Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
രാശിപ്രകാരം ഭഗവാന്റെ അനുഗ്രഹവും സാന്നിധ്യവും കൂടെ: ആരാധന ഇപ്രകാരം
ശ്രാവണമാസം എന്നത് വളരെ പ്രധാനപ്പെട്ട വിശേഷപ്പെട്ട ഒരു മാസമാണ്. ഈ മാസം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. ശിവഭക്തരെ സംബന്ധിച്ചിടത്തോളം വളരെയധികം പുണ്യമായ ഒരു മാസമായാണ് ഈ മാസത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം പ്രാധാന്യം ഈ മാസത്തിനായി ഉണ്ട്. ശിവനും പാര്‍വ്വതി ദേവിക്കും വളരെയധികം പ്രിയപ്പെട്ട മാസമാണ് ശ്രാവണ മാസം. അതുകൊണ്ട് തന്നെ ഈ മാസത്തില്‍ നാം അര്‍പ്പിക്കുന്ന ഓരോ പൂക്കളും ഭഗവാന് നിങ്ങളുടെ മേല്‍ അനുഗ്രഹമായി ചൊരിയുന്നു.
എല്ലാ ഗ്രഹദോഷങ്ങളും അകറ്റി ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സ്നേഹവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന മാസമാണ് ശ്രാവണ മാസം. ജ്യോതിഷ പ്രകാരം നിങ്ങളുടെ ദോഷങ്ങളെ ഇല്ലാതാക്കുന്നതിനും ഭഗവാന്റെ അനുഗ്രഹം ജീവിതത്തില്‍ നിറക്കുന്നതിനും വേണ്ടി ഇപ്രകാരം നമുക്ക് ഭഗവാനെ ആരാധിക്കാവുന്നതാണ്. ഓരോ രാശിക്കാര്‍ക്കും ഭഗവാന് എപ്രകാരം അനുഗ്രഹം ചൊരിയുന്നു എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ ശ്രാവണ മാസത്തില്‍ ഭഗവാന് പാലും വെള്ളവും സമര്‍പ്പിക്കണം. അതോടൊപ്പം തന്നെ കൂവളത്തിലയും ചന്ദനം, ചുവന്ന പുഷ്പം എന്നിവയും സമര്പ്പിക്കകുന്നതിന് ശ്രദ്ധിക്കാം. ഇത് കൂടാതെ ദിനവും ഓം നമ: ശിവായ എന്ന മന്ത്രം ജപിക്കുകയും വേണം. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറി ഭഗവാന് നിങ്ങളെ അനുഗ്രഹിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് തൈരും തേനും കൊണ്ട് ഈ മാസം ശിവനെ അഭിഷേകം നടത്താവുന്നതാണ്. കൂടാതെ പാല്, തൈര് , വെളുത്ത പൂക്കള്‍ എന്നിവ ഭഗവാന് സമര്‍പ്പിക്കണം. അതോടൊപ്പം തന്നെ ഗണപതിക്ക് ലഡ്ഡു സമര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കണം. എല്ലാ തടസ്സങ്ങളേയും മറികടക്കുന്നതോടൊപ്പം ജീവിതം വിജയത്തിലേക്ക് എത്തുന്നതിനും ഭഗവാന് അനുഗ്രഹിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് നെയ്യഭിഷേകം ഭഗവാന് നടത്തുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇതിലൂടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള ദോഷഫലങ്ങളും ഇല്ലാതാവുകയും ഭഗവാന്റെ സാന്നിധ്യം ജീവിതകാലം മുഴുവന്‍ നിലനില്ക്കുകയും ചെയ്യുന്നു. കൂടാതെ ഓം നമ: ശിവായ എന്ന മന്ത്രം ജപിക്കുകയും ചെയ്യാം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വെളുത്ത പുഷ്പങ്ങള്‍, ചന്ദനം, സുഗന്ധ ദ്രവ്യങ്ങള്‍, പാല് എന്നിവ ഭഗവാന് ശ്രാവണ മാസത്തില്‍ സമര്‍പ്പിക്കാം. കൂടാതെ നെയ്യ് ചേര്‍ത്ത് രുദ്രാഭിഷേകം നടത്തുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളുടെ ആഗ്രഹസാഫല്യത്തിലേക്ക് ഭഗവാന് നിങ്ങളെ എത്തിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ ഭഗവാനെ ശ്രാവണ മാസത്തില്‍ ആരാധിക്കുമ്പോള്‍ തേന്‍, പഞ്ചസാര, പാല് തുടങ്ങിയവ കൊണ്ട് അഭിഷേകം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഗോതമ്പ്, ചുവന്ന