Latest Updates
-
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം!
ജാതകത്തില്‍ ചൊവ്വ നിന്നാല്‍ ദോഷങ്ങള്‍ പലവിധം; ഇതാണ് ദോഷമുക്തിക്ക് ശരിയായ സമയം
ശ്രാവണം എന്ന പുണ്യമാസത്തിലൂടെയാണ് ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുമതത്തില്‍, ശ്രാവണമാസം ഒരു ഉത്സവം പോലെ ആഘോഷിക്കപ്പെടുന്നു. ഈ മാസം മുഴുവന്‍ ശിവഭക്തര്‍ ഭക്തിയിലും ആരാധനയിലും മുഴുകും. പഞ്ചാംഗമനുസരിച്ച്, വര്‍ഷത്തിലെ അഞ്ചാമത്തെ മാസത്തെ ശ്രാവണ മാസം എന്ന് വിളിക്കുന്നു. ശ്രാവണ മാസത്തില്‍ ശിവനെ ആരാധിക്കുന്നതിലൂടെ, അദ്ദേഹം എളുപ്പത്തില്‍ പ്രസാദിക്കുകയും തന്റെ ഭക്തരുടെ എല്ലാ പ്രശ്നങ്ങളും നീക്കുമെന്നുമാണ് വിശ്വാസം.
ശ്രാവണ മാസത്തില്‍ ചെയ്യുന്ന ചില പ്രതിവിധികള്‍ നിങ്ങളുടെ ജാതകത്തിലെ ചൊവ്വാദോഷത്തെ നീക്കാന്‍ സഹായിക്കുന്നതാണ്. ശ്രാവണ മാസത്തിലെ മംഗള ഗൗരീ വ്രത ദിനങ്ങളാണ് ഇതിന് ഉത്തമം. ശ്രാവണത്തിലെ എല്ലാ ചൊവ്വാഴ്ചയും ഈ വ്രതം ആചരിക്കുന്നു. ചൊവ്വാദോഷം നീക്കാനായി ഈ ദിവസം നിങ്ങള്‍ ചെയ്യേണ്ട ചില പ്രതിവിധികള്‍ ഇതാ.

മംഗളഗൗരീ വ്രതം
ശ്രാവണ മാസത്തില്‍ ഒരു വശത്ത് ഭക്തര്‍ ശിവനെ ആരാധിക്കുമ്പോള്‍, മറുവശത്ത് ശ്രാവണത്തിലെ എല്ലാ ചൊവ്വാഴ്ചകളിലും പാര്‍വതി ദേവിയെയും ആരാധിക്കുന്നു. ശ്രാവണ മാസത്തിലെ എല്ലാ ചൊവ്വാഴ്ചകളിലും ഭക്തര്‍ മംഗള ഗൗരിയെ ആരാധിക്കുന്നു. അഖണ്ഡ സൗഭാഗ്യങ്ങള്‍ ലഭിക്കുന്നതിനും സന്താന സൗഭാഗ്യത്തിനും വേണ്ടി സ്ത്രീകള്‍ ഈ വ്രതം പൂര്‍ണ ഭക്തിയോടെ ആചരിക്കുന്നു. വിവാഹ തടസ്സങ്ങള്‍ അകറ്റാനും ചൊവ്വാദോഷം നീക്കാനും മംഗള ഗൗരി വ്രതം ആചരിക്കുന്നത് ഫലദായകമായി കണക്കാക്കപ്പെടുന്നു.
ചൊവ്വാദോഷത്തിന് പരിഹാരം
ഒരു വ്യക്തിയുടെ ജാതകത്തില്‍ ചൊവ്വ ഒന്നാമത്തേതോ നാലാമത്തേതോ ഏഴാമത്തേതോ എട്ടാമത്തേതോ പന്ത്രണ്ടാം ഭാവത്തിലോ ആയിരിക്കുമ്പോഴെല്ലാം അയാള്‍ക്ക് ചൊവ്വാദോഷമുണ്ടാകും. വിവാഹത്തിന് തടസ്സം വരുത്തുന്ന ദോഷമാണിത്. വിവാഹ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനും ചൊവ്വാ ദോഷം കുറയ്ക്കാനുമായി നിങ്ങള്‍ ശ്രാവണ മാസത്തില മംഗള ഗൗരി വ്രത ദിനത്തില്‍, പാര്‍വതി ദേവിക്കും ഹനുമാന് സ്വാമിക്കും. സിന്ദൂരം സമര്‍പ്പിക്കുകയും തുടര്‍ന്ന് അവരുടെ പാദങ്ങളില്‍ സിന്ദൂര തിലകം പുരട്ടുകയും വേണം.
ദാനം ചെയ്യുക
ചൊവ്വയുടെ ഐശ്വര്യം ലഭിക്കാന്‍ മധുരപലഹാരങ്ങള്‍, ചെമ്പ്, സ്വര്‍ണ്ണം, കസ്തൂരി, ചുവന്ന പൂക്കള്‍, ചുവന്ന വസ്ത്രങ്ങള്‍, രക്തചന്ദനം, ഗോതമ്പ്, പയര്‍, കുങ്കുമം എന്നിവ മംഗള ഗൗരീ വ്രത ദിവസത്തില്‍ ദാനം ചെയ്യണം. ഇത് ചെയ്യുന്നതിലൂടെ വിവാഹത്തിനുള്ള സാധ്യതകള്‍ ഉടന്‍ തെളിയുന്നതായിരിക്കും.

