Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മരണത്തിന്റെ നിഴല്‍പോലും നിങ്ങളില്‍ പതിക്കില്ല; ശ്രാവണ കാലാഷ്ടമി ആരാധന, പൂജാവിധി
എല്ലാ മാസവും കൃഷ്ണപക്ഷത്തിലെ അഷ്ടമി തിയ്യതിയിലാണ് കാലഷ്ടമി ആഘോഷിക്കുന്നത്. എന്നാല്‍ ശ്രാവണ മാസത്തിലെ കാലഷ്ടമി പ്രത്യേകിച്ചും പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാരണം ഈ ദിവസം ശിവന്റെ അഗ്നിരൂപമായ കാലഭൈരവനെ ആരാധിക്കുന്നു. ഭൈരവന് എന്നാല്‍ ഭയത്തെ തോല്‍പ്പിക്കുകയും ലോകത്തെ സംരക്ഷിക്കുകയും ചെയ്യുന്നവന് എന്നാണ് അര്‍ത്ഥമാക്കുന്നത്.
ശത്രുക്കള്‍, ഗ്രഹങ്ങള്‍, ദുഷ്ടശക്തികള്‍, അകാല മരണം എന്നിവയെക്കുറിച്ചുള്ള ഭയം അകലാന്‍ കാലഭൈരവ ആരാധനയിലൂടെ നിങ്ങള്‍ക്ക് സാധിക്കും. ശ്രാവണ മാസത്തിലെ കാലാഷ്ടമിയുടെ ശുഭസമയം, ഈ ദിവസം കാലഭൈരവനെ ആരാധിക്കുന്നതിന്റെ പ്രാധാന്യം എന്നിവ നമുക്ക് നോക്കാം.

ശ്രാവണ കാലാഷ്ടമി 2023
ഇത്തവണ ശ്രാവണ കാലാഷ്ടമി വരുന്നത് ജൂലൈ 9 ഞായറാഴ്ചയാണ്. മരണത്തിന്റെ നിഴല്‍ പോലും കാലഭൈരവന്റെ ഭക്തര്‍ക്ക് മേല്‍ പതിക്കില്ല എന്നാണ് വിശ്വാസം. പഞ്ചാംഗം അനുസരിച്ച്, ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തിലെ കാലാഷ്ടമി ജൂലൈ 09 ന് വൈകുന്നേരം 07.59 ന് ആരംഭിച്ച് അടുത്ത ദിവസം ജൂലൈ 10 ന് വൈകുന്നേരം 06.43 ന് അവസാനിക്കും. ഈ ദിവസം പ്രദോഷകാലത്തില് കാലഭൈരവനെയും മഹാദേവനെയും ആരാധിക്കണം.
പ്രദോഷ കാല പൂജാസമയം - ജൂലൈ 9 രാത്രി 07.22 - രാത്രി 09.54
നിഷിത കാല മുഹൂര്‍ത്തം - ജൂലൈ 10 പുലര്‍ച്ചെ 12.06 - 12.47
ശ്രാവണ കാലാഷ്ടമി പൂജാരീതി
ശ്രാവണ കാലാഷ്ടമി ദിനത്തില്‍, വൈകുന്നേരം പാലും തൈരും കൊണ്ട് ശിവലിംഗത്തെ അഭിഷേകം ചെയ്ത് 21 കൂവള ഇലയില്‍ രക്തചന്ദനം കൊണ്ട് ഓം എന്നെഴുതി ശിവന് സമര്‍പ്പിക്കുക. കാലഭൈരവാഷ്ടകം ജപിക്കുക. പിന്നീട് ഒരു കറുത്ത നായയ്ക്ക് മധുരമുള്ള റൊട്ടിയും ശര്‍ക്കര പുട്ടും നല്‍കണം. ഇത് കാലഭൈരവനെ വളരെയധികം സന്തോഷിപ്പിക്കുന്നു.
കാലാഷ്ടമി വ്രതത്തിന്റെ പ്രാധാന്യം
കാലഭൈരവന് ശിവന്റെ ഏറ്റവും ഉഗ്രരൂപമായി കണക്കാക്കപ്പെടുന്നു. എല്ലാ പാപങ്ങളെയും രോഗങ്ങളെയും നശിപ്പിക്കുന്നവനാണ് ശിവന്. ഹൈന്ദവ ഗ്രന്ഥങ്ങള്‍ അനുസരിച്ച് കാലാഷ്ടമി ദിനത്തില്‍ കാലഭൈരവനെ ഭക്തിയോടെ ഉപവസിക്കുന്നത് ശിവന്റെ പ്രത്യേക അനുഗ്രഹം നല്കുന്നു. രാഹുവിന്റെ ദോഷം നീങ്ങുന്നു.

