Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
കൈലാസം വിട്ട് പരമേശ്വരന് ഭൂമിയില്‍ വസിക്കുന്ന കാലം; ശ്രാവണമാസം ആരാധനാ പുണ്യം
ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ഒരു പുണ്യ മാസമാണ് ശ്രാവണ മാസം. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ശ്രാവണ മാസം ശിവ ഭക്തര്‍ക്ക് വളരെ പ്രാധാന്യമുള്ളതാണ്. ഈ വര്‍ഷം, ശ്രാവണ മാസം ജൂലൈ 4 മുതല്‍ ആരംഭിച്ച് ഓഗസ്റ്റ് 31 വരെ തുടരും. ഈ വര്‍ഷം, ഒരു അപൂര്‍വ സംഭവമായതിനാല്‍ ശ്രാവണ മാസത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്.
ഈ വര്‍ഷം ശ്രാവണ മാസം 59 ദിവസം നീണ്ടുനില്‍ക്കും. അസാധാരണമായ 59 ദിവസത്തെ ദൈര്‍ഘ്യം ഈ വര്‍ഷത്തെ കൂടുതല്‍ ശുഭകരമാക്കുന്നു. 19 വര്‍ഷത്തിനു ശേഷം സംഭവിക്കുന്ന അപൂര്‍വ പ്രതിഭാസമാണിത്. ശ്രാവണ മാസത്തിന്റെ കൂടുതല്‍ വിശേഷങ്ങളും ആരാധനാരീതിയും അറിയാന്‍ ലേഖനം വായിക്കൂ.

ശ്രാവണ മാസം 2023
ഇത്തവണ അധിക മാസമായതിനാല്‍ ശ്രാവണ മാസം ഒന്നല്ല, രണ്ട് മാസമായിരിക്കും. ഇത് ജൂലൈ 4-ന് ആരംഭിച്ച് ഓഗസ്റ്റ് 31-ന് അവസാനിക്കും. ശ്രാവണ മാസം ശിവന്റെ പ്രിയപ്പെട്ട മാസമാണ്. ഈ മാസം മുഴുവന്‍ ശിവനെ ആരാധിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യുന്നു. ഈ വര്‍ഷത്തെ ശ്രാവണ മാസം ശിവഭക്തര്‍ക്ക് വളരെ സവിശേഷമായിരിക്കും. ശിവന്റെ അനുഗ്രഹം രണ്ടുതവണ ചൊരിയപ്പെടും. കൂടാതെ 8 സാവന്‍ സോമവാര വ്രതങ്ങളും ആചരിക്കും. 19 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു അപൂര്‍വ യാദൃശ്ചികത സംഭവിക്കുന്നത്.
ശ്രാവണ മാസം പ്രാധാന്യം
ഈ വര്‍ഷം ശ്രാവണ മാസത്തില്‍ 59 ദിവസം മുഴുവന്‍ ശിവനെ ആരാധിക്കും. ശിവഭക്തര്‍ ദൈവഭക്തിയില്‍ മുഴുകുന്ന മാസമാണ് ശ്രാവണം. ശ്രാവണ മാസത്തിലുടനീളം ശിവക്ഷേത്രങ്ങളില്‍ ഭക്തരുടെ തിരക്കായിരിക്കും. ശ്രാവണ മാസത്തിലെ വ്രതങ്ങള്‍ പെട്ടെന്നുള്ള ഫലം നല്‍കുമെന്നും തന്റെ ഭക്തരുടെ ആഗ്രഹങ്ങള്‍ ദൈവം നിറവേറ്റുമെന്നും വിശ്വസിക്കപ്പെടുന്നു. പ്രത്യേകിച്ച് ശ്രാവണ മാസത്തില്‍ വരുന്ന തിങ്കളാഴ്ചകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
ശ്രാവണ മാസത്തിലെ തിങ്കളാഴ്ച
ആദ്യ തിങ്കളാഴ്ച: ജൂലൈ 10
രണ്ടാം തിങ്കളാഴ്ച: ജൂലൈ 17
മൂന്നാം തിങ്കളാഴ്ച: ജൂലൈ 24 (അധികമാസം)
നാലാമത്തെ തിങ്കള്‍: ജൂലൈ 31 (അധികമാസം)
അഞ്ചാം തിങ്കള്‍: ഓഗസ്റ്റ് 7 (അധികമാസം)
ആറാമത്തെ തിങ്കള്‍: ഓഗസ്റ്റ് 14 (അധികമാസം)
ഏഴാം തിങ്കള്‍: ഓഗസ്റ്റ് 21
എട്ടാം തിങ്കള്‍: ഓഗസ്റ്റ് 28
പരമേശ്വരന്റെ പ്രിയപ്പെട്ട മാസം
ശ്രാവണ മാസം ശിവന്റെ പ്രിയപ്പെട്ട മാസമെന്നാണ് അറിയപ്പെടുന്നത്. ദക്ഷന്റെ പുത്രി സതി ദേവി തന്റെ ജീവന് ബലിയര്‍പ്പിച്ചുവെന്നും ഇതിനുശേഷം പാര്‍വതിയായി ജനിച്ചുവെന്നും കഥയുണ്ട്. പരമേശ്വരനെ ഭര്‍ത്താവായി ലഭിക്കാന്‍ പാര്‍വതി ശ്രാവണ മാസത്തില്‍ കഠിന തപസ്സു ചെയ്തു. ഇതിനുശേഷം പരമശിവനെ പ്രീതിപ്പെടുത്തി പാര്‍വതി, പരമേശ്വരന്റെ ഭാര്യയായി. ശ്രാവണ മാസക്കില്‍ ശിവന് കൈലാസം വിട്ട് ഭൂമിയില്‍ വസിക്കുന്നു എന്നൊരു വിശ്വാസവുമുണ്ട്. പരമശിവന് ഭൂമിയില്‍ വന്ന് പ്രപഞ്ചത്തെ ഭരിക്കുന്നു. ഇക്കാരണങ്ങളാല്‍, ശ്രാവണ മാസത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു.

