ടതുണ്ട്. കാരണം അവര്‍ സ്വന്തം നേട്ടത്തിനായി നിങ്ങളെ പ്രയോജനപ്പെടുത്തിയേക്കാം. ഐശ്വര്യ ഫലത്തിനായി ശിവന്റെ അഭിഷേകം നടത്തുക. ഇതോടൊപ്പം കൂവള പുഷ്പവും സമര്‍പ്പിക്കുക.
മീനം
ആമാശയ സംബന്ധമായ അസുഖങ്ങള്‍ മീനം രാശിക്കാരെ ഈ സമയം അലട്ടും. ജോലിസ്ഥലത്ത് ഉന്നത സ്ഥാനങ്ങളിലുള്ളവരുമായുള്ള ബന്ധം വഷളായേക്കാം. വിവാഹ സംബന്ധമായ കാര്യങ്ങളില്‍ കാലതാമസമുണ്ടാകാം. അഹങ്കാരം ഒഴിവാക്കുക. മറ്റുള്ളവരെ അപമാനിക്കരുത്.



Click it and Unblock the Notifications