കാലഭൈരവന് ഇവ അര്‍പ്പിക്കുക
പുരാണങ്ങള്‍ അനുസരിച്ച്, ശക്തിപീഠങ്ങളുടെ അംഗരക്ഷകനായി കാലഭൈരവനെ കണക്കാക്കുന്നു. അതിനാല്‍, എല്ലാ ശക്തിപീഠങ്ങള്ക്കും സമീപം തീര്‍ച്ചയായും ഒരു കാലഭൈരവ ക്ഷേത്രം കാണാം. അരി, ശര്‍ക്കര, എണ്ണ മുതലായവ കാലഭൈരവന് സമര്‍പ്പിക്കുന്നു. രോഗം, ദുരിതം, ശത്രുദോഷം എന്നിവ ശമിപ്പിക്കാന്‍ കാലാഷ്ടമി വ്രതം നിങ്ങളെ സഹായിക്കുന്നു. ഈ ദിവസം, കാലഭൈരവന് പ്രിയപ്പെട്ടവയായ നാരങ്ങ, കറുത്ത എള്ള്, ധൂപവര്‍ഗ്ഗം, കടുകെണ്ണ, ഉഴുന്ന് പരിപ്പ്, പായസം മുതലായവ അര്‍പ്പിക്കാം.
രാഹുദോഷം നീക്കാന്‍
രാഹുവിന്റെ ദോഷഫലങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ മാനസിക സമാധാനം, ആരോഗ്യം, സമ്പത്ത്, ഐക്യം, ജീവിതവിജയം എന്നിവയ്ക്കായി കാലഭൈരവനെ ആരാധിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം. ഇതിലൂടെ നിങ്ങള്‍ക്ക് രാഹുവിനെ പ്രീതിപ്പെടുത്താന്‍ സാധിക്കും. ജീവിതത്തില്‍ തടസ്സങ്ങളോ പ്രതിബന്ധങ്ങളോ നേരിടുന്ന ഭക്തര്‍ കാലഭൈരവ ക്ഷേത്രം സന്ദര്‍ശിച്ച് ജീവിതത്തിലെ തടസ്സങ്ങള്‍ നീക്കാന്‍ കാലഭൈരവന് മദ്യവും പാലും സമര്‍പ്പിക്കുക.
ദുഷ്ടശക്തികളെ അകറ്റിനിര്‍ത്താന്‍
ദുര്‍മന്ത്രവാദം, കണ്ണേറ് തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനായി കാലഭൈരവനെ ആരാധിക്കാം. ഭഗവാന് കാലഭൈരവന് ദുഷ്ടശക്തിയെ നശിപ്പിക്കുന്നവനായി അറിയപ്പെടുന്നു. എല്ലാ ഞായറാഴ്ചയും കാലഭൈരവന് മുധരം കലര്‍ത്തിയ റൊട്ടി അര്‍പ്പിക്കുകയും കാലഭൈരവ വിഗ്രഹത്തിന് മുന്നില്‍ കടുകെണ്ണ ദീപം കത്തിക്കുകയും ചെയ്യുക.
ഈ പ്രവൃത്തികള്‍ ചെയ്യരുത്
കാലാഷ്ടമി നാളില്‍ മദ്യപാനം പാടില്ല. കൂടാതെ, നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കരുത്. ഈ ദിവസം അഹങ്കാരം കാണിക്കരുത്, മുതിര്‍ന്നവരെ അനാദരിക്കരുത്, സ്ത്രീകളെ അപമാനിക്കരുത്. ഈ ദിവസം മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഈ ദിവസം ഒരു മൃഗത്തെയും ശല്യപ്പെടുത്തരുത്. ഇത് ചെയ്യുന്നതിലൂടെ കാലഭൈരവന് കോപിക്കുന്നു. മാതാപിതാക്കളെയും അധ്യാപകരെയും അപമാനിക്കരുത്.



Click it and Unblock the Notifications