ശ്രാവണ മാസത്തിലെ പ്രതിവിധികള്‍
ശിവപുരാണം അനുസരിച്ച്, ശ്രാവണ മാസത്തില്‍ ശിവന് ധാതുരയും കൂവള ഇലയും സമര്‍പ്പിക്കുന്നത് വളരെ ഗുണകരമാണ്. ഇവ ശിവന് സമര്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് പലമേശ്വരന്റെ അനുഗ്രഹം ലഭിക്കുമെന്നും പണത്തിനും ധാന്യത്തിനും ഒരിക്കലും കുറവുണ്ടാകില്ലെന്നും പറയപ്പെടുന്നു.
ശിവപുരാണമനുസരിച്ച്, ശ്രാവണമാസത്തിലെ 5 തിങ്കളാഴ്ചകളില്‍ നിങ്ങള്‍ വ്രതം ആചരിക്കണം. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന് പറയപ്പെടുന്നു. ഈ വ്രതാനുഷ്ഠാനത്തില്‍ രാവിലെയും പ്രദോഷകാലത്തും രണ്ടുനേരം ശിവനെ പൂജിക്കുക.
മഹാമൃത്യുഞ്ജയ മന്ത്രം
ശിവപുരാണമനുസരിച്ച്, ശ്രാവണ മാസത്തില്‍ ദിവസവും മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കണം. ഇതിലൂടെ ഒരാള്‍ക്ക് ആരോഗ്യം ലഭിക്കുമെന്ന് പറയപ്പെടുന്നു. ശ്രാവണ മാസത്തില്‍ ശിവലിംഗത്തില്‍ അരി കലര്‍ന്ന വെള്ളം അര്‍പ്പിക്കുന്നതിലൂടെ വീട്ടില്‍ പണം വന്നുകൊണ്ടേയിരിക്കും. കൂടാതെ നിങ്ങള്‍ക്ക് കടത്തില്‍ നിന്ന് മോചനവും ലഭിക്കും.
ശ്രാവണ മാസത്തില്‍ ശിവലിംഗത്തില്‍ പാല് അര്‍പ്പിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ദിവസവും ശിവലിംഗത്തില്‍ പാല് അര്‍പ്പിക്കുന്നതിലൂടെ ശിവന്റെ അനുഗ്രഹം ലഭിക്കുമെന്നും ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം ശക്തമാകുമെന്നും പറയപ്പെടുന്നു.

ശിവലിംഗം
ശ്രാവണ മാസത്തില്‍ വീട്ടില്‍ ഒരു ചെറിയ ശിവലിംഗം സ്ഥാപിക്കുകയും ദിവസവും പൂജിക്കുകയും ചെയ്യുക ഇത് സാമ്പത്തിക സ്ഥിതി ഉയര്‍ത്താനുള്ള സാധ്യത സൃഷ്ടിക്കുന്നു. ശ്രാവണ മാസത്തില്‍ ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുക. ഇതുമൂലം വീട്ടില്‍ ഒരിക്കലും ഭക്ഷണത്തിന് ക്ഷാമം ഉണ്ടാകില്ല. പൂര്‍വ്വികരുടെ ആത്മാവിന് ശാന്തിയും ലഭിക്കും.
ശ്രാവണ മാസത്തില്‍ കറുത്ത എള്ള് വെള്ളത്തില്‍ കലക്കി ശിവലിംഗത്തില്‍ അഭിഷേകം ചെയ്യുകയും 'ഓം നമഃ ശിവായ' എന്ന മന്ത്രം ജപിക്കുകയും ചെയ്യുക. ഇത് മനസ്സിന് സമാധാനം നല്‍കും. ശ്രാവണ മാസത്തില്‍ മാവ് കൊണ്ട് 11 ശിവലിംഗങ്ങള്‍ ഉണ്ടാക്കി 11 തവണ ജലാഭിഷേകം നടത്തുക. ഈ പ്രതിവിധി ഉപയോഗിച്ച് പൂജിച്ചാല്‍ സന്താനലബ്ദിക്കുള്ള സാധ്യത ഉണ്ടാക്കുന്നു.
കൂവള ഇല
ശ്രാവണ മാസത്തില്‍ 21 കൂവള ഇലകളില്‍ ചന്ദനം കൊണ്ട് 'ഓം നമഃ ശിവായ' എഴുതി ശിവലിംഗത്തിന് സമര്‍പ്പിക്കുക. ഇത് നിങ്ങളുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കും. ശ്രാവണ മാസത്തില്‍ കാളയ്ക്ക് പച്ച പുല്ല് കൊടുക്കുക. ഇത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുകയും പ്രശ്നങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യും.
ശിവന് എള്ളും ഗോതമ്പും നിവേദിക്കുക. എള്ള് നിവേദിച്ചാല്‍ പാപങ്ങള്‍ നശിക്കും, ഗോതമ്പ് നിവേദിച്ചാല്‍ സന്തോഷം വര്‍ദ്ധിക്കും. ദാമ്പത്യ പ്രശ്നങ്ങളുണ്ടെങ്കില്‍, ശ്രാവണ മാസത്തിലെ ശിവലിംഗത്തില്‍ കുങ്കുമം കലര്‍ത്തിയ പാല് സമര്‍പ്പിക്കുക. അവിവാഹിതരുടെ വിവാഹം ഉടന്‍ നടക്കും.



Click it and Unblock the Notifications