നിറത്തിലുള്ള പൂക്കള്‍, കൂവളത്തിന്റെ ഇല എന്നിവ ഭഗവാന് സമര്‍പ്പിക്കണം. ഇത് കൂടാതെ നെയ് വിളക്ക് കത്തിക്കുന്നതും നല്ലതാണ്. ദിനവും പഞ്ചാക്ഷരി മന്ത്രവും ജപിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഭഗവാന്റെ അനുഗ്രഹവും നിറക്കുന്നതിന് വേണ്ടി ദിനവും ചന്ദനവും, കൂവളത്തിലയും കൊണ്ട് ആരാധിക്കാവുന്നതാണ്. ഗംഗാജലത്തില്‍ ഭഗവാനെ അഭിഷേകം ചെയ്യുന്നതും നല്ലതാണ്. ദിനവും ഓം നമ: ശിവായ എന്ന മന്ത്രം ജപിക്കാവുന്നതാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് വേണ്ടി ദിനവും വെളുത്ത ചന്ദനം, തൈര്, തേന്‍ എന്നിവ കൊണ്ട് രുദ്രാഭിഷേകം നടത്താവുന്നതാണ്. ഇത് കൂടാതെ ഗംഗാലത്തില് ചന്ദനം മിക്സ് ചെയ്ത് ഭഗവാന് സമര്‍പ്പിക്കാം. ഇതിലൂടെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളും ഇല്ലാതാവുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ശിവന പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ഈ ദിനത്തില്‍ പാലഭിഷേകം നടത്താവുന്നതാണ്. ഇത് കൂടാതെ ചുവന്ന പൂക്കള്‍ ഭഗവാന് സമര്‍പ്പിക്കാം. ഇതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തില്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കുന്നു. ഓം നമ: ശിവായ എന്ന മന്ത്രം ജപിക്കുന്നതിലൂടെ ജീവിതം തന്നെ മാറി മറിയുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി മഞ്ഞ നിറത്തിലുള്ള പൂക്കളും കൂവത്തിലയും തേനും ചന്ദനവും സമര്‍പ്പിക്കാം. ഇത് കൂടാതെ മധുര പലഹാരങ്ങളും ഭഗവാന് സമര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കണം. ഓം നമ: ശിവായ എന്ന മന്ത്രം ദിനവും ഈ മാസം മുഴുവന്‍ ജപിക്കുന്നത് നിങ്ങള്‍ക്ക് ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് നീല നിറത്തിലുള്ള പൂക്കള്‍, കൂവളത്തിന്റെ ഇല എന്നിവ ഭഗവാന് ആ മാസം അര്‍പ്പിക്കേണ്ടതാണ്. ഇത് കൂടാതെ ഇളനീര് കൊണ്ട് ധാര നടത്തുന്നതും ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നു. ഭഗവാനെ എല്ലാ ദിവസവും എഴുന്നേല്‍ക്കുന്നതിന് മുന്‍പും കിടക്കുന്നതിന് മുന്‍പും പ്രാര്‍ത്ഥിച്ച് കിടക്കുന്നതിന് ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് നീല നിറത്തിലുള്ള പൂക്കള്‍, കരിമ്പ് എന്നിവ ഭഗവാന് സമര്‍പ്പിക്കാവുന്നതാണ്. ഇത് കൂടാതെ എള്ളെണ്ണ കൊണ്ട് രുദ്രാഭിഷേകം നടത്തുന്നതിന് ശ്രദ്ധിക്കുക. ഭഗവാന് വേണ്ടി ശിവപഞ്ചാക്ഷരി മന്ത്രങ്ങള്‍ ഉരുക്കഴിക്കുക. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ഭഗവാന്റെ അനുഗ്രഹത്തിലൂടെ ഇല്ലാതാവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് കുംങ്കുമം, മഞ്ഞ നിറത്തിലുള്ള പൂക്കള്‍ അല്ലെങ്കില്‍ കൂവളത്തിന്റെ ഇല എന്നിവ ഭഗവാന് സമര്‍പ്പിക്കേണ്ടതാണ്. ഇതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും സമാധാനവും സന്തോഷവും നിലനില്ക്കുന്നു. കൂടാതെ ഓം നമഃ ശിവായ ഗുരു ദേവായ നമഃ എന്ന മന്ത്രവും ജപിക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഇതെല്ലാം ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