വ്രതാനുഷ്ഠാനം
മംഗളഗൗരി വ്രതാനുഷ്ഠാനം നടത്തുന്ന ദിവസം ഒരു പിടി പയര്‍ ചുവന്ന തുണിയില്‍ കെട്ടി ഒരു യാചകന് ദാനം ചെയ്യണമെന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്താല്‍ ചൊവ്വയുടെ ദോഷഫലം കുറയുന്നതായിരിക്കും.
രക്തചന്ദനം
ചൊവ്വയുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ ശ്രാവണത്തിലെ മംഗളഗൗരീ വ്രത ദിവസം രക്തചന്ദനം വെള്ളത്തില്‍ കലക്കി കുളിക്കണമെന്ന് വേദങ്ങള്‍ പറയുന്നു. മംഗളഗൗരി വ്രത നാളില്‍ അവിവാഹിതരായവര്‍ ഒഴുകുന്ന നദിയില്‍ ഒരു മണ്‍പാത്രം ഒഴുക്കണം. ഇങ്ങനെ ചെയ്താല്‍ വിവാഹ സംബന്ധമായ പ്രശ്നങ്ങള്‍ മാറുമെന്നാണ് വിശ്വാസം.

ജ്യോതിഷത്തിലെ ചൊവ്വ
ചൊവ്വാദോഷത്തെ കുജ ദോഷം എന്നും അറിയപ്പെടുന്നു, ഇത് ഒരു ജാതകത്തിലെ ഏറ്റവും സ്വാധീനവും തീവ്രവുമായ ദോഷങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ജ്യോതിഷത്തില്‍ ശനി, രാഹു, കേതു തുടങ്ങിയ ചില ഗ്രഹങ്ങളെ ദോഷകരമായി കണക്കാക്കുന്നു, അതേസമയം ചൊവ്വയെ യോദ്ധാവോ സൈന്യാധിപനോ ആയി കണക്കാക്കുന്നു. അതിന് പോരാടാനുള്ള കഴിവുണ്ട്. അത് ഒരു സൈനികനെപ്പോലെ പ്രവര്‍ത്തിക്കുന്നു.
സ്വഭാവത്തില്‍ ചൊവ്വയുടെ സ്വാധീനമുള്ള ആളുകള്‍ക്ക് അവരുടെ വ്യക്തിത്വത്തില്‍ ഈ സ്വഭാവസവിശേഷതകള്‍ ഉണ്ടാകും. യുദ്ധത്തിന്റെ ദൈവം എന്നും ഇത് അറിയപ്പെടുന്നു. ഊര്‍ജ്ജം, ആക്രമണം, കോപം, ആഗ്രഹങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന ഗ്രഹമാണിത്. രണ്ട് എതിര്‍ലിംഗക്കാര്‍ തമ്മിലുള്ള ആകര്‍ഷണത്തെയും ചൊവ്വ പ്രതിനിധീകരിക്കുന്നു. ഈ സ്വഭാവം കാരണം ചൊവ്വ വിവാഹങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നു.
മറ്റ് പ്രതിവിധികള്‍
ആദ്യത്തെ പ്രതിവിധി ഒരു പുണ്യസ്ഥലത്ത് ചൊവ്വാദോഷ പൂജ നടത്തുക എന്നതാണ്. ഉജ്ജയിനിയില്‍ സ്ഥിതി ചെയ്യുന്ന മംഗളനാഥ ക്ഷേത്രം ഉത്തമ സ്ഥലമാണ്. ചൊവ്വാദോഷമുള്ള സ്ത്രീകള്‍ വിവാഹത്തിന് മുമ്പ് ശാലിഗ്രാം അല്ലെങ്കില്‍ കുംഭവിവാഹം നടത്തണം. അതേസമയം ചൊവ്വാ ദോഷത്തില്‍ നിന്ന് മുക്തി നേടുന്നതിന് പുരുഷന് തുളസി പൂജ നടത്തണം.
ആവശ്യക്കാര്‍ക്ക് ചുവന്നപരിപ്പ്, ചുവന്ന വസ്ത്രങ്ങള്‍, ശര്‍ക്കര എന്നിവ ദാനം ചെയ്യുക. ചൊവ്വാദോഷമുള്ള ആളുകള്‍ ഒന്നോ രണ്ടോ വര്‍ഷത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യണം. ദിവസവും ഹനുമാന് ക്ഷേത്രം സന്ദര്‍ശിച്ച് ഹനുമാന് ചാലിസ ജപിക്കണം.



Click it and Unblock the Notifications

